Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
വിശപ്പ് വരുത്തും, നല്ല ഭക്ഷണം കഴിക്കാനാകും; ഗുണകരം ഈ പ്രകൃതിദത്ത പരിഹാരങ്ങള്‍
നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് നല്ല വിശപ്പ് അത്യന്താപേക്ഷിതമാണ്. അതിന്റെ അഭാവം ചില അടിസ്ഥാന ആരോഗ്യാവസ്ഥകള്‍ കാരണമായിരിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ മോശം ശൈലിയുടെ ഫലമായിരിക്കാം. നല്ല വിശപ്പുണ്ടാകുന്നതും നല്ല ഭക്ഷണം ആസ്വദിച്ച് കഴിക്കാന്‍ കഴിയുന്നതും ഒരു അനുഗ്രഹമാണ്. ഒരു വ്യക്തിക്ക് ഭക്ഷണം കഴിക്കാനുള്ള സ്വാഭാവിക ആഗ്രഹമാണ് വിശപ്പ്. മതിയായ ഭക്ഷണം ശരീരത്തില്‍ ഇല്ലാതിരിക്കുമ്പോഴുള്ള ഒരു പ്രതികരണമാണിത്.
വിശപ്പില്ലായ്മ എന്നത് ആളുകള്‍ക്കിടയില്‍ ഒരു സാധാരണ പ്രശ്നമാണ്. ഉത്കണ്ഠ, സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയ നിരവധി കാരണങ്ങളാല്‍ വിശപ്പില്ലായ്മ ഉണ്ടാകാം. ചിലപ്പോള്‍ ഡിമെന്‍ഷ്യ, കിഡ്നി പ്രശ്നം, ബാക്ടീരിയല്‍ അണുബാധ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ മൂലമാകാം നിങ്ങളുടെ വിശപ്പില്ലായ്മ. ഏത് സാഹചര്യത്തിലും, വിശപ്പ് കുറയുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാകും. ഈ അവസ്ഥയെ ചികിത്സിക്കാന്‍ നിരവധി മരുന്നുകള്‍ ലഭ്യമാണ്, എന്നാല്‍ ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ പരീക്ഷിക്കുന്നത് എല്ലായ്പ്പോഴും നല്ലത്. വിശപ്പില്ലായ്മ മാറ്റാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങള്‍ ഇതാ.

മല്ലിയില
പാചകത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന സസ്യങ്ങളിലൊന്നാണ് മല്ലിയില. ഇത് ദഹനസംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ഗ്യാസ്ട്രിക് എന്‍സൈമുകളുടെ സ്രവണം വര്‍ദ്ധിപ്പിക്കാന്‍ മല്ലിയില നീര് സഹായിക്കുന്നു. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കുന്നു. വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിന് ഒന്നിടവിട്ട ദിവസങ്ങളില്‍ ഒരു കപ്പ് മല്ലിയില നീര് ഒഴിഞ്ഞ വയറ്റില്‍ കുടിക്കുക.

പെരുംജീരക ചായ
കരളില്‍ പിത്തരസം ഉല്പാദനം ഉത്തേജിപ്പിക്കുകയും ദഹനപ്രക്രിയയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് പെരുംജീരകം നിങ്ങളുടെ വിശപ്പ് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. 2 കപ്പ് വെള്ളത്തില്‍ കുറച്ച് മിനിറ്റ് നേരം പെരുംജീരകവും ഉലുവയും തിളപ്പിക്കുക. രുചിക്കായി അല്പം തേന്‍ ചേര്‍ത്ത് ഈ ചായ ദിവസവും രണ്ട് നേരം കുടിക്കുക.

ഇഞ്ചി
വിശപ്പ് ഉത്തേജിപ്പിക്കാന്‍ ഉപയോഗിക്കുന്ന സസ്യങ്ങളില്‍ ഒന്നാണ് ഇഞ്ചി. വിശപ്പില്ലായ്മ പരിഹരിക്കുന്നതിനായി ഇഞ്ചി നീര് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഒരു കപ്പ് വെള്ളം തിളപ്പിച്ച് മല്ലിയിലയും ചുക്ക് പൊടിയും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. വെള്ളം പകുതിയായി കുറയുന്നത് വരെ തിളപ്പിക്കുക. നിങ്ങളുടെ എല്ലാ ദഹനപ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും വിശപ്പ് വരുത്തുന്നതിനുമായി ദിവസവും ഈ വെള്ളം കുടിക്കുക.

അയമോദകം
ദഹനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനായി ആയുര്‍വേദ കൂട്ടുകളില്‍ അയമോദകം ഉപയോഗിക്കുന്നു. ഇന്ത്യന്‍ പാചകരീതികളിലെ ഒരു പ്രധാന ചേരുവ കൂടിയാണിത്. ദിവസത്തില്‍ ഒരിക്കല്‍ അയമോദക വെള്ളം കുടിക്കുന്നത് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നിങ്ങളെ സഹായിക്കും. ദഹന എന്‍സൈമുകളുടെ സ്രവണം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ വിശപ്പിനെ ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒരു ആന്റി ഫ്ളാറ്റുലന്റ് ആന്റി ആസിഡായി അയമോദകം പ്രവര്‍ത്തിക്കുന്നു.

സപ്ലിമെന്റുകള്‍
മുതിര്‍ന്നവരിലും കുട്ടികളിലും വിശപ്പ് വളര്‍ത്താനായി ബി കോംപ്ലക്സ് വിറ്റാമിനുകള്‍ സാധാരണയായി നല്കുന്നു. ഇത് ഭക്ഷണത്തില്‍ നിന്ന് ഊര്‍ജ്ജം പുറത്തുവിടുകയും വിശപ്പ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബി വിറ്റാമിനുകളില്‍ ഏതെങ്കിലും ഒന്നിന്റെ കുറവ് വിശപ്പില്ലായ്മയ്ക്കും ദഹനക്കുറവിനും കാരണമാകും. വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിനായി മത്സ്യ എണ്ണ സപ്ലിമെന്റുകളും ഗുണം ചെയ്യും.

കുരുമുളക്
ദഹനം മെച്ചപ്പെടുത്താനും വിശപ്പ് വര്‍ദ്ധിപ്പിക്കാനും കുരുമുളക് ഉപയോഗിക്കുന്നു. ആമാശയത്തിലെയും കുടലിലെയും ഗ്യാസ് പ്രശ്നങ്ങള്‍ ഒഴിവാക്കാനുള്ള മികച്ച സുഗന്ധവ്യഞ്ജനം കൂടിയാണിത്. കുരുമുളക് രുചി മുകുളങ്ങളെ ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുന്ന ആമാശയത്തിലെ ആസിഡിന്റെ സ്രവണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഒരു ടീസ്പൂണ്‍ ശര്‍ക്കരപ്പൊടിയും അര ടീസ്പൂണ്‍ കുരുമുളകും ചേര്‍ത്ത് ഈ മിശ്രിതം കുറച്ച് ദിവസത്തേക്ക് പതിവായി കഴിക്കുക.

നെല്ലിക്ക
ദഹനനാളത്തിന്റെ പ്രശ്നങ്ങള്‍ മൂലമുണ്ടാകുന്ന വിശപ്പില്ലായ്മയ്ക്ക് പരിഹാരം കാണാനായി നെല്ലിക്ക നിങ്ങളെ സഹായിക്കുന്നു. ഇത് ദഹനനാളത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും കരളിനെ വിഷവിമുക്തമാക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള നെല്ലിക്ക രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക നീരും നാരങ്ങാനീരും തേനും ഒരു കപ്പ് വെള്ളത്തില്‍ കലര്‍ത്തുക. ഈ മിശ്രിതം ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുക.

ഏലം
ദഹനാഗ്നിയുടെ സ്രവണം പ്രോത്സാഹിപ്പിക്കുന്നതിന് ഏലയ്ക്ക നിങ്ങളെ സഹായിക്കുന്നു. ഇത് വിശപ്പ് വളര്‍ത്തുകയും ചെയ്യുന്നു. ഭക്ഷണത്തിന് മുമ്പായി നിങ്ങള്‍ രണ്ടോ മൂന്നോ ഏലയ്ക്ക ചവയ്ക്കുക.



Click it and Unblock the Notifications