Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഊണിനവസാനം മോരു വേണം,ചൂടുചോറില്‍ മോരരുത്
ഊണിനവസാനം മോരു വേണം,ചൂടുചോറില്‍ മോരരുത്
പണ്ടു കാലത്ത് നമ്മുടെ കാരണവന്മാര് പറഞ്ഞു വച്ചിരിയ്ക്കുന്ന പല ചിട്ടകളും ശീലങ്ങളുമെല്ലാമുണ്ട്. ഇപ്പോഴത്തെ തലമുറയിലെ പലരും ഇത് അന്ധവിശ്വാസം എന്നു പറഞ്ഞു പുച്ഛിച്ചു തള്ളാറുമുണ്ട്. എന്നാല്‍ ഇത്തരം പല വിശ്വാസങ്ങള്‍ക്കു പുറകില്‍ സയന്‍സ് സംബന്ധമായ വാസ്തവങ്ങളുമുണ്ടെന്നതാണു വാസ്തവം.
പണ്ടു കാലത്തെ തലമുറയ്ക്ക് ഒഴിച്ചു കൂടാനാകാത്ത ഒരു ശീലമായിരുന്നു മോര്. പ്രത്യേകിച്ചും ഊണിനൊടുവില്‍ അല്പം മോരു കൂട്ടി കഴിയ്ക്കുകയെന്നത് മിക്കവാറും പേരുടെ ശീലമായിരുന്നു. ഇന്നത്തെ കാലത്ത് ഊണിനൊടുവില്‍ മോരെന്നതു പോയിട്ട് മോരു പോലും കൂട്ടി കഴിയ്ക്കുന്ന ശീലം പലര്ക്കുമില്ലെന്നു പറയാം.
മോരിനും തൈരിനുമെല്ലാം സ്വാദെന്നതിനേക്കാള് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍ എന്നിവയടക്കമുള്ള പല വൈറ്റമിനുകളുടേയും ധാതുക്കളുടേയും ഉറവിടമാണ് മോരും തൈരുമെല്ലാം. ശരീരം പെട്ടെന്നു തണുപ്പിയ്ക്കാന്‍ കഴിയുന്ന ഒന്നും.
ഊണിനൊടുവില്‍ മോരു കൂട്ടി കഴിയ്ക്കുന്നത് സ്വാദും സംതൃപ്തിയും നല്കാന് മാത്രമായിരുന്നില്ല, ആരോഗ്യപരമായ യാഥാര്‍ത്ഥ്യങ്ങള്‍ ഇതിനു പുറകിലുണ്ടെന്നതാണ് വാസ്തവം. മോരും തൈരും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച ചില യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചറിയൂ.

ശരീരത്തിലെ ആസിഡ്-ആല്‍ക്കലൈന്‍ ബാലന്‍സ്
ഊണിനൊടുവില്‍ മോരു കൂട്ടുന്നത് ശരീരത്തിലെ ആസിഡ്-ആല്‍ക്കലൈന്‍ ബാലന്‍സ്, അതായത് ശരീരത്തിലെ പിഎച്ച് തോത് സന്തുലിതാവസ്ഥയില്‍ നില നിര്‍ത്തുവാന്‍ വേണ്ടിയാണ്. വയറ്റില്‍ അസിഡിറ്റിയുണ്ടാകുന്നത് വയറിന് അസ്വസ്ഥതകള്‍ നല്‍കും. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളും വയറെരിച്ചിലുമെല്ലാമുണ്ടാകും. മോര് വയറിന്റെ അസിഡിറ്റിയെ ആല്‍ക്കലൈനാക്കി മാറ്റും. ഇതു വഴി വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറും. വയറിന് പിഎച്ച് സന്തുലിതാവസ്ഥ ലഭിയ്ക്കും. ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കാനും ഭക്ഷണത്തിനൊടുവില്‍ മോരു കൂട്ടി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. വയറിനെ തണുപ്പിയ്ക്കാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണിത്.

ചൂടുചോറില്‍
ഇതു പോലെ മോര് അല്ലെങ്കില്‍ തൈരു കൂട്ടുമ്പോള്‍, പ്രത്യേകിച്ചും ഊണിനൊപ്പം, ശ്രദ്ധിയ്ക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്. നല്ല ചൂടുചോറില്‍ മോരൊഴിയ്ക്കരുത്. ഇത് വിഷത്തിനു തുല്യമാണെന്നു വേണം, പറയുവാന്‍. ചൂടുചോറില്‍ മോരൊഴിച്ചാല്‍, അല്ലെങ്കില്‍ തൈരൊഴിച്ചാല്‍ ഇത് കീറ്റോണ്‍ ബോഡി ഉല്പാദിപ്പിയ്ക്കും. ഇത് ശരീരത്തിന് ദോഷകരമാണ്. നല്ല ചൂടുചോറില്‍ മോരോ തൈരോ ഒഴിച്ച് ഇതു മണത്തു നോക്കിയാല്‍ അസുഖകരമായ ഒരു ഗന്ധം നമുക്ക് അനുഭവപ്പെടും. ഇത് കീറ്റോണ്‍ ബോഡിയുടെ ഗന്ധമാണ്. ഇത് ആരോഗ്യത്തിനു നല്ലതല്ല. ഇതു കൊണ്ടു തന്നെ നല്ല ചൂടുചോറില്‍ മോരോ തൈരോ ഒഴിയ്ക്കുന്നത് ഒഴിവാക്കുക. ചൂടാറിയ ചോറില്‍, അല്ലെങ്കില്‍ തണുത്ത ചോറില്‍ ഇതു ചേര്‍ക്കുന്നതു കൊണ്ടു യാതൊരു ദോഷവുമില്ല.

കൊഴുപ്പ് തൈരില്‍
കൊഴുപ്പ് തൈരില്‍ കൂടുതലാണ്. ഇതു കൊണ്ടു തന്നെ കൊഴുപ്പൊഴിവാക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് തൈരിനേക്കാള്‍ മോരാണ് കൂടുതല്‍ നല്ലത്. തൈരിലെ കൊഴുപ്പു നീക്കിയതാണ് മോര്. കൊഴുപ്പിന്റെ ദോഷവശങ്ങള്‍ മോരു കൂട്ടിയാല്‍ ശരീരത്തിനുണ്ടാകുന്നുമില്ല. മോരിനൊപ്പം അല്പം ഇഞ്ചി. കറിവേപ്പില, ചുവന്നുള്ളി, വെളുത്തുള്ളി, ജീരകം എന്നിവയെല്ലാം ചേര്‍ത്തു കൂട്ടുന്നത് നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ദഹനത്തിനും തടി കുറയ്ക്കാനുമെല്ലാമുള്ള നല്ലൊരു മരുന്നാണിതെന്നു പറയാം. സ്വാദിനൊപ്പം ആരോഗ്യപരമായ പല ഗുണങ്ങളും ഇതിനൊപ്പം ലഭിയ്ക്കും.

ഭക്ഷണത്തിനൊടുവില്‍
ഭക്ഷണത്തിനൊടുവില്‍ മോരു കൂട്ടുന്നതും കുടിയ്ക്കുന്നതുമെല്ലാം ഗുണകരമാക്കുന്ന മറ്റൊന്നുണ്ട്. ഇത് ഭക്ഷണത്തെ ഊര്‍ജമാക്കി മാറ്റാന്‍ സഹായിക്കും. ഭക്ഷണത്തില്‍ എന്തെങ്കിലും വിഷാംശമുണ്ടെങ്കില്‍ ഇതു നീക്കാനും മോര് ഉത്തമമാണ്. ഭക്ഷണത്തിലൂടെയുണ്ടാകുന്ന ദഹന പ്രശ്നങ്ങള്‍, ഗ്യാസ്, അസിഡിറ്റി എന്നിവയ്ക്കും ഇത് ഏറെ സഹായകമാണ്.

മോരിന്
മോരിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ട്. കാല്‍സ്യത്തിനു പുറമേ പൊട്ടാസ്യം, വൈറ്റമിന്‍ ബി 12 എന്നിവയും ഇതിലുണ്ട്. എല്ലുകളുടേയും പല്ലുകളുടേയും വളര്‍ച്ചയ്ക്ക് ഇത് അത്യാവശ്യമാണ്. യൂറിനറി ഇന്ഫെക്ഷനുകള് അകറ്റാന്‍ ഇത് പതിവായി കുടിച്ചാല്‍ മതി. ഇതിലെ പ്രോബയോട്ടിക് ബാക്ലീരിയകളാണ് ഈ ഗുണം നല്‍കുന്നത്. മോര് വായില്‍ കവിള്‍കൊള്ളുന്നത് വായ്പ്പുണ്ണ് അകറ്റാന്‍ നല്ലതാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഇത് മസില് ആരോഗ്യത്തിനും ഏറെ പ്രധാനപ്പെട്ട ഒന്നാണ്.



Click it and Unblock the Notifications
