Just In
- 1 hr ago
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്ത്തും ആയുര്വ്വേദ മിശ്രിതം
- 5 hrs ago
മാഘപൂര്ണിമയില് അപൂര്വ്വ ശുഭയോഗങ്ങള്; ലക്ഷ്മീദേവിയുടെ കൃപയാല് ഈ 6 രാശിക്ക് സമ്പത്ത് വര്ഷിക്കും
- 7 hrs ago
Weekly Horoscope:ജ്യോതിഷം ഉറപ്പ് പറയുന്ന വാരഫലം: 4 രാശിക്കാര് സൂക്ഷിക്കണം- സമ്പൂര്ണവാരഫലം
- 8 hrs ago
ഫെബ്രുവരി 6-12; തൊഴില്, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
Don't Miss
- Movies
ദിവ്യ ഉണ്ണി രണ്ടാമതും വിവാഹിതയായിട്ട് 5 വര്ഷം; ഭര്ത്താവ് അരുണ് കുമാറിനൊപ്പം സന്തോഷ വാര്ത്ത പങ്കുവെച്ച് നടി
- News
'അനാഥനായ ബാബു ഇന്ന് വിനോദിന്റെ പറമ്പില് അന്ത്യവിശ്രമം കൊള്ളുന്നു'; വറ്റാത്ത മനുഷ്യസ്നേഹം;കുറിപ്പ്
- Finance
പ്രതിസന്ധി ഘട്ടത്തിൽ സഹായമാണ് സ്വർണം; കുറഞ്ഞ ചെലവിൽ സ്വർണത്തിന് മേൽ വായ്പ ലഭിക്കുന്നത് എവിടെ
- Sports
നാണംകെട്ട് വഹാബ് റിയാസ്, ആറ് പന്തും സിക്സ്-ഇഫ്തിഖറിന്റെ വെടിക്കെട്ട്-വൈറല്
- Automobiles
ഈ കോട്ട തകർക്കാനാവില്ല മക്കളേ... വിൽപ്പനയിൽ കുതിപ്പുമായി ഹ്യുണ്ടായി ക്രെറ്റ
- Travel
ഈ രാജ്യങ്ങളില് കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
വെറും വയറ്റിലൊരു പുഴുങ്ങിയ മുട്ട: ആുസ്സിന് അതില്പ്പരം എന്ത് വേണം?
ആരോഗ്യ സംരക്ഷണത്തിന് പുഴുങ്ങിയ മുട്ട എത്രത്തോളം ഗുണം ചെയ്യുന്നതാണെന്ന് നിങ്ങള്ക്കറിയാമോ? ഒരു ദിവസത്തിന്റെ തുടക്കത്തില് തന്നെ മുട്ട കഴിച്ച് കൊണ്ട് തുടങ്ങൂ, ഇത നിങ്ങള്ക്ക് ആരോഗ്യവും ആയുസ്സും നല്കും എന്ന കാര്യത്തില് സംശയം വേണ്ട. കാരണം അത്രയധികം പോഷകങ്ങളാണ് മുട്ടയില് ഉള്ളത്. മുട്ട പുഴുങ്ങി മാത്രമല്ല മറ്റ് പല രീതികളിലും കഴിക്കാവുന്നതാണ്. എന്നാല് രാവിലെ തന്നെ പുഴുങ്ങി കഴിക്കുമ്പോള് അതുണ്ടാക്കുന്ന ഗുണങ്ങളും വളരെ വലുതാണ്.
കാരണം പ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നതിനും ശരീര ഭാരം കുറക്കുന്നതിനും നെട്ടോട്ടമോടുന്നവര്ക്ക് എന്തുകൊണ്ടും പുഴുങ്ങിയ മുട്ട മികച്ച ഗുണങ്ങള് നല്കുന്നു. ഒരു മുട്ടയില് വിറ്റാമിന് എ, ഫോളേറ്റ്, വിറ്റാമിന് ബി 5, വിറ്റാമിന് ബി 12, വിറ്റാമിന് ഡി, ഇരുമ്പ്, കരോട്ടിനോയിഡുകള്, ഫോസ്ഫറസ്, സെലിനിയം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത്രയധികം ഗുണങ്ങളുള്ള മുട്ട ദിവസവും ഒരെണ്ണമെങ്കിലും കഴിക്കണം. സൂപ്പര് ഫുഡ് എന്നാണ് മുട്ടയെ പറയുന്നത്. പ്രത്യേകിച്ച് തണുപ്പ കാലത്ത് മുട്ട കഴിക്കേണ്ടതിന്റെ ആവശ്യകതയും ഇതിന്റെ ഗുണങ്ങളും എന്തൊക്കെയെന്ന് നോക്കാം.

നല്ല കൊഴുപ്പ്
പലര്ക്കും ഉള്ള തെറ്റിദ്ധാരണയാണ് മുട്ട കഴിച്ചാല് ശരീരത്തില് കൊഴുപ്പ് വര്ദ്ധിക്കും എന്നത്. എന്നാല് പുഴുങ്ങിയ മുട്ടയില് ആരോഗ്യകരമായ കൊഴുപ്പാണ് അടങ്ങിയിട്ടുള്ളത്. അത് നിങ്ങള്ക്ക് ഗുണങ്ങളാണ് നല്കുന്നത്. നിങ്ങളുടെ അവയവങ്ങളെ സംരക്ഷിക്കുകയും ശരീരത്തിലെ ചൂട് നിലനിര്ത്താന് സഹായിക്കുകയും ചെയ്യുന്നു, വേവിച്ച മുട്ടകള് ശൈത്യകാലത്ത് അതുകൊണ്ട് തന്നെയാണ് ഏറ്റവും അനുയോജ്യം എന്ന് പറയുന്നത്.

രോഗപ്രതിരോധ ശേഷി
പുഴുങ്ങിയ മുട്ട ദിവസവും അതിരാവിലെ കഴിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധശേഷി വര്ധിപ്പിക്കുന്നു. ഒരു മുട്ടയില് വലിയ അളവില് തന്നെ വിറ്റമിന് ബി6, ബി12 എന്നിവയും സിങ്കും അടങ്ങിയിട്ടുണ്ട്. ഈ ഘടകങ്ങള് എല്ലാം തന്നെ പ്രതിരോധശേഷി വര്ധിപ്പിക്കാനും പനി, ജലദോഷം എന്നിവയ്ക്കെതിരെ പോരാടാനും നിങ്ങളെ സഹായിക്കുന്നു. ആരോഗ്യത്തിന്റൈ കാര്യത്തില് അത്രയേറെ ഗുണങ്ങള് നല്കുന്ന മറ്റൊരു സൂപ്പര്ഫുഡ് ഇല്ല എന്ന് തന്നെ പറയാം.

എല്ലുകളുടെ ആരോഗ്യം
മുതിര്ന്നവര്ക്കും കുട്ടികള്ക്കും പലപ്പോഴും അസ്ഥിസംബന്ധമായ പ്രശ്നങ്ങള് ഉണ്ടാവുന്നുണ്ട്. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ നിലനിര്ത്തുന്നതിനും മുട്ട സഹായിക്കുന്നു. കാരണം ഇതില് വിറ്റാമിന് ഡി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു.

അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണം കൊണ്ച് കഷ്ടപ്പെടുന്നര് പലപ്പോഴും ഒഴിവാക്കി നിര്ത്തുന്നതാണ് മുട്ട. കാരണം മുട്ട കഴിച്ചാല് തടി കൂടും എന്നതാണ് പലര്ക്കും ധാരണ. എന്നാല് മുട്ട യഥാര്ത്ഥത്തില് അമിതവണ്ണത്തെ ചെറുക്കുകയാണ് ചെയ്യുന്നത്. ഒരു മുട്ടയില് ലീന് പ്രോട്ടീന്റെയും അമിനോ ആസിഡുകളുടെയും നല്ല ഉറവിടം ധാരാളമുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാന് സഹായിക്കുന്ന കുറഞ്ഞ കലോറിയെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന അമിതവണ്ണമെന്ന പ്രശ്നത്തെ മുട്ട കൊണ്ട് നേരിടാം.

മികച ഓര്മ്മശക്തിക്ക്
ഓര്മ്മശക്തി കുറയുന്നത് പലരിലും പ്രായമാവുമ്പോള് സംഭവിക്കുന്ന ഒന്നാണ്. ഇതിന്റെ ഫലമായി തലച്ചോറിന്റെ ആരോഗ്യം കുറയുന്നു. എന്നാല് മുട്ട കഴിക്കുന്നവരില് നല്ല അളവില് ഒമേഗ -3 ഫാറ്റി ആസിഡുകളും കോളിനും അടങ്ങിയിട്ടുണ്ട്, ഇത് കോശ സ്തരത്തെ നിര്മ്മിക്കുകയും തലച്ചോറിന്റെ ആരോഗ്യവും ഓര്്മശക്തിയു നിലനിര്ത്തുകയും ചെയ്യുന്നു.

കണ്ണിന്റെ ആരോഗ്യത്തിന്
കണ്ണിന്റെ ആരോഗ്യം, കാഴ്ചക്കുറവ് എന്നിവ പലപ്പോഴും വെല്ലുവിളി ഉയര്ത്തുന്നതാണ്. എന്നാല് ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പുഴുങ്ങിയ മുട്ട ദിനവും ശീലമാക്കാം. മുട്ടയുടെ മഞ്ഞക്കരുവില് ല്യൂട്ടിന്, സിയാക്സാന്തിന് എന്നിവ ധാരാളമുണ്ട്. ഇത് കണ്ണിനെ സംരക്ഷിക്കുകയും തിമിരത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു, അതിനാല് കണ്ണുകള്ക്ക് ആരോഗ്യം ലഭിക്കാന് ശൈത്യകാലത്ത് മാത്രമല്ല ഏത് കാലാവസ്ഥയിലും മുട്ട ശീലമാക്കാം.

മുടിയുടെ ആരോഗ്യം
മുടിയുടെ ആരോഗ്യം പലപ്പോഴും പലരിലും വെല്ലുവിളിയാണ്. കൊഴിയുന്നതും നരക്കുന്നതും ആരോഗ്യമില്ലാത്തതും എല്ലാം ഇത്തരത്തില് പ്രശ്നങ്ങള് ഉണ്ടാക്കുന്നതാണ്. എന്നാല് പുഴുങ്ങിയ മുട്ട കഴിക്കുന്നത് ഇത്തരത്തില് മുടിയുടെ ആരോഗ്യവും തിളക്കവും വര്ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കാരണം മുട്ടയില് ബയോട്ടിന് അടങ്ങിയിട്ടുണ്ട് ഇത് മുടിക്ക് ആരോഗ്യം നല്കുന്നു. പ്രത്യേകിച്ച് തണുപ്പ് കാലത്തുണ്ടാവുന്ന അസ്വസ്ഥതകളെ ചെറുക്കുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കാന്
ഹൃദയസംബന്ധമായ പ്രശ്നങ്ങള് ഉള്ളവരെങ്കില് ഇവര്ക്ക് എന്തുകൊണ്ടും മുട്ട അനുയോജ്യമാണ്. കാരണം മുട്ടയില് അടങ്ങിയിട്ടുള്ളത് നല്ല കൊളസ്ട്രോള് ആണ്. ഇത് മിതമായ അളവില് കഴിച്ചാല് അത് ഹൃദയത്തിന്റെ ആരോഗ്യം മികച്ച രീതിയില് നിലനിര്ത്തുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് ഹൃദയം സംരക്ഷിക്കുന്നതിന് നമുക്ക് അതുകൊണ്ട് തന്നെ മുട്ട ശീലമാക്കാം.

മുലയൂട്ടുന്ന അമ്മമാര്ക്ക്
പുഴുങ്ങിയ മുട്ട ഗര്ഭിണികള്ക്കും മുലയൂട്ടുന്ന അമ്മമാര്ക്കും നല്ലതാണ്. കാരണം ഇതില് നല്ല അളവില് തന്നെ പ്രോട്ടീന്, കോളിന്, സെലിനിയം എന്നിവ അടങ്ങിയിരിക്കുന്നതിനാല് ഇത് അമ്മക്കും കുഞ്ഞിനും ഒരുപോലെ ഗുണം നല്കുന്നു. എന്നാല് വിദഗ്ധരുടെ അഭിപ്രായത്തില് മുട്ടക്കക് ഗുണങ്ങളേറെയുണ്ടെങ്കിലും ദൈനംദിന ഉപയോഗം പരിമിതപ്പെടുത്തണമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ കഴിക്കുമ്പോള് എണ്ണം വളരെ പ്രധാനമാണ്.

ശ്രദ്ധിക്കേണ്ടത്
മുകളില് പറഞ്ഞതു പോലെ മുട്ട കഴിക്കുന്ന എണ്ണം വളരെ പ്രധാനപ്പെട്ടതാണ്. മാത്രമല്ല കഴിക്കുന്ന രീതിയിലും ശ്രദ്ധ വേണം. കാരണം പകുതി വേവിച്ചോ പകുതി വറുത്തോ കഴിക്കുമ്പോള് അത് നിങ്ങള്ക്ക് ദോഷകരമായ ഫലമാണ് നല്കുന്നത്. കാരണം ഇതില് പലപ്പോഴും ദഹന വ്യവസ്ഥയെ ബാധിക്കുന്ന സാല്മൊണല്ല പോലുള്ള ബാക്ടീരിയകള് അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും അപകടകരമായ ഫലം നല്കുന്നു. അതുകൊണ്ട് ഇക്കാര്യങ്ങളും ഓര്മ്മയില് വെക്കണം.
ടോണ്സിലൈറ്റിസ്
ലക്ഷണങ്ങള്
നിസ്സാരമാക്കല്ലേ:
അപകടം
തൊണ്ടയിലുണ്ട്
വെറും
വയറ്റില്
ശീലിക്കാം
ഒരു
ഗ്ലാസ്സ്
കാരറ്റ്
ജ്യൂസ്
ആയുസ്സിന്