Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
ആര്‍ത്തവം കൃത്യമാക്കും ഓവുലേഷന് നടക്കും ഗര്‍ഭധാരണവും സക്സസ്: 5 യോഗ ദിനവും ചെയ്യാം
ആര്‍ത്തവം എന്നത് സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. ഈ സമയം ശാരീരികമായും മാനസികമായും നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. സാധാരണ 28 ദിവസങ്ങള്‍ കൂടുമ്പോഴാണ് ആര്‍ത്തവം സംഭവിക്കുന്നത്. എന്നാല്‍ ചിലരില്‍ അതില്‍ ചെറിയ ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നു. എന്നാല്‍ ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഒന്നൊ രണ്ടോ ദിവസത്തെ മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് സാധാരണമാണ്. എന്നാല്‍ ദിവസങ്ങളോളം നില്ക്കുന്ന മാറ്റങ്ങള്‍ ആര്‍ത്തവത്തില്‍ ഉണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്.35 ദിവസത്തില്‍ കൂടുതല്‍ ആര്‍ത്തവം വരാത്ത അവസ്ഥയുണ്ടെങ്കില്‍ അതിനെ ആര്‍ത്തവ ക്രമക്കേടുകളായി കണക്കാക്കാവുന്നതാണ്.

ആര്‍ത്തവ സമയത്ത് പലപ്പോഴും മാനസിക പിരിമുറുക്കം ശാരീരിക അസ്വസ്ഥതകള്‍ എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിനെ കുറക്കുന്നതിനും ക്രമരഹിതമായ ആര്‍ത്തവത്തിന് പരിഹാരം കാണുന്നതിനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് നിങ്ങളെ യോഗ സഹായിക്കുന്നു. ഏതൊക്കെ യോഗാസനങ്ങള്‍ ആണ് ഇത്തരത്തില്‍ ആര്‍ത്തവ ക്രമക്കേടുകള്‍ ഇല്ലാതാക്കുന്നതും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിനും വേണ്ടി സഹായിക്കുന്നത് എന്ന് നോക്കാം.

മത്സ്യാസനം
മത്സ്യാസനം നിങ്ങളുടെ ആര്‍ത്തവ ക്രമക്കേടുകള്‍ ഇല്ലാതാക്കുന്നതിനും നിങ്ങളുടെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതിന് വേണ്ടി നിങ്ങള്‍ യോഗ മാറ്റില്‍ മലര്‍ന്ന് കിടക്കുക. ശേഷം അരക്കെട്ടിന് താഴെ കൈകള്‍ വെക്കുക. പിന്നീട് കൈമുട്ട് തറയില്‍ ഉറപ്പിച്ച് നിര്‍ത്തുക. കൈകള്‍ രണ്ടും തുടക്ക് താഴേ വെച്ചതിന് ശേഷം പതുക്കെ ശ്വാസം എടുത്ത് തലയും നെഞ്ചും ഉയര്‍ത്തുക. പിന്നീട് തല പുറകിലേക്ക് വളച്ച് കൈമുട്ടില്‍ ഊന്നി തല ഒന്നു കൂടി പുറകിലേക്ക് വെക്കുക. കൈകള്‍ തുടയുടെ അടിയില്‍ നിന്നും എടുത്ത ശേഷം സാധാരണ ഗതിയില്‍ ശ്വാസമെടുക്കുന്നതിന് ശ്രദ്ധിക്കുക. പതുക്കേ ശ്വാസം എടുത്ത് തല ഉയര്‍ത്തുന്നതിന് ശ്രദ്ധിക്കുക. പിന്നീട് പൂര്‍വ്വസ്ഥിതിയിലേക്ക് വന്ന് ശവാസനത്തില്‍ വിശ്രമിക്കുക. ഇത് ദിനവും ചെയ്യുക. ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടെങ്കിലും അതിന് പരിഹാരം കാണുന്നതിന് മത്സ്യാസനം സഹായിക്കുന്നു.

ധനുരാസനം
ധനുരാസനം ചെയ്യുന്നതിലൂടെ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിന് വേണ്ടി ആദ്യം തറയില്‍ കമിഴ്ന്ന് കിടക്കുക. ശേഷം കാലുകള്‍ പുറകിലേക്ക് മടക്കുക. വലതു കാലിന്റെ കണങ്കാലില്‍ വലത് കൊണ്ടും ഇടത് കാലിന്റെ കണങ്കാലില്‍ ഇടത് കൈകൊണ്ട് പിടിക്കുക. ശേഷം പതുക്കേ ശ്വാസം ഉള്ളിലേക്ക് എടുത്ത് കാലുകള്‍ ഉയര്‍ത്തുക. പിന്നീട് തലയുടെ ഭാഗവും പതുക്കേ ഉയര്‍ത്തുന്നതിന് ശ്രദ്ധിക്കുക. ശ്രദ്ധിക്കേണ്ടത് എപ്പോഴു കാലിന്റെ പെരുവിരല്‍ ചേര്‍ത്ത് വെക്കുന്നതിന് ശ്രദ്ധിക്കണം. പതുക്കെ വളഞ്ഞ് വില്ലിന്റെ രൂപത്തിലേക്ക് മാറ്റുക. ശ്വാസം വിട്ട് പതുക്കെ പൂര്‍വ്വ സ്ഥിതിയിലേക്ക് മാറുക. ഇത് നിങ്ങളുടെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

അധോ മുഖ ശ്വാനാസനം
സ്ത്രീകളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നതാണ് അധോമുഖ ശ്വാനാസനം. അതിന് വേണ്ടി കമിഴ്ന്ന് കിടന്ന് നാല് കാലില്‍ നില്ക്കുക. പിന്നീട് ഇരുകൈപ്പത്തികളും തോളിനു കീഴിലും കാല്‍മുട്ടിനു താഴെയും ഇടുപ്പിനു താഴെയുമാണെന്ന് ഉറപ്പാക്കേണ്ടതാണ്. ശേഷം ഒരു കുന്ന് നില്‍ക്കുന്നത് പോലെ ഉയര്‍ന്ന് നില്ക്കുക. അതിന് ശേഷം നിങ്ങളുടെ ഇടുപ്പ് മുകളിലേക്ക് പതുക്കെ ഉയര്‍ത്തുന്നതിന് ശ്രദ്ധിക്കുക. ശേഷം വി ആകൃതിയിലേക്ക് മാറി ശരീരഭാരം മഴുവന്‍ കൈകളിലേക്ക് കൊടുക്കുക. കാലുകള്‍ തറയില്‍ ഉറപ്പിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പത്ത് സെക്കന്റ് വരെ ശ്വാസം എടുക്കുന്നതില്‍ ശ്രദ്ധിക്കുക. പിന്നീട് പൂര്‍വ്വ സ്ഥിതിയിലേക്ക് മാറുക.

മാലാസനം
മാലാസനം ചെയ്യുന്നതും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ ആര്‍ത്തവ പ്രശ്നങ്ങളേയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാലാസനം ചെയ്യുന്നതിന് വേണ്ടി കൈകള്‍ കൂപ്പി ഇരിക്കണം. നിലത്ത് ഇരുന്ന് വേണം മാലാസനം ചെയ്യുന്നതിന്. എന്നാല്‍ അത് ചെയ്യുമ്പോള്‍ കാല്‍മുട്ടുകള്‍ വളച്ച് ഇടുപ്പ് താഴ്ത്തി ഉപ്പൂറ്റി നിലത്ത് അമര്‍ത്തി വേണം ഇരിക്കാന്‍. കൈകള്‍ രണ്ടും കൂപ്പി പിടിച്ച് കൈപ്പത്തികള്‍ നിങ്ങളുടെ പാദത്തിനരികില്‍ വെക്കുന്നതിനും ശ്രദ്ധിക്കണം. എന്നിട്ട് നട്ടെല്ല് നിവര്‍ത്തി വേണം ഇരിക്കുന്നതിന്. അല്ലെങ്കില്‍ അത് വിപരീത ഫലമാണ് അത് നല്‍കുന്നത്.

ഉസ്ട്രാസനം
പല ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ഉസ്ട്രാസനം. ഇത് ചെയ്യുമ്പോള്‍ ആദ്യം നിവര്‍ന്ന് നില്‍ക്കണം. അതിന് ശേഷം വജ്രാസനത്തില്‍ ഇരിക്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് നിങ്ങളുടെ രണ്ട് കൈകളും ഇടുപ്പില്‍ വെക്കുക. പിന്നീട് മുട്ടുകുത്തി ഇരുന്ന് പതുക്കെ പുറകിലേക്ക് മടങ്ങി വലത് കൈ കൊണ്ട് വലത് കാലിന്റെ കണങ്കാലും ഇടത് കൈകൊണ്ട് ഇടത് കാലിന്റെ കണങ്കാലും പിടിക്കണം. അതിന് ശേഷം പുറകിലേക്ക് മടങ്ങുക. പരമാവധി നട്ടെല്ല് ഭാഗം മുന്നിലേക്ക് തള്ളുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് പൂര്‍വ്വ സ്ഥാനത്തേക്ക് മടങ്ങുക. ഈ സമയം ശ്വാസോച്ഛ്വാസം കൃത്യമായി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍
യോഗാസനത്തിലൂടെ മാത്രം ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ ആരംഭിക്കുന്നതോടൊപ്പം തന്നെ നിങ്ങള്‍ക്ക് യോഗ ചെയ്യുന്നതും ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം കൃത്യമായ പരിശോധന നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതോടൊപ്പം തന്നെ ആഴത്തിലുള്ള ശ്വാസോച്ഛ്വാസം എടുക്കുന്നതിന് ശ്രദ്ധിക്കുക. നല്ലതുപോലെ ഉറങ്ങുക, സമ്മര്‍ദ്ദം കുറക്കുക, ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക, ഇതെല്ലാം ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അതോടൊപ്പം ആര്‍ത്തവ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നു.



Click it and Unblock the Notifications