Latest Updates
-
സൽമാൻ ഖാന്റെ ഈ ലുക്ക് കണ്ടാൽ ഞെട്ടും! 'സിക്കന്ദർ' ചിത്രത്തിനായി താരം നടത്തിയ അവിശ്വസനീയമായ മാറ്റം -
കഠിനമായ വേനൽച്ചൂട് വരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
വേനൽച്ചൂടിൽ തളർന്നുപോകുന്നുണ്ടോ? ഒആർഎസ് വേണോ അതോ ആം പന്നയോ? അറിയേണ്ടതെല്ലാം -
അപകടം പതിയിരിക്കുന്നു! കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐഎംഡി മുന്നറിയിപ്പ് ഇങ്ങനെ -
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം!
സാലഡ് ദിവസവുമെങ്കില്‍ തടി കുറയുന്നതിങ്ങനെ
അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ഭക്ഷണശീലം തന്നെയാണ് വളരെയധികം പ്രധാനപ്പെട്ടതും. ഉയര്‍ന്ന കലോറി ഭക്ഷണത്തിന് പകരം ആരോഗ്യകരവും പോഷകസമൃദ്ധവുമായ സലാഡുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് അമിതവണ്ണത്തെ കുറക്കുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്.
സാലഡിനായി ശരിയായ ചേരുവകള്‍ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യത്തിന് വേണ്ടിയും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും വേണ്ടി സാലഡ് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

എന്തുകൊണ്ട് സാലഡ്?
ശരീരഭാരം കുറയ്ക്കാന്‍ സലാഡുകള്‍ ഉചിതമായിരിക്കുന്നത് എന്തുകൊണ്ട് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ശരീരഭാരം കുറക്കാന്‍ ആദ്യത്തെ ഭക്ഷണമാണ് സാലഡ്. കാരണം ശരിയായ ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കിയാല്‍, സലാഡുകള്‍ കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, കലോറി കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും.ഇത് കുറക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരഭാരം കുറക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്.

സാലഡ് തിരഞ്ഞെടുക്കുമ്പോള്‍
ശരീരഭാരം കുറക്കുന്നതിന് വേണ്ടി സാലഡ് തിരഞ്ഞെടുക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ശരീരഭാരം കുറയ്ക്കുന്നതിനുള്ള മികച്ച സാലഡ് ചേരുവകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള നുറുങ്ങുകള്‍. ഈ നുറുങ്ങുകള്‍ ഉപയോഗിച്ച് ശരീരഭാരം കുറയ്ക്കാന്‍ മികച്ച സാലഡ് ചേരുവകള്‍ തിരഞ്ഞെടുക്കണം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

നിറം പ്രധാനം
വ്യത്യസ്ത നിറമുള്ള പച്ചക്കറികള്‍ തിരഞ്ഞെടുക്കുകയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പച്ച നിറത്തിലുള്ള പച്ചക്കറികളുമായി മാത്രം പറ്റിനില്‍ക്കരുത്, നമ്മുടെ ശരീരത്തിന് വിവിധ നിറങ്ങളിലുള്ള പച്ചക്കറികളില്‍ ലഭ്യമായ എല്ലാത്തരം വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. നിങ്ങളുടെ പച്ചിലകള്‍ക്കൊപ്പം ചുവപ്പ് (കാപ്സിക്കം, തക്കാളി തുടങ്ങിയവ), വെള്ള (കൂണ്) ഓറഞ്ച് (കാരറ്റ്, സ്ക്വാഷുകള്‍ തുടങ്ങിയവ), പര്‍പ്പിള്‍ (വഴുതന, കാബേജ് തുടങ്ങിയവ), പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. ഇതെല്ലാം അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

പ്രോട്ടീന്‍ ഉള്‍പ്പെടുത്തുക
പ്രോട്ടീന്‍ നിങ്ങളെ കൂടുതല്‍ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. അതിനാല്‍ സീഫുഡ് (ട്യൂണ, ചെമ്മീന്‍ തുടങ്ങിയവ), മാംസം (ഗ്രില്‍ ചെയ്ത ചിക്കന്‍, മെലിഞ്ഞ സ്റ്റീക്ക് തുടങ്ങിയവ) പോലുള്ള പ്രോട്ടീനുകള്‍ ചേര്‍ക്കുക അല്ലെങ്കില്‍ ബ്രൗണ്‍ റൈസ്, ബാര്‍ലി മുതലായ ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യകരമായ കൊഴുപ്പുകള്‍
ആരോഗ്യകരമായ കൊഴുപ്പുകള്‍ ധാരാളം കഴിക്കാവുന്നതാണ്. ഇത് അമിതവണ്ണത്തിനെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനും കൂടാതെ നമ്മുടെ ശരീരത്തിന് കൊഴുപ്പിന്റെ ആരോഗ്യകരമായ ഡോസും ആവശ്യമാണ്. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ തിരഞ്ഞെടുക്കുക. അണ്ടിപ്പരിപ്പ് (പൈന്‍ പരിപ്പ്, ബദാം, വാല്‍നട്ട് തുടങ്ങിയവ), വിത്തുകള്‍ (മത്തങ്ങ വിത്തുകള്‍, ചിയ വിത്തുകള്‍ മുതലായവ), ഒലിവ് ഓയില്‍ എന്നിവ ചില നല്ല ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.

സാലഡ് തയ്യാറാക്കുമ്പോള്‍
ആരോഗ്യകരമായ ഒരു ബേസ് ആണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങളുടെ സാലഡിന്റെ അടിസ്ഥാനമായി പാസ്ത അല്ലെങ്കില്‍ ഉരുളക്കിഴങ്ങ് തിരഞ്ഞെടുക്കരുത്, അതില്‍ ഉയര്‍ന്ന കലോറിയും കൊഴുപ്പും ഉണ്ടാകാം. നിങ്ങളുടെ അടിത്തറയില്‍ കൂടുതല്‍ പച്ചിലകള്‍ ഉണ്ടെന്ന് ഉറപ്പാക്കുക. കടുക് പച്ചിലകള്‍, ചീര, ് മുതലായ സ്പ്രിംഗ് പച്ചിലകളും ചീര, കാബേജ് മുതലായ പച്ചിലകളും ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക.

ആരോഗ്യകരമായ സാലഡ്
ആരോഗ്യകരമായ സാലഡ് ഡ്രസ്സിംഗ് ചേര്‍ക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ പുറത്ത്നിന്ന്വ വായിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ ഡ്രെസ്സിംഗുകളില്‍ ഭൂരിഭാഗവും ഉയര്‍ന്ന അളവില്‍ കലോറി ഉള്‍ക്കൊള്ളുന്നുവെന്ന് ഓര്‍മ്മിക്കുക. അതിനാല്‍, കുറച്ച് ഒലിവ് ഓയില്‍, സിട്രസ് പഴങ്ങള്‍, എന്നിവയാണ് ഉപയോഗിക്കേണ്ടത്. ഉപ്പ്, കുരുമുളക് എന്നിവ ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം ഡ്രസ്സിംഗ് ഉണ്ടാക്കുക എന്നതാണ് ഏറ്റവും മികച്ച ആശയം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ശരിയായ ഔഷധ സസ്യങ്ങള്‍ തിരഞ്ഞെടുക്കുക
ഉണങ്ങിയ ഔഷധസസ്യങ്ങളും ഇലകളും തിരഞ്ഞെടുക്കുന്നതിനുപകരം, പ്രാദേശികമായി ലഭ്യമായ പുതിയവയെ തിരഞ്ഞെടുക്കുക. ഒരു പുതിയ ഇലയാണ് ചേര്‍ക്കുന്നത് എന്നുണ്ടെങ്കില്‍ മാത്രമേ കൃത്യമായ സുഗന്ധവും രുചിയും നല്കാന് സാധിക്കൂ. ബേസില്‍, ചതകുപ്പ, റോസ്മേരി, കാശിത്തുമ്പ മുതലായവയില്‍ നിന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഔഷധ സസ്യങ്ങളാണ്.



Click it and Unblock the Notifications