Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കാരറ്റ് ജ്യൂസ് ദിവസവും ഒരു ശീലമാക്കാം; അത്ഭുതപ്പെടുത്തുന്ന ഒരു ഗുണം ഇതിലുണ്ട്
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. ചര്മ്മത്തിന് തിളക്കം വര്ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന അവസ്ഥകളെ പരിഹരിക്കുന്നതിനും എല്ലാം കാരറ്റ് ജ്യൂസ് ഒരു മുതല്ക്കൂട്ടാണ് എന്ന കാര്യത്തില് സംശയം വേണ്ട. എന്നാല് കാരറ്റ് ജ്യൂസ് ഏവര്ക്കും അത്ര പ്രിയപ്പെട്ടത് ഒന്നുമല്ല. കാരറ്റ് അടങ്ങിയ ഭക്ഷണങ്ങള് നിങ്ങള്ക്ക് വലിയ താല്പര്യമില്ലെങ്കില് രുചികരമായ പാനീയങ്ങള് കാരറ്റ് കൊണ്ട് നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നതിനും ചര്മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ശരീരാരോഗ്യം നിലനിര്ത്താനുള്ള പുതുപുത്തന് ആശയങ്ങളില് ക്യാരറ്റ് ജ്യൂസിന് ഉള്ള പ്രാധാന്യം ഒരിക്കലും തള്ളിക്കളയാന് സാധിക്കില്ല. ക്യാരറ്റ് ജ്യൂസിന്റെ ഗുണങ്ങളെപ്പറ്റി അറിഞ്ഞിരുന്നാല് അത് ദിവസവും ഉപയോഗിക്കുമെന്ന് ഉറപ്പാണ്. ക്യാരറ്റ് ജ്യൂസിന്റെ ഗുണങ്ങള് എന്തൊക്കെയാണെന്ന് നമുക്കൊന്നു നോക്കാം. ഇത് ആരോഗ്യ ഗുണങ്ങള് മാത്രമല്ല സൗന്ദര്യ ഗുണങ്ങളും നല്കുന്നുണ്ട് എന്ന കാര്യത്തില് സംശയം വേണ്ട.

മെറ്റബോളിസം നിരക്ക് വര്ധിപ്പിക്കുന്നു
ക്യാരറ്റ് ജ്യൂസില് ഉള്ള വിറ്റാമിന് ബി കൊഴുപ്പിനെയും പ്രോട്ടീന്,കാര്ബോഹൈഡ്രേറ്റ് തുടങ്ങിയവയെ വിഘടിച്ച് ശാരീരികഊര്ജം ആക്കി മാറ്റുന്നു. അതിലടങ്ങിയിട്ടുള്ള നാരുകള് ശരീരഭാരം കുറയ്ക്കുവാനും അമിതവണ്ണം വരാതിരിക്കാനും സഹായിക്കുന്നു. ശരീരത്തിന്റെ മെറ്റബോളിക് പ്രവര്ത്തനങ്ങളെ വളരെയധികം സഹായിക്കുന്നുണ്ട് കാരറ്റ് ജ്യൂസ്. ഇത് എല്ലാ ദിവസവും കഴിക്കുന്നത് ജീവിതത്തിന്റെ ഭാഗമാക്കാവുന്നതാണ്.

കണ്ണിന്റെ ആരോഗ്യം വര്ദ്ധിപ്പിക്കുന്നു
കാരറ്റ് ജ്യൂസില് അടങ്ങിയിരിക്കുന്ന വൈറ്റമിന് എ കണ്ണിന്റെ ആരോഗ്യത്തില് വളരെയേറെ സഹായിക്കുന്നു. കണ്ണിന്റെ ഉപരിതലത്തെ സംരക്ഷിക്കുകയും ആരോഗ്യത്തിനും മികച്ചതാണ് കാരറ്റ് ജ്യൂസ്. ഇത് പലതരം നേത്രരോഗങ്ങളില് നിന്നും പ്രധാനമായും പ്രായമാകുമ്പോള് വരുന്ന മാക്കുലര് ഡിജനറേഷന് പോലുള്ള രോഗങ്ങളില് നിന്നും ഒരു പരിധിവരെ സംരക്ഷണം നല്കുന്നു.

പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നു
കരോട്ടിനോയിഡ്സ് വൈറ്റമിന് എ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി വര്ധിപ്പിക്കുന്നു. ശരീരത്തിന് അണുബാധയില് നിന്നും സംരക്ഷണം നല്കുന്ന വെളുത്ത രക്താണുക്കള് ടി- സെല്ലുകളുടെ വളര്ച്ചയ്ക്കും വ്യാപനത്തിനും കാരറ്റ് ജ്യൂസ് സഹായിക്കുന്നു. കാരറ്റില് അടങ്ങിയിരിക്കുന്ന വൈറ്റമിന് സി പ്രതിരോധശേഷി വര്ദ്ധിപ്പിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് കാരറ്റ് ജ്യൂസ് ഉപയോഗിക്കാവുന്നതാണ്.

കാന്സറിനെ പ്രതിരോധിക്കുന്നു
കാരറ്റ് ജ്യൂസില് ധാരാളം ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്സറിനെ പ്രതിരോധിക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. നിങ്ങളുടെ കോശങ്ങളെയും എന്തിനേറെ ഡിഎന്എ യെ പോലും നശിപ്പിക്കുവാന് കഴിവുള്ള ഫ്രീ റാഡിക്കലുകളെ നിര്വീര്യമാക്കാന് ക്യാരറ്റിലുള്ള പോഷകങ്ങള്ക്ക് കഴിയുന്നു. ചിലതരം അര്ബുദങ്ങളെ തടയുവാനും ക്യാരറ്റില് അടങ്ങിയിരിയ്ക്കുന്ന നാരുകള് സഹായിക്കുന്നുണ്ട്.

ചര്മസംരക്ഷണം
ആരോഗ്യ സംരക്ഷണം മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും കാരറ്റ് ഉപയോഗിക്കാവുന്നതാണ്. ക്യാരറ്റ് ജ്യൂസിലടങ്ങിയിരിക്കുന്ന വൈറ്റമിന് സി, വൈറ്റമിന് ഇ, വൈറ്റമിന് കെ തുടങ്ങിയവ ചര്മത്തിലെ ആരോഗ്യത്തിന് വളരെ നല്ലതാണ്. വൈറ്റമിന് സി ഒരു ആന്റി ഓക്സിഡന്റ് ആണ്. ഇത് സൂര്യതാപത്തില് നിന്നും ചര്മ്മത്തിന് സംരക്ഷണം നല്കുന്നു. ക്യാരറ്റ് ജ്യൂസില് ഉള്ള കൊളാജന് ചര്മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുകയുംചുളിവുകള്ക്ക് പരിഹാരം കാണുകയും ചെയ്യുന്നുണ്ട്.

ഗര്ഭകാല സംരക്ഷണത്തിനും ഉത്തമം
ഗര്ഭകാലത്ത് ശരീരത്തിന് ആവശ്യമായ ഫോളിക് ആസിഡ് ഇരുമ്പ്, കാല്സ്യം, ബി വിറ്റമിനുകള് വൈറ്റമിന് എ,വിറ്റാമിന് സി എന്നിവയൊക്കെ ക്യാരറ്റ് ജ്യൂസില് ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു കപ്പ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് കുഞ്ഞിന്റെ മസ്തിഷ്കാരോഗ്യത്തിനും മികച്ചതാണ്.



Click it and Unblock the Notifications
