Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആര്‍ത്തവം ക്രമംതെറ്റി കൂടെ സ്പോട്ടിംങും എങ്കില്‍ ഭയക്കണം
ആരോഗ്യ സംരക്ഷണത്തില്‍ സ്ത്രീകളുടെ കാര്യത്തില്‍ ആര്‍ത്തവം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ആരോഗ്യമുള്ള ഒരു സ്ത്രീയില്‍ 21- 35 ദിവസത്തിനുള്ളില്‍ ആണ് ആര്‍ത്തവ ഇടവേളകള്‍. ഓരോ സ്ത്രീകളിലും ഇത് കൂടിയും കുറഞ്ഞും സംഭവിക്കാം. എന്നാല്‍ ചിലരില്‍ ആര്‍ത്തവത്തിന് മുന്നോടിയായി പലപ്പോഴും സ്പോട്ടിംങ് കാണുന്നു. ഇതിന് ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാല്‍ ഇവരില്‍ ആര്‍ത്തവം ആരംഭിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ ആര്‍ത്തവം കഴിഞ്ഞാലും അല്ലെങ്കില്‍ ആര്‍ത്തവം ക്രമം തെറ്റിയാലും പലപ്പോഴും സ്പോട്ടിംങ് ഉണ്ടാവുന്നു. ഈ അവസ്ഥയില്‍ നാം അല്പം മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.

സ്പോട്ടിംങ് സംഭവിക്കുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അവയില്‍ പലതും ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം. ഓരോ മാസത്തേയും ആര്‍ത്തവത്തില്‍ വരെ ചിലരില്‍ മാറ്റങ്ങള്‍ സംഭവിക്കാം. എന്നാല്‍ ആര്‍ത്തവം ക്രമം തെറ്റുകയോ അല്ലെങ്കില്‍ ആര്‍ത്തവം ഇല്ലാതിരിക്കുകയോ ചെയ്യുന്ന അവസരങ്ങളില്‍ സ്പോട്ടിംങ് ഉണ്ടാവുമ്പോള്‍ അത് അല്പം ശ്രദ്ധിക്കണം. കാരണം അതിന് പിന്നില്‍ ചില പ്രത്യേക കാരണങ്ങള്‍ ഉണ്ട്. ഇത് ഡോക്ടറെ ഉടന്‍ കാണേണ്ട ഒരു സാഹചര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

സ്പോട്ടിംങും ആര്‍ത്തവവും തമ്മിലുള്ള വ്യത്യാസം
സ്ത്രീകളില്‍ സ്പോട്ടിംങും ആര്‍ത്തവവും തമ്മില്‍ വലിയ വ്യത്യാസങ്ങള്‍ ഉണ്ട്. ഇതിനെക്കുറിച്ച് നമുക്ക് നോക്കാം. നമ്മുടെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഇതിന്റെ പ്രധാന കാരണമാണ്. ഇതിന്റെ ഫലമായി പലരിലും സ്പോട്ടിംങ് സംഭവിക്കാം. എന്നാല്‍ ഹോര്‍മോണിന്റെ അളവ് വീണ്ടും സ്ഥിരത കൈവരിക്കുമ്പോള്‍ സ്പോട്ടിംങ് മാറി അത് ആര്‍ത്തവമായ മാറുന്നു. സ്പോട്ടിംങ് എന്നത് സാധാരണയായി ഒന്നോ രണ്ടോ പുള്ളികള്‍ മാത്രം കാണപ്പെടുന്നതാണ്. ഇതിന്റെ നിറത്തിന്റെ കാര്യത്തിലും സാധാരണ ആര്‍ത്തവത്തില്‍ നിന്ന് വ്യത്യാസമുണ്ടായിരിക്കും.

സ്പോട്ടിംങും ആര്‍ത്തവവും തമ്മിലുള്ള വ്യത്യാസം
സ്ത്രീകളില്‍ സ്പോട്ടിംങ് ഉണ്ടാവുമ്പോള്‍ അതില്‍ വളരെ കുറച്ച് പിങ്ക് നിറത്തിലുള്ള രക്തം മാത്രമേ പുറന്തള്ളപ്പെടുന്നുള്ളൂ. ഇത് ആര്‍ത്തവത്തിന്റെ ഏത് ഘട്ടത്തിലും സംഭവിക്കാവുന്നതാണ്. ചിലരില്‍ ആര്‍ത്തവത്തിന് മുന്നോടിയായി ഇത് സംഭവിക്കുമ്പോള്‍ ചിലരില്‍ ഇത് ആര്‍ത്തവത്തിന്റെ അവസാന നാളുകളിലാണ് സംഭവിക്കുന്നത് എന്നതാണ്. ഇതിന് നിശ്ചിത ദൈര്‍ഘ്യമില്ല എന്നതാണ് ഭയപ്പെടുത്തുന്ന മറ്റൊരു കാര്യം. ആര്‍ത്തവം പക്ഷേ കൃത്യ ദിവസങ്ങള്‍ മാത്രം നിലനില്‍ക്കുന്ന ഒരു ശാരീരിക പ്രക്രിയയാണ്.

സ്പോട്ടിംങും ആര്‍ത്തവവും തമ്മിലുള്ള വ്യത്യാസം
ആര്‍ത്തവ സമയത്ത് പാഡ്, ആര്‍ത്തവ കപ്പ് അല്ലെങ്കില്‍ ടാംപണ്‍ എന്നിവ ആവശ്യമാണ്. എന്നാല്‍ ഒരിക്കലും സ്പോട്ടിംങ് ഉള്ള സ്ത്രീകളില്‍ ഇതിന്റെ ആവശ്യം വരുന്നില്ല. എന്ന് മാത്രമല്ല ഇവരില്‍ ഒരു പാന്റിലൈനറിന്റെ ആവശ്യം മാത്രമേ ഉണ്ടാവുന്നുള്ളൂ. പലപ്പോഴും പിങ്ക് നിറത്തിന് പുറമേ തവിട്ട്, കടും ചുവപ്പ്, കടും ചുവപ്പ്, ചില സന്ദര്‍ഭങ്ങളില്‍ പിങ്ക് നിറം എന്നിങ്ങനെ സ്പോട്ടിംങ് കാണപ്പെടുന്നു. സ്പോട്ടിംങ് ഉള്ളവരില്‍ സാധാരണയായി വേദനയോ മറ്റ് ആര്‍ത്തവ ലക്ഷണങ്ങളോ ഉണ്ടായിരിക്കുകയില്ല. എന്നാല്‍ ആര്‍ത്തവത്തിന് ഉള്ള തുടക്കമാണെങ്കില്‍ ഇവരില്‍, വയറുവേദന, മൂഡ് സ്വിംഗ്സ്, ഉത്കണ്ഠ, ശരീരവേദന, മലബന്ധം എന്നിവയുണ്ടാവുന്നു.

ആര്ത്തവമല്ലാതെയുള്ള സ്പോട്ടിങ്
എന്നാല്‍ ചിലരില്‍ വിവിധ കാരണങ്ങളാല്‍ സ്പോട്ടിംഗ് സംഭവിക്കാം. ചിലത് അല്പം ആശങ്കയുണ്ടാക്കുന്നതാണെങ്കിലും ചില കാരണങ്ങള്‍ ആരോഗ്യകരമായ അവസ്ഥയെ കണക്കാക്കുന്നത് തന്നെയായിരിക്കും. നിങ്ങളിലുണ്ടാവുന്ന ശാരീരികമായ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും ഇത്തരം ശാരീരിക മാറ്റങ്ങള്‍ കാണപ്പെടുന്നത്. എന്നാല്‍ ആരോഗ്യകരമായതും അനാരോഗ്യകരമായതുമായ സ്പോട്ടിംഗ് എന്താണ് അര്‍ത്ഥമാക്കുന്നത് എന്ന് കൂടി നമുക്ക് വായിക്കാം

അണ്ഡോത്പാദനം
അണ്ഡോത്പാദന വേളയില്‍ ചില സ്ത്രീകളില്‍ സപോട്ടിംങ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് എല്ലാവരിലും ഉണ്ടായിരിക്കണം എന്നില്ല. അണ്ഡം പുറത്തേക്ക് വിടുമ്പോള്‍ ഫോളിക്കിളില്‍ ഉണ്ടാവുന്ന ചെറിയ വിള്ളലാണ് പലപ്പോഴും സ്പോട്ടിംങിന് കാരണമാകുന്നത്. ഇത് ഭയക്കേണ്ട ആരോഗ്യപ്രശ്നമല്ല. നിങ്ങളില്‍ അണ്ഡോത്പാദനം നടക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ് ഇത്. ഇതോടൊപ്പം ചില സ്ത്രീകളില്‍ മലബന്ധവും ചെറിയ അസ്വസ്ഥതകളും ഉണ്ടാവുന്നു. 28 ദിവസം ആര്‍ത്തവമുള്ള ഒരു സ്ത്രീക്ക് ആര്‍ത്തവത്തിന്റെ 14-ാമത്തെ ദിവസമാണ് ഓവുലേഷന് സംഭവിക്കുന്നത്. എന്നാല്‍ ഇതല്ലാതെ നിങ്ങളുടെ ഓവുലേഷന് ശേഷവും ആര്ത്തവസമയത്തല്ലാതേയും സ്പോട്ടിംങ് കണ്ടാല്‍ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.

ഇംപ്ലാന്റേഷന്
സ്ത്രീകളില്‍ ഗര്‍ഭധാരണം നടക്കുന്നതിന്റെ പോസിറ്റീവ് ലക്ഷണമാണ് ഇംപ്ലാന്റേഷന്. ഈ സമയം നിങ്ങളില്‍ ചെറിയ സ്പോട്ടിംങ് ഉണ്ടായിരിക്കും. എന്നാല്‍ ഓരോ സ്ത്രീയുടേയും ശരീരം ഓരോരുത്തരില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ ഇംപ്ലാന്റേഷന് സമയത്തുണ്ടാവുന്ന ബ്ലീഡിംങ് എല്ലാവരിലും നടക്കണം എന്നില്ല. ഓവുലേഷവന് കഴിഞ്ഞ് രണ്ട് ആഴ്ചക്ക് ശേഷവും ആര്‍ത്തവത്തിന് ഒരാഴ്ച മുന്‍പുമാണ് ഇത്തരം സ്പോട്ടിംങ് കാണപ്പെടുന്നത്. നിങ്ങളുടെ അണ്ഡവും ബീജവും സങ്കലനം ചെയ്ത് അത് ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ പറ്റിപ്പിടിച്ച് വളരുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ് ഇംപ്ലാന്റേഷന് ബ്ലീഡിങ്. ഇവരില്‍ പിന്നീട് ഗര്‍ഭകാലം ആരംഭിച്ചാല്‍ ആര്ത്തവമുണ്ടാവുന്നില്ല. ഈ സ്പോട്ടിംങ് പിങ്ക് നിറത്തിലുള്ളതും ആദ്യത്തെ ദിവസത്തേതിനേക്കാള്‍ കുറവായിരിക്കും രണ്ടാമത്തെ ദിവസം.

ശരീരഭാരം
ആര്‍ത്തവ ക്രമക്കേട് ഉണ്ടാവുന്നതിന് കാരണമാകുന്നതാണ് പലപ്പോഴും ശരീരഭാരം. ശരീരഭാരം കുറവുള്ളവരിലും കൂടുതലുള്ളവരിലും പലപ്പോഴും സ്പോട്ടിംങ് ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ ശരീരത്തിന്റെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയാണ് സ്പോട്ടിംങിലേക്ക് നയിക്കുന്നത്. ഇത് നിങ്ങളുടെ അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുകയും അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. ആര്‍ത്തവ ക്രമക്കേടുകള്‍ വളരെ ഗൗരവമായി എടുക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിസ്സാരവത്കരിക്കാതെ നിങ്ങള്‍ക്ക് അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം
പിസിഒഎസ് അല്ലെങ്കില്‍ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇവരില്‍ പലപ്പോഴും ആര്‍ത്തവം ക്രമം തെറ്റിയോ അല്ലെങ്കില്‍ ആര്‍ത്തവമോ ഇല്ലാത്ത അവസ്ഥയുണ്ടാവുന്നു. അണ്ഡാശയങ്ങള്‍ ഒന്നിലധികം ഫോളിക്കിളുകള്‍ ഉത്പാദിപ്പിക്കുകയും അവ ഫാലോപ്യന്‍ ട്യൂബിലേക്ക് എത്തുകയും ചെയ്യാത്ത അവസ്ഥയില്‍ ഇത്തരം ഒരു രോഗാവസ്ഥ ഉണ്ടാവാം. പിസിഒഎസ് ഉള്ള സ്ത്രീകള്‍ നേരിടുന്ന പല ലക്ഷണങ്ങളില്‍ സ്പോട്ടിംഗ് ഉള്‍പ്പെടുന്നു. ഇത് കൂടാതെ ശരീരത്തിലെ രോമവളര്‍ച്ച, മുഖക്കുരു, ശരീരഭാരം കൂടുന്നത്, പെല്‍വിക് അസ്വസ്ഥത, പ്രത്യുല്പാദന പ്രശ്നങ്ങള്‍ എന്നിവയുണ്ടെങ്കില്‍ അത് ഉടന്‍ ചികിത്സിക്കേണ്ടതാണ്. സാധാരണ ആര്‍ത്തവത്തിന് പകരം സ്പോട്ടിംഗിനൊപ്പം ഇത്തരം ലക്ഷണങ്ങള്‍ കൂടി കണ്ടാല്‍ ഡോക്ടറെ കാണുന്നതിന് മടിക്കേണ്ടതില്ല.

സമ്മര്‍ദ്ദം കൂടുന്നത്
നിങ്ങളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്ക് കാരണമാവുന്നതാണ് പലപ്പോഴും സമ്മര്‍ദ്ദം. സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് അതിഗുരുതരമായ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് ആര്‍ത്തവ ചക്രത്തെ വളരെയധികം പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. ഇതോടൊപ്പം ആര്ത്തവമില്ലാതിരിക്കുകയും സ്പോട്ടിംങ് പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു. ആര്‍ത്തവ അസന്തുലിതാവസ്ഥ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കാം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
Most read:30-ന് ശേഷമാണോ ഗര്‍ഭധാരണം: അണ്ഡത്തിന്റെ എണ്ണവും പ്രത്യുത്പാദനശേഷിയും



Click it and Unblock the Notifications
