Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
World Obesity Day 2023: പൊണ്ണത്തടി നിസ്സാരമല്ല: ആയുസ്സെടുക്കും രോഗങ്ങള്‍ കൂടെ
അമിതവണ്ണം എന്നത് ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പലപ്പോഴും പൊണ്ണത്തടി എന്ന പദം വെച്ചാണ് പലരും അമിത വണ്ണത്തെ പറയുന്നത് തന്നെ. എന്നാല്‍ ഒരു വ്യക്തിയില്‍ പൊണ്ണത്തടി എപ്രകാരം കണക്കാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഒരു വ്യക്തിയുടെ ബിഎം ഐ 30-ല്‍ കൂടുതലെങ്കില്‍ ഇവരില്‍ അമിതവണ്ണമെന്ന് കണക്കാക്കാം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്‌നങ്ങളും വളരെ കൂടുതല്‍ ആണ് എന്നതില്‍ സംശയം വേണ്ട. കാരണം അമിതവണ്ണമുള്ളവരുടെ ആയുസ്സെടുക്കുന്ന തരത്തിലുള്ള രോഗമാണ് പലപ്പോഴും തല പൊക്കുന്നത്. ഓരോ അവസ്ഥയിലും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതും അമിതവണ്ണത്തിലേക്ക് എത്താതിരിക്കുന്നതാണ്.

നിങ്ങളില്‍ അമിതവണ്ണമുണ്ടെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ എന്തൊക്കെ അസ്വസ്ഥതകളാണ് ഉണ്ടാക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. അതില്‍ പ്രധാനമായും വരുന്ന ചില രോഗാവസ്ഥകള്‍ ഉണ്ട് ഹൃദ്രോഗവും പക്ഷാഘാതവും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, ചില അര്‍ബുദങ്ങള്‍ പിത്തസഞ്ചി രോഗവും പിത്തസഞ്ചിയിലെ കല്ലുകളും, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, സന്ധിവാതം, സ്ലീപ് അപ്‌നിയ, ആസ്ത്മ പോലുള്ള ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും അമിതവണ്ണത്തിന്റെ ഫലമായി ഉണ്ടാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

പൊണ്ണത്തടിയും അപകടവും
പൊണ്ണത്തടിയും അപകടവും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് എന്ന് നമുക്കറിയാം. ചിലരില്‍ പാരമ്പര്യമായി പൊണ്ണത്തടി ഉണ്ടാവുന്നു. ഇത് പലപ്പോഴും അപകട സാധ്യതയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ശരീരത്തിന്റെ ഏത് ഭാഗത്താണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്നത് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ വയറിന് ചുറ്റും ആപ്പിള്‍ ആകൃതിയില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയാണെങ്കില്‍ അത് വളരെയധികം അപകടകരമാണ്. ചിലരില്‍ അവരുടെ വയര്‍ പിയര്‍ ഷേപ്പില്‍ കാണാവുന്നതാണ്. ഇത് അപകടകരമാണെങ്കിലും ആപ്പിള്‍ ആകൃതിയില്‍ കാണപ്പെടുന്ന കൊഴുപ്പിനെ പോലെ പ്രശ്‌നമുണ്ടാക്കുന്നതല്ല. പലപ്പോഴും അമിതവണ്ണം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ശരീര അവയവങ്ങള്‍ എന്ന് പറയുന്നത് നിതംബത്തിനും ഇടുപ്പിനും ചുറ്റുമാണ്. ഇതുമായി ബന്ധപ്പെട്ടുണ്ടാവുന്ന രോഗാവസ്ഥകളെക്കുറിച്ച് നമുക്ക് നോക്കാം.

ഹൃദ്രോഗവും പക്ഷാഘാതവും
അമിതവണ്ണം അഥവാ പൊണ്ണത്തടി ഉള്ളവര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പലപ്പോഴും ഹൃദ്രോഗത്തേയും പക്ഷാഘാതത്തേയും തന്നെയാണ്. കാരണം ഇവരില്‍ പപലപ്പോഴും അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നതാണ് അമിതവണ്ണം എന്നത് തന്നെയാണ് കാര്യം. അധികശരീരഭാരം തന്നെയാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉയര്‍ന്ന കൊളസ്‌ട്രോളും ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതും. ഈ രണ്ട് രോഗാവസ്ഥകളും നിങ്ങളില്‍ സ്‌ട്രോക്ക് പോലുള്ള അവസ്ഥയുണ്ടാക്കുകയും ഹൃദ്രോഗത്തിലേക്ക് എത്തുകയും ചെയ്യുന്നു. അതുകൊണ്ട് ശരീരഭാരം കുറക്കുന്നത് നിങ്ങളില്‍ പക്ഷാഘാതവും ഹൃദയാഘാതവും കുറക്കുന്നതിനുള്ള സാധ്യത തെളിയിക്കപ്പെട്ടിട്ടുണ്ട്.

ടൈപ്പ് 2 പ്രമേഹം
ആരോഗ്യ പ്രശ്‌നങ്ങളില്‍ ടൈപ്പ് ടു പ്രമേഹം നമ്മുടെ ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. പലപ്പോഴും ആളുകളുടെ അമിതവണ്ണവും ശരീരഭാരവും എല്ലാം ടൈപ്പ് 2 പ്രമേഹത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ശരീരഭാരം കുറക്കുക, സമീകൃതാഹാരം ശീലമാക്കുക, മതിയായ ഉറക്കം, കൃത്യമായ വ്യായാമം ചെയ്യുക എന്നിവയിലൂടെയെല്ലാം നമുക്ക് പ്രമേഹത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. എപ്പോഴും ആക്റ്റിവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കുക. മാനസിക സമ്മര്‍ദ്ദം കുറച്ച് ആരോഗ്യത്തോടെ ഇരിക്കുന്നത് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കണം.

കാന്‍സര്‍
വന്‍കുടല്‍, സ്തനാര്‍ബുദം, എന്‍ഡോമെട്രിയത്തിലെ ക്യാന്‍സര്‍, വൃക്ക, അന്നനാളം എന്നിവയിലെ അര്‍ബുദങ്ങള്‍ പലപ്പോഴും അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയില്‍ ആക്കും എന്നതിനം സംശയം വേണ്ട. ചില പഠനങ്ങള്‍ അമിതവണ്ണവും പിത്തസഞ്ചി, അണ്ഡാശയം, പാന്‍ക്രിയാസ് എന്നിവയുടെ അര്‍ബുദവും തമ്മിലുള്ള ബന്ധവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ വേണം. കൂടാതെ ചിലരില്‍ പിത്തസഞ്ചി രോഗവും ബാധിക്കുന്നുണ്ട്. ഇത് പലപ്പോഴും പിത്തസഞ്ചിയിലെ കല്ലുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയെ ആണ് സൂചിപ്പിക്കുന്നത്.

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്
പലരേയും അലട്ടുന്നതാണ് മുട്ടുവേദന, ശരീര വേദന, പുറം വേദന എന്നിവ. എന്നാല്‍ ഇത്തരം അവസ്ഥയില്‍ എന്താണ് ഇതിന് കാരണം എന്ന് മാത്രം പലരും ചിന്തിക്കുന്നില്ല. എന്നാല്‍ കാല്‍മുട്ട്, ഇടുപ്പ് അല്ലെങ്കില്‍ പുറം എന്നിവയെ ബാധിക്കുന്ന ഒരു സാധാരണ രോഗാവസ്ഥയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. ഇത് നിങ്ങളുടെ അമിതവണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. പലപ്പോഴും ഇവ നിങ്ങളുടെ ശരീരം ഭാരം കൂടുന്നതിന്റെ ഫലമായി തരുണാസ്ഥിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ശരീരഭാരം കൂടുന്നത് പലപ്പോഴും കൂടുതലായി ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു.

സന്ധിവാതം
സന്ധികളെ ബാധിക്കുന്ന ഒരു രോഗമാണ് സന്ധിവാതം. നിങ്ങളുടെ രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്. പലപ്പോഴും അധിക യൂറിക് ആസിഡ് സന്ധികളില്‍ ക്രിസ്റ്റലുകള്‍ ഉണ്ടാക്കുന്നു. ഇത് പലപ്ോഴും അമിതവണ്ണമുള്ളവരിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. പെട്ടെന്നുള്ള ശരീരഭാരം ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയും സന്ധിവാതത്തിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ശരീരഭാരം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥകളെ പരമാവധി ഒഴിവാക്കുകയും അവ കുറക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുകയും ചെയ്യുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

സ്ലീപ്പ് അപ്നിയ
സ്ലീപ് അപ്നിയ പോലുള്ള അവസ്ഥകളും നിങ്ങളുടെ അമിത ഭാരത്തെ സൂചിപ്പിക്കുന്നതാണ്. ഇത് ശ്വസസംബന്ധമായും ഉറക്കസംബന്ധമായും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. സ്ലീപ് അപ്നിയ എന്നത് ഒരു വ്യക്തിയില്‍ അമിതമായി കൂര്‍ക്കം വലി ഉണ്ടാവുകയും ഉറക്കത്തിനിടക്ക് ശ്വാസം മുട്ടല്‍ ഉണ്ടാക്കുന്നതിനും കാരണമാകുന്നതാണ്. സ്ലീപ അപ്നിയ നിങ്ങളില്‍ പകല്‍ ഉറങ്ങുന്നതിലേക്കും നയിക്കുന്നു. ഹൃദ്രോഗവും പക്ഷാഘാതവും വര്‍ദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു. ശരീരഭാരം കുറക്കുന്നതിലൂടെ ഈ പ്രശ്‌നത്തെ നമുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications