Latest Updates
-
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും!
മൂക്കൊലിപ്പും ഭയക്കണം; മൂന്നു പുതിയ കോവിഡ് ലക്ഷണം
ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങിയപ്പോള്‍ മുതല്‍, ഫലപ്രദമായ ചികിത്സകളും പ്രതിരോധവും നിര്‍ണ്ണയിക്കാന്‍ ഗവേഷകരും മെഡിക്കല്‍ വിദഗ്ധരും വൈറസിനെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാന്‍ തുടങ്ങിയിരുന്നു. തുടക്കത്തില്‍, കോവിഡ് 19 എന്നത് ശ്വാസകോശ സംബന്ധമായ അസുഖമാണെന്ന് കരുതപ്പെട്ടിരുന്നു, എന്നാല്‍ പുതിയ വിവരങ്ങള്‍ ക്രമേണ വന്നതോടെ ശരീരത്തിലെ എല്ലാ സുപ്രധാന അവയവങ്ങളെയും വൈറസ് ബാധിച്ചേക്കാമെന്ന് കണ്ടെത്തുകയായിരുന്നു.

ഇതുവരെ പത്തിനു മുകളില്‍ ലക്ഷണം
തുടക്കത്തില്‍, ചൈനയില്‍ ആദ്യമായി വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, രോഗലക്ഷണങ്ങളുടെ പട്ടികയില്‍ പനി, ചുമ, ശ്വാസതടസ്സം എന്നിവ ഉള്‍പ്പെടുന്ന മൂന്ന് രോഗലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ നിരീക്ഷണങ്ങളില്‍ നിന്നു മനസിലാക്കിയെടുത്തത് പത്തിനു മുകളില്‍ രോഗലക്ഷണങ്ങളോടെ കോവിഡ് 19 ബാധിച്ചേക്കാമെന്നാണ്.

മൂന്നു പുതിയ രോഗ ലക്ഷണങ്ങള്‍
കഴിഞ്ഞ ദിവസ അമേരിക്കയിലെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ പുതിയ മൂന്ന് കോവിഡ് 19 ലക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. മൂക്കൊലിപ്പ്, ഓക്കാനം, അതിസാരം തുടങ്ങിയ ലക്ഷണങ്ങളാണ് നിലവിലുള്ള പട്ടികയില്‍ കൂട്ടിച്ചേര്‍ത്തത്. പനി അല്ലെങ്കില്‍ ജലദോഷം, ചുമ, ശ്വാസതടസ്സം അല്ലെങ്കില്‍ ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ക്ഷീണം, പേശി അല്ലെങ്കില്‍ ശരീരവേദന, തലവേദന, മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടല്‍, തൊണ്ടവേദന എന്നിവ ഇതിനകം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മിതമായത് മുതല്‍ കഠിനമായ ലക്ഷണങ്ങള്‍ വരെ
കോവിഡ് 19 രോഗത്തിന്റെ ലക്ഷണങ്ങളില്‍ മിതമായത് മുതല്‍ കഠിനമായത് വരെയാകാമെന്ന് ഇതുവരെ ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരിയ ലക്ഷണങ്ങളുള്ള ആളുകള്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരികയും സാധാരണയായി 14 ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കുകയും ചെയ്യുമ്പോള്‍, സങ്കീര്‍ണതകളോ കഠിനമായ ലക്ഷണങ്ങളോ വികസിപ്പിക്കുന്ന ആളുകള്‍ക്ക് ആശുപത്രിയില്‍ വെന്റിലേറ്ററുകള്‍ തന്നെ ആവശ്യമായി വന്നേക്കാം.

അസുഖങ്ങള്‍ ഉള്ളവര്‍ക്ക് സങ്കീര്‍ണത
മുതിര്‍ന്നവര്‍ക്കും ഹൃദയം, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം എന്നിവപോലുള്ള ഗുരുതരമായ മെഡിക്കല്‍ അവസ്ഥകളുള്ള ആളുകള്‍ക്കും കൊറോണവൈറസിന്റെ കൂടുതല്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് സിഡിസി മുന്നറിയിപ്പ് നല്കുന്നു. കൊറോണ വൈറസ് ബാധിച്ച് ഇതിനകം തന്നെ ലോകമെമ്പാടുമുള്ള ഏകദേശം 5 ലക്ഷത്തിലധികം പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു.

മറ്റു ലക്ഷണങ്ങള്‍
മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടുക: കോവിഡ് 19 മായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളിലൊന്നാണ് ഗന്ധം അല്ലെങ്കില്‍ സംവേദനം നഷ്ടപ്പെടുന്നത്. ഒരു വ്യക്തിക്ക് ഗന്ധം തിരിച്ചറിയാന്‍ കഴിയാതെ വരുമ്പോഴോ ഒരു വ്യക്തിക്ക് മൂക്ക് തടസ്സമുണ്ടാകുമ്പോഴോ അല്ലെങ്കില്‍ പ്രായമാകുമ്പോഴോ സാധാരണയായി മണം അല്ലെങ്കില്‍ രുചി നഷ്ടപ്പെടുന്നു. മാര്‍ച്ച് അവസാനത്തോടെ ബ്രിട്ടനിലെ രോഗികളില്‍ ഈ ലക്ഷണം കൂടുതലായി കണ്ടുവന്നിരുന്നു. കൂടാതെ, രോഗികള്‍ അറിയാതെ തന്നെ വലിയ തോതില്‍ അണുബാധ മറ്റുള്ളവരിലേക്ക് പടര്ന്നിട്ടുണ്ടാകുമെന്നും കരുതുന്നു.

കഠിനമായ വിറയല്‍
വിറയല്‍ സാധാരണയായി ഒരു ചെറിയ പ്രശ്നമായി തള്ളിക്കളഞ്ഞേക്കാമെങ്കിലും, നിങ്ങള്‍ മറ്റ് കൊറോണ വൈറസ് ലക്ഷണങ്ങള്‍ക്കൊപ്പം അനുഭവിക്കുന്നുണ്ടെങ്കില്‍ അത് ആശങ്കയുണ്ടാക്കും. തീവ്രമായ വിറയലോടൊപ്പം ഒരു കാരണവുമില്ലാതെ തണുപ്പ് അനുഭവപ്പെടുന്നത് കോവിഡ്19 ന്റെ ഒരു പ്രധാന ലക്ഷണമായി കണക്കാക്കുന്നു. ഇത്തരത്തില്‍ കടുത്ത തണുപ്പും വിറയലും കാരണം പല്ല് കടിച്ചു പൊട്ടിക്കാന്‍ വരെ ഇടയായ ഒരു കൊറോണബാധിതനില് നിന്നാണ് ഈ ലക്ഷണം വെളിവായത്.

പേശിവേദന
റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. യു.എസിലുടനീളമുള്ള 14.8% രോഗികളെയും പേശി വേദന ബാധിക്കുന്നതായി കണ്ടെത്തി, ഇത് രോഗം പടരുന്നതിന്റെ പുതിയ പ്രഭവ കേന്ദ്രത്തിലുമാണ്. ടിഷ്യൂകളെയും കോശങ്ങളെയും വൈറസ് ആക്രമിക്കുകയും കോശജ്വലന പ്രതികരണത്തിന് കാരണമാവുകയും ചെയ്യുമ്പോള്‍ പേശിവേദന സംഭവിക്കുന്നു. ശരീരം നിഷ്ക്രിയത്വത്തിലൂടെ കടന്നുപോകുമ്പോള്‍ കാഠിന്യവും വേദനയും അനുഭവപ്പെടുന്നു. എന്നിരുന്നാലും, വൈറസ് കഠിനമായി ബാധിച്ചെന്ന് ഉറപ്പാക്കിയവരിലാണ് ഇതുവരെ ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. നേരിയ തോതിലുള്ള അണുബാധയുള്ളവരില്‍ ഈ ലക്ഷണം കാണപ്പെടുന്നില്ല.

തലവേദന
ജലദോഷം അനുഭവിക്കുമ്പോള്‍ തലവേദന ഉണ്ടാകുന്നത് വളരെ സാധാരണമാണ്. കൊറോണ വൈറസ് മൂലമുണ്ടായ ശ്വാസകോശ സംബന്ധമായ അണുബാധ ഉണ്ടാകുമ്പോഴും ഇത് സംഭവിക്കാം. പുതിയ കണ്ടെത്തലുകള്‍ അനുസരിച്ച്, കണ്പോളകള്ക്കും ചുറ്റുമുള്ള വേദനയോ സമ്മര്‍ദ്ദമോ അനുഭവപ്പെടുന്നതിനൊപ്പം തലവേദന വരുന്നത് കൊറോണ വൈറസ് അണുബാധയുടെ ലക്ഷണങ്ങളിലൊന്നായി വിലയിരുത്തിയിട്ടുണ്ട്.

തൊണ്ടവേദന
കൊറോണ വൈറസ് ബാധിച്ചാല്‍ രോഗികളില്‍ അത് ചുമയ്ക്ക് കാരണമാക്കുന്നു. അന്ന് മാത്രമല്ല, അതിന്റെ അസാധാരണമായ ലക്ഷണങ്ങളിലൊന്ന് വരണ്ട ചുമയുടെ സാന്നിധ്യവുമാാണ്. ഈ സാഹചര്യത്തില്‍, കൊറോണ വൈറസ് ശ്വാസകോശ വ്യവസ്ഥയെ ആക്രമിക്കുമ്പോള്‍ സംഭവിക്കുന്നതണിതൊക്കെ. കോവിഡ് 19 പോസിറ്റീവ് കേസുകളില്‍ 60% പേരിലും തൊണ്ടവേദനയും വരണ്ട ചുമയും സാധാരണ ലക്ഷണമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

കണ്ണിലെ പിങ്ക് നിറം
കണ്ണുകള്‍ പിങ്ക് നിറം ആകുന്നതും കൊറോണ വൈറസിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. കനേഡിയന്‍ ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയില്‍ പ്രസിദ്ധീകരിച്ച പഠനമാണ് കണ്‍ജക്റ്റിവിറ്റിസ്, കെരാട്ടോ കണ്‍ജക്റ്റിവിറ്റിസ് എന്നിവ കോവിഡ് 19ന്റെ പ്രാഥമിക ലക്ഷണങ്ങളാണെന്ന് നിര്‍ണ്ണയിച്ചത്.



Click it and Unblock the Notifications
