For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുടവയറിനെ കുപ്പിയിലാക്കാൻ 15 ഇന ടിപ്സ്

|

അമിതവണ്ണം പല വിധത്തിലാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നത്. തള്ളി നിൽക്കുന്ന വയറും അവിടേയും ഇവിടേയും പൊന്തിനിൽക്കുന്ന കൊഴുപ്പും എല്ലാം കൊണ്ടും ആകൃതിയില്ലാത്ത അവസ്ഥയാണ് നിങ്ങളുടെ ശരീരത്തിനെങ്കിൽ പിന്നെ പറയുകയേ വേണ്ട. കാരണം അത് നിങ്ങളുടെ ആരോഗ്യത്തിനും വെല്ലുവിളി ഉണ്ടാക്കുന്ന അവസ്ഥയാണ് എന്നത് തന്നെയാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നത് വളരെയധികം ശ്രദ്ധേയമാണ്.

Most read: പല്ലിലെ പോട് നിസ്സാരമല്ല, രുചിയെ വരെ ബാധിക്കും

ഈ പുതുവർഷ ദിനത്തിൽ എന്തൊക്കെ കാര്യങ്ങൾ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. പതിനഞ്ച് ഇന ടിപ്സ് ആണ് അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അവലംബിക്കാവുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എങ്ങനെയെല്ലാം നമുക്ക് പതിനഞ്ച് സ്റ്റെപ്സ് കൊണ്ട് അമിതവണ്ണത്തെയും കുടവയറിനേയും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

വെള്ളം ധാരാളം കുടിക്കുക- ആദ്യ ദിനം

വെള്ളം ധാരാളം കുടിക്കുക- ആദ്യ ദിനം

ആദ്യ ദിനം തന്നെ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. നിങ്ങൾ അനാരോഗ്യകരമായ ശീലങ്ങൾ 2019-ൽ നിന്ന് 2020-ലേക്ക് കൊണ്ടു വന്നിട്ടുണ്ടെങ്കിൽ അതിനെ തുടക്കത്തിൽ തന്നെ ഇല്ലാതാക്കുന്നതിന് ആണ് ശ്രദ്ധിക്കേണ്ടത്. ആദ്യം വെള്ളം കുടിക്കാൻ മടി കാണിക്കരുത്. ആദ്യ ദിനം തന്നെ നല്ലതു പോലെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ ഊർജ്ജസ്വലമാക്കുകയും വളരെയധികം ശ്രദ്ധയോടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

 പഴവും പച്ചക്കറികളും ധാരാളം- രണ്ടാം ദിനം

പഴവും പച്ചക്കറികളും ധാരാളം- രണ്ടാം ദിനം

പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി സഹായിക്കുന്നതോടൊപ്പം തന്നെ ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പഴങ്ങളും പച്ചക്കറികളും എല്ലാം ധാരാളം കഴിക്കാവുന്നതാണ്. ഇതോടൊപ്പം തന്നെ ഇലക്കറികൾ എല്ലാം ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ബ്രേക്ക്ഫാസ്റ്റ് പഴങ്ങളും പച്ചക്കറികളും ജ്യൂസും ഒക്കെ മിക്സ് ചെയ്ത് കഴിച്ച് നോക്കൂ. ഇത് നിങ്ങൾക്ക് ആരോഗ്യവും കരുത്തും നൽകുന്നതോടൊപ്പം അമിതവണ്ണത്തെ പൂര്‍ണമായും ഒഴിവാക്കുന്നതിനും സഹായിക്കുന്നുണ്ട്.

ഉറങ്ങുന്നതിന് 3മണിക്കൂർ മുൻപ് ഭക്ഷണം- മൂന്നാം ദിനം

ഉറങ്ങുന്നതിന് 3മണിക്കൂർ മുൻപ് ഭക്ഷണം- മൂന്നാം ദിനം

ഉറങ്ങാൻ പോവുന്നതിന് മൂന്ന് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രഭാത ഭക്ഷണം രാജാവിനെപ്പോലെ കഴിക്കുകയും, ഉച്ചഭക്ഷണം രാജകുമാരനെപ്പോലെയും രാത്രി ഭക്ഷണം പാവപ്പെട്ടവനെപ്പോലെയും ആണ് കഴിക്കേണ്ടത്. ദഹിക്കാൻ ആവശ്യത്തിന് സമയം എടുക്കുന്ന അവസ്ഥക്കാണ് ആദ്യം പ്രാധാന്യം നൽകേണ്ടത്. അല്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ മൂന്ന് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.

ഉച്ചഭക്ഷണത്തിന് ശേഷം നടക്കുക - നാലാം ദിനം

ഉച്ചഭക്ഷണത്തിന് ശേഷം നടക്കുക - നാലാം ദിനം

ഉച്ചഭക്ഷണത്തിന് ശേഷം നടക്കാൻ ശ്രമിക്കേണ്ടതാണ്. നിങ്ങൾ ധാരാളം വെള്ളം കുടിക്കുകയും ദിവസവും പഴങ്ങളും പച്ചക്കറികളും കഴിക്കുകയും ചെയ്യുകയും ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുന്‍പ് ഭക്ഷണം കഴിക്കുകയും ചെയ്താൽ അത് നിങ്ങളുടെ ആരോഗ്യം സ്റ്റേബിൾ ആയ അവസ്ഥയിലേക്ക് എത്തുന്നതിന്‍റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. അത് മാത്രമല്ല ഉച്ച ഭക്ഷണത്തിന് ശേഷം സ്ഥിരമായി നടക്കുകയും ചെയ്യുക. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും അമിതവണ്ണത്തിനും പ്രതിരോധം തീർക്കുന്നുണ്ട്.

പുറത്ത് നിന്നുള്ള ഭക്ഷണം ചുരുക്കുക - അഞ്ചാം ദിനം

പുറത്ത് നിന്നുള്ള ഭക്ഷണം ചുരുക്കുക - അഞ്ചാം ദിനം

പുറത്ത് നിന്നുള്ള ഭക്ഷണം പതിനഞ്ച് ദിവസത്തിൽ ഒന്ന് എന്ന അവസ്ഥയിലേക്ക് ചുരുക്കാൻ ശ്രദ്ധിക്കുക. പതിയെ പതിയേ അത് കുറക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. അങ്ങനെ പൂർണമായും പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇത് ചെയ്താൽ തന്നെ നിങ്ങൾക്ക് അമിതവണ്ണമെന്ന പ്രശ്നത്തെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ദിവസവും ഇത്തരം അവസ്ഥകളിൽ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ ശീലം ഉപയോഗിക്കാവുന്നതാണ്.

ഭക്ഷണവും വർക്കൗട്ടും - ആറാം ദിനം

ഭക്ഷണവും വർക്കൗട്ടും - ആറാം ദിനം

ആറാം ദിനത്തിൽ ഭക്ഷണവും വർക്കൗട്ടും ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയർത്തുന്ന അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഡയറ്റിൽ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. ഭക്ഷണത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുന്നത് പോലെ തന്നെ വർക്കൗട്ടിന്‍റെ കാര്യത്തിലും ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

ചായക്കും കാപ്പിക്കും പകരം ഗ്രീൻ ടീ - ഏഴാം ദിനം

ചായക്കും കാപ്പിക്കും പകരം ഗ്രീൻ ടീ - ഏഴാം ദിനം

ചായക്കും കാപ്പിക്കും പകരം ഗ്രീൻ ടീ ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ അമിതവണ്ണത്തിനേയും കൊഴുപ്പിനേയും ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ധാരാളം ആന്‍റി ഓക്സിഡന്‍റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം അമിതവണ്ണത്തെ ഇല്ലാതാക്കി ശരീരത്തിലെ കലോറി കുറക്കുന്നു.

 ഭക്ഷണം ചവച്ച് കഴിക്കുക - എട്ടാം ദിനം

ഭക്ഷണം ചവച്ച് കഴിക്കുക - എട്ടാം ദിനം

ഭക്ഷണം നല്ലതു പോലെ ചവച്ച് കഴിക്കുന്നതിനും പതുക്കെ കഴിക്കുന്നതിനും ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനെ വളരെയധികം സഹായിക്കുന്നതോടൊപ്പം നല്ല ദഹനം നടക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ച് നിൽക്കുന്നു. ഇത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതോടൊപ്പം അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്.

ബ്രീത്തിങ് വ്യായാമം ചെയ്യുക - ഒൻപതാം ദിനം

ബ്രീത്തിങ് വ്യായാമം ചെയ്യുക - ഒൻപതാം ദിനം

ബ്രീത്തിംങ് വ്യായാമം ചെയ്യാൻ ശ്രദ്ധിക്കുക. അഞ്ച് മിനിട്ടോളം 4-7-8 എന്നീ കണക്കിൽ വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ആരോഗ്യം മാത്രമല്ല മനസ്സ് ശാന്തമാവുന്നതിനും ആരോഗ്യത്തിനും ഏറ്റവും മികച്ച ഓപ്ഷൻ തന്നെയാണ് ബ്രീത്തിങ് വ്യായാമം. ഒരു ദിവസം ചെയ്ത് അടുത്ത ദിവസം ചെയ്യാതിരിക്കാൻ നോക്കരുത്. ദിവസവും ചെയ്യാൻ ശ്രദ്ധിക്കണം.

 ഉപവാസം 15 മണിക്കൂർ - പത്താം ദിനം

ഉപവാസം 15 മണിക്കൂർ - പത്താം ദിനം

പത്താം ദിനം നിങ്ങൾക്ക് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത്താഴം കഴിച്ച ശേഷം ഒരു പതിനഞ്ച് മണിക്കൂറെങ്കിലും ഉപവാസം എടുക്കുന്നതിന് ശ്രദ്ധിക്കണം. എന്നാൽ മാത്രമേ അത് ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുകയുള്ളൂ. എല്ലാ ദിവസവും നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്. ഇതിലൂടെ അമിതവണ്ണവും കൊഴുപ്പും ഇല്ലാതാക്കുന്നുണ്ട്.

മെഡിറ്റേഷൻ ദിവസവും - പതിനൊന്നാം ദിനം

മെഡിറ്റേഷൻ ദിവസവും - പതിനൊന്നാം ദിനം

മെഡിറ്റേഷൻ ദിവസവും ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും രാവിലെ ഒരു മണിക്കൂറോളം മെഡിറ്റേഷൻ ചെയ്യാൻ ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും മെഡിറ്റേഷൻ ഒരു ശീലമാക്കാവുന്നതാണ്.

 ഏഴ് മണിക്കൂർ ഉറങ്ങുക - പന്ത്രണ്ടാം ദിനം

ഏഴ് മണിക്കൂർ ഉറങ്ങുക - പന്ത്രണ്ടാം ദിനം

ദിവസവും ഏഴ് മണിക്കൂർ എങ്കിലും ഉറങ്ങാൻ ശ്രമിക്കണം, അതും യാതാരു വിധത്തിലുള്ള തടസ്സങ്ങളും ഇല്ലാതെ ഏഴ് മണിക്കൂര്‍ ഉറങ്ങുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമുള്ള ഒന്നാണ്. ഈ പതിനഞ്ച് ദിനത്തിൽ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഇത് തന്നെയാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധ വേണം.

വാർഷിക ആരോഗ്യ പരിശോധന - പതിമൂന്നാം ദിനം

വാർഷിക ആരോഗ്യ പരിശോധന - പതിമൂന്നാം ദിനം

പതിമൂന്നാം ദിനത്തിൽ ഒരു മെഡിക്കൽ ചെക്കപ്പ് നടത്തുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. അതിലുപരി ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതായി മാറുന്നുണ്ട്. മുകളിൽ പറഞ്ഞ എല്ലാം നിങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെങ്കിൽ ആരോഗ്യത്തിന്‍റെ കാര്യത്തിൽ പേടിക്കേണ്ടതില്ല. അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്.

 സ്വയം ശ്രദ്ധ അത്യാവശ്യം - പതിനാലാം ദിനം

സ്വയം ശ്രദ്ധ അത്യാവശ്യം - പതിനാലാം ദിനം

സ്വയം ആരോഗ്യ കാര്യങ്ങളിലും മറ്റും ഒരു ശ്രദ്ധ ഉണ്ടാവുന്നതാണ്. ദിവസവും വ്യായാമം ചെയ്യുന്നതും ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ്. എന്നാല്‍ അൽപം ശ്രദ്ധിച്ചാൽ ആരോഗ്യത്തിന് യാതൊരു തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയും ഇല്ല ആരോഗ്യ സംരക്ഷണം മികച്ചതായി മാറുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിനും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിനും സ്വയം ഒരുശ്രദ്ധ അത്യാവശ്യമാണ്.

ശ്രദ്ധയോടെ മുന്നോട്ട് - പതിനഞ്ചാം ദിനം

ശ്രദ്ധയോടെ മുന്നോട്ട് - പതിനഞ്ചാം ദിനം

ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. മുകളിൽ പറഞ്ഞ എല്ലാം കൃത്യമായി പാലിച്ച് മുന്നോട്ട് പോയാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാക്കാതെ മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നുണ്ട്. അമിതവണ്ണത്തെ പൂർണമായും ഇല്ലാതാക്കി സഹായിക്കുന്നുണ്ട് ഈ പതിനഞ്ച് ദിന പരിപാടികൾ.

English summary

Tips to Lose Weight in 2020

Here we are discussing about the tips to lose weight in 2020. Read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X