Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
ഉറക്കമില്ലായ്മ ഗുരുതരമാവുമ്പോള്‍ ആയുസ്സ് പോലും തുലാസിലാവും
ഉറക്കം എന്നത് ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമുള്ള ഒന്നാണ്. ചില അവസരങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നില്‍ നമ്മുടെ ഉറക്കത്തിനുള്ള പങ്ക് നിസ്സാരമല്ല, കാരണം കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് പല വിധത്തിലുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കൃത്യമായ ഉറക്കമില്ലായ്മ നമ്മുടെ ശരീരത്തെ എപ്രകാരം ബാധിക്കുന്നു എന്ന കാര്യം.

ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയില്‍ നാം അല്‍പം ശ്രദ്ധിക്കേണ്ടത് നിങ്ങളെ എപ്രകാരം ഇത് ബാധിക്കുന്നു എന്നതാണ്. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഗുരുതരമായി മാറുന്നതിനുള്ള സാധ്യതയയെക്കുറിച്ചും നമുക്ക് നോക്കാം. കൂടാതെ പ്രായപൂര്‍ത്തിയായ ഒരു വ്യക്തി എത്ര സമയം ഉറങ്ങണം എന്നതിനെക്കുറിച്ചും കൃത്യമായ ഉറക്കം ലഭിക്കുന്നതിന് എന്ത് ചെയ്യണം എന്നതിനെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

എത്ര സമയം ഉറങ്ങണം?
ഒരു വ്യക്തി എപ്പോഴും എത്ര സമയം ഉറങ്ങണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതില്‍ തന്നെ ഓരോ പ്രായക്കാരും ഉറങ്ങേണ്ടത് എത്ര സമയമാണെന്ന് വ്യക്തമാക്കുന്നു. നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഉറക്കം ഓരോ പ്രായത്തിലും എപ്രകാരം വേണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. 65 വയസ്സിന് മുകളിലുള്ളവര്‍ എപ്പോഴും 7-8 മണിക്കൂര്‍ വരെ ഉറങ്ങണം. 28-നും 64-നും ഇടയിലുള്ളവരെങ്കില്‍ ഇവര്‍ 7-9 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതാണ്. എന്നാല്‍ 18-നും 25-നും ഇടയില്‍ പ്രായമുള്ളവരെങ്കില്‍ ഇവര്‍ 9 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങേണ്ടതാണ്. കൂടാതെ കൗമാരപ്രായത്തിലുള്ളവരെങ്കില്‍ ഇവര്‍ 14 മുതല്‍ 17 വരെ പ്രായമുള്ളവരെങ്കില്‍ 8-10 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങണം. എന്നാല്‍ സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ എങ്കില്‍ 10-13 വരെ മണിക്കൂര്‍ ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. നവജാതശിശുക്കള്‍, 0 മുതല്‍ 3 മാസം വരെ: 14 മുതല്‍ 17 മണിക്കൂര്‍ വരെയാണ് ഉറങ്ങേണ്ട സമയം.

ആരോഗ്യ പ്രശ്‌നങ്ങള്‍ എപ്രകാരം?
ഉറക്കമില്ലായ്മ എപ്രകാരം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും എന്നത് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് നിങ്ങളില്‍ ഉണ്ടാവുന്നത്. ചിലരില്‍ ഇത് ഹ്രസ്വകാല പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ ചിലരില്‍ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും അമിതമായ പകല്‍ ഉറക്കമെല്ലാം നിങ്ങളില്‍ ഉറക്കമില്ലായ്മ പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നു. കൂടാതെ ഓര്‍മ്മക്കുറവ് പോലുള്ള പ്രശ്‌നങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്.

മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് ഉറക്കമില്ലായ്മ.. കാരണം ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. ഇത് നിങ്ങളുടെ ജീവിത നിലവാരത്തെ വരെ കുറക്കുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ പോലും നിങ്ങള്‍ക്ക് അസ്വസ്ഥതകളും സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നു. ഉറക്കമില്ലായ്മ വാഹനാപകടങ്ങളിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ വളരെ വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പിന്നിലും ഉറക്കമില്ലായ്മ ഒരു കാരണം തന്നെയാണ്. എന്തുകൊണ്ടെന്നാല്‍ ശരീരത്തിന് ആവശ്യത്തിന് വിശ്രമം ലഭിക്കാത്ത അവസ്ഥയാണെങ്കില്‍ ഗുരുതരമായ അവസ്ഥകളാണ് നിങ്ങള്‍ക്കുണ്ടാവുന്നു. ഹൃദയാഘാതം, ഹൃദയസംബന്ധമായ മറ്റ് അസ്വസ്ഥതകള്‍ പക്ഷാഘാതം എന്നിവയെല്ലാം ഇതിന്റെ ഫലമായി ഉണ്ടാവുന്നു. ഇത്തരം അവസ്ഥകള്‍ പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍
നിങ്ങള്‍ക്ക് ദിവസവും ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥയാണെങ്കില്‍ അത് കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നത്. അതിന്റെ ഫലമായി രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദയാഘാതം, ഹൃദയസ്തംഭനം, പൊണ്ണത്തടി, വിഷാദം, രോഗപ്രതിരോധ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ലൈംഗികാരോഗ്യത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിന് പിന്നിലേയും കാരണം പലപ്പോഴും ഉറക്കമില്ലായ്മ തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാവരിലും അപകടത്തിലേക്ക് എത്തിക്കുന്നു.

കണ്ണുകള്‍ക്ക് താഴേയുള്ള കറുപ്പ്
കണ്ണുകള്‍ക്ക് താഴേയുള്ള കറുപ്പ് നിങ്ങളുടെ ഉറക്കമില്ലായമയെ വളരെയധികം ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നല്ല ഉറക്കം അത്യാവശ്യമാണ്. ചര്‍മ്മത്തില്‍ അകാല ചുളിവുകളും പ്രശ്‌നങ്ങളും അപകടകരമായ രീതിയിലേക്ക് മാറുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിനെല്ലാം കാരണം പലപ്പോഴും ഉറക്കമില്ലായ്മ തന്നെയാണ്. സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവിലെ വര്‍ദ്ധനവും ഉറക്കമില്ലായ്മ പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നു. ഇത് കൂടുതല്‍ ചര്‍മ്മസംബന്ധമായ അസ്വസ്ഥതകളിലേക്ക് എത്തിക്കുന്നു.



Click it and Unblock the Notifications











