Latest Updates
-
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്!
കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ
കൊറോണവൈറസിന്റെ പിടിയിലമര്‍ന്ന ലോകം അടുത്തൊന്നും കരകേറില്ലെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. അത് പറഞ്ഞതാവട്ടെ, ലോകാരോഗ്യ സംഘടനയുടെ തലവനും. ആഗോളതലത്തില്‍ പകര്‍ച്ചവ്യാധി വഷളായിക്കൊണ്ടിരിക്കുകയാണെന്നും അടുത്തകാലത്തൊന്നും പഴയ അവസ്ഥയിലേക്ക് മടങ്ങിവരാനാവില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നത്.

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ
വൈറസ് വ്യാപനം ദിവസം കഴിയുന്തോറും വര്‍ദ്ധിച്ചു വരികയാണെന്നും പല രാജ്യങ്ങളും വൈറസിനെ ചെറുക്കാന്‍ ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ഡബ്ല്യു.എച്ച്.ഒ ജനറല്‍ ഡയറക്ടര്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി. അമേരിക്കയിലെ ഫ്ളോറിഡയില്‍ കഴിഞ്ഞ ദിവസം പ്രതിദിന കൊറോണ ബാധിതരുടെ എണ്ണം 15,000 കടന്നിരുന്നു. ഇത് മുന്‍നിര്‍ത്തിയാണ് ലോകാരോഗ്യ സംഘടന തലവന്‍ തന്നെ മുന്നറിയിപ്പ് നല്‍കിയത്.

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ
ലോകരാജ്യങ്ങളിലെ തലവന്മാര് അവരിലുളള വിശ്വാസം നഷ്ടപ്പെടുത്തുന്ന രീതിയിലുള്ള പ്രതികരണങ്ങളാണ് നടത്തുന്നതെന്നും ആരുടെയും പേരെടുത്ത് പറയാതെ ലോകാരോഗ്യ സംഘടനാ തലവന്‍ വ്യക്തമാക്കി. കൊറോണവൈറസിന് എതിരേയുള്ള അടിസ്ഥാനമായ പ്രതിരോധ നടപടികള്‍ പിന്തുടര്ന്നില്ലെങ്കില് മഹാമാരിയുടെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്കായിരിക്കും ലോകം നീങ്ങുക എന്നും ഇത് കാര്യങ്ങള്‍ ഇപ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ
അമേരിക്കയിലെ ഫ്ളോറിഡയെ ഒരു രാജ്യമായി കണക്കാക്കിയാല്‍ കഴിഞ്ഞ ദിവസത്തെ രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നി രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ലോകത്ത് നാലാമതായിരിക്കുമെന്നാണ് വിലയിരുത്തുന്നത്. ന്യൂയോര്‍ക്കില്‍ ഏപ്രില്‍ പത്തിന് 12,847 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായിരുന്നു അമേരിക്കന്‍ നഗരങ്ങളിലെ പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്നത്.

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ
പുതുവര്‍ഷത്തില്‍ ചൈനയില്‍ ആദ്യത്തെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷം, ഒരു ദശലക്ഷം വൈറസ് ബാധിത കേസുകളില്‍ എത്താന്‍ മൂന്ന് മാസമെടുത്തു. എന്നാല്‍ 12 ദശലക്ഷത്തില്‍ നിന്ന് 13 ദശലക്ഷം കേസുകളിലേക്ക് കയറാന്‍ വെറും അഞ്ച് ദിവസം മാത്രമേ വേണ്ടിവന്നുള്ളൂ. ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ജൂലൈ തുടക്കം മുതല്‍ ഓരോ ദിവസവും ശരാശരി 23,000 പുതിയ അണുബാധാ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ
ലോകമാകെ രോഗബാധിതരുടെ എണ്ണം 1.35 കോടിയായി. 5.81 ലക്ഷം പേരാണ് ഇതുവരെ മരിച്ചത്. 78.71 ലക്ഷം ജനങ്ങള്‍ രോഗമുക്തി നേടി. 50 ലക്ഷത്തിലധികം ജനങ്ങള്‍ നിലവില്‍ ചികിത്സയിലാണെന്നും വേള്‍ഡോമീറ്റേഴ്സിന്റെ കണക്കുകള്‍ പറയുന്നു. അതേസമയം കോവിഡിനെതിരായ വാക്സിന് പരീക്ഷണങ്ങള്‍ ലോകത്തിന്റെ പല കോണിലായി നടന്നു വരുന്നുണ്ട്.

കോവിഡ് കൂടുതല്‍ മോശമാകുന്നു: ഡബ്ല്യു.എച്ച്.ഒ
നൂറിലധികം വാക്സിനുകള്‍ ഇതിനകം മനുഷ്യപരീക്ഷണത്തിനായി തയാറായിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ വാക്സിന് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ഓഗസ്റ്റ് 15ന് പുറത്തുവിടുമെന്നാണ് കരുതുന്നത്. അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വാക്സിന് പരീക്ഷണത്തില്‍ വിജയിച്ചതായി പ്രസ്താവിച്ചിരുന്നു. അടുത്തമാസം പകുതിയോടെ വാക്സിന് പുറത്തിറക്കുമെന്നാണ് കഴിഞ്ഞ ദിവസം റഷ്യ അവകാശപ്പെട്ടത്.



Click it and Unblock the Notifications
