Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
സ്തനാര്‍ബുദം ചെറുത്ത് തോല്പിക്കാം; ഈ സൂപ്പര്‍ഫുഡിലുണ്ട് ശക്തി
ഇന്നത്തെ കാലത്ത് മോശമായ ജീവിതശൈലി കാരണം വര്‍ധിച്ചുവരുന്ന ഒന്നാണ് സ്തനാര്‍ബുദം. ഇതില്‍ നിന്ന് രക്ഷനേടാനായി വ്യായാമവും പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണക്രമവും ഉള്‍പ്പെടുന്ന ആരോഗ്യകരമായ ജീവിതശൈലി നിങ്ങളെ സഹായിക്കും. അര്‍ബുദത്തെ ചെറുക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ചില ഭക്ഷണങ്ങളുണ്ട്. പോഷകങ്ങളും ആന്റിഓക്സിഡന്റുകളുമുള്ള ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം. ചില വിറ്റാമിനുകളും പോഷകങ്ങളും സ്തനാര്‍ബുദ സാധ്യത കുറയ്ക്കും.
ആന്റി ഓക്സിഡന്റുകളും നാരുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ഈസ്ട്രജനെ നിയന്ത്രിക്കുകയും കാന്‍സര്‍ കോശങ്ങളുടെ രൂപീകരണം തടയുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ ദിനചര്യയിലെ ചെറിയ മാറ്റങ്ങള്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കേണ്ട ചില സൂപ്പര്‍ഫുഡുകള്‍ ഉണ്ട്. സസ്യാധിഷ്ഠിത ഇനങ്ങളായ ബ്രോക്കോളി, സരസഫലങ്ങള്‍, വെളുത്തുള്ളി എന്നിവയുള്‍പ്പെടെയുള്ള പച്ചക്കറികളുടെയും പഴങ്ങളുടെയും നല്ല മിശ്രിതമുള്ള ആരോഗ്യകരമായ ഭക്ഷണക്രമം കാന്‍സര്‍ പ്രതിരോധത്തിനുള്ള ഏറ്റവും നല്ല വഴിയാണ്. അവയില്‍ കലോറിയും കൊഴുപ്പും കുറവാണ്. ഫൈറ്റോകെമിക്കലുകളും ആന്റിഓക്സിഡന്റുകളും ഇവയിലുണ്ട്. സ്തനാര്‍ബുദ സാധ്യത തടയാനായി നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില സൂപ്പര്‍ഫുഡുകള്‍ ഇതാ.

വാല്‍നട്ട്
വാല്‍നട്ടില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, ഫൈറ്റോസ്റ്റെറോളുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഈസ്ട്രജന്റെ അളവ് നിയന്ത്രിക്കാനും സ്തനാര്‍ബുദ കോശങ്ങളുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കാനും സഹായിക്കുന്നു. വാല്‍നട്ട് വീക്കം ചെറുക്കാന്‍ സഹായിക്കും. ഇത് ഹൃദ്രോഗവും മറ്റ് പല വിട്ടുമാറാത്ത അവസ്ഥകളും ഒഴിവാക്കുന്നതിന് ഗുണം ചെയ്യും.

ബ്ലൂബെറി
കാന്‍സര്‍ കോശങ്ങളെ സ്വയം നശിപ്പിച്ചുകൊണ്ട് സ്തനാര്‍ബുദ മുഴകളുടെ വളര്‍ച്ച കുറയ്ക്കാന്‍ ബ്ലൂബെറിക്ക് കഴിവുണ്ടെന്ന് ഗവേഷണങ്ങള്‍ പറയുന്നു. അപ്പോപ്റ്റോസിസ് എന്ന ഒരു പ്രക്രിയയാണിത്. ശീതീകരിച്ച വൈല്‍ഡ് ബ്ലൂബെറി ആന്റിഓക്സിഡന്റും പോഷകങ്ങളും നിറഞ്ഞതാണ്. സ്മൂത്തികള്‍, ഓട്സ് അല്ലെങ്കില്‍ തൈര് എന്നിവയ്ക്കൊപ്പം നിങ്ങള്‍ക്ക് ബ്ലൂബെറി കഴിക്കാം.

മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ നിയന്ത്രിക്കുകയും അവയെ പ്രതിരോധിക്കുകയും നന്നാക്കുകയും ചെയ്യും. സ്ഥിരമായി മധുരക്കിഴങ്ങ് കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം വരാനുള്ള സാധ്യത 17 ശതമാനം കുറവാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ചണവിത്ത്
രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കുന്നതുള്‍പ്പെടെ പല അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളും ചണവിത്തിനുണ്ട്. ലിഗ്നാനുകളുടെ ഏറ്റവും സമ്പന്നമായ ഉറവിടമാണ് ചണവിത്ത്. ഒരു തരം ആന്റിഓക്സിഡന്റ് ആണ് ലിഗ്നാനുകള്‍. സ്തനാര്‍ബുദ രോഗികളില്‍ ട്യൂമര്‍ വളര്‍ച്ച കുറയ്ക്കാന്‍ കഴിവുള്ള ഒരു സൂപ്പര്‍ ഫുഡാണ് ചണവിത്ത്. സ്മൂത്തികള്‍, സാലഡുകള്‍ എന്നിവയില്‍ നിങ്ങള്‍ക്ക് ചണവിത്ത് ചേര്‍ക്കാം അല്ലെങ്കില്‍ രാവിലെ ഓട്സില്‍ മിക്സ് ചെയ്ത് കഴിക്കാം.

വെളുത്തുള്ളി
കാന്‍സര്‍ കോശങ്ങളുടെ വിഭജനത്തെ തടയുന്നതിന് പേരുകേട്ട അല്ലിസിന്‍ എന്ന സംയുക്തം വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളിക്ക് ക്യാന്‍സര്‍ നശിപ്പിക്കുന്ന ഗുണങ്ങള്‍ ലഭിക്കുന്നത് അല്ലിസിനില് നിന്നാണ്. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ഫ്ളേവനോളുകള്‍ ശ്വാസകോശം, ആമാശയം, പ്രോസ്റ്റേറ്റ് കാന്‍സര്‍ എന്നിവ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വെളുത്തുള്ളി അസംസ്കൃതമായി കഴിക്കുന്നും കാന്‍സര്‍ തടയാന്‍ നിങ്ങളെ സഹായിക്കും.

ഗ്രീന്‍ ടീ
ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ആന്റിഓക്സിഡന്റാണ് ഗ്രീന്‍ ടീ. സ്തനാര്‍ബുദ വിരുദ്ധ ഗുണങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഒന്നോ രണ്ടോ കപ്പ് ഗ്രീന്‍ ടീ കഴിക്കുന്നത് ക്യാന്‍സറിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുന്നത് സ്തനാര്‍ബുദ രോഗികളുടെ അപകടസാധ്യത കുറയ്ക്കുകയും അതിജീവന നിരക്ക് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

സാല്‍മണ്‍
ഒമേഗ -3, വിറ്റാമിനുകള്‍ ബി 12, ഡി എന്നിവയുടെ മികച്ച ഉറവിടമാണ് സാല്‍മണ്‍. നിങ്ങളുടെ ശരീരത്തിലെ കോശവളര്‍ച്ച നിയന്ത്രിക്കാനും ക്യാന്‍സര്‍ തടയാനും ആവശ്യമായ പോഷകങ്ങള്‍ ഇതിലുണ്ട്. ഇതിലെ വിറ്റാമിന്‍ ബി 12 കാന്‍സര്‍ ചികിത്സയില്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ബ്രോക്കോളി
കോളിഫ്ളവര്‍, ബ്രസ്സല്‍സ് നട്സ്, കാബേജ്, കാലെ എന്നിവയ്ക്കൊപ്പം ക്രൂസിഫറസ് എന്ന സസ്യകുടുംബത്തില്‍ പെടുന്ന പച്ചക്കറിയാണ് ബ്രോക്കോളി. ബ്രോക്കോളിയില്‍ സള്‍ഫോറോഫെയ്ന്‍, ഇന്‍ഡോള്‍സ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കോശവളര്‍ച്ചയെ ഒന്നിലധികം രീതിയില്‍ നിയന്ത്രിക്കുകയും സ്തനങ്ങള്‍, മൂത്രസഞ്ചി, ലിംഫോമ, പ്രോസ്റ്റേറ്റ്, ശ്വാസകോശ അര്‍ബുദം എന്നിവയുള്‍പ്പെടെയുള്ള ക്യാന്‍സറുകളെ ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications