കീറ്റോ മുതല്‍ മെഡിറ്ററേനിയന്‍ വരെ -2022-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തടി കുറച്ച ഡയറ്റ്

2023-ലേക്ക് ഇനി അധികം സമയമില്ല. എങ്കിലും 2022-ല്‍ ചില പ്രത്യേക ട്രെന്‍ഡുകള്‍ ഇപ്പോള്‍ ഗൂഗിളില്‍ ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ്. വര്‍ഷാവസാനത്തോട് അടുക്കുമ്പോള്‍ എന്തൊക്കെയാണ് ഈ ഒരു വര്‍ഷം കൊണ്ട് സംഭവിച്ചത് എന്നതിനെക്കുറിച്ച് പലരും ഒരു അവലോകനം നടത്തും. ഇതില്‍ ആരോഗ്യരംഗത്തെ മാറ്റങ്ങളെക്കുറിച്ചും സൗന്ദര്യ സംരക്ഷണ ലോകത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചും ഫാഷന്‍ ലോകത്തുണ്ടായ മാറ്റങ്ങളെക്കുറിച്ചും എല്ലാം പലരും തിരയുന്നുണ്ടായിരിക്കും.

Yearender 2022

എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമ്മള്‍ അല്‍പം കൂടി ശ്രദ്ധാലുക്കളായതിനാല്‍ പലപ്പോഴും ഡയറ്റിനെക്കുറിച്ച് പലരും തിരയും. എന്നാല്‍ ഏതൊക്കെ ഡയറ്റാണ് ആരോഗ്യത്തിന് നല്ലത് ഏതൊക്കെയാണ് ആരോഗ്യത്തിന് മോശം എന്നത് ഇപ്പോഴും കണ്‍ഫ്യൂഷനുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ശരീരഭാരം കുറക്കുന്നതിന് വേണ്ടി 2022-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ചില ഡയറ്റുണ്ട്. പ്രധാനമായും അഞ്ച ട്രെന്‍ഡിംഗ് ഡയറ്റുകളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. ഒരു വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ഡയറ്റ് ഇതാണ്.

കീറ്റോജനിക് ഡയറ്റ്

കീറ്റോജനിക് ഡയറ്റ്

ഡയറ്റ് എന്ന് പറയുമ്പോള്‍ പലര്‍ക്കും ആദ്യം ഓര്‍മ്മ വരുന്നത് കീറ്റോജനിക് ഡയറ്റ് തന്നെയാണ്. ഉയര്‍ന്ന അളവില്‍ കൊഴുപ്പും, മിതമായ അളവില്‍ പ്രോട്ടീനും വളരെ കുറഞ്ഞ അളവില്‍ കാര്‍ബോഹ്‌ഡ്രൈറ്റും അടങ്ങിയതാണ് ഈ ഡയറ്റ്. ഈ ഡയറ്റ് കര്‍ശനമായി എടുക്കുന്നവരില്‍ ഊര്‍ജ്ജം ലഭിക്കുന്നത് അവര്‍ കഴിക്കുന്ന കാര്‍ബോഹൈഡ്രേറ്റില്‍ നിന്നാണ്. ഇത് ശരീരത്തെ കെറ്റഓസിസ് എന്ന ഉപാപചയ പ്രവര്‍ത്തനത്തിലേക്ക് എത്തിക്കുന്നു. ശരീരഭാരം കുറക്കാന്‍ ആളുകള്‍ എപ്പോഴും ഈ ഭക്ഷണക്രമം ഉപയോഗിക്കുന്നു. 2022-ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ഒരു ഡയറ്റാണ് കീറ്റോ ഡയറ്റ്. എന്നാല്‍ നിങ്ങള്‍ ഇത് ആരംഭിക്കുന്നതിന് മുന്‍പ് നല്ലൊരു ഡോക്ടറെയോ അല്ലെങ്കില്‍ ഡയറ്റിഷ്യനേയോ സമീപിച്ച് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.

DASH ഡയറ്റ്

DASH ഡയറ്റ്

രണ്ടാമതായി വരുന്നതാണ് ഡാഷ് ഡയറ്റ്. DASH ഭക്ഷണത്തില്‍ ഉപ്പ് കുറവാണ്, പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍, മെലിഞ്ഞ പ്രോട്ടീന്‍ എന്നിവയാണ് ഈ ഡയറ്റിന് മാതൃകയാവുന്നത്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുന്നു. ഇതോടൊപ്പം തന്നെ ശരീരഭാരം കുറക്കുന്നതിനും സഹായിക്കുന്നു. കുറഞ്ഞ ഉപ്പാണ് എല്ലാത്തിനും ഉപയോഗിക്കുന്നത്. ഇത് മാത്രമല്ല കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ ഇതിവ് വേണ്ടി കൂടുതല്‍ ഉപയോഗിക്കുന്നു. രക്തസമ്മര്‍ദ്ദമെന്ന വില്ലനെ ഓടിക്കാനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും വേണ്ടി 2022-ല്‍ ആളുകള്‍ തിരഞ്ഞ ഒന്നാണ് ഡാഷ് ഡയറ്റ്.

അറ്റ്കിന്‍സ് ഡയറ്റ്

അറ്റ്കിന്‍സ് ഡയറ്റ്

കാര്‍ഡിയോളജിസ്റ്റ് റോബര്‍ട്ട് അറ്റ്കിന്‍സ് 1960 കളില്‍ ആണ് അറ്റ്കിന്‍സ് ഡയറ്റ് എന്ന ഡയറ്റ് കൊണ്ട് വന്നത്. കൊഴുപ്പല്ല കാര്‍ബോഹൈഡ്രേറ്റുകള്‍ ആണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നതെന്ന ചിന്തയില്‍ നിന്നാണ് ഇത്തരം ഒരു ഡയറ്റിലേക്ക് അദ്ദേഹം എത്തിയത്. തല്‍ഫലമായ കൊഴുപ്പും പ്രോട്ടീനും കഴിച്ച് കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച് എടുക്കുന്ന ഡയറ്റാണ് ഇത്. അറ്റ്കിന്‍സ് ഡയറ്റ് കാര്‍ബോഹൈഡ്രേറ്റുകളെ കഠിനമായി നിയന്ത്രിക്കുന്നതോടൊപ്പം തന്നെ ഇതിന്റെ അളവില്‍ കാര്യമായ മാറ്റം വരുത്തുകയും ചെയ്യുന്നു. ഇതില്‍നാല് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യത്തെ ഘട്ടത്തില്‍ ആദ്യത്തെ രണ്ടാഴ്ച കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് 20 ഗ്രാം ആയി കണക്കാക്കുന്നു. പിന്നീട് ക്രമേണ വരുന്ന ഓരോ ഘട്ടങ്ങളിലും അഞ്ച് ഗ്രാം വീതം കൂട്ടുന്നു. ഇത്തരത്തില്‍ ഒരു ഡയറ്റാണ് 2022-ല്‍ ട്രെന്‍ഡ് ആക്കിയ മറ്റൊരു ഡയറ്റ്.

ഡിറ്റോക്‌സ് ഡയറ്റ്

ഡിറ്റോക്‌സ് ഡയറ്റ്

ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെയും മറ്റ് ടോക്‌സിനുകളേയും ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള ഡയറ്റാണ് ഡിറ്റോക്‌സ് ഡയറ്റ്. ഇത് ചെയ്യുന്നതിലൂടെ ഉപവാസമാണ് മെയിന്‍ ആയി വരുന്നത്. വേവിക്കാത്ത ച്ചക്കറികള്‍, വെള്ളം, പഴങ്ങള്‍, ജ്യൂസുകള്‍ എന്നിവയാണ് ഈ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്. ഇവ നിങ്ങളുടെ ശരീരത്തിന് ഉള്‍ഭാഗം ശുദ്ധീകരിക്കുന്നു എന്നാണ് പറയുന്നത്.. അത് മാത്രമല്ല ഇന്നത്തെ കാലത്ത് ഉണ്ടാവുന്ന ദ്രുതഗതിയിലുള്ള ജീവിതശൈലി, മോശം ഭക്ഷണം, മലിനീകരണം, ദോഷകരമായ രാസവസ്തുക്കളുമായി സമ്പര്‍ക്കം എന്നിവ മൂലം ശരീരത്തിലുണ്ടാവുന്ന ടോക്‌സിനെ പൂര്‍ണമായും പുറംതള്ളുന്നതിന് ഈ ഡയറ്റ് സഹായിക്കുന്നു. ഇവ ശരീരത്തിന് ദോഷം ചെയ്യുന്ന രാസവസ്തുക്കളാണ് എന്നത് മനസ്സിലാക്കി ഇതിനെ പുറന്തള്ളുന്നതിന് ഡിറ്റോക്‌സ് ഡയറ്റ് സഹായിക്കുന്നു. 2022-ല്‍ ട്രെന്‍ഡിംങ് ആയി മാറിയ ഡയറ്റുകളുടെ കാര്യത്തില്‍ ഡിറ്റോക്‌സ് ഡയറ്റും ഒട്ടും പുറകിലല്ല.

മെഡിറ്ററേനിയന്‍ ഡയറ്റ്

മെഡിറ്ററേനിയന്‍ ഡയറ്റ്

നമുക്ക് വളരെയധികം കേട്ട് പരിചയമുള്ള ഒരു ഡയറ്റാണ് മെഡിറ്ററേനിയന്‍ ഡയറ്റ്. ഈ ഡയറ്റ് ശീലിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ശരീരവണ്ണത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുന്നു. മെഡിറ്ററേനിയന്‍ കടലിന് സമീപം താമസിക്കുന്ന ആളുകളുടെ ഭക്ഷണ ശീലങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് ഉരുത്തിരിഞ്ഞ് വന്ന ഡയറ്റാണ് എന്നാണ് ഈ ഡയറ്റിനെക്കുറിച്ച് പറയുന്നത്. ഈ ഡയറ്റില്‍ ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ബീന്‍സ്, പരിപ്പ്, കടല്‍ വിഭവങ്ങള്‍ എന്നിവ പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങളാണ് വരുന്നത്. ഇതിലടങ്ങിയിട്ടുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍, ധാന്യങ്ങള്‍, മറ്റ് പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഈ ഡയറ്റിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഇവയൊക്കെ തടി കുറക്കുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ്. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ഡയറ്റില്‍ ഒന്നായാണ് മെഡിറ്ററേനിയന്‍ ഡയറ്റ് അറിയപ്പെടുന്നത്. 2022-ല്‍ ട്രെന്‍ഡിംങ് ആയ മറ്റൊരു ഡയറ്റാണ് ഇത്.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

Story first published: Thursday, December 22, 2022, 16:23 [IST]
X
Desktop Bottom Promotion