വേപ്പിന്റെ ഉപയോഗം സൂക്ഷിച്ചുമതി, ചിലപ്പോള്‍ വില്ലനുമാകും; പാര്‍ശ്വഫലങ്ങള്‍ ഇത്‌

ഇന്ത്യയില്‍ ഔഷധസസ്യങ്ങള്‍ ഒരുപാടുണ്ട്. പണ്ടുകാലം മുതല്‍ക്കേ ഇതിന്റെ ഗുണങ്ങള്‍ കാരണം ആളുകള്‍ ഇവ വീട്ടുചികിത്സയ്ക്കായി ഉപയോഗിച്ചുവരുന്നു. വേപ്പ്, തുളസി തുടങ്ങിയവയുടെ ഗുണങ്ങള്‍ നിരവധിയാണെന്ന് എല്ലാവര്‍ക്കുമറിയാം. വേപ്പിന്റെ കാര്യം വരുമ്പോള്‍, ഈ ആന്റിസെപ്റ്റിക് ഇലകള്‍ നമുക്ക് ശുദ്ധവായു നല്‍കുന്നു, അണുക്കളെ നീക്കംചെയ്യുന്നു. പല ആരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും നമ്മള്‍ വേപ്പ് ഉപയോഗിക്കുന്നു.

എന്നിരുന്നാലും, വേപ്പ് ഇലകളുടെ അമിത ഉപയോഗം ചില പാര്‍ശ്വഫലങ്ങളും ശരീരത്തില്‍ വരുത്തുന്നു. ഈ പ്രതികൂല ഫലങ്ങളില്‍ ചിലത് മാരകമായേക്കാം. ശരിയായ അളവില്‍ കഴിച്ചില്ലെങ്കില്‍ വേപ്പിലെ നല്ല ഗുണങ്ങള്‍ ചിലപ്പോള്‍ ശരീരത്തിന് ദോഷകരമായും മാറിയേക്കാം. എല്ലാത്തിനും പോസിറ്റീവ്, നെഗറ്റീവ് വശങ്ങളുണ്ട്. വേപ്പിന്റെ അധിക ഉപഭോഗം ശരീരത്തിന് ഏതൊക്കെ വിധത്തില്‍ ദോഷകരമായി മാറുന്നു എന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

രക്തത്തിലെ പഞ്ചസാരയുടെ അളവിലെ കുറവ്

രക്തത്തിലെ പഞ്ചസാരയുടെ അളവിലെ കുറവ്

ആരോഗ്യകരമായ ജീവിതം നയിക്കാന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യയമായി നിലനിര്‍ത്തണം. പഞ്ചസാരയും കൊഴുപ്പുള്ള ഭക്ഷണവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുമെങ്കിലും വേപ്പിന്റെ ഉപയോഗം അതിനെ നിയന്ത്രിക്കുമെന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇത് മനസ്സില്‍ വച്ച് വേപ്പ് അധികമായി കഴിക്കരുത്. ശരിയായ അളവില്‍ വേണം വേപ്പ് കഴിക്കാന്‍. ഇത് അധികമാകുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ വിധത്തില്‍ താഴ്‌ന്നേക്കാം. അതിനാല്‍ നിങ്ങള്‍ സ്വയം വേപ്പ് കഴിച്ച് ചികിത്സ നടത്താതിരിക്കുക. എല്ലായ്‌പ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുക.

രോഗപ്രതിരോധ സംവിധാനത്തെ അമിതമായി ഉത്തേജിപ്പിക്കുന്നു

രോഗപ്രതിരോധ സംവിധാനത്തെ അമിതമായി ഉത്തേജിപ്പിക്കുന്നു

കൊറോണ വൈറസ് പകര്‍ച്ചവ്യാധി സമയത്ത്, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ഉള്‍പ്പെടുന്ന നിങ്ങളുടെ ആരോഗ്യത്തെ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു വിട്ടിവീഴ്ചയും ചെയ്യരുത്. വേപ്പ് അല്ലെങ്കില്‍ വേപ്പ് അടിസ്ഥാനമാക്കിയുള്ള ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പാണ്. പക്ഷേ ആരോഗ്യ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വേപ്പിന്റെ അമിത അളവും അപകടകരമാണ്. കാരണം, വേപ്പ് രോഗപ്രതിരോധവ്യവസ്ഥയെ അമിതമായി ബാധിക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

വൃക്ക തകരാറിലായേക്കാം

വൃക്ക തകരാറിലായേക്കാം

നമ്മുടെ ശരീരം പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത അവയവങ്ങളുടെ സഹായത്തോടെയാണ്. നമ്മെ ജീവനോടെയും ആരോഗ്യത്തോടെയും മുന്നോട്ട് കൊണ്ടുപോകുന്നതിനു ഇവയെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. അവയവങ്ങള്‍ തകരാറിലായാല്‍ അത് ജീവന് തന്നെ ഭീഷണിയാകും. വേപ്പിന്റെ അമിതമായ ഉപഭോഗം വൃക്ക തകരാറുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. വലിയ തെളിവുകളൊന്നും ഇല്ലെങ്കിലും, വേപ്പ് പോലുള്ളവയുടെ അമിത ഉപഭോഗത്തെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ ആരോഗ്യ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു.

വയറ്റില്‍ അസ്വസ്ഥത

വയറ്റില്‍ അസ്വസ്ഥത

ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് വേപ്പ്. എന്നാല്‍, ഇത് അധികമായി കഴിച്ചാല്‍ ഫലം വിപരീതമായിരിക്കും. വേപ്പിന്റെ അമിത അളവ് ദഹനക്കേട് അല്ലെങ്കില്‍ വയറിലെ പ്രകോപനം എന്നിവയ്ക്ക് കാരണമായേക്കാം. എന്നാല്‍ ഇത് തെളിയിക്കാന്‍ ശക്തമായ തെളിവുകളൊന്നുമില്ല. പകരം, ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് മനസിലാക്കാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടന്നുവരികയാണ്.

അലര്‍ജിക്ക് കാരണമായേക്കാം

അലര്‍ജിക്ക് കാരണമായേക്കാം

ആരെയും അലോസരപ്പെടുത്തുന്ന ഒരു പ്രശ്‌നമാണ് അലര്‍ജികള്‍. ചില ആളുകള്‍ക്ക് ചര്‍മ്മ അലര്‍ജികള്‍ അനുഭവപ്പെടുമ്പോള്‍ മറ്റുള്ളവര്‍ക്ക് വയറുവേദനയുടെ രൂപത്തില്‍ അലര്‍ജി പിടിപെടാം. വേപ്പ് ഇലകള്‍ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള അലര്‍ജികള്‍, പ്രത്യേകിച്ച് തിണര്‍പ്പ് എന്നിവ ചികിത്സിക്കുന്നതിനും പ്രധാനമായും ഉപയോഗിക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം വേപ്പ് ഉപഭോഗം ചിലരില്‍ ചില ഘട്ടങ്ങളില്‍ അലര്‍ജിക്കും കാരണമാകുന്നു.

വേപ്പിന്റെ ഗുണങ്ങള്‍

വേപ്പിന്റെ ഗുണങ്ങള്‍

* വേപ്പിന്റെ വിവിധ ഭാഗങ്ങള്‍ വ്യത്യസ്ത ഔഷധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. കുഷ്ഠം, നേത്രരോഗങ്ങള്‍, ഉദര അസ്വസ്ഥത, കരള്‍ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് വേപ്പ് ഇലകള്‍ ഉപയോഗിക്കുന്നു.

* വേപ്പിന്റെ പുറംതൊലി പ്രധാനമായും മലേറിയ, അള്‍സര്‍, പനി എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

* പിത്തരസം കുറയ്ക്കുന്നതിനും, കഫം നിയന്ത്രിക്കുന്നതിനും, വിരകളെ ചികിത്സിക്കുന്നതിനും വേപ്പിന്റെ പൂവ് ഉപയോഗിക്കുന്നു.

* ഹെമറോയ്ഡുകള്‍, കഫം, മുറിവുകള്‍, പ്രമേഹം എന്നിവയ്ക്ക് വേപ്പിന്റെ കായ ഉപയോഗിക്കുന്നു.

* ചുമ, മൂത്ര സംബന്ധമായ തകരാറുകള്‍, വിരകള്‍ എന്നിവയ്ക്ക് വേപ്പ് ചില്ലകള്‍ ഉപയോഗിക്കുന്നു. ദന്താരോഗ്യം നിലനിര്‍ത്താന്‍ ടൂത്ത് ബ്രഷിന് പകരമായി വേപ്പിന്റെ കമ്പ് ഉപയോഗിക്കുന്നു.

* വേപ്പ് ഇല ജ്യൂസ് ഏറ്റവും ഫലപ്രദമായ ടോണറാണ്. പേന്‍ ചികിത്സിക്കാനും ഇത് ഉപയോഗിക്കാം.

Story first published: Thursday, January 5, 2023, 18:37 [IST]
X
Desktop Bottom Promotion