Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ആശിക്കും അഴകളവിന് ഡയറ്റല്ല പ്രതിവിധി; മൂന്ന് മാസത്തില്‍ നേടിയെടുക്കാം
അമിതവണ്ണം പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മള് എന്തൊക്കെ കാര്യമാണ് ചെയ്യേണ്ടത് എന്ന് ആലോചിച്ച് തല പുകക്കുന്നവരായിരിക്കും പലരും. ഇത്തരം പ്രതിസന്ധികള്‍ ഇനിയില്ലാതെ നമുക്ക് അമിതവണ്ണത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. തടി കൂട്ടുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ചിലരില്‍ ഇത് പാരമ്പര്യമായിട്ടുള്ളതാകും. എന്നാല്‍ ചിലര്‍ക്ക് അവരുടെ ഭക്ഷണശീലമാണ് കാരണം. എന്നാല്‍ വ്യായാമില്ലാത്തതും തടി വര്‍ദ്ധിയ്ക്കാനുള്ള മറ്റൊരു കാരണമാണ്. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടി തടി വര്‍ദ്ധിയ്ക്കും. ഇത്തരം പ്രതിസന്ധികളെ ഇനി ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി അല്പം ശ്രദ്ധിക്കേണ്ടതാണ്.

പലപ്പോഴും മാനസിക സമ്മര്‍ദ്ദം നിങ്ങളെ തടിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. സ്ട്രെസ് വരുമ്പോഴുണ്ടാകുന്ന പല ഹോര്‍മോണുകളും ശരീരത്തെ തടിപ്പിയ്ക്കും. ഇത് പലപ്പോഴും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഭക്ഷണവും വ്യായാമവുമെല്ലാം ശരിയാണെങ്കിലും സ്ട്രെസ് കാരണം തടി വര്‍ദ്ധിയ്ക്കുന്ന ധാരാളം ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇനി ഡയറ്റില്ലാതെ തന്നെ അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ സാധിക്കും, അതെങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഉറക്കം
ഉറക്കം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഉറക്കത്തിനുള്ള പ്രാധാന്യവും ചില്ലറയല്ല. ഉറക്കം കുറയുന്നതും കൂടുന്നതും ആരോഗ്യത്തിന് മോശമാണ്. ദിവസവും ചുരുങ്ങിയത് ആറേഴു മണിക്കൂറെങ്കിലും ചുരുങ്ങിയത് ഉറങ്ങണം. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് കൃത്യമായ ഉറക്കം. അതും നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത് ശീലമാക്കേണ്ടതാണ്. ഉറങ്ങുന്ന സമയത്ത് ശരീരം അതിന്റെ കേടുപാടുകള്‍ പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്നു. ഇതിനെത്തുടര്‍ന്ന് ദഹനേന്ദ്രിയവും നല്ലപോലെ പ്രവര്‍ത്തിയ്ക്കും. ഇതെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്നു.

ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം
ഭക്ഷണം കഴിക്കുമ്പോള്‍ നല്ലതുപോലെ ചവച്ചരച്ചു കഴിയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ശരീരത്തിന് പല വിധത്തിലുള്ള ദോഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും നല്ലതുപോലെ ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നതിലൂടെ അത് തടിയും കൊഴുപ്പു കുറയ്ക്കാന്‍ ഏറെ സഹായിക്കുന്നുണ്ട്. ചവച്ചരച്ചു കഴിയ്ക്കുമ്പോള്‍ ദഹനം സുഖപ്രദമാകും, വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നി അമിതാഹാരത്തെ ഒഴിവാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കേണ്ടത് അത്യാവശ്യം.

അമിതമായി വേവിക്കരുത്
എന്ത് ഭക്ഷണമാണെങ്കിലും അതിന്റെ പാകത്തിന് മാത്രം ഭക്ഷണം വേവിച്ച് കഴിക്കുന്നതിന് ശ്രദ്ധിക്കണം. അമിതമായി വേവിയ്ക്കുന്നത് ഭക്ഷണത്തിലെ പല പോഷകങ്ങളും ഇല്ലാതാക്കുകയും അത് കഴിക്കുന്നതിലൂടെ ശരീരത്തിന് യാതൊരു വിധത്തിലുള്ള ഗുണവും ലഭിക്കാതിരിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തില്‍ പോഷകങ്ങളുടെ കുറവുണ്ടാക്കുമെന്നു മാത്രമല്ല, അമിതഭക്ഷണത്തിനും വഴിയൊരുക്കുന്നതിലൂടെ അമിതവണ്ണത്തിനും കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ബ്രേക്ക്ഫാസ്റ്റ്
ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നത് പോലും ശ്രദ്ധിച്ച് വേണം. അതിനര്‍ത്ഥം ഭക്ഷണം ഒഴിവാക്കണം എന്നല്ല. കൃത്യസമയത്ത് ബ്രേക്ക്ഫാസ്റ്റ് കഴിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൃത്യസമയത്ത് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും ശരീരത്തിന്റെ ഊര്‍ജ്ജത്തിനും മികച്ചതാണ.് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കിയാല്‍ അത് വിശപ്പു കൂടുന്നതിന് കാരണമാകും. ഇത് അമിതമായ ഭക്ഷണത്തിന് വഴിയൊരുക്കും. മാത്രമല്ല അപയചപ്രക്രിയയും പതുക്കെയാകും. ഇതും തടി വര്‍ദ്ധിപ്പിയ്ക്കുന്നതിന് കാരണമാകുന്നുണ്ട്.

പഴവര്‍ഗങ്ങള്‍
പഴവര്‍ഗ്ഗങ്ങള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ഭക്ഷണത്തിന് മുന്‍പ് കഴിക്കുന്നത് അമിതവണ്ണത്തെ ചെറുക്കുന്നു. ഇത് അമിതഭക്ഷണമെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഭക്ഷണത്തിനു മുന്‍പ് പഴവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് ഭക്ഷണം കുറയ്ക്കാന്‍ സഹായിക്കും. വിശപ്പു കുറയ്ക്കും. വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നുകയും ചെയ്യും. തടി കുറക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളില്‍ ഒന്നാണ് ഇത്.

വെള്ളം ധാരാളം
ഒരിക്കലും വെള്ളം ഒഴിവാക്കരുത്. അത് ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ധാരാളം വെള്ളം കുടിയ്ക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ശരീരത്തിലെ ടോക്സിനുകളും കൊഴുപ്പുമെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അത് തന്നെയാണ് തടി കുറക്കുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യവുും. ഇത് കൂടാതെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ പ്രക്രിയകള്‍ വേണ്ട രീതിയില്‍ നടക്കാനും ഇത് ഏറെ പ്രധാനമാണ്.

പ്രോട്ടീന്‍ ധാരാളം
ഡയറ്റ് എന്ന് പറഞ്ഞ് പലരും ആവശ്യത്തിന് പ്രോട്ടീന്‍ കഴിക്കില്ല. ഇത് കൂടുതല്‍ അപകടത്തിലേക്കാണ് എത്തിക്കുക. അതുകൊണ്ട് ധാരാളം പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇതു തടി കുറയ്ക്കാനുള്ള മികച്ച വഴിയാണ്. പ്രോട്ടീന്‍ വിശപ്പു കുറയ്ക്കുന്നതോടൊപ്പം, പെട്ടെന്നു വയര്‍ നിറഞ്ഞതായി തോന്നിപ്പിയ്ക്കും. ഇതെല്ലാം തടി കുറക്കുന്ന കാര്യത്തില്‍ ഇത് മികച്ച ഓപ്ഷനാണ്.



Click it and Unblock the Notifications
