Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
വയര്‍വീര്‍ക്കല്‍, വയറുവേദന, മലബന്ധം: സ്ഥിരമെങ്കില്‍ കരള്‍ ഗുരുതരാവസ്ഥയില്‍
കരള്‍ രോഗങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്ന ഒരു സമയമാണ് ഇപ്പോഴുള്ളത്. മദ്യപാനം മൂലം കരളിനെ ബാധിക്കുന്ന രോഗാവസ്ഥയും മദ്യപിക്കാത്തവരില്‍ കണ്ട് വരുന്ന കരള്‍ രോഗവും എല്ലാം ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. കരളില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന്റെ ഫലമായി നമ്മുടെ ശരീരത്തില്‍ കരള്‍ പ്രവര്‍ത്തന രഹിതമാവുന്നു. കരള്‍ അതിന്റെ ധര്‍മ്മങ്ങളില്‍ പരാജയപ്പെടുന്നു. ഈ അവസ്ഥയെയാണ് കരള്‍ വീക്കം എന്ന് വിളിക്കുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം അവസ്ഥയുണ്ടാവാം. ഇതില്‍ തന്നെ അമിതവണ്ണമുള്ളവരും ശരീരഭാരം അല്‍പം കൂടുതലുള്ളവരും ഒന്ന് കരുതിയിരിക്കണം. കാരണം അപകടകരമായ ഒരു അവസ്ഥയാണ് ഇതിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്.

പലപ്പോഴും തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാവാത്തത് രോഗാവസ്ഥയെ വഷളാക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ രോഗം മൂര്‍ച്ഛിക്കുന്നതിനുള്ള അവസ്ഥയുണ്ടാവുന്നു. അവസാന ഘട്ടത്തില്‍ എത്തുമ്പോഴാണ് പലപ്പോഴും ശരീരം ചില ലക്ഷണങ്ങള്‍ പ്രകടമായി പുറത്തേക്ക് കാണിക്കുന്നത്. ഇതിന്റെ ഫലമായി ദഹന സംവിധാനത്തിലാണ് ആദ്യത്തെ മാറ്റം കാണപ്പെടുന്നത്. കരളിന്റെ പ്രവര്‍ത്തനം അതിന്റെ 75%ത്തോളം നിലക്കുന്ന അവസ്ഥയിലാണ് ഇത്തരം ഒരു ഗുരുതരാവസ്ഥയിലേക്ക് നമ്മുടെ ശരീരം എത്തുന്നത്. ദഹന സംബന്ധമായി ശരീരത്തില്‍ കാണപ്പെടുന്ന ഈ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കരള്‍ രോഗകാരണമാകുന്ന ദഹന പ്രശ്‌നങ്ങള്‍ ഇനി പറയുന്നവയാണ്.

വയര്‍ വീര്‍ക്കുന്നത്
വയര്‍ വീര്‍ക്കുന്നത് സാധാരണമായി നാം അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ്. ഇത് ഭക്ഷണത്തിലെ അപാകത കൊണ്ടോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ കൊണ്ടോ എല്ലാം സംഭവിക്കാം. എന്നാല്‍ കരളിന്റെ അനാരോഗ്യം നിമിത്തമാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത് എന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടവും നാം തിരിച്ചറിയേണ്ടതാണ്. കരള്‍ രോഗസാധ്യതയുള്ള നല്ലൊരു ശതമാനം ആളുകളിലും 80%ത്തോളം വയറ് വീര്‍ക്കുന്ന അവസ്ഥ കാണുന്നു. ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ പോലുള്ള ഈ അവസ്ഥ പലരിലും കാണപ്പെടാറുണ്ടെന്ന് വേള്‍ഡ് ജേണല്‍ ഓഫ് ഗ്യാസ്‌ട്രോഎന്ററോളജി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നുണ്ട്. അടിവയറ്റില്‍ ദ്രാവകങ്ങള്‍ കൂടുതലായി കെട്ടിക്കിടക്കുന്നത് കൊണ്ടാണ് ഇത്തരം ഒരു ബുദ്ധിമുട്ട് പലരും അനുഭവിക്കേണ്ടി വരുന്നത്. കൃത്യ സമയത്ത് ഇത് കണ്ടെത്താന്‍ സാധിക്കാതെ വരുകയും ചികിത്സ വൈകിപ്പിക്കുകയും ചെയ്യുമ്പോള്‍ നിങ്ങളില്‍ ഗുരുതരമായ അണുബാധ ഉണ്ടാവുന്നു. അതുകൊണ്ട് ഒരിക്കലും ഇത്തരം ലക്ഷണങ്ങളെയൊന്നും അവഗണിച്ച് വിടരുത്.

വിട്ടുമാറാത്ത വയറുവേദന
പല കാരണങ്ങള്‍ കൊണ്ട് നിങ്ങളില്‍ വയറു വേദന ഉണ്ടാവാം. അതിന്റെ പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് പലപ്പോഴും കരള്‍ പ്രവര്‍ത്തന രഹിതമാവുന്നത് തന്നെയാണ്. എന്നാല്‍ ഇത് പലരിലും തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. രോഗാവസ്ഥയെ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ രോഗത്തെ കൃത്യമായി ചികിത്സിക്കുന്നതിനും ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് ചികിത്സിക്കുന്നതിനും നമുക്ക് സാധിക്കുന്നു. കരള്‍വീക്കത്തോട് അനുബന്ധിച്ചുണ്ടാവുന്ന വയറു വേദന എപ്പോഴും വയറിന്റെ മുകള്‍ ഭാഗത്താണ് ഉണ്ടാവുന്നത്. ഇതോടൊപ്പം തന്നെ നിങ്ങളില്‍ മനംപുരട്ടലും വിശപ്പില്ലായ്മയും ഉണ്ടാവുന്നു. ഇത്തരം ലക്ഷണങ്ങളെയൊന്നും നിസ്സാരവത്കരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ദഹനക്കേട്
ദഹനക്കേട് നാം കഴിച്ച ഭക്ഷണമോ അല്ലെങ്കില്‍ ഭക്ഷണത്തിന്റെ അഭാവം മൂലമോ ഒക്കെ സംഭവിക്കാം. പലപ്പോഴും ദഹനക്കേടിനോടൊപ്പം തന്നെ നെഞ്ചെരിച്ചില്‍, പുളിച്ച് തികട്ടല്‍, ഛര്ദ്ദി, വായ്‌നാറ്റം തുടങ്ങിയ പ്രശ്‌നങ്ങളും അനുഭവിക്കേണ്ടതായി വരുന്നു. ഇത്തരം അവസ്ഥയും ചൂണ്ടിക്കാണിക്കുന്നത് കരളിന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മയെ തന്നെയാണ്. ഗ്യാസ്‌ട്രോഈസോഫാഗല്‍ റിഫ്‌ളക്‌സ് ഡിസീസ് അല്ലെങ്കില്‍ ഫാറ്റി ലിവര്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ വിട്ടുമാറാതെയുള്ള ദഹനക്കേട് ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

ദഹനപ്രശ്‌നവും മലബന്ധവും
പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് ദഹന പ്രശ്‌നവും മലബന്ധവും. ഇത്തരം പ്രശ്‌നങ്ങള്‍ ദഹനക്കേടിന്റെ ഫലമായി ഉണ്ടാവുന്നതാണെന്ന് കരുതി അതിനെ നിസ്സാരവത്കരിക്കുമ്പോള്‍ അതുണ്ടാക്കുന്ന ഗുരുതരാവസ്ഥ ആരും മനസ്സിലാക്കാതെ പോവുന്നു. വയറിന്റെ മുകള്‍ ഭാഗത്തായാണ് അസ്വസ്ഥത അനുഭവപ്പെടുന്നത്. അതിന്റെ ഫലമായി വയര്‍ എപ്പോഴും നിറഞ്ഞിരിക്കുന്ന അവസ്ഥയും അല്ലെങ്കില്‍ ദഹിക്കാത്തത് പോലേയും നിങ്ങള്‍ക്ക് തോന്നുന്നു. കൂടാതെ മലബന്ധവും ടോയ്‌ലറ്റില്‍ പോവുന്നതിനുള്ള ബുദ്ധിമുട്ടും നിങ്ങള്‍ അനുഭവിക്കുന്നു. മുകളില്‍ പറഞ്ഞ നാല് ലക്ഷണങ്ങളും നിങ്ങളെ വിട്ടുമാറാതെ ഓരോ ദിവസം കഴിയുന്തോറും തീവ്രമായി മാറുന്നുവെങ്കില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുന്നതിനും കൃത്യമായ ചികിത്സ ആരംഭിക്കുന്നതിനും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനും ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











