Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പഴങ്ങള്‍ കഴിക്കുന്നത് കൂടുതലോ, എങ്കില്‍ ഒരു അപകടം ഉണ്ട്: ശ്രദ്ധിക്കണം
പഴങ്ങള്‍ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് കഴിക്കുന്നത് അമിതമായാലോ? അത് ആരോഗ്യത്തിന് അല്പം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. കാരണം ആരോഗ്യത്തിന്റെ കാര്യത്തില്‍ പഴങ്ങള്‍ ഗുണം നല്‍കുന്നത് അത് പോലെ തന്നെ ദോഷവും നല്‍കുന്നുണ്ട് എന്നതാണ് സത്യം. കാരണം ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നതിന് പിന്നിലെ ചില അവസ്ഥകളെക്കുറിച്ചാണ് ആദ്യം അറിയേണ്ടത്. അമിതവണ്ണമുള്ളവരെങ്കിലും പ്രമേഹ രോഗികളെങ്കിലും ഒരിക്കലും മധുരം ഒരു ആരോഗ്യകരമായ തിരഞ്ഞെടുപ്പായിരിക്കില്ല. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. അത് പഴങ്ങളുടെ കാര്യത്തിലായാലും.

പലരും മധുരം കഴിക്കാന്‍ ആഗ്രഹമുള്ളപ്പോള്‍ പഴങ്ങള്‍ ധാരാളം കഴിക്കുന്നു. എന്നാല്‍ ചില പഴങ്ങളിലും പഞ്ചസാര അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. അതിന്റെ ഫലമായി പലപ്പോഴും അമിതമായി ഉള്ള പഴത്തിന്റെ ഉപയോഗം നിങ്ങളെ പ്രശ്നത്തിലാക്കുന്നു. കാരണം ഇതില്‍ മധുരപലഹാരത്തില്‍ എന്ന് പോലെ തന്നെ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട് എന്നതാണ് സത്യം. ഇതിലൂടെ ആരോഗ്യത്തിന് ഹാനീകരമാവുന്ന പല കാര്യങ്ങളും സംഭവിക്കുന്നു. ഇത് ആരോഗ്യത്തിന് തിരിച്ചടിയാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. ഒരാള്‍ അധികം പഴങ്ങള്‍ കഴിച്ചാല്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ തുടര്‍ന്ന് വായിക്കുക.

പാര്‍ശ്വഫലങ്ങള്‍ ഇപ്രകാരം
ഒരാള്‍ ധാരാളം പഴങ്ങള്‍ കഴിക്കുന്നതിന്റെ ഫലമായി ആ വ്യക്തിക്ക് പലപ്പോഴും മറ്റ് ചില രോഗങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് പ്രമേഹം പോലുള്ള രോഗാവസ്ഥയുള്ള വ്യക്തിയാണെ്ങ്കില് അല്പം ശ്രദ്ധിക്കണം. കാരണം പഴങ്ങളില്‍ പഞ്ചസാരയുടെ അംശം വളരെ കുറവാണെങ്കിലും അവയില്‍ അളവില്‍ കൂടുതലായാല്‍ ആരോഗ്യത്തിന് ഹാനീകരമാവുന്ന അധികം കലോറികള്‍ ഉണ്ട്. ഇത് പലപ്പോഴും പ്രമേഹ രോഗികളില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ധാരാളം പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് ആരോഗ്യമുള്ള ആളുകളില്‍ അമിതവണ്ണം എന്ന അവസ്ഥയിലേക്ക് കൂടുതല്‍ പഴം കഴിക്കുന്നത് എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം കൂടുതല്‍ ശ്രദ്ധവേണം. സാധാരണ അളവില്‍ കഴിക്കുന്നത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ അതിന്റെ അളവ് കൂടുതലാവുമ്പോള്‍ അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.

ആരോഗ്യ പ്രശ്നമുണ്ടാക്കും ആപ്പിളും ഓറഞ്ചും
ശരീരത്തിന് വളരെയധികം ഗുണങ്ങള്‍ ചെയ്യുന്നതാണ് ഓറഞ്ചും ആപ്പിളും എന്ന് നമുക്കറിയാം. കാരണം ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതെ ഇരിക്കുന്നതിന് ഈ പഴങ്ങള്‍ സഹായിക്കുന്നു. എന്നാല്‍ ഇവയുടെ ഉപയോഗം അമിതമാവുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും നിങ്ങള്‍ കൂടുതല്‍ കാലം ഇവ തന്നെ കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ അത് നിങ്ങളില്‍ കൊഴുപ്പിനും പ്രോട്ടീനിനും പകരം കൂടുതല്‍ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും നല്കുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ ശരീരത്തില്‍ പോഷകാഹാരക്കുറവ് സംഭവിക്കുന്നു. അമിതമായി പഴങ്ങള്‍ സ്ഥിരമായി കഴിക്കുന്നവരില്‍ വളരെ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. അവ എന്തൊക്കെയെന്ന് വിശദമായി അറിയാം.

പാര്‍ശ്വഫലങ്ങള്‍ ഇപ്രകാരം
രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ പ്രമേഹം വര്‍ദ്ധിക്കുന്നു. കൂടാതെ നിങ്ങള്‍ അമിതവണ്ണത്തിലേക്ക് എത്തുന്നു. അതോടൊപ്പം ടൈപ്പ് ടു പ്രമേഹവും നിങ്ങളെ ബാധിക്കുന്നു. കൂടാതെ പഴങ്ങള്‍ മാത്രം കൂടുതല്‍ കഴിക്കുന്നവരില്‍ പോഷകാഹാരക്കുറവുകള്‍ ഉണ്ടാവുന്നു. ദഹന പ്രശ്നങ്ങളും അതോടൊപ്പം ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളും കുടല് വീക്കവും വര്‍ദ്ധിക്കുന്നു. കൂടാതെ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം (IBS) എന്ന രോഗാവസ്ഥയിലേക്കും നിങ്ങള്‍ എത്തുന്നു. അതുകൊണ്ട് എന്തും അമിതമായാല്‍ വിഷമാണ് എന്ന കാര്യം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി ആരോഗ്യമെന്ന് കരുതി കൂടുതല്‍ പഴങ്ങള്‍ കഴിക്കരുത്.

സുരക്ഷിതമായി ദിവസം എത്ര പഴങ്ങള്‍ കഴിക്കാം?
പഴങ്ങള്‍ കഴിക്കേണ്ടത് ശരീരത്തിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാല്‍ ഒരു ദിവസം സുരക്ഷിതമായ എത്ര പഴങ്ങള്‍ കഴിക്കണം എന്ന് പലര്‍ക്കും അറിയില്ല. ദിവസവും നാലോ അഞ്ചോ പഴങ്ങള്‍ മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് മുകളില്‍ പറഞ്ഞ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. എന്ത് തന്നെയായാലും മിതത്വം പാലിക്കുന്നത് വളരെ അത്യാവശ്യമാണ്. നന്നായി ഭക്ഷണം കഴിക്കുന്നതോടൊപ്പം തന്നെ കൃത്യമായി പഴങ്ങളുടെ എണ്ണവും പാലിക്കുന്നതിന് ശ്രദ്ധിക്കണം. പഴങ്ങള്‍ക്കൊപ്പം, ധാരാളം പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, സസ്യ-പ്രോട്ടീന്‍, മാസം എന്നിവ കഴിക്കുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പ് അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications