Latest Updates
-
ഹിമാചൽ യാത്രയിൽ റെഡ് അലർട്ട്; അട്ട കടിയും ചർമ്മ പ്രശ്നങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ -
2026 ഓഗസ്റ്റ് 13 വരെ ഗുരു അസ്തമയം: ഈ രാശിക്കാർക്ക് കഷ്ടകാലം, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
സൂര്യൻ പൂയം നക്ഷത്രത്തിലേക്ക്: സ്വർണ്ണവും വാഹനവും വാങ്ങാൻ ഇന്നത്തെ ശുഭമുഹൂർത്തം ഇതാ -
2026 ജൂലൈ 20: ശിവയോഗവും സിദ്ധയോഗവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞ് കാര്യങ്ങൾ പ്ലാൻ ചെയ്യാം -
ജൂലൈ 20 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
2026 ജൂലൈ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനിർണ്ണയവും അറിയാം! -
ഇന്ത്യ vs ഇംഗ്ലണ്ട്: ലോർഡ്സിൽ ആര് കപ്പടിക്കും? പരമ്പരയുടെ വിധി നിർണ്ണയിക്കുന്ന ഫൈനൽ പോരാട്ടം ഇന്ന് -
കത്രീന കൈഫിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; വയറിലെ കൊഴുപ്പ് കളയാൻ 12 മിനിറ്റ് വ്യായാമം മതി! -
അമർനാഥ് യാത്ര നിർത്തിവെച്ചു; കഠിനമായ തണുപ്പിൽ ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
സൂര്യൻ പൂയം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉറപ്പാക്കാൻ ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ
തടി കുറഞ്ഞവരിലും വയറ് ചാടുന്നോ, 5 തരത്തില്‍ അറിയാം
അമിതവണ്ണത്തിനും തടിക്കും പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യമുണ്ട്. കാരണം അമിതവണ്ണവും തടിയും മാത്രമല്ല നിങ്ങളുടെ വയറു ചാടുന്നതിന് പുറകില്‍ എന്നുള്ളത്. അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം പലപ്പോഴും വണ്ണമില്ലാത്തവരില്‍ പോലും കുടവയര്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് പല തരത്തിലുണ്ട്. എന്തൊക്കെയാണ് നിങ്ങളില്‍ ആരോഗ്യത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്.
അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരില്‍ ആര്‍ക്കാണ് അമിതവണ്ണം ഉണ്ടാവുന്നത് എന്നുള്ളതിനേക്കാള്‍ വണ്ണമില്ലാത്തവരിലെ കുടവയറാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ആറ് വിധത്തിലുള്ള വയറാണ് ഉള്ളത്. ഇതില്‍ ഏതാണ് നിങ്ങളുടെ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ലവ് ഹാന്‍ഡില്‍സ്
വശങ്ങളില് തലയിണ പോലെ വയറ് കാണപ്പെടുന്നതാണ് ഇത്. ശുദ്ധീകരിച്ച കാര്‍ബണുകളും, അന്നജം കാര്ബണുകള് (പാസ്തയും ചോറും) എന്നിവ അടങ്ങിയതെല്ലാം ഇത്തരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എങ്ങനെ ഇതിനെ ഇല്ലാതാക്കും എന്ന് നോക്കാവുന്നതാണ്. മദ്യപാനം കുറക്കുക, ഡയറ്റിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുക, വ്യായാമം ചെയ്യുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

സ്ട്രെസ് ബെല്ലി
സ്ട്രെസ് ബെല്ലിയാണ് മറ്റൊന്ന്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. ഇതില്‍ കൊഴുപ്പ് പൊക്കിളിന്റെ അടുത്തായാണ് അടിഞ്ഞ് കൂടുന്നത്. മാനസിക സമ്മര്‍ദ്ദമാണ് ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇത് കൂടാതെ ഇത്തരത്തിലുള്ള വയറ് ശ്രദ്ധിക്കേണ്ടതാണ്. വിട്ടുമാറാത്ത സമ്മര്‍ദ്ദം (കോര്‍ട്ടിസോളിന്റെ ഉയര്‍ന്ന അളവ്). നിങ്ങള്‍ ധാരാളം കാപ്പി കുടിക്കുന്നു. ഇടക്കിടെയുള്ള മലബന്ധം, അനാരോഗ്യകരമായ ഭക്ഷണം (ഉപ്പിട്ട പരിപ്പ്, ഉരുളക്കിഴങ്ങ് ചിപ്സ് മുതലായവ) എല്ലാം ഇത്തരം വയറ് കൂടുന്നതിന് കാരണമാകുന്നുണ്ട്.

പ്രതിരോധിക്കാന്‍
നേരത്തെ ഉറങ്ങാന്‍ പോകുക. ഉറങ്ങുന്നതിനുമുമ്പ് വിശ്രമിക്കുക. ശ്വസന വ്യായാമങ്ങള്‍, ഒരു നീണ്ട കുളി, അല്ലെങ്കില്‍ ധ്യാനം എന്നിവയെല്ലാം ഫലം ചെയ്യും. അത്തരം ഉപയോഗപ്രദമായ ശീലങ്ങള്‍ നന്നായി ഉറങ്ങാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ രാത്രിയിലെ കോഫി ഉപഭോഗം പരിമിതപ്പെടുത്തുക. വ്യായാമത്തിലൂടെ നിങ്ങളുടെ ശരീരത്തെ അമിതമായി ഉപയോഗിക്കരുത്. അധിക കാര്‍ഡിയോ നിങ്ങളുടെ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. യോഗ ചെയ്യുക, ദീര്‍ഘനേരം നടക്കുക, ഒരു ജിം സെഷന് പോലും നിങ്ങളെ ശാന്തമാക്കും, അത് അമിതമാക്കരുത്.നിങ്ങളുടെ ഭക്ഷണത്തില്‍ മഗ്നീഷ്യം ഉള്‍പ്പെടുത്തുക. ഇരുണ്ട പച്ച പച്ചക്കറികള്‍, പരിപ്പ്, ഗോതമ്പ് തവിട് എന്നിവയിലെല്ലാം ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

താഴ്ന്ന വീര്‍ത്ത വയറ്
നിങ്ങളുടെ വയറ് താഴ്ന്ന് വീര്ത്തിട്ടാണോ ഉള്ളത് എങ്കില്‍ അതിന് കാരണം എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അടുത്ത കാലത്തായി പ്രസവിച്ചവര്‍, കൂടുതല്‍ വ്യായാമം ചെയ്യുന്നവര്‍, ഡയറ്റ് എന്നിവയെല്ലാം ഇത്തരം വയറിന് കാരണമാകുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണ ശീലം, കൃത്യമായ വ്യായാമം, കൂടുതല്‍ വെള്ളം കുടിക്കുക എന്നിവയെല്ലാം ഇത്തരത്തില്‍ ഉള്ള വയറിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ്.

ഗര്‍ഭകാലത്തെ വയറ് പോലെ
നിങ്ങളുടെ വയറ് ഗര്‍ഭകാലത്തെ വയറ് പോലെയാണോ എങ്കില്‍ അതിന് കാരണം നിങ്ങള്‍ അടുത്ത കാലത്ത് പ്രസവിച്ചതായിരിക്കാം. അല്ലാതെ ഇത്തരം വയറു വരുന്നതിനുള്ള ചില കാരണങ്ങള്‍ ഉണ്ട്. പ്രസവ ശേഷം നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സമയം കണ്ടെത്താതിരിക്കുമ്പോള്‍, നേരത്തേയുള്ള വ്യായാമം ചെയ്യല്‍, പെല്‍വിക് പേശികളുടെ ബലക്കുറവ് എല്ലാം ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എങ്ങനെ പ്രതിരോധിക്കാം എന്നുള്ളതും ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ കൊഴുപ്പ് കഴിക്കുന്നതും, കെഗല് വ്യായാമങ്ങള്‍ ചെയ്യുന്നത്, ഫിഷ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്.

പെട്ടെന്ന് വയറ് കൂടുന്നത്
നിങ്ങള്‍ക്ക് രാവിലെ ഇല്ലാത്ത കുടവയര്‍ വൈകുന്നേരമാവുമ്പോഴേക്ക് കൂടുന്നുവോ? എങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇതിന് പിന്നില്‍ ഭക്ഷണ അലര്‍ജിയാവാം, കുടലിലുണ്ടാവുന്ന ചെറിയ അസ്വസ്ഥതകള്‍ എന്നിവയെല്ലാം ഇത്തരം പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. ശരീരത്തിന് ഒകെ അല്ലാത്ത ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഫ്രഷ് വെജിറ്റബിള്‍സ് പോലുള്ളവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക, ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്.



Click it and Unblock the Notifications