Latest Updates
-
കഠിനമായ ചൂടിൽ തളരാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ! -
മെയ് 23-ലെ അപൂർവ്വ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ സാമ്പത്തിക നേട്ടങ്ങളോ? അറിയാം ശുഭമുഹൂർത്തങ്ങൾ! -
15 കിലോ കുറച്ചു, അതും കഠിനമായ ഡയറ്റില്ലാതെ! മസാബ ഗുപ്തയുടെ ഫിറ്റ്നസ് രഹസ്യം കേട്ടാൽ നിങ്ങൾ ശരിക്കും ഞെട്ടും -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ ഇങ്ങനെ പുരട്ടൂ, ചർമ്മം കരിവാളിക്കാതെ തിളങ്ങാൻ ഈ വഴികൾ പരീക്ഷിക്കൂ -
കടുത്ത ഉഷ്ണതരംഗം: ശരീരത്തെ തണുപ്പിക്കാൻ അടുക്കളയിലുള്ള ഈ അത്ഭുത പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? സുരക്ഷിതമായി ഫിറ്റ്നസ് നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത്! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും അപകടം; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്! -
കഠിനമായ വേനൽച്ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
ഉഷ്ണതരംഗത്തിൽ ചർമ്മം കരിവാളിക്കുമോ? വെയിലത്ത് ഇറങ്ങും മുൻപ് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ, ചർമ്മം സുരക്ഷിതമാക്കാം -
നാല് മാസം കൊണ്ട് 15 കിലോ കുറച്ചു! ജൂനിയർ എൻടിആറിന്റെ ഈ മാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന രഹസ്യം
World Sleep Day 2023: ഉറക്കത്തിനിടക്ക് ചുമയോ, അതൊരു സൂചനയാണ് പരിഹാരം ഇപ്രകാരം
ഉറക്കം എന്നത് ആരോഗ്യത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ്. പല ആരോഗ്യ പ്രശ്നങ്ങളും ഇല്ലാതാവുന്നത് കൃത്യമായ ഉറക്കം ലഭിക്കുമ്പോഴാണ്. എന്നാല്‍ ചില അവസരങ്ങളില്‍ നമുക്ക് ഉറക്കം കൃത്യമായി ലഭിക്കാത്തത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. അതിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് ചുമ. പകല്‍ സമയത്തെ ചുമ തന്നെ നമുക്ക് അരോചകവും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണ്. എന്നാല്‍ അത് രാത്രിയില്‍ ആണെങ്കില്‍ ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. പല കാരണങ്ങള്‍ കൊണ്ട് ഉറക്കത്തിന് തടസ്സം സൃഷ്ടിക്കുന്ന ചുമയുണ്ടാവുന്നു. അണുബാധയോ അലര്‍ജിയോ എല്ലാം ഇത്തരം ചുമയുടെ കാരണമായിരിക്കും.

ഈ ഉറക്കക്കുറവ് നമ്മുടെ ശരീരത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. ഇത് നമ്മുടെ ശരീരത്തിന്റെ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും പ്രശ്നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പ്രതിരോധ സംവിധാനത്തെ പോലും പലപ്പോഴും ഉറക്കം സ്വാധീനിക്കുന്നു. കൂടാതെ ഉറക്കക്കുറവ് ശരീരത്തില്‍ വീക്കം വര്‍ദ്ധിപ്പിക്കുകയും പല രോഗലക്ഷണങ്ങള്‍ വഷളാക്കുകയും ചെയ്യുന്നു. എന്നാല്‍ എന്താണ് രാത്രിയിലെ ചുമക്ക് പിന്നിലെ കാരണം, അതിന് പരിഹാരം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ചുമയുടെ കാരണങ്ങള്‍
ചുമയുടെ കാരണങ്ങള്‍ പലപ്പോഴും പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. എന്താണ് ചുമയുടെ കാരണങ്ങള്‍ എന്നത് ആദ്യം മനസ്സിലാക്കി വേണം ഇത്തരം കാരണങ്ങള്‍ തിരിച്ചറിഞ്ഞ് വേണം പരിഹാരം കാണുന്നതിന്. പലപ്പോഴും ശ്വാസനാളം വൃത്തിയാക്കുന്നതിന് ശരീരം ശ്രമിക്കുന്നതിന്റെ ഫലമായാണ് ചുമ ഉണ്ടാവുന്നത്. എന്നാല്‍ ഇത് കൂടാതെ പലരിലും ചുമക്ക് പിന്നില്‍ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്ന ചില കാരണങ്ങള്‍ കൂടിയുണ്ട്. അതില്‍ ചിലത് എന്തൊക്കെയെന്നും എങ്ങനെ പരിഹരിക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്.

അപ്പര്‍ റെസ്പിറേറ്ററി അണുബാധകള്‍
ഇത്തരം അണുബാധകള്‍ നിങ്ങളുടെ ശരീരത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി ജലദോഷം, ബ്രോങ്കൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ഇതാണ് പലപ്പോഴും വൈറസിലേക്കും അത് വഴി ചുമ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. എന്നാല്‍ ഇവ പത്ത് ദിവസത്തില്‍ കൂടുതലായി ഈ ചുമ വിട്ടുമാറാതെ നില്ക്കുന്നുവെങ്കില് അത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കൊവിഡ് പോലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ ഇവരില്‍ ഇത്തരത്തിലുള്ള ചുമ കാണപ്പെടുന്നു. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പോസ്റ്റ്നാസല്‍ ഡ്രിപ്പ്
ഈ പേര് നമുക്ക് അത്ര പരിചയം ഉണ്ടായിരിക്കുകയില്ല. എന്നാല്‍ തൊണ്ടയുടെ പിന്നില്‍ കുത്തുന്നത് പോലുള്ള ചുമ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് ചെറിയ ചില അപകടങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പലരിലും സാധാരണമായി കാണുന്ന ഒന്നാണ്. മൂക്കൊലിപ്പിന്റെ ഫലമായി കഫം തൊണ്ടയുടെ പിന്നിലേക്ക് പോവുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ ചുമ ഉണ്ടാവുന്നത്. ഇതിനെയാണ് പോസ്റ്റനാസല് ഡ്രിപ്പ് എന്ന് പറയുന്നത്.

ന്യുമോണിയ
അസ്വസ്ഥകള്‍ മാത്രമല്ല അപകടകരമായ അവസ്ഥകളാണ് നിങ്ങളില്‍ ന്യൂമോണിയ ഉണ്ടാക്കുന്നത്. ഇത് സാധാരണയായി അണുബാധമൂലം ഉണ്ടാവുന്ന ശ്വാസകോശത്തിന്റെ വീക്കത്തെയാണ് സൂചിപ്പിക്കുന്നത്. വളരെയധികം അപകടകരമായ ഒരു അവസ്ഥയാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ശ്വസനവ്യവസ്ഥയേയും ശ്വാസകോശത്തേയും വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ജലദോഷത്തോടൊപ്പം തന്നെ ചുമ അതിഭീകരമായ രീതിയില്‍ ഉണ്ടാവും എന്നതാണ് ന്യൂമോണിയയെ ഗുരുതരമാക്കുന്നത്.

ആസ്ത്മ
നിങ്ങള്‍ക്ക് ആസ്ത്മയുണ്ടെങ്കില്‍ അവരില്‍ വിട്ടുമാറാതെ നില്‍ക്കുന്നതാണ് ചുമ. അപകടകരമായ അവസ്ഥയാണ് നിങ്ങളില്‍ ഇത് ഉണ്ടാക്കുന്നത്. ശ്വാസനാളത്തിലെ അസ്വസ്ഥതകള്‍ മാത്രമല്ല ശ്വാസനാളത്തിന് വീക്കം സംഭവിക്കുകയും അത് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥയിലാണ് ആസ്ത്മ ഗുരുതരമാവുന്നത്. ഇത് ചുമക്കും അസ്വസ്ഥതക്കും കാരണമാകുന്നുണ്ട്. ഓരോരുത്തരിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആസ്ത്മയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ അതിനെ വൈകിക്കാതെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

പുകവലി
പുകവലിക്കുന്നവര്‍ നിങ്ങളുടെ ആരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് ഇത്തരം മോശം ശീലങ്ങള്‍ നിങ്ങളില്‍ ശ്വാസകോശത്തിന്റെ അനാരോഗ്യത്തിലേക്ക് എത്തുന്നു. ഇവരിലും ചുമ ഇടക്കിടെ ഉണ്ടാവുന്നു. അപകടകരമായ അവസ്ഥയിലേക്കാണ് നിങ്ങള്‍ ഓരോ ദിവസവും എത്തുന്നത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അപകടകരമായ അവസ്ഥയാണ് പുകവലിക്കുന്ന ഓരോരുത്തരിലും ഉണ്ടാവുന്നത്.

രാത്രിയിലെ ചുമയുടെ കാരണം
എന്തുകൊണ്ടാണ് നിങ്ങളില്‍ രാത്രി ചുമ ഉണ്ടാവുന്നത് എന്ന് നോക്കാം. രാത്രിയില്‍ കൂടുതല്‍ ചുമക്കുന്നതിന് പിന്നില്‍ മറ്റ് ചില കാരണങ്ങള്‍ ഉണ്ട്. നിങ്ങള്‍ മലര്‍ന്ന് കിടക്കുമ്പോള്‍ കഫം നിങ്ങളുടെ തൊണ്ടയിലേക്ക് എത്തുന്നു. ഇത് പലപ്പോഴും രാത്രിയില്‍ ചുമക്കുന്നതിന് കാരണമാകുന്നു. ഇത് കൂടാതെ ആമാശയത്തിലെ ആസിഡ് ശ്വാസനാളത്തിലേക്ക് എത്തുന്നതും നിങ്ങള്‍ക്ക് നെഞ്ചെരിച്ചിലും അതിന്റെ ഫലമായി ചുമയും ഉണ്ടാവുന്നു. കൂടാതെ തണുത്ത കാലാവസ്ഥയും മറ്റും നിങ്ങളില്‍ ഇത്തരം ചുമയെ വര്‍ദ്ധിപ്പിക്കുന്നു. ചുമയെ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ചുമയ്ക്കുള്ള മരുന്ന് കഴിക്കുക
നിങ്ങള്‍ക്ക് രാത്രികാലത്തെ ചുമ നിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടെങ്കില്‍ അത് പലപ്പോഴും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ശ്വാസകോശം ക്ലിയറാക്കുന്നതിനും ശ്വാസകോശ സംബന്ധമായ അണുബാധകള്‍ക്ക് പരിഹാരം കാുന്നതിനും ചുമക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത് അധികമാണെങ്കില്‍ കൃത്യമായി ഡോക്ടറെ കണ്ട് മരുന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കൂടാതെ ചൂടുള്ള ദ്രാവകങ്ങള്‍ കുടിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ചുമയുണ്ടെങ്കില്‍ ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ആസ്ത്മ പോലുള്ള അവസ്ഥയുള്ളവര്‍ക്ക് തൊണ്ടയില്‍ അസ്വസ്ഥത ഉണ്ടാവുന്നു. അതിന് പരിഹാരം കാണാന്‍ അല്പം ഉളം ചൂടുള്ള വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക.

തേന്‍ ശീലമാക്കാം
നിങ്ങള്‍ക്ക് വിട്ടുമാറാത്ത ചുമയുണ്ടെങ്കില്‍ തേന്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് രാത്രിയിലെ ചുമക്ക് പരിഹാരം കാണുന്നതിന് അല്പം ഇഞ്ചിയും തേനും മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. വേണമെങ്കില്‍ നിങ്ങള്‍ക്ക് തേന്‍ ചായയില്‍ മിക്സ് ചെയ്ത് കഴിക്കാം അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. തേന്‍ നേര്‍പ്പിച്ച് കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ ചുമയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു.

ഒരു ഹ്യുമിഡിഫയര്‍ ഉപയോഗിക്കുക
നിങ്ങള്‍ക്ക് ജലദോഷം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഹ്യുമിഡിഫയര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ചുമയെ ഇല്ലാതാക്കുന്നതിനും സഹഹായിക്കുന്നു. ഇത് ആസ്ത്മ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും അണുബാധ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. കൂടാതെ ശ്വാസകോശത്തിലെ അണുബാധയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്തരത്തില്‍ ആവി പിടിക്കുന്നത്.

നിങ്ങളുടെ കിടക്ക കഴുകുക
പലപ്പോഴും രാത്രിയിലെ ചുമ നിങ്ങള്‍ക്ക് കിടക്ക മൂലവും ആവാം. പുതപ്പുകള്‍, ഷീറ്റുകള്‍, തലയിണകള്‍, എന്നിവയെല്ലാം പൊടിപടലങ്ങള്‍ നിറഞ്ഞതാണെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ ചുമ ഉണ്ടാവുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ചുമക്ക് കാരണമാകുന്ന ഇത്തരം കാര്യങ്ങളെ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ആസ്ത്മ പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ ഇത്തരം കാര്യങ്ങള്‍ അസുഖം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇടക്കിടക്ക് പുതപ്പുകള്‍ എല്ലാം കഴുകുന്നതിന് ശ്രദ്ധിക്കുക തലയിണക്കവറുകളും മാറ്റുന്നതിന് ശ്രദ്ധിക്കുക.

നിങ്ങളുടെ തല ഉയര്‍ത്തം വെക്കുക
രാത്രിയിലെ ചുമ അസ്വസ്ഥത ഉണ്ടാക്കുന്നതാണെങ്കില്‍ തല ഉയര്‍ത്തി വെച്ച് ഉറങ്ങുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങുന്നവരാണെങ്കില്‍ തല ഉയര്‍ത്തി വെച്ച് കിടക്കുന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ശ്വാസതടസ്സത്തെ ഇല്ലാതാക്കുന്നതിനും ചുമയില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ചുരുങ്ങിയത് നാല് ഇഞ്ചെങ്കിലും തല ഉയര്‍ത്തി വെക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഉറക്കത്തിനിടക്കുള്ള ചുമയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications