For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലയിണ ഒരല്‍പം മാറിയാല്‍ അപകടം തൊട്ടുതാഴെ

|

തലയിണ വെക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. ചിലര്‍ക്ക് തലയിണ ഇല്ലെങ്കില്‍ ഉറക്കം വരില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ തലയിണ ഉപയോഗിക്കുമ്പോള്‍ അത് കൃത്യമായിട്ടല്ല എന്നുണ്ടെങ്കില്‍ കാത്തിരിക്കുന്നത് അതിലേറെ അപകടമാണ്. കാരണം ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. അതിലുപരി തലയിണ വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

കൊറോണ: സ്വയം ടെസ്റ്റ് ചെയ്യേണ്ടത് എപ്പോള്‍

എല്ലാ രാത്രിയിലും ഉറങ്ങാന്‍ തലയിണ എടുക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ക്കത് മനസിലായില്ലായിരിക്കാം, പക്ഷേ നിങ്ങള്‍ തിരഞ്ഞെടുക്കുന്ന തലയിണയും അത് എങ്ങനെ പരിപാലിക്കുന്നു എന്നത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ബാധിക്കും. ഇതിനി നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ തലയിണകള്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെലുത്തുന്ന സ്വാധീനം എന്ന് നമുക്ക് നോക്കാം.

വിട്ടുമാറാത്ത കഴുത്ത് വേദന

വിട്ടുമാറാത്ത കഴുത്ത് വേദന

നിങ്ങള്‍ ഉറങ്ങുമ്പോള്‍ പോലെ ദീര്‍ഘനേരം തല വളച്ച് വെച്ചാല്‍ അത് അസ്വസ്ഥത ഉണ്ടാക്കും. നിങ്ങളുടെ ഉറക്കത്തിന്റെ സ്ഥാനം അനുസരിച്ച്, നിങ്ങളുടെ തലയിണ എത്ര ഉറച്ചതാണഅ എന്നത് വളരെയധികം പ്രധാനമാണ്. കാരണം വളരെ മൃദുവായതോ വളരെ ഉറച്ചതോ ആയിട്ടുള്ള തലയിണയാണെങ്കില്‍ നിങ്ങള്‍ക്ക് ഇത് കഴുത്ത് വേദനയ്ക്ക് കാരണമാകും. ഉദാഹരണത്തിന്, നിങ്ങള്‍ ഒരുവശം തിരിഞ്ഞ് ഉറങ്ങുകയാണെങ്കില്‍, നിങ്ങളുടെ കഴുത്തിന് ആവശ്യമായ പിന്തുണ നല്‍കുന്നതിന് നിങ്ങള്‍ ഉറച്ച തലയിണ തിരഞ്ഞെടുക്കണം. കാരണം അത് വശത്തേക്ക് വളരെയധികം വളയുന്നില്ല. എന്നാല്‍ നിങ്ങള്‍ കമിഴ്ന്ന് കിടന്നാണ് ഉറങ്ങുന്നതെങ്കില്‍, മൃദുവായ തലയിണ തിരഞ്ഞെടുക്കുന്നതാണ് നല്ലത്, അല്ലാത്തപക്ഷം, തലയിണ നിങ്ങളുടെ തല പിന്നിലേക്ക് തള്ളി നിങ്ങളുടെ കഴുത്തില്‍ ഒരു വളവ് സൃഷ്ടിക്കുന്നു. എന്നാല്‍ നിങ്ങള്‍ മലര്‍ന്ന് കിടന്നാണ് ഉറങ്ങുകയാണെങ്കില്‍ അധികം കനമില്ലാത്തതും കട്ടിയില്ലാത്തതും സോഫ്റ്റ് അല്ലാത്തതും ആയ തലയിണ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കാരണം അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കഴുത്ത് വേദനക്ക് കാരണമാകുന്നുണ്ട്.

തലയിണ ഉപയോഗിക്കുമ്പോള്‍

തലയിണ ഉപയോഗിക്കുമ്പോള്‍

നിങ്ങളുടെ തലയിണ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ തല, കഴുത്ത്, തോളുകള്‍ എന്നിവയെ പിന്തുണയ്ക്കുന്ന രീതി വളരെ പ്രധാനപ്പെട്ടതാണ്. ഇത് പലപ്പോഴും നിങ്ങള്‍ക്ക് നടുവേദന പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തിക്കുന്നുണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ കമിഴ്ന്ന്വ കിടന്നാണ് ഉറങ്ങുകയെന്നുണ്ടെങ്കില്‍ ഒരു പരന്ന തലയിണ ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം, നിങ്ങളുടെ നിങ്ങളുടെ പുറംഭാഗത്ത് ഇത് അസ്വസ്ഥത സൃഷ്ടിക്കുന്നു. നിങ്ങളുടെ കഴുത്തും നട്ടെല്ലും ഒരു വരിയില്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഉയര്‍ന്ന തലയിണ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. മലര്‍ന്ന് കിടന്ന് ഉറങ്ങുന്നവര്‍ കഴുത്തിലെ സ്വാഭാവിക വക്രത്തെ പിന്തുണയ്ക്കുന്ന ഒരു തലയിണ തിരഞ്ഞെടുക്കണം

തലവേദനക്ക് കാരണമാകുന്നു

തലവേദനക്ക് കാരണമാകുന്നു

തെറ്റായ തലയിണ ഉപയോഗിച്ച് ഉറങ്ങുന്നത് തലവേദനയ്ക്കും കാരണമാകും. നിങ്ങളുടെ തലയിണ ശരിയായ പിന്തുണ നല്‍കുന്നില്ലെങ്കില്‍, നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങളുടെ കഴുത്ത് അസുഖകരമായ അവസ്ഥയില്‍ തന്നെ തുടരാം. അത് നിങ്ങളുടെ കഴുത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ പലപ്പോഴും നിങ്ങളില്‍ ഉണ്ടാക്കുന്നതിന് തലയിണ ഒരു കാരണമാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍

അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍

നിങ്ങള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, കണ്ണുകള്‍ ഇടക്കിടെ ചൊറിയുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ തുമ്മുകയും പകല്‍ ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്‍ - നിങ്ങളുടെ തലയിണ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. അലര്‍ജി ഉണ്ടാകുന്നത് ഒഴിവാക്കണമെങ്കില്‍ നിങ്ങള്‍ ഇത് പതിവായി കഴുകണം. പലര്‍ക്കും അലര്‍ജിയുണ്ടാക്കുന്ന പൊടിപടലങ്ങളാണ് ഇതിന് കാരണം. ആസ്ത്മ, എക്‌സിമ, സൈനസ് പ്രശ്‌നങ്ങള്‍ എന്നിവ മറ്റ് ലക്ഷണങ്ങളില്‍ ഉള്‍പ്പെടാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

രാത്രിയില്‍ നിങ്ങളെ അലട്ടുന്ന അലര്‍ജികളോ കഴുത്തിലെ വേദനയോ ആകട്ടെ മോശം തലയിണ പലപ്പോഴും നിങ്ങള്‍ക്ക് മതിയായ നിലവാരമുള്ള ഉറക്കം ലഭിക്കാത്തതിന്റെ കാരണമായിരിക്കാം. അതായത് നിങ്ങളുടെ ശരീരത്തിന് ചെയ്യാന്‍ മതിയായ സമയമില്ല. ഉറക്കക്കുറവ് നിങ്ങളുടെ ചിന്താശേഷിയെ ബാധിക്കുന്നതില്‍ നിന്ന് പ്രമേഹം, അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം അപകടം ഉണ്ടാക്കുന്നതാണ്.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

നിങ്ങളുടെ കമിഴ്ന്ന് കിടന്നോ അല്ലെങ്കില്‍ വശം തിരിഞ്ഞോ ഉറങ്ങുമ്പോള്‍, നിങ്ങളുടെ മുഖം തലയിണയുമായി അടുത്ത് വരുന്നുണ്ട്. അതിനാല്‍ നിങ്ങളുടെ മുഖത്തെ ബാക്ടീരിയ, അഴുക്ക്, എണ്ണ എന്നിവയെല്ലാം തലയിണയില്‍ ഉരസുന്നു. അവ നിങ്ങളുടെ ചര്‍മ്മത്തെ പ്രശ്‌നത്തിലാക്കുകയും മുഖക്കുരുവിനും മറ്റും കാരണമാവുകയും ചെയ്യും. നിങ്ങള്‍ക്ക് ഈ പ്രശ്‌നം പരിഹരിക്കാന്‍ രണ്ട് വഴികളുണ്ട്. നിങ്ങളുടെ തലയിണ പതിവായി മാറ്റാം, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക തലയിണ അല്ലെങ്കില്‍ തലയിണ വാങ്ങുകയും ചെയ്യാവുന്നതാണ്.

കൂര്‍ക്കം വലിക്കുന്നു

കൂര്‍ക്കം വലിക്കുന്നു

അസുഖകരമായ തലയിണ അല്ലെങ്കില്‍ കനം കൂടിയ തലയിണ നിങ്ങളുടെ തല മുന്നോട്ട് തള്ളുന്നത് നിങ്ങളെ നൊമ്പരപ്പെടുത്തുന്നു. നിങ്ങള്‍ക്ക് പൊടിപടലങ്ങളോട് അലര്‍ജിയുണ്ടെങ്കില്‍, നിങ്ങളുടെ മൂക്കിലെയും തൊണ്ടയിലെയും വീക്കം നിങ്ങളുടെ വായുമാര്‍ഗത്തെ തടയും. അങ്ങനെ നിങ്ങളില്‍ വളരെ വലിയ ശീലമായ കൂര്‍ക്കം വലി ഉണ്ടാവുന്നു. ഇനി നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് ഒരു തലയിണ എങ്ങനെ തിരഞ്ഞെടുക്കും? നിങ്ങളുടെ തലയിണ നിങ്ങളുടെ ഉറക്കത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ തുടങ്ങി ഇത്തരം കാര്യങ്ങളാണ്. ഇതില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതെല്ലാമാണ്.

English summary

Ways Your Pillow Could Be Affecting Your Health

Here in this article we are discussing about the ways your pillow could be affecting your health. Read on
Story first published: Tuesday, June 2, 2020, 17:48 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X