മൂത്രത്തില്‍ കല്ലാണോ: ഭക്ഷണം കഴിക്കുന്ന സമയം, കഴിക്കേണ്ട ഭക്ഷണം പ്രധാനം: ഡയറ്റ് ഇപ്രകാരം

മൂത്രത്തില്‍ കല്ല് അഥവാ കിഡ്‌നി സ്റ്റോണ്‍, ഇന്ന് ലോക വൃക്ക ദിനം, ഈ ദിനത്തില്‍ ഈ കാര്യത്തെക്കുറിച്ച് ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കാരണം അത്രയേറെ പ്രതിസന്ധികളിലൂടെയാണ് ഈ രോഗാവസ്ഥയുള്ളവര്‍ കടന്നു പോവേണ്ടി വരുന്നത്. ശരീരത്തില്‍ അതിപ്രധാനമായ ആന്തരികാവയവങ്ങളില്‍ ഒന്നാണ് കിഡ്‌നി അഥവാ വൃക്ക. ഇത് നിങ്ങളുടെ ശരീരത്തില്‍ വഹിക്കുന്ന ധര്‍മ്മം എന്നത് അത്രയേറെ പ്രധാനപ്പെട്ടതാണ്. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതോടൊപ്പം തന്നെ ശരീരത്തിലെ ടോക്‌സിന്റെ അളവ് കുറക്കുന്നതിനും കിഡ്‌നികള്‍ പ്രവര്‍ത്തനക്ഷമമായിരിക്കണം. എന്നാല്‍ ചില അവസരങ്ങളില്‍ നിങ്ങളുടെ രക്തത്തില്‍ മാലിന്യങ്ങള്‍ കൂടുതലുള്ള അവസ്ഥയില്‍ ഇവ അടിഞ്ഞ് കൂടുകയും അത് കിഡ്‌നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് ആയി രൂപാന്തരം പ്രാപിക്കുകയും ചെയ്യുന്നു. [1]

World Kidney Day 2023

പലപ്പോഴും ഇത് വളരെയധികം വേദനാജനകമാണ് എന്നതാണ് സത്യം. സ്ത്രീകളേക്കാള്‍ പുരുഷന്‍മാരില്‍ മൂത്രത്തില്‍ കല്ലുണ്ടാക്കുന്ന വേദന അതികഠിനമാണ്. വ്യത്യസ്ത തരത്തിലാണ് ഇവ കാണപ്പെടുന്നത്. ഇവ കാല്‍സ്യം ഓക്‌സലേറ്റ്, യൂറിക് ആസിഡ്, കാല്‍സ്യം ഫോസ്‌ഫേറ്റ്, സ്ട്രുവൈറ്റ്, സിസ്‌റ്റൈന്‍ എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. മൂത്രത്തില്‍ കല്ലുകള്‍ ഉണ്ടെന്ന സംശയം തോന്നിയാല്‍ ഒരു കാരണവശാലും സ്വയം ചികിത്സക്ക് നില്‍ക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യസ്ഥിതി വഷളാക്കുക മാത്രമാണ് ചെയ്യുന്നത്. പലപ്പോഴും കല്ലിന്റെ വലിപ്പം, രോഗത്തിന്റെ കാലപ്പഴക്കം എന്നിവ മനസ്സിലാക്കിയാണ് ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നത്. അത് മാത്രമല്ല മൂത്രനാളിയിലെ തടസ്സവും എത്രത്തോളം വേദന രോഗാവസ്ഥയില്‍ ഉണ്ടാവുന്നുണ്ട് എന്നതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഡോക്ടര്‍ ചികിത്സ നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ചികിത്സയോടൊപ്പം തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. പ്രത്യേക ഡയറ്റുകളും ഭക്ഷണങ്ങളും രീതിയും എല്ലാം തന്നെ ശ്രദ്ധേയമാണ്. അതിനെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

കിഡ്‌നി സ്റ്റോണ്‍ ഡയറ്റ് പ്ലാന്‍

കിഡ്‌നി സ്റ്റോണ്‍ ഡയറ്റ് പ്ലാന്‍

കൃത്യമായി കിഡ്‌നിസ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ലിനെ ഇല്ലാതാക്കാന്‍ ഈ ഡയറ്റ് പ്ലാനിലൂടെ സാധിക്കണം എന്നില്ല. എന്നാല്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും കൂട്ടിച്ചേര്‍ക്കേണ്ടതിന്റെ ആവശ്യകതയും ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കാരണം വൃക്കയുടെ ആരോഗ്യത്തിന് ഗുരുതരമായ അവസ്ഥകള്‍ നല്‍കുന്ന ചില പ്രത്യേക ഭക്ഷണങ്ങള്‍ ഉണ്ട്. അവ നിര്‍ബന്ധമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ രോഗാവസ്ഥക്ക് ആക്കം നല്‍കുന്ന ചില ഭക്ഷണങ്ങളും ഉണ്ട്. അവയെ നിങ്ങളുടെ ശീലത്തില്‍ ഉള്‍പ്പെടുത്തേണ്ടതും ആണ്. കിഡ്‌നി സ്റ്റോണ്‍ ഗുരുതരമാവാതിരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഇനി പറയുന്ന ഭക്ഷണക്രമം പാലിക്കുന്നതിന് ശ്രദ്ധിക്കാം. ഇത് കൂടാതെ ഭക്ഷണത്തോടൊപ്പം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും കഴിക്കുന്നതിന് ശ്രദ്ധിക്കണം.

ഭക്ഷണം കഴിക്കുന്ന ഇടവേളകള്‍ പ്രധാനം

ഭക്ഷണം കഴിക്കുന്ന ഇടവേളകള്‍ പ്രധാനം

പലപ്പോഴും വിശക്കുമ്പോള്‍ കഴിക്കുക എന്ന രീതി മൂത്രത്തില്‍ കല്ലുള്ളവര്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം രോഗാവസ്ഥയെ തരണം ചെയ്യുന്നതിന് വേണ്ടി ഭക്ഷണത്തിന്റെ ഇടവേള വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ വിശക്കുമ്പോള്‍ കഴിക്കാം എന്നതിനേക്കാള്‍ സമയത്തിന് കഴിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇവിടെ ചൂണ്ടി കാണിക്കുന്നത്. ഇതെല്ലാം തന്നെ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതാണ് സത്യം. രാവിലെ കഴിക്കേണ്ട ഭക്ഷണം അഥവാ പ്രഭാത ഭക്ഷണം എട്ട് മണിക്കും എട്ടരക്കും ഉള്ളില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. അതിന് ശേഷം മിഡ് മീല്‍ അഥവാ ഉച്ച ഭക്ഷണത്തിന് മുന്‍പേ അല്‍പം ഭക്ഷണം കഴിക്കേണ്ടതാണ്. ഇത് പതിനൊന്ന് മണിക്കും പതിനൊന്നരക്കും ഇടയില്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഉച്ചഭക്ഷണം കൃത്യമായി രണ്ട് മണിക്കും രണ്ടരക്കും ഉള്ളില്‍ കഴിച്ചിരിക്കണം. വൈകുന്നേരം ചായ നാല് മണിക്കും നാലരക്കും ഇടയില്‍ കഴിക്കണം. രാത്രിയിലെ ഭക്ഷണം എട്ട് മണിക്കും എട്ടരക്കും ഉള്ളില്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം. ഇനി എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ബ്രേക്ക്ഫാസ്റ്റ് ഇപ്രകാരം

ബ്രേക്ക്ഫാസ്റ്റ് ഇപ്രകാരം

മൂത്രത്തില്‍ കല്ലുള്ള ഒരു വ്യക്തി പ്രഭാത ഭക്ഷണത്തിനായി അവരുടെ ഭക്ഷണത്തില്‍ രണ്ട് ചപ്പാത്തി, രണ്ട് ടീസ്പൂണ്‍ ഗ്രീന്‍ ചട്‌നി, ഒരു ഗ്ലാസ്സ് പാല്‍ എന്നിവ ഉള്‍പ്പെടുത്തണം. ഇത് താല്‍പ്പര്യമില്ലാത്തവര്‍ക്ക് അല്‍പം പച്ചക്കറികള്‍, ഉപ്പുമാവ്, ഒരു ഗ്ലാസ്സ് പാല്‍ എന്നിവ കഴിക്കാം. ഇതല്ലാത്തവര്‍ നാല് കഷ്ണം ഗോതമ്പ് ബ്രെഡ്, വെള്ളരിക്ക, തക്കാളി, ഉള്ളി ഒരു ഗ്ലാസ്സ് പാല്‍ എന്നിവ കഴിക്കാവുന്നതാണ്. അല്ലാത്തവര്‍ മൂന്ന് അരിദോശ, അരക്കപ്പ് സാമ്പാര്‍, ഒരു ടീസ്പൂണ്‍ ഉലുവചട്‌നി, ഒരു ഗ്ലാസ്സ് പാല്‍ എന്നിവ ശീലമാക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യകരമായ തിരഞ്ഞെടുപ്പാണ് എന്നതാണ് സത്യം. ബ്രേക്ക് ഫാസ്റ്റിന് ശേഷം നിങ്ങള്‍ക്ക് 1 ഇടത്തരം വലിപ്പമുള്ള ഓറഞ്ച് അല്ലെങ്കില്‍ 1 വാഴപ്പഴം, 100 ഗ്രാം പൈനാപ്പിള്‍ അല്ലെങ്കില്‍ മാതളനാരങ്ങ എന്നിവ ശീലമാക്കാം.

ഉച്ചഭക്ഷണം ഇപ്രകാരം

ഉച്ചഭക്ഷണം ഇപ്രകാരം

മൂത്രത്തില്‍ കല്ലുള്ള ഒരു വ്യക്തി ഒരു കാരണവശാലും ഉച്ചഭക്ഷണം ഒഴിവാക്കരുത്. ഇതിന് വേണ്ടി ഒരു കപ്പ് ചോറി, രണ്ട് റൊട്ടി, വഴുതന കൊണ്ട് തയ്യാറാക്കിയ എന്തെങ്കിലും അരക്കപ്പ് രസം, ഒരു ഗ്ലാസ്സ് മോര് എന്നിവ ശീലമാക്കാം. ഇതിന് താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഒരു കപ്പ്‌ചോറ്, രണ്ട് റൊട്ടി, അരക്കപ്പ് രസം, അര കാപ്‌സിക്കം കൊണ്ട് തയ്യാറാക്കിയ എന്തെങ്കിലും കഴിക്കാം. ഇനി അതും താല്‍പ്പര്യമില്ലാത്തവര്‍ക്ക് അടുത്ത ഓപ്ഷനാണ് ഒരു കപ്പ് ചോറ്, രണ്ട് റൊട്ടി, അരക്കപ്പ് രസം, അരക്കപ്പം കോവക്ക് കൊണ്ടുള്ള വിഭവം ഒരു ഗ്ലാസ്സ് മോര് എന്നിവ. ഇവയെല്ലാം നിങ്ങള്‍ക്ക് ഉച്ച ഭക്ഷണത്തിന് ശീലമാക്കാം. എന്നാല്‍ വൈകുന്നേരം ചായക്ക് നിങ്ങള്‍ക്ക് ഒരു കപ്പ് ഗ്രീന്‍ ടീയും രണ്ടോ മൂന്നോ ബിസ്‌ക്കറ്റും ശീലമാക്കാം.

അത്താഴം ഇപ്രകാരം

അത്താഴം ഇപ്രകാരം

വൃക്കയില്‍ കല്ലുള്ളവരുടെ അത്താഴം എപ്രകാരം വേണം എന്ന് നോക്കാം. അതിന് വേണ്ടി ചോളം കൊണ്ട് തയ്യാറാക്കിയ മൂന്ന് റൊട്ടി, ചുരക്ക കറി,, അതിനോടൊപ്പം അരക്കപ്പ് കുക്കുമ്പര്‍ സാലഡ് ശീലമാക്കാം. അതല്ലാത്തവര്‍ക്ക് മൂന്ന് റൊട്ട് അരക്കപ്പ് ചേമ്പിന്റെ കഫി, അരക്കപ്പ് കുക്കുമ്പര്‍ സാലഡ് ശീലമാക്കാം. ഇനി അതിനും താല്‍പ്പര്യമില്ലാത്തവര്‍ക്ക് മൂന്ന് റൊട്ടി, അരക്കപ്പ് കായക്കറി, അരക്കപ്പ് കുക്കുമ്പര്‍ സാലഡ് എന്നിവ ശീലമാക്കാം. അവസാനമായി നിങ്ങള്‍ക്ക് ഒരു ഓപ്ഷന്‍ കൂടിയുണ്ട് അതാണ് 3 ജോവര്‍ റൊട്ടി, അരക്കപ്പ് കോളിഫ്‌ളവര്‍ കറി, ഒരു കപ്പ് കുക്കുമ്പര്‍ സാലഡ് എന്നിവ.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നിങ്ങള്‍ക്ക് കിഡ്‌നി സ്റ്റോണ്‍ ഉണ്ടെങ്കില്‍ ചില ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കേണ്ടതുണ്ട്. തക്കാളി കഴിക്കാമെങ്കിലും അതിന്റെ കുരു പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അതുപോലെ തന്നെ കാപ്പി, ചായ എന്നിവ അമിതമായി ഉപയോഗിക്കരുത്. ഉപ്പിലിട്ട ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. പേരക്ക് സ്ഥിരമായി കഴിക്കാവുന്നതാണ്. കടല്‍ വിഭവങ്ങള്‍ കുറച്ച് കൊണ്ട് വരുക. ആവശ്യത്തിന് കാല്‍സ്യം, പ്രോട്ടീന്‍, എന്നിവ കഴിക്കുക. ശരീരത്തിന് നിര്‍ജ്ജലീകരണം സംഭവിക്കരുത്. ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.

Story first published: Thursday, March 9, 2023, 15:46 [IST]
X
Desktop Bottom Promotion