Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
തണുപ്പ് കാലത്തും ശ്വാസകോശം കരുത്തോടെ സംരക്ഷിക്കാന്‍ വിന്റര്‍ ഡയറ്റ്
ശ്വാസകോശത്തിന്റെ ആരോഗ്യം ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സമയമാണ് തണുപ്പാ കാലം അഥവാ ശൈത്യകാലം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ നല്‍കുന്നു. കാരണം നമ്മുടെ ശ്വാസോച്ഛ്വാസം കൃത്യമായില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ നശിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ പിന്നേ പറയുകയും വേണ്ട. അത്രയധികം പ്രശ്‌നങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമ്മള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ശ്വാസകോശ രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വിന്റര്‍ ഡയറ്റില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കാരണം വിന്റര്‍ ഡയറ്റ് എപ്പോഴും നിങ്ങളുടെ ശ്വാസകോശത്തെക്കൂടി കണക്കിലെടുത്തിട്ടുള്ളതാണ്. തണുപ്പ് കാലത്ത് എന്ത് കഴിക്കണം, എന്ത് കഴിക്കരുത്, എന്തൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്നതിനെക്കുറിച്ച് കൃത്യമായി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന ഒന്നാണ് വിന്റര്‍ ഡയറ്റ്. ഇതെങ്ങനെ നിങ്ങളുടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്ന കാര്യം കൂടി മനസ്സിലാക്കണം. അതിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു വിന്റര്‍ ഡയറ്റ്.

കുരുമുളക്
കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഒഴിച്ച് കൂടാനാവാത്തതാണ്. ഇതിലാകട്ടെ വിറ്റാമിന്‍ സി വളരെയധികം അടങ്ങിയിട്ടുണ്ട്. വെള്ളത്തില്‍ അലിയുന്ന പോഷകമാണ് കുരുമുളകില്‍ ഉള്ളത്. ഇത് നിങ്ങളുടെ ശരീരത്തില്‍ മികച്ച ഒരു ആന്റി ഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു എന്ന് മാത്രമല്ല ശ്വാസകോശത്തിന്റെ ആരോഗ്യസംരക്ഷണത്തിന്‍ അസാധ്യ പങ്ക് വഹിക്കുകയും ചെയ്യുന്നു. ശ്വാസകോശ സംബന്ധമായുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്ന കാര്യത്തില്‍ കുരുമുളകിന്റെ സ്ഥാനം അല്‍പം മുകളില്‍ തന്നെയാണ്. ഇനി നിങ്ങള്‍ക്ക് കുരുമുളക് കഴിക്കാന്‍ ഉള്ള വഴികളില്ലെങ്കില്‍ അല്‍പം വെള്ളത്തില്‍ രണ്ടോ മൂന്നോ കുരുമുളക് ഇട്ട് തിളപ്പിച്ച് ആ വെള്ളം കുടിക്കുന്നതും നല്ലതാണ്. ഇത് ശൈത്യകാല അസ്വസ്ഥതകളെ ചെറുക്കുന്നു.

മഞ്ഞള്‍
ഏത് രോഗത്തിനും ധൈര്യമായി ഉപയോഗിക്കാവുന്നതാണ് മഞ്ഞള്‍. ഇതിലുള്ള ശക്തമായ ആന്റിഓക്സിഡന്റും ആന്റി-ഇന്‍ഫ്‌ലമേറ്ററി ഇഫക്റ്റുകളും തന്നെയാണ് പല ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും നമ്മളെ സംരക്ഷിക്കുന്നതും. ഇതിലുള്ള കുര്‍ക്കുമിന്‍ നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപ്പിപ്പിക്കുകയും ശ്വാസകോശാരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ശ്വാസകോശ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നതിന് മഞ്ഞള്‍ സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. ശ്വാസകോശത്തിന്റെ മാത്രമല്ല സര്‍വ്വാംഗം ആരോഗ്യം നല്‍കുന്നതാണ് മഞ്ഞള്‍.

ഇഞ്ചി
പല രോഗങ്ങള്‍ക്കും നല്ല കിടിലന്‍ ഒറ്റമൂലിയാണ് ഇഞ്ചി. ഇഞ്ചി കഴിക്കുന്നതിലൂടെ നിങ്ങളുടെ ശ്വാസകോശം മാത്രമല്ല മികച്ചതായി മാറുന്നത്, ശരീരം മൊത്തത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിന് ഇഞ്ചി സഹായിക്കുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഇഞ്ചി നല്‍കുന്ന ആശ്വാസം നിസ്സാരമല്ല. മാത്രമല്ല ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇഞ്ചി സഹായിക്കുന്നു. പലപ്പോഴും ശ്വാസകോശത്തിനുണ്ടാവുന്ന ഗുരുതരാവസ്ഥകളെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് ഇഞ്ച് സഹായിക്കുന്നു. ഗുരുതരമായ പല അവസ്ഥകളില്‍ നിന്നും പെട്ടെന്ന് പരിഹാരം നല്‍കുന്ന ഒറ്റമൂലിയാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട.

ബാര്‍ലി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബാര്‍ലി എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളില്‍ ശ്വാസകോശത്തിന്റെ ആരോഗ്യം എടുത്ത് പറയേണ്ടതാണ്. കാരണം നാരുകള്‍ ധാരാളം അടങ്ങിയ ഒരു പ്രധാന ധാന്യം തന്നെയാണ് ബാര്‍ലി. നാരുകളാല്‍ സമ്പന്നമായത് കൊണ്ട് തന്നെ ഉയര്‍ന്ന ഫൈബര്‍ കണ്ടന്റ് ബാര്‍ലിയില്‍ ഉണ്ട്. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തതിനും ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഒഴിവാക്കാന്‍ സാധിക്കാത്തതാണ്. ആരോഗ്യം വെല്ലുവിളി ഉയര്‍ത്തുന്ന പല ഘട്ടങ്ങളിലും ബാര്‍ലി വഹിക്കുന്ന പങ്ക് അത്ര നിസ്സാരമല്ല എന്നതാണ് സത്യം.

ഇലക്കറികള്‍
നമ്മുടെ ഭക്ഷണശീലത്തില്‍ നിന്ന് ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് ഇലക്കറികള്‍. ഇത് നിങ്ങളില്‍ നല്‍കുന്ന ഗുണങ്ങള്‍ എന്നത് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. ചീര, മുരിങ്ങ പോലുള്ള ഇലകളെല്ലാം തന്നെ തണുപ്പ് കാലം കഴിക്കുന്നതിലൂടെ ശ്വാസകോശത്തിന്റെ ആരോഗ്യവും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങളും നമുക്ക് പരിഹരിക്കാന്‍ സാധിക്കും. അയേണ്‍, പൊട്ടാസ്യം, കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഈ ഇലക്കറികള്‍ എല്ലാം തന്നെ. ഈ പോഷകങ്ങള്‍ക്ക് ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിഓക്സിഡന്റ് ഇഫക്റ്റുകള്‍ അടങ്ങിയതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശ്വാസകോശ വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും വേണമെങ്കില്‍ നിങ്ങള്‍ക്ക് ഇലക്കറികള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം.

വാല്‍നട്ട്
നട്‌സിന്റെ കൂട്ടത്തില്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ് വാള്‍നട്ട്. ഇത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം തന്നെ ശ്വാസകോശത്തിന് അമൃതിന്റെ ഗുണമാണ് നല്‍കുന്നത്. ഇതിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ആന്റി-ഇന്‍ഫ്‌ലമേറ്ററി ആയി പ്രവര്‍ത്തിക്കുന്നു, ഇത് ശ്വാസകോശ വീക്കം കുറയ്ക്കുകയും ശ്വസനാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കുകയും ചെയ്യാം. ശ്വാസകോശത്തിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വാള്‍നട്ട് മികച്ച ഫലം നല്‍കുന്നു. ദിനവും ഒരു പിടിയെങ്കിലും കഴിക്കാന്‍ നോക്കൂ, ആരോഗ്യത്തോടെ ജീവിക്കൂ.

വെളുത്തുള്ളി
നമ്മുടെ അടുക്കളയില്‍ നിത്യവും എന്ന പോലെ ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. ആരോഗ്യഗുണങ്ങളുടെ കലവറയാണ് വെളുത്തുള്ളി എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്ന കാര്യത്തില്‍ വെളുത്തുള്ളി വഹിക്കുന്ന പങ്ക് അതത്ര നിസ്സാരമല്ല. നിങ്ങളുടെ ശ്വാസകോശത്തെ പ്രശ്‌നങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ആന്റി-ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങളുടെ മികച്ച ഉറവിടമാണ് വെളുത്തുള്ളി എന്നത് നിങ്ങള്‍ വീണ്ടും വീണ്ടും ഓര്‍ക്കണം. ദിനവും ഭക്ഷണത്തില്‍ വെളുത്തുള്ളി ചേര്‍ക്കുകയോ വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ ചെയ്യാം. ഇത് അണുബാധ പോലുള്ള പ്രശ്‌നങ്ങളേയും പരിഹരിക്കുന്നു.



Click it and Unblock the Notifications











