Latest Updates
-
ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ്: 12 രാശിക്കാർക്കും ഓഫറുകൾ സ്വന്തമാക്കാൻ പറ്റിയ സമയം, ഈ ഗൈഡ് ശ്രദ്ധിക്കൂ! -
നവംബർ 28 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? -
നവംബർ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾക്കും കരുതലോടെ മുന്നേറാം -
കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു: 6 ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കാൻ നിർദേശം -
സർവാർത്ഥ സിദ്ധി യോഗം: നവംബർ 27-ലെ ശുഭമുഹൂർത്തം അറിയാം, ഈ സമയത്ത് കാര്യങ്ങൾ തുടങ്ങാം -
ആകാശത്ത് അത്ഭുതക്കാഴ്ച: നവംബർ 27 മുതൽ ശുക്രൻ അതിശോഭയോടെ, കാണേണ്ടതെങ്ങനെ? -
വീട്ടിൽ പണം സൂക്ഷിക്കുന്ന ലോക്കർ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ സ്ഥലം ഐശ്വര്യപ്രദം -
ശുക്ര-ചൊവ്വാ സംയോജനം: ഇന്ന് രാത്രി ആകാശത്ത് സംഭവിക്കുന്നത് എന്ത്? സത്യം ഇതാണ് -
സങ്കഷ്ടി ചതുർത്ഥി 2026: കേരളത്തിലെ ചന്ദ്രോദയ സമയം അറിയാം, വ്രതം നോൽക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
നീചഭംഗ രാജയോഗം ഇന്ന് സജീവമാണോ? ഗ്രഹനില സ്വയം പരിശോധിക്കാൻ ഇതാ എളുപ്പവഴി
ഭക്ഷണം നോക്കണം തലാസീമിയ രോഗികള്‍; ഇല്ലെങ്കില്‍ പ്രശ്നം
ജനിതകപരമായി നിങ്ങളില്‍ വരാവുന്ന, എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് തലാസീമിയ. എല്ലാ വര്‍ഷവും മെയ് 8 ലോക തലാസീമിയ ദിനമായി ആചരിക്കുന്നു. തലാസീമിയ ഉള്ളവരുടെ രക്തത്തില്‍ മതിയായ അളവില്‍ ഹീമോഗ്ലോബിന്‍ ഉണ്ടാവില്ല. ഇത് കടുത്ത വിളര്‍ച്ചയ്ക്ക് കാരണമാകും. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിനാണ് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കുന്നതിന് പങ്കുവഹിക്കുന്നത്. തലാസ്സീമിയ രോഗികള്‍ അവരുടെ ഭക്ഷണക്രമം അല്പം ശ്രദ്ധിക്കേണ്ടതായുണ്ട്. കാരണം ഇരുമ്പ് അധികമായ ഭക്ഷണം അവര്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിയന്ത്രിക്കാന്‍ ചില മരുന്നുകള്‍ സഹായിക്കുന്നു.
തലാസീമിയ ഉള്ള കുട്ടികള്‍ ഗോമാംസം പോലുള്ള ഉയര്‍ന്ന ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഇരുമ്പിന്റെ മറ്റ് സ്രോതസ്സുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാംസത്തിലെ ഇരുമ്പിന്റെ അംശം ശരീരത്തില്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടും. അതുപോലെ തന്നെ തലാസീമിയ രോഗികള്‍ ഇരുമ്പ് പാത്രങ്ങളില്‍ ഭക്ഷണം പാചകം ചെയ്യുന്നതും ഒഴിവാക്കണം. ഓറഞ്ച് ജ്യൂസ് പോലുള്ള ചില ഭക്ഷണങ്ങള്‍ ശരീരത്തില്‍ ഇരുമ്പ് ആഗിരണം ചെയ്യാന്‍ കാരണമാകുന്നതിനാല്‍ അവയും ഒഴിവാക്കുക. തലാസ്സീമിയ രോഗികള്‍ക്ക് ഒഴിവാക്കേണ്ടതും കഴിക്കാവുന്നതുമായ ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

തലാസ്സീമിയ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
തലാസ്സീമിയ രോഗികള്‍ പന്നിയിറച്ചി, കരള്‍, ഓയ്സ്റ്റര്‍, ബീന്‍സ്, ഗോമാംസം, പീനട്ട് ബട്ടര്‍ തുടങ്ങിയവ ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണം. പ്ളം, പ്ളം ജ്യൂസ്, തണ്ണിമത്തന്, ചീര, ഇലക്കറികള്‍, ഈന്തപ്പഴം, ബ്രൊക്കോളി, ഉണക്കമുന്തിരി, കടല എന്നിവയും തലാസ്സീമിയ രോഗികള്‍ കഴിക്കുന്നത് നല്ലതല്ല. തലാസീമിയ രോഗികള്‍ക്ക് കഴിക്കാവുന്ന ചില ആഹാരസാധനങ്ങള്‍ ഇനിപ്പറയുന്നവയാണ്:

ധാന്യങ്ങള്‍
ഗോതമ്പ് തവിട്, ചോളം, ഓട്സ്, അരി, സോയ തുടങ്ങിയ ധാന്യങ്ങള്‍ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. എന്നാല്‍ ഇവയെല്ലാം വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുന്നില്ലെങ്കില്‍ മാത്രമേ തലാസീമിയ രോഗികള്‍ക്ക് ഗുണം ചെയ്യൂ. ധാന്യങ്ങള്‍ക്കൊപ്പം നിങ്ങള്‍ക്ക് പാല് കഴിക്കാം. ശരീരത്തില്‍ ഇരുമ്പ് ആഗിരണം കുറയ്ക്കുന്നതിന് സോയ പ്രോട്ടീനും ഗുണം ചെയ്യും.

ചായ, കോഫി, സുഗന്ധവ്യഞ്ജനങ്ങള്‍
കാപ്പി, ചായ പോലുള്ളവ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. അതിനാല്‍ തലാസീമിയ രോഗികള്‍ക്ക് ധാരാളം ചായയും കാപ്പിയും കഴിക്കാം.

പാലുല്‍പ്പന്നങ്ങള്‍
പാല്, ചീസ്, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ എന്നിവ ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. അമിത ശരീരഭാരം ഒഴിവാക്കാന്‍ കൊഴുപ്പ് കുറഞ്ഞ പാല് തിരഞ്ഞെടുക്കുക.

വിറ്റാമിന്‍ ഇ
തലാസീമിയ രോഗികളുടെ ഭക്ഷണത്തില്‍ വിറ്റാമിന്‍ ഇ അടങ്ങിയ അണ്ടിപ്പരിപ്പ്, ധാന്യങ്ങള്‍, മുട്ട എന്നിവ അടങ്ങിയിരിക്കണം. നിങ്ങളുടെ വിറ്റാമിന്‍ ഇ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിന് ഒലിവ് ഓയിലും ഉപയോഗിക്കാം.

കാല്‍സ്യം
തലാസീമിയ ബാധിച്ച ആളുകള്‍ക്ക് കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. അസ്ഥികളെ ശക്തവും ആരോഗ്യകരവുമായി നിലനിര്‍ത്താനും കാല്‍സ്യം സഹായിക്കുന്നു.

പതിവായി വ്യായാമം ചെയ്യുക
പതിവായി വ്യായാമം ചെയ്യുന്നത് തലാസീമിയ രോഗികളെ അവരുടെ രോഗം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് സഹായിക്കും.



Click it and Unblock the Notifications
