Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
സ്ത്രീകള്‍ക്ക് ആരോഗ്യവും കരുത്തും നല്‍കും ഈ സൂപ്പര്‍ ഫുഡുകള്‍
സ്ത്രീകളുടെ ശാരീരിക ശേഷി പുരുഷന്മാരേക്കാള്‍ കുറവാണ് എന്നത് ഒരു സത്യമാണ്. എന്നിട്ടും സ്ത്രീകള്‍ ഒരേസമയം പല കാര്യങ്ങളും ചെയ്യുന്നു. ഉത്തരവാദിത്തങ്ങളുടെ ഒരു കടലിനു നടുക്കാണ് സ്ത്രീകളുടെ ജീവിതം. പലര്‍ക്കും ജോലിയും കുടുംബവും ഒന്നിച്ചു കൊണ്ടുപോകണമെന്ന് വെല്ലുവിളി മുന്നിലുണ്ട്. ഈ സാഹചര്യത്തില്‍ സ്ത്രീകള്‍ അവരുടെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞുണ്ടായ ശേഷം ശരീരത്തില്‍ പല മാറ്റങ്ങളും സംഭവിക്കുന്നു. പ്രായമേറുന്നതോടെ നടുവേദനയും സന്ധി വേദനയുമാണ് സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത്. ഇതുകൂടാതെ തലവേദന എന്ന പ്രശ്‌നവും സ്ത്രീകളില്‍ കൂടുതലായി കണ്ടുവരുന്നു.
ശരിയായ പോഷകാഹാരത്തിന്റെ അഭാവവും ആരോഗ്യത്തോടുള്ള അശ്രദ്ധയുമാണ് ഇതിന് പ്രധാന കാരണം. കുടുംബത്തിന്റെ ഉത്തരവാദിത്തം ശ്രദ്ധിക്കുന്നതിനിടെ സ്വന്തം ആരോഗ്യ സംരക്ഷണം സ്ത്രീകള്‍ മറക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ അവര്‍ക്ക് ശരീരത്തില്‍ പോഷകങ്ങളുടെ കുറവ് ഉണ്ടാകുന്നു. ഈ കുറവ് നിങ്ങള്‍ക്ക് ഭക്ഷണത്തിലൂടെ മറികടക്കാന്‍ സാധിക്കും. സ്ത്രീകള്‍ക്ക് ഗുണകരമാകുന്ന ചില സൂപ്പര്‍ഫുഡുകളുണ്ട്. അവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ആവശ്യമായ പോഷണവും മിനറല്‍സും ലഭിക്കുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും.

തൈര്
സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ കാല്‍സ്യം ആവശ്യമാണ്. കാല്‍സ്യം കൂടുതലുള്ളതിനാല്‍ സ്ത്രീകള്‍ക്ക് പ്രധാനപ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഒന്നാണ് തൈര്. ഭക്ഷണത്തില്‍ കാല്‍സ്യത്തിന്റെ കുറവുണ്ടെങ്കില്‍, അസ്ഥികളില്‍ നിന്ന് കാല്‍സ്യം എടുത്ത് ശരീരം കോശങ്ങളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നു, ഇത് ക്രമേണ ഓസ്റ്റിയോപൊറോസിസിന് കാരണമാകുന്നു. സ്ത്രീകള്‍ക്ക് ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത കൂടുതലുള്ളതിനാല്‍ ഭക്ഷണത്തില്‍ ധാരാളം കാല്‍സ്യം ലഭിക്കേണ്ടത് പ്രധാനമാണ്. പ്രോബയോട്ടിക്‌സിന്റെ മികച്ച ഉറവിടം കൂടിയാണ് തൈര്, ഇത് കുടലിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുകയും ദഹനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുവഴി മലബന്ധം, മറ്റ് ഉദര സംബന്ധമായ അസ്വസ്ഥതകള്‍ എന്നിവ നീങ്ങുന്നു. തൈരില്‍ നല്ല അളവില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും നിങ്ങളെ സഹായിക്കുന്നു.

മുട്ട
ഒരു സമീകൃതാഹാരമാണ് മുട്ട. വിറ്റാമിന്‍ ബി 12, ഫോളേറ്റ് എന്നിവയുടെ മികച്ച ഉറവിടമാണിത്. ഇവ രണ്ടും സ്ത്രീകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിന്‍ ബി 12 അനീമിയയുടെ സാധ്യത കുറയ്ക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ന്യൂറോളജിക്കല്‍ ജനന വൈകല്യങ്ങള്‍ കുറയ്ക്കുന്നതിനും സ്ത്രീകളില്‍ ചിലതരം അര്‍ബുദ സാധ്യത കുറയ്ക്കുന്നതിനും ഫോളേറ്റുകള്‍ ഗുണം ചെയ്യുന്നു. കോളിന്‍ എന്ന പോഷകത്തിന്റെ മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് മുട്ട. കോളിന്‍ കൂടുതലുള്ള സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 24% കുറവാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാല്‍സ്യം, വിറ്റാമിന്‍ ഡി, വിറ്റാമിന്‍ എ തുടങ്ങിയ പോഷകങ്ങളും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്.

ചീര
ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിന്‍ കെ എന്നിവ നിറഞ്ഞിരിക്കുന്ന സസ്യമാണ് ചീര. സ്ത്രീകള്‍ക്കിടയില്‍ ഏറ്റവും സാധാരണമായി കണ്ടുവരുന്നൊരു പ്രശ്‌നമാണ് അനീമിയ അഥവാ വിളര്‍ച്ച. ആര്‍ത്തവ സമയത്ത് അല്ലെങ്കില്‍ ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും രക്തം നഷ്ടപ്പെടുന്നതിനാല്‍, സ്ത്രീകള്‍ക്ക് ശരീരത്തില്‍ ഇരുമ്പിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നു. ഇത് ചീരയിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. വിറ്റാമിന്‍ എ, ഫൈബര്‍ എന്നിവ ഉയര്‍ന്ന അളവില്‍ ചീരയില്‍ അടങ്ങിയിരിക്കുന്നു. ഇത് വന്‍കുടല്‍, ശ്വാസകോശ അര്‍ബുദം എന്നിവയുള്‍പ്പെടെയുള്ള പലതരം അര്‍ബുദങ്ങളെ അകറ്റാന്‍ സഹായിക്കുന്നു. ചീരയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ കൊളാജന്‍ ഉല്‍പാദനത്തെ സഹായിക്കുന്നു, ഇത് ചര്‍മ്മത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

പേരയ്ക്ക
ഒരു സ്ത്രീയുടെ ആരോഗ്യത്തിന് പ്രധാനപ്പെട്ടൊരു ഭക്ഷണമാണ് വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്ന പേരയ്ക്ക. വിറ്റാമിന്‍ സി ഇരുമ്പ് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും സ്ത്രീകളില്‍ വിളര്‍ച്ച തടയാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇതിന്റെ ലൈക്കോപീന്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഗുണകരമാണ്. പേരയ്ക്കയില്‍ കാല്‍സ്യം അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളിലെ ഓസ്റ്റിയോപൊറോസിസിനെ തടയുന്നു.

ചണവിത്തുകള്‍
തലച്ചോറിനും കണ്ണിന്റെ വികാസത്തിനും അത്യന്താപേക്ഷിതമായ ഒമേഗ 3 ഫാറ്റി ആസിഡുകളുടെ ഒരു പ്രധാന ഉറവിടമാണ് ചണവിത്തുകള്‍ അഥവാ ഫ്‌ളാക്‌സ് സീഡുകള്‍. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം അല്ലെങ്കില്‍ പി.എം.എസിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുന്നു. ചര്‍മ്മത്തിനും മുടിക്കും ഗുണകരമായ ഫലങ്ങള്‍ നല്‍കുന്നതാണ് ചണവിത്ത്.

സോയാബീന്‍
ഇരുമ്പ്, ഫോളേറ്റ്, കാല്‍സ്യം, മഗ്‌നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് സോയാബീന്‍. മിതമായ അളവില്‍ സോയ ഭക്ഷണം കഴിക്കുന്നത് സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നു. സ്ത്രീ ശരീരത്തിലെ ഒരു പ്രധാന ഹോര്‍മോണായ ഈസ്ട്രജനെപ്പോലെ സമാനമായ ഫൈറ്റോ ഈസ്ട്രജന്‍ സോയയില്‍ അടങ്ങിയിരിക്കുന്നു.

മത്സ്യം
ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് കൊഴുപ്പുള്ള മത്സ്യങ്ങള്‍. ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന രക്തം കട്ടപിടിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ സാല്‍മണ്‍, മത്തി, ട്യൂണ, അയല തുടങ്ങിയ മത്സ്യങ്ങള്‍ സഹായിക്കുന്നു. കൊഴുപ്പുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് നിങ്ങളെ ഹൃദയാഘാതം, രക്താതിമര്‍ദ്ദം, വിഷാദം, സന്ധി വേദന, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, പ്രത്യുത്പാദന പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അവസ്ഥകളില്‍ നിന്നും സംരക്ഷിക്കുന്നു. ഗര്‍ഭിണികളായ അല്ലെങ്കില്‍ മുലയൂട്ടുന്ന അമ്മമാരുടെ കാര്യത്തില്‍ ഒമേഗ 3 ഭക്ഷണം കുഞ്ഞിന്റെ തലച്ചോറിനും കാഴ്ചാ വികാസത്തിനും സഹായിക്കുന്നു. പ്രസവാനന്തര വിഷാദത്തിനെതിരെ പോരാടുന്നതിന് സഹായിക്കുന്ന മസ്തിഷ്‌ക രാസവസ്തുവായ സെറോടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഇത് ഗുണം ചെയ്യുന്നു.

പയര്‍
പയറില്‍ കൊഴുപ്പും കൊളസ്‌ട്രോളും കുറവാണ്. പ്രോട്ടീന്റെയും ഫൈബറിന്റെയും നല്ല ഉറവിടമായ പയര്‍ ഹൃദ്രോഗത്തിനും സ്തനാര്‍ബുദത്തിനും എതിരെ പോരാടുന്നു. സ്ത്രീകള്‍ക്ക് വന്‍കുടല്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കാനും പയര്‍ സഹായിക്കുന്നു. പച്ചക്കറി പ്രോട്ടീന്റെ മികച്ച ഉറവിടമായ പയര്‍ ആര്‍ത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളെ സഹായിക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്
പക്ഷാഘാതം, ഹൃദ്രോഗം എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന സംരക്ഷിത ആന്റി ഓക്‌സിഡന്റുകള്‍ ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ അടങ്ങിയിട്ടുണ്ട്. മഗ്‌നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, ചെമ്പ് സിങ്ക് എന്നിവയും ഇതിലുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റ് രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചിന്താശേഷി ഉണ്‍ത്തുകയും ചര്‍മ്മത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

തക്കാളി
തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ശക്തമായ ആന്റി ഓക്‌സിഡന്റായ ലൈക്കോപീന്‍ സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. സൂര്യന്റെ ദോഷകരമായ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും തക്കാളി നിങ്ങളെ സംരക്ഷിക്കപ്പെടുന്നു. ഇത് സ്ത്രീകളുടെ ചര്‍മ്മം ചെറുപ്പമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.



Click it and Unblock the Notifications











