Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
'ശരീരത്തിന്റെ നിറം നഷ്ടമാവുന്നു': മംമ്ത മോഹന്‍ദാസ്: വിറ്റിലിഗോ- കാരണവും ലക്ഷണവും
കഴിഞ്ഞ ദിവസമാണ് നമ്മുടെ പ്രിയതാരം മംമ്താ മോഹന്‍ദാസ് തന്റെ രോഗാവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. തനിക്ക് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗാവസ്ഥയാണ് എന്നാണ് മംമ്ത തന്റെ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ നിറം നഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് എന്നും തനിക്ക് ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസാണെന്നും ഇന്‍സ്റ്റാഗ്രാമില്‍ പങ്ക് വെച്ച പോസിറ്റില് താരം പറയുന്നു. തന്റെ ചര്‍മ്മത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വെളിവാക്കുന്ന ചിത്രവും താരം പങ്ക് വെച്ചിട്ടുണ്ട്. എന്നാല്‍ എന്താണ് വിറ്റിലിഗോ ഇതെങ്ങനെ നമ്മുടെ ശരീരത്തെ ബാധിക്കുന്നു. ചര്‍മ്മത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് ഇത്. ഓട്ടോ ഇമ്മ്യൂണല്‍ ഡിസോര്‍ഡര്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ശരീരത്തിലെ നിറം നഷ്ടമാവുന്ന വിറ്റിലിഗോ എന്ന ചര്‍മ്മാവസ്ഥയാണ് ഇപ്പോള്‍ മംമ്തയെ ബാധിച്ചിരിക്കുന്നത്. മെലാനിന്റെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്. രോഗാവസ്ഥയെക്കുറിച്ചും രോഗത്തെക്കുറിച്ചും രോഗത്തെ പ്രതിരോ

എന്താണ് വിറ്റിലിഗോ?
എന്താണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന് നമുക്ക് നോക്കാം. നമ്മുടെ ചര്‍മ്മത്തിന് വെളുത്ത പാടുകള്‍ ഉണ്ടാവുന്ന രോഗാവസ്ഥയെയാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന് പറയുന്നത്. ചര്‍മ്മത്തിന് അതിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുകയും വെളുത്ത നിറം വര്‍ദ്ധിക്കുകയും ചെയ്യുന്നു. കാലക്രമേണ രോഗാവസ്ഥ ബാധിച്ച ഭാഗങ്ങള്‍ വലുതാവുന്നു. ഈ അവസ്ഥയയില്‍ ശരീരത്തിന്റെ സ്വാഭാവിക നിറത്തില്‍ വളരെയധികം മാറ്റം വരുന്നു. ശരീരത്തിലെ ഏത് ഭാഗത്തേയും ഈ രോഗാവസ്ഥ ബാധിക്കുന്നു. ഇത് പലപ്പോഴും വിട്ടുമാറാതെ നില്ക്കുന്ന ഒരു രോഗാവയാണ് എന്നതാണ് സത്യം. ഇതിന്റെ ഫലമായി ചര്‍മ്മത്തില്‍ വെളുത്ത നിറത്തിലുള്ള പല ആകൃതിയില്‍ ഉള്ള പാടുകള്‍ വരുന്നു. ചര്‍മ്മത്തിന് നിറം നല്കുന്ന വര്‍ണ വസ്തുവായ മെലാനിന്റെ അളവ് കുറയുന്നതാണ് പലപ്പോഴും വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് പോലുള്ള രോഗാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നത്.

രോഗാവസ്ഥക്ക് കാരണം?
രോഗാവസ്ഥക്ക് കാരണമാകുന്നത് എന്താണ് എന്നുള്ളതാണ് ആദ്യം അറിഞ്ഞിരിക്കേണ്ടത്. ഇതൊരു സ്വയം രോഗപ്രതിരോധ രോഗമാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. അതിന്റെ ഫലമായി ഒരു വ്യക്തിയുടെ ശരീരം മെലനോസൈറ്റുകളെ നശിപ്പിക്കുന്ന ആന്റിബോഡികള്‍ സ്വയം ഉത്പാദിപ്പിച്ചേക്കാം. ഈ അവസ്ഥയില്‍ പലപ്പോഴും വിറ്റിലിഗോ എന്ന രോഗാവസ്ഥ ഉണ്ടാവുന്നതിനുള്ള അവസ്ഥകള്‍ വര്‍ദ്ധിക്കുന്നു. ചിലരില്‍ ഇത് പാരമ്പര്യമായി ലഭിക്കുന്ന ഒരു രോഗാവസ്ഥയാണ്. ഇന്നുള്ളവയില്‍ 30% കേസുകളും പാരമ്പര്യമായി രോഗാവസ്ഥയുണ്ടാക്കുന്നവയാണ്. നിങ്ങളുടെ ചര്‍മ്മത്തിന്റെ അഗ്രഭാഗങ്ങള്‍ പലപ്പോഴും മെലനൊസൈറ്റുകള്ക്ക് ഹാനീകരമായ ഒരു പദാര്‍ത്ഥം ഉത്പാദിപ്പിച്ചേക്കാം. ഇത് നിങ്ങളില്‍ മെലനോസൈറ്റുകള്‍ക്ക് സ്വയം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും അവ രോഗാവസ്ഥയെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

രോഗലക്ഷണങ്ങള്‍
രോഗലക്ഷണങ്ങള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും മുഖത്തായിരിക്കും. എന്നാല്‍ പലരും ഇത് തുടക്കത്തില്‍ ശ്രദ്ധിക്കാതെ വിടുന്നു. കൈകളിലും ജനനേന്ദ്രിയത്തിലും ശരീരത്തിന്റെ തുറന്ന ഭാഗത്തും എല്ലാം വിറ്റിലിഗോ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചര്‍മ്മത്തിന്റെ നിറം കുറയുകയാണ് ആദ്യം ചെയ്യുന്നത്. പതുക്കെ പതുക്കേ രോഗലക്ഷണങ്ങള്‍ വര്‍ദ്ധിക്കുന്നു. തുടര്‍ന്ന് താടി, കണ്പീലികള്, പുരികങ്ങള്‍ എന്നീ ഭാഗങ്ങളിലെല്ലാം ചര്‍മ്മത്തിന്റെ നിറത്തില്‍ മാറ്റം വരുന്നു. ചിലരില്‍ തലയോട്ടിയുടെ ഭാഗത്തും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു. വായക്ക് ചുറ്റും, മൂക്കിന് ചുറ്റും എല്ലാം ഇത്തരം അവസ്ഥകള്‍ കാണുന്നു. പതുക്കെ പതുക്കെ സംഭവിക്കുന്ന ഈ മാറ്റങ്ങള്‍ അശ്രദ്ധമായി വിടുമ്പോള്‍ അത് പലപ്പോഴും കൂടുതലാവുന്നു. എന്നാല്‍ കൃത്യമായ ചികിത്സ എടുക്കുന്നതിലൂടെ ചര്‍മ്മത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്.

പരിഹാരം
വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന അവസ്ഥക്ക് പൂര്‍ണമായും പ്രതിവിധി ഇല്ലെങ്കിലും കൃത്യസമയത്ത് നല്ലൊരു ഡെര്മ്മറ്റോളജിസ്റ്റിനെ കാണുന്നതിന് ശ്രദ്ധിക്കണം. ഡോക്ടര്‍ പറയുന്ന പ്രകാരമുള്ള ചികിത്സകള്‍ എല്ലാം തന്നെ എടുക്കുന്നതിനും ശ്രദ്ധിക്കണം. ചിലരില്‍ പ്രത്യേക രീതിയിലുള്ള തെറാപ്പിയും മറ്റും ചെയ്യുന്നു. ഇത് കൂടാതെ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് ചിലര്‍ ശസത്രക്രിയ പോലുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
ഭക്ഷണത്തില്‍ ശ്രദ്ധിക്കാം
ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ശീലത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ രോഗാവസ്ഥയെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ബീന്‍സ്, ക്യാരറ്റ്, ക്യാബേജ്, ഏത്തപ്പഴം, ബീറ്റ്റൂട്ട്, ബ്രോക്കോളി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് കൂടാതെ ആല്‍ക്കഹോള്‍, പുകവലി എന്നിവയെല്ലാം ഉപേക്ഷിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ റെഡ്മീറ്റ്, സിട്രസ് പഴങ്ങള്‍ എന്നിവ കഴിക്കുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ ഗോതമ്പ്, ബാര്‍ലി തുടങ്ങിയ ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതാണ്. ഇത് കൂടാതെ ചികിത്സയിലും കൂടി ശ്രദ്ധിച്ചാല്‍ രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications