Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
40 കഴിഞ്ഞവരെങ്കില്‍ ഈ ലക്ഷണം അവഗണിയ്ക്കരുത്...
40കളില്‍ അവഗണിയ്ക്കരുത് ഈ ലക്ഷണം
പലപ്പോഴും പല രോഗങ്ങളും ഗുരുതരമാകുന്നത് നാം അവയെ അവഗണിയ്ക്കുമ്പോഴാണ്. ഇത് നിസാരം, തനിയെ മാറിക്കോളും എന്ന രീതിയിലെ ചിന്താഗതികളാണ് പലപ്പോഴും ആളുകളെ പല മാറാരോഗങ്ങള്‍ക്കും അടിമകളാക്കുന്നത്.
മനുഷ്യരില്‍ ഒരു ശരാശരി പ്രായം കടന്നാല്‍ പല രോഗങ്ങള്‍ക്കും സാധ്യത കൂടുതലാണ്. പ്രായമേറുന്തോറും ഇത്തരം രോഗങ്ങള്‍ പലതും ഒരുമിച്ചു വരികയും ചെയ്യുന്നു.
സ്ത്രീയിലും പുരുഷനിലും 40കള്‍ ഏറെ പ്രധാനമാണെന്നു പറയാം. നാല്പതെത്തിയാല്, നാല്പതു കടന്നാല്‍ ഇത് മിഡ് ഏജ് എന്ന പദം കൊണ്ടാണ് വിശേഷിപ്പിയ്ക്കാറ്. ചെറുപ്പമല്ല, വാര്ദ്ധക്യവുമല്ല, ഇതിനിടയിലുള്ള പ്രത്യേകമായ സമയം. ശരീരം പ്രായമാകുന്നതിന്റെ സൂചനകള്‍ പതുക്കെ കാണിച്ചു തരുന്ന സമയം കൂടിയാണിത്.
പലപ്പോഴും ഈ പ്രായത്തില്‍ നമ്മെ പിടി കൂടുന്ന ചില പ്രത്യേക ആരോഗ്യ പ്രശ്നങ്ങളുണ്ട് ഇത് നമ്മില്‍ സൂചനകളായി എത്തുമെങ്കിലും നാം കാര്യമായി എടുക്കാറില്ല. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ അത്ര നിസാരമല്ല. ഇതെക്കുറിച്ചറിയൂ.

നെഞ്ചു വേദന
നെഞ്ചു വേദന ഇത്തരത്തില്‍ പലതും അവഗണിച്ചു കളയുന്ന ഒന്നാണ്. പലരും ഇത് ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെ കരുതി കാര്യമായി എടുക്കാറില്ല. എന്നാല്‍ ഇത് ഹൃദയ പ്രശ്നങ്ങളുടെ, ജീവന് വരെ കവര്‍ന്നെടുക്കാവുന്ന ഹൃദയാഘാതത്തിന്റെ വരെ ലക്ഷണവുമാകാം. കൃത്യമായി ചികിത്സ നേടിയാല്‍ ആയുസു തിരിച്ചു പിടിയ്ക്കാവുന്ന ഒന്ന്. ഇതൊന്നുമല്ലാതെ നാം കരുതുന്നതു പോലെ ഗ്യാസ് സംബന്ധമായ പ്രശ്നവുമാകാം. പക്ഷേ ചാന്സെടുക്കരുത്. പ്രത്യേകിച്ചും നാല്പതുകളിലെങ്കില്.

പെട്ടെന്നുള്ള ഭാരം കുറയല്‍
തടിയും ഭാരവുമെല്ലാം കുറയുവാന്‍ പലരും ആഗ്രഹിയ്ക്കാറുണ്ട്. എന്നാല്‍ പെട്ടെന്നുള്ള ഭാരം കുറയല്‍ രോഗ ലക്ഷണമാണ് എന്നുവേണം, പറയുവാന്‍. ആറു മാസത്തിനുള്ളില്‍ ശരീരത്തിന്റെ ആകെയുള്ള ഭാരത്തില്‍ അഞ്ചു ശതമാനത്തേക്കാള്‍ കൂടുതല്‍ നഷ്ടപ്പെടുന്നത് ആശങ്കാകരമാണ്. ഇത് ക്യാന്‍സറാകാം, ഹൈപ്പര്‍ തൈറോയ്ഡാകാം. ഹൈപ്പര്‍ തൈറോയ്ഡെങ്കില്‍ വിശപ്പു കൂടുക, കൂടുതല്‍ വിയര്‍ക്കുക എന്നിവയെല്ലാം ഫലമായി വരാം. പ്രമേഹ ലക്ഷണവുമാകാം ഇത്. പ്രത്യേകിച്ചും കൂടുതല്‍ ദാഹം, കൂടുതല്‍ തവണ മൂത്രമൊഴിയ്ക്കാന്‍ തോന്നുക എന്നിവ. ഇന്‍ഫ്ളമേറ്ററി ബവ്വല്‍ ഡിസീസ്, സീലിയാക് ഡിസീസ് എന്നിവയാകാാം, ഇതുമല്ലെങ്കില്‍ ഡിപ്രഷനാകാം. എല്ലാം ശ്രദ്ധിയ്ക്കേണ്ട കാരണങ്ങള്‍ തന്നെയാണ്.

അസാധാരണമായ ബ്ലീഡിംഗ്
അസാധാരണമായ ബ്ലീഡിംഗ് ശ്രദ്ധിയ്ക്കണം. ഇതു വജൈനയിലൂടെയാണെങ്കിലും മലദ്വാരത്തിലൂടെയെങ്കിലും. അള്‍സര്‍, കോളോറെക്ടല്‍ ക്യാന്‍സര്‍, ഹെമറോയ്ഡുകള്‍ എന്നിവയെല്ലാം കാരണം മലത്തിലൂടെ ബ്ലീഡിംഗുണ്ടാകാം. ഫൈബ്രോയ്ഡുകള്‍, ക്യാന്‍സര്‍ തുടങ്ങിയ അസാധാരണമായ വജൈനല്‍ ബ്ലീഡിംഗ് കാരണമായേക്കാം. മൂത്രത്തില്‍ രക്തം കണ്ടു വരുന്നത് കിഡ്നി, ബ്ലാഡര്‍ ഇന്ഫെക്ഷന് കാരണമാകാം. ഈസോഫാഗല്‍, വയര്‍, ലംഗ്സ് ക്യാന്‍സറുകള്‍ കാരണം ചുമച്ചു രക്തം ഛര്ദിയ്ക്കാം. ബ്രോങ്കൈറ്റിസ്, ട്യൂബര്‍കുലോസിസ് ലക്ഷണവുമാകാം.

വയറുവേദന
വയറുവേദനയും നിസാരമായി തള്ളിക്കളയുന്ന രോഗങ്ങളില്‍ പെടുന്ന ഒന്നാണ്. അതേ സമയം പല രോഗങ്ങളുടേയും ലക്ഷണമാണിത്. മലബന്ധം, ഗോള്ബ്ലാഡര്, അപ്പെന്‍ഡിസൈറ്റിസ് എന്നിവയെല്ലാം തന്നെ ഇതിനു കാരണമാകും. കുടലിലെ അയോര്‍ട്ട പൊട്ടിയാലും ഈ പ്രശ്നമുണ്ടാകും. അള്‍സര്‍, വയറ്റിലേയ്ക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നത് എന്നിവയെല്ലാം തന്നെ ഇതിനു കാരണമാകാറുണ്ട്. അല്ലെങ്കില്‍ സ്റ്റൊമക് ഫ്ളൂ, അതായത് വയറിനെ ബാധിയ്ക്കുന്ന ഫ്ളൂ. വയറു വേദന അത്ര നിസാരമല്ലെന്നര്ത്ഥം.

പെട്ടെന്നുണ്ടാകുന്ന ഓര്‍മപ്പിശകും
പെട്ടെന്നുണ്ടാകുന്ന ഓര്‍മപ്പിശകും തള്ളിക്കളയേണ്ട ഒന്നല്ല. ഇതു പലപ്പോഴും അല്‍ഷീമേഴ്സ്, ഡിമെന്‍ഷ്യ ഗണത്തിലാകും, പലതും പെടുത്തുക. എന്നാല്‍ ഇത് സ്ട്രോക്ക് പോലുള്ള സാധ്യതകളിലേയ്ക്കും വഴി തെളിയ്ക്കുന്ന ഒന്നാണ്. സംസാരത്തില്‍ വ്യക്തതയില്ലാതാകുക, ക്ഷീണം എന്നിവ കൂടിയെങ്കില്‍ ബ്രെയിന്‍ ട്യൂമര്‍ ലക്ഷണവുമാകാം. ബിപി, ലോ ഷുഗര്‍, ജലാംശം കുറയുന്നത് എന്നിവയും ഇതിനുളള കാരണങ്ങളാകാം. അവഗണിയ്ക്കാന്‍ കഴിയാത്ത കാരണങ്ങളും ഇതിനു പുറകിലുണ്ടെന്നര്ത്ഥം.

ശ്വസിയ്ക്കുവാന്‍ ബുദ്ധിമുട്ടു നേരിടുന്നതും
ശ്വസിയ്ക്കുവാന്‍ ബുദ്ധിമുട്ടു നേരിടുന്നതും ആരോഗ്യപ്രശ്നമായി തന്നെ കാണേണ്ടതാണ്. ഉത്കണ്ഠ, ഇമോഷണല്‍ പ്രശ്നങ്ങള്‍ എന്നിവ കാരണമാകാം. ഇതല്ലതൊ ലംഗ്സ് ഇന്ഫെക്ഷന്, അതായത് ബ്രോങ്കൈറ്റിസ്, ആസ്തമ പോലുള്ളവയും ഇതിനുള്ള കാരണങ്ങളാകാം. ലംഗ്സില്‍ രക്തം കട്ട പിടിച്ചാല്‍ ഇതുണ്ടാകാം. അടുത്തുണ്ടായ സര്‍ജറിയോ യാത്രയോ കാരണമാകാം. ഇതിനൊപ്പം നെഞ്ചു വേദനയും രക്തം ചുമച്ചു തുപ്പുകയുമെങ്കില് പെട്ടെന്നു തന്നെ ഡോക്ടറുടെ സഹായം തേടുക.

കാലിലുണ്ടാകുന്ന നീരും
കാലിലുണ്ടാകുന്ന നീരും നാല്പതുകളില് പലരേയും അലട്ടുന്ന ഒന്നാണ്. ഇതിന് ഒരു പിടി കാരണങ്ങളുണ്ട്. ഗൗട്ട് പോലുള്ള രോഗങ്ങളുടെ ലക്ഷണമാണിത്. ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത്. ഇതല്ലാതെ ലിവര്‍, കിഡ്നി രോഗങ്ങള്‍ക്കും ഇതു പ്രധാനപ്പെട്ട കാരണമാകാറുണ്ട്. ഈ രോഗങ്ങളെങ്കില്‍ ഇതിനൊപ്പം തളര്‍ച്ച , ഭാരം കൂടുക, വിശപ്പു കുറയുക എന്നിവയുമുണ്ടാകും. രണ്ടു കാലിലും നീരെങ്കില്‍ ഹൃദയ പ്രശ്നങ്ങളുടെ സൂചന കൂടിയാകാം.



Click it and Unblock the Notifications