Latest Updates
-
ഓണം 2026: അവസാന നിമിഷത്തെ ഓണാഘോഷ തയാറെടുപ്പുകൾ; തിരക്കില്ലാതെ ഷോപ്പിംഗ് നടത്താൻ ഈ വഴികൾ നോക്കൂ -
ശുക്രൻ ചിത്ര നക്ഷത്രത്തിലേക്ക്: ഓണം-രാഖി ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്, ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം! -
ഓണത്തിരക്കിലും രക്ഷാബന്ധൻ: ആഘോഷം ഗംഭീരമാക്കാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ! -
ഓണക്കാല ചൊവ്വാഴ്ച: 27 നക്ഷത്രക്കാർക്കും ഭാഗ്യദിനം, ഇന്നത്തെ ശുഭസമയവും ലളിത പരിഹാരങ്ങളും അറിയാം! -
ഓണക്കാലത്തെ ചൊവ്വാഴ്ച ശുക്ല പ്രദോഷം: ശിവപൂജയ്ക്ക് ഒരുങ്ങുമ്പോൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ!
ദിവസവും 30 മിനിട്ട് പരിശീലിക്കൂ; ക്രമരഹിതമായ ആര്‍ത്തവത്തിന് പരിഹാരം ഈ 4 യോഗാസനങ്ങള്‍
ഇന്നത്തെ കാലത്ത് പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് ക്രമരഹിതമായ ആര്‍ത്തവചക്രം. ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യം പലര്‍ക്കും വ്യത്യസ്തമാണെങ്കിലും ഇത് സാധാരണയായി എല്ലാ മാസവും ഒരേ സമയത്താണ് സംഭവിക്കുന്നത്. സാധാരണയായി, ഒരു ആര്‍ത്തവചക്രം 28 ദിവസമാണ്, എന്നാല്‍ ഇത് 21 ദിവസം മുതല്‍ 38 വരെയാകാം. നിങ്ങള്‍ക്ക് 35 ദിവസത്തില്‍ കൂടുതല്‍ ആര്ത്തവമുണ്ടായിട്ടില്ലെങ്കിലോ നിങ്ങളുടെ മുമ്പത്തെ ആര്‍ത്തവത്തിന്റെ 21 ദിവസത്തിനുള്ളില്‍ രക്തസ്രാവം അനുഭവപ്പെടുകയോ ചെയ്താല്‍ ഇത് ക്രമരഹിതമാണ്.
ഗര്‍ഭധാരണം, സമ്മര്‍ദ്ദം, പൊണ്ണത്തടി, മരുന്നുകള്‍ എന്നിവയുള്‍പ്പെടെ നിരവധി കാരണങ്ങളാല്‍ ക്രമരഹിതമായ ആര്‍ത്തവമുണ്ടാകാം. ആര്‍ത്തവം നഷ്ടപ്പെടുകയോ അസാധാരണമായ ആര്‍ത്തവചക്രം ഉണ്ടാകുകയോ ചെയ്യുന്നത് പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ വിഷമിക്കേണ്ട, ക്രമരഹിതമായ ആര്‍ത്തവം പരിഹരിക്കാന്‍ യോഗയിലുണ്ട് വഴി. ക്രമരഹിതമായ ആര്‍ത്തവ കാലയളവ്, ആര്‍ത്തവ വേദന, ആര്‍ത്തവ ക്രമക്കേട് എന്നിവ ക്രമീകരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് യോഗ. നിങ്ങളുടെ ആര്‍ത്തവ ചക്രത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില യോഗാസനങ്ങള്‍ ഇതാ.

ക്രമരഹിതമായ ആര്‍ത്തവത്തിന് പരിഹാരം യോഗ
ക്രമരഹിതമായ ആര്ത്തവത്തവ പ്രശ്നം പരിഹരിക്കാന്‍ യോഗ ഉപയോഗപ്രദമാകും. ദിവസവും 35 മുതല്‍ 40 മിനിറ്റ് വരെയും ആഴ്ചയില്‍ അഞ്ച് തവണയും യോഗ പരിശീലിക്കുക. ഇത് നിങ്ങളുടെ ഹോര്‍മോണുകളും ആര്‍ത്തവ ചക്രങ്ങളും നിയന്ത്രിക്കാന്‍ സഹായിക്കും. കൂടാതെ, ആര്‍ത്തവത്തിന് മുമ്പുള്ള ലക്ഷണങ്ങള്‍ ലഘൂകരിക്കാനും ഈ യോഗാസനങ്ങള്‍ ഫലപ്രദമാണ്..

ധനുരാസനം
പ്രത്യുത്പാദന വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഏറ്റവും മികച്ച പോസുകളില്‍ ഒന്നാണ് ധനുരാസനം. ഇത് ഒരു അടിസ്ഥാന ഹഠ യോഗാസനമാണ്. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും നിങ്ങളുടെ സുഷുമ്നാ നാഡി, തുടകള്‍, കണങ്കാല് എന്നിവ ശക്തിപ്പെടുത്തുന്നതിനും ഗുണം ചെയ്യുന്നു.
ചെയ്യുന്ന വിധം : തറയില്‍ കമിഴ്ന്ന് കിടന്നുകൊണ്ട് ശ്വാസം എടുത്ത് സാവധാനം നിങ്ങളുടെ കാലുകള്‍ പിന്നിലേക്ക് വളയ്ക്കുക. ഇപ്പോള്‍, നിങ്ങളുടെ കൈകള്‍ പിന്നിലേക്ക് നീട്ടി നിങ്ങളുടെ കണങ്കാലില്‍ പിടിക്കുക. നിങ്ങളുടെ ശരീരത്തിന്റെ ഭാരം നിങ്ങളുടെ വയറിലായിരിക്കും. ഏകദേശം 20 സെക്കന്‍ഡ് ഈ സ്ഥാനത്ത് തുടരുക, തുടര്‍ന്ന് യഥാര്‍ത്ഥ സ്ഥാനത്തേക്ക് മടങ്ങുക. നാലോ അഞ്ചോ തവണ ഇങ്ങനെ ചെയ്യുക.

ഉസ്ട്രാസനം
ആര്‍ത്തവം നിയന്ത്രിക്കുന്നതിനും ആര്‍ത്തവ വേദന ഒഴിവാക്കുന്നതിനുമുള്ള മികച്ച യോഗാസനമാണ് ഉസ്ട്രാസനം. ഇത് തോളുകളും പുറവും ശക്തിപ്പെടുത്തുകയും ഭാവവും വഴക്കവും മെച്ചപ്പെടുത്തുകയും നിങ്ങളുടെ ആന്തരിക അവയവങ്ങളെ മസാജ് ചെയ്യുകയും ചെയ്യുന്നു.
ചെയ്യുന്ന വിധം: തറയില്‍ മുട്ടുകുത്തി നില്ക്കുക. നിങ്ങളുടെ തോളും കാല്‍മുട്ടുകളും വിന്യസിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ശരീരം പിന്നിലേക്ക് നീട്ടി കുതികാല് പിടിക്കുക. ഇടുപ്പ് മുന്നോട്ട് നീക്കുക, തല പിന്നിലേക്ക് താഴ്ത്തുക. ഏകദേശം 25 സെക്കന്‍ഡ് ഈ സ്ഥാനത്ത് തുടര്‍ന്ന ശേഷം യഥാര്‍ത്ഥ സ്ഥാനത്തേക്ക് മടങ്ങുക. രണ്ട് തവണ ഇങ്ങനെ ചെയ്യുക.

ഭുജംഗാസനം
ഭുജംഗാസനം നിങ്ങളുടെ പ്രത്യുത്പാദന അവയവങ്ങള്‍ക്കുള്ള മികച്ച യോഗാസനമാണ്. ഇത് ദഹനം മെച്ചപ്പെടുത്തുകയും നിങ്ങളുടെ നെഞ്ച് തുറക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ചെയ്യുന്ന വിധം : തറയില്‍ കമിഴ്ന്ന് കിടന്നുകൊണ്ട് ആരംഭിക്കുക. നിങ്ങളുടെ കാലുകള്‍ ഒരുമിച്ച് വയ്ക്കുക, കൈപ്പത്തികള്‍ മുഖത്തിന് സമീപം നിലത്ത് വയ്ക്കുക. ശ്വാസം ഉള്ളിലേക്ക് എടുത്ത് നിങ്ങളുടെ കൈപ്പത്തികള്‍ താഴേക്ക് തള്ളിക്കൊണ്ട് ശരീരത്തിന്റെ മുകള്ഭാഗം ഉയര്‍ത്തുക. കഴുത്ത് കഴിയുന്നത്ര നീട്ടാന്‍ ശ്രമിക്കുക. ഈ സ്ഥാനത്ത് കുറച്ച് മിനിറ്റ് തുടരുക. തുടര്‍ന്ന് യഥാര്‍ത്ഥ സ്ഥാനത്തേക്ക് മടങ്ങുക. ഏകദേശം അഞ്ച് തവണ ഇങ്ങനെ ആവര്‍ത്തിക്കുക.

ബദ്ധകോണാസനം
ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള ഏറ്റവും മികച്ച ആസനങ്ങളില്‍ ഒന്നാണ് ബദ്ധകോണസനം. ഇത് സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുല്പാദന വ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. രക്തചംക്രമണം മെച്ചപ്പെടുത്തുകയും വൃക്ക, മൂത്രസഞ്ചി തുടങ്ങിയ അവയവങ്ങളെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ബദ്ധകോണാസനം സമ്മര്‍ദ്ദവും ഒഴിവാക്കുന്നു. ഗര്‍ഭിണികള്‍ക്ക് സുഗമമായ പ്രസവത്തിന് ഈ ആസനം പരിശീലിക്കുന്നത് ഗുണം ചെയ്യും.
ചെയ്യുന്ന വിധം: നിങ്ങളുടെ കാല്‍മുട്ടുകള്‍ വളച്ച് പാദങ്ങള്‍ പരസ്പരം സ്പര്‍ശിച്ചുകൊണ്ട് തറയില്‍ ഇരുന്നുകൊണ്ട് ആരംഭിക്കുക. നിങ്ങളുടെ പാദങ്ങള്‍ മുറുകെ പിടിക്കുക. പാദങ്ങള്‍ ചലിപ്പിക്കാതെ തുടകള്‍ മുകളിലേക്കും താഴേക്കും അടിക്കാന്‍ തുടങ്ങുക. കുറച്ച് മിനിറ്റ് നേരം ഇങ്ങനെ ചെയ്യുക.



Click it and Unblock the Notifications