Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഈ നിറമുള്ള ആളുകള്‍ക്ക് വിറ്റാമിന്‍ ഡി കുറവ്; ആരും പ്രതീക്ഷിക്കില്ല ഈ 5 കാരണം
ഭക്ഷണത്തിലൂടെയോ ശരീരത്തിനകത്ത് ഉല്‍പ്പാദിപ്പിക്കപ്പെടുന്നതോ ആയ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ഡി. വിറ്റാമിന്‍ ഡിയുടെ കുറവ് ശരീരപേശികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും പേശി വേദന, ബലഹീനത, അസ്ഥി സാന്ദ്രത കുറവ് തുടങ്ങിയ അപകട ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ ശരീരത്തില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഡി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. അസ്ഥികളുടെ ഉപാപചയം നിലനിര്‍ത്താന്‍ ആവശ്യമായ ഹോര്‍മോണാണ് വിറ്റാമിന്‍ ഡി. ഇത് എല്ലിന്റെ പേശികളില്‍ നല്ല സ്വാധീനം ചെലുത്തുന്നു.
നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിനും മനസ്സിനും ശരീരത്തിനും വിറ്റാമിന്‍ ഡി വളരെ പ്രധാനമാണ്. സൂര്യപ്രകാശത്തിന്റെ അഭാവമാണ് വിറ്റാമിന്‍ ഡിയുടെ കുറവിന് കാരണമാകുമെന്ന് വ്യാപകമായി പറയുന്നു. എന്നാല്‍ വിറ്റാമിന്‍ ഡിയുടെ കുറവിന് പിന്നില്‍ മറ്റുപല കാരണങ്ങള്‍ കൂടിയുണ്ട്. എന്തൊക്കെയാണ് ആ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ചര്‍മ്മത്തിന്റെ നിറ വ്യത്യാസം
ചര്‍മ്മത്തിന്റെ നിറവും വിറ്റാമിന്‍ ഡിയുടെ കുറവിന് കാരണമാകുമെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കാരണം, ശരീരത്തില്‍ ചര്‍മ്മത്തിന്റെ നിറം നിര്‍ണ്ണയിക്കുന്നത് മെലാനിന്‍ ആണ്. ഇരുണ്ട ചര്‍മ്മത്തില്‍ കൂടുതല്‍ മെലാനിന്‍ അടങ്ങിയിട്ടുണ്ട്. ഇരുണ്ട ചര്‍മ്മമുള്ള ആളുകള്‍ക്ക് വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കാന്‍ കൂടുതല്‍ സൂര്യപ്രകാശം ആവശ്യമാണ്.ഇത്തരക്കാരില്‍ വിറ്റാമിന്‍ ഡി കുറവ് ഉണ്ടാകുമെന്ന് പറയുന്നു.

ചര്‍മ്മത്തിന്റെ താപനില
ചര്‍മ്മത്തിന്റെ ചൂട് കൂടുമ്പോള്‍ ശരീരം വേഗത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചര്‍മ്മത്തിന്റെ താപനില കുറയുന്നത് കാരണം വിറ്റാമിന്‍ ഡി കുറയുന്നു. അതുകൊണ്ടാണ് എയര്‍ കണ്ടീഷനില്‍ ജീവിക്കുന്നവരില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് കൂടുതലായി കാണപ്പെടുന്നത്.

കരള്‍, വൃക്ക രോഗം
രോഗം ബാധിച്ച കരളിന് പിത്തരസം ശരിയായി ഉത്പാദിപ്പിക്കാന്‍ കഴിയില്ല. ശരീരത്തില്‍ വിറ്റാമിന്‍ ഡി ആഗിരണം ചെയ്യുന്നതിനും അതിന്റെ കുറവ് പരിഹരിക്കുന്നതിനും ഇത് ആവശ്യമാണ്. അതുപോലെ വൃക്കരോഗങ്ങളുള്ളവരില് ബയോ ആക്റ്റീവ് വിറ്റാമിന്‍ ഡിയുടെ അളവ് അതിവേഗം കുറയാനും തുടങ്ങുന്നു.

കുടലിന്റെ ആരോഗ്യം
ഭക്ഷണത്തില്‍ നിന്നും സപ്ലിമെന്റുകളില്‍ നിന്നുമുള്ള വിറ്റാമിന്‍ ഡി ചെറുകുടലില്‍ ആഗിരണം ചെയ്യപ്പെടുന്നു. ആമാശയം ഉത്പാദിപ്പിക്കുന്ന ആസിഡ്, പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ജ്യൂസ്, കരള്‍ ഉത്പാദിപ്പിക്കുന്ന പിത്തരസം മുതലായവ അതിന്റെ ആഗിരണത്തില്‍ വ്യത്യാസം വരുത്തുന്നു. അതിനാല്‍, കുടലിന്റെ ആരോഗ്യം മോശമായാലും നിങ്ങളില്‍ വിറ്റാമിന്‍ ഡി കുറവായിരിക്കും.

നിങ്ങളുടെ ശരീരഭാരം
പൊണ്ണത്തടി, കുറഞ്ഞ വിറ്റാമിന്‍ ഡിയുടെ അളവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അമിതഭാരം വിറ്റാമിന്‍ ഡിയുടെ ജൈവ ലഭ്യതയെ ബാധിക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൊഴുപ്പ് കോശങ്ങള്‍ വിറ്റാമിന്‍ ഡിയെ ആഗിരണം ചെയ്യുന്നു. അതിനാല്‍ വണ്ണക്കൂടുതല്‍ ഉള്ളവരില്‍ വിറ്റാമിന്‍ ഡി കുറവായിരിക്കും.

വിറ്റമിന്‍ ഡി കുറവിന്റെ പ്രശ്നങ്ങള്‍
തെറ്റായ ഭക്ഷണക്രമം മൂലമോ സൂര്യപ്രകാശം ലഭിക്കാത്തതു മൂലമോ വിറ്റാമിന്‍ ഡിയുടെ കുറവ് സംഭവിക്കാം. വിറ്റാമിന്‍ ഡി ഒരു കൊഴുപ്പ് ലയിക്കുന്ന ഹോര്‍മോണാണ്. മോശം ഉദരാരോഗ്യം അല്ലെങ്കില്‍ മറ്റ് അവസ്ഥകള്‍ എന്നിവയുള്ള ആളുകള്‍ക്കിടയില്‍ വിറ്റാമിന്‍ ഡി കുറവ് സാധാരണമാണ്. മുതിര്‍ന്നവരില്‍ വിറ്റാമിന്‍ ഡിയുടെ ഗുരുതരമായ കുറവ് ഓസ്റ്റിയോമലാസിയയ്ക്ക് കാരണമാകും. ഇത് അസ്ഥി ഒടിവിലേക്ക് നയിച്ചേക്കാം.

വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ ശരീരത്തിലെ മാറ്റം
* ശരീരത്തില്‍ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകുന്നു. നിങ്ങള്‍ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും മുമ്പത്തേതിലും കൂടുതല്‍ ഇരയാകും.
* നിങ്ങള്‍ക്ക് എത്ര ഉറങ്ങിയാലും എല്ലായ്പ്പോഴും ക്ഷീണിതനാണെന്ന് തോന്നുകയാണെങ്കില്‍ അത് വിറ്റാമിന്‍ ഡിയുടെ കുറവുകൊണ്ടാകാം.
* വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത പുറംവേദന, കാലിലെ എല്ലുകളില്‍ വേദന, സന്ധികള്‍, വാരിയെല്ലുകള്‍ എന്നിവയില്‍ വേദന തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
* അമിതവണ്ണം ഉള്ള ആളുകളില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവായിരിക്കുമെന്ന് പറയുന്നു.
* വിഷാദരോഗം അഥവാ ഡിപ്രഷന് ബാധിക്കുന്നുവെങ്കില്‍ അത് വിറ്റാമിന്‍ ഡിയുടെ കുറവിന്റെ ലക്ഷണമായി കണക്കാക്കാം.
* വിറ്റാമിന്‍ ഡി യുടെ കുറവ് ഡിമെന്‍ഷ്യ, ബുദ്ധിമാന്ദ്യം തുടങ്ങിയ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നു.

വിറ്റാമിന്‍ ഡി ലഭിക്കാന്‍
ശരീരത്തിന്റെ ചെറിയ അസ്വസ്ഥതകള്‍ പോലും അവഗണിക്കരുത്. കാരണം അത് കൂടുതല്‍ സങ്കീര്‍ണ്ണമായ ഒന്നായി മാറിയേക്കാം. വൈറ്റമിന്‍ ഡിയുടെ അഭാവം മസിലുകളുടെ ബലഹീനത, അസ്ഥി വേദന, ക്ഷീണം, പേശികളുടെ മലബന്ധം തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങള്‍ കാണിച്ചേക്കാം. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ വിറ്റാമിനുകളെ സമന്വയിപ്പിക്കാന്‍ കഴിവുള്ള വിറ്റാമിന്‍ ഡിയുടെ സസ്യ സ്രോതസ്സുകളാണ് കൂണ്. വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമാണ് മുട്ട. പശുവിന് പാല്, സോയ പാല്, ഓറഞ്ച് ജ്യൂസ് എന്നിവ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ്. ഇത് സസ്യാഹാരികള്‍ക്ക് ഒരു മികച്ച ഓപ്ഷനാണ്. ഫാറ്റി ഫിഷ്, ട്യൂണ, സാല്‍മണ്‍ തുടങ്ങിയ സമുദ്രവിഭവങ്ങള്‍ എന്നിവയും വിറ്റാമിന്‍ ഡിയാല്‍ സമ്പുഷ്ടമാണ്. പാലുല്‍പ്പന്നങ്ങളായ ചീസ്, പാല്, ടോഫു, തൈര്, മുട്ട എന്നിവയെല്ലാം വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടങ്ങളാണ്.



Click it and Unblock the Notifications
