Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
തൂക്കം,നിറം, കവിള്‍ തുടുക്കാന്‍ വീട്ടിലൊരു മരുന്ന്
തൂക്കം,നിറം, കവിള്‍ തുടുക്കാന്‍ സ്‌പെഷല്‍ ഷേയ്ക്ക്
ശരീരത്തിന് അധികം തൂക്കം വയ്ക്കാതെ തന്നെ തൂക്കം കൂടുക, നല്ല നിറം വയ്ക്കുക, കവിള്‍ തുടുത്തു ഭംഗിയായിരിയ്ക്കുക ഇതെല്ലാം ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി കൃത്രിമ വഴികളുടെ പുറകേ പോയിട്ടു കാര്യമില്ല. തികച്ചും പ്രകൃതിദത്ത വഴികള്‍ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
ശരീരത്തിന് അമിതമായ തടി വേണ്ടെങ്കിലും വല്ലാതെ ഉണങ്ങി വിളറി ഇരിയ്ക്കുന്നത് ആരോഗ്യത്തിനും നല്ലതല്ല. കാണുവാനും വലിയ സുഖമുണ്ടാകില്ല. ഇത്തരം ശരീരമുള്ളവര്‍ക്ക് ആരോഗ്യം കുറവാകാനും പെട്ടെന്നു തന്നെ രോഗങ്ങള്‍ വരാനും സാധ്യതയുണ്ട്. ശരീരത്തിന്റെ ആരോഗ്യം ചര്‍മത്തിന്റെ ആരോഗ്യവും സൗന്ദര്യവും കൂടിയാണ്.
ഇതു പോലെയാണ് ചര്‍മത്തിന്റെ നിറവും തിളക്കവുമെല്ലാം. ഒട്ടിയ കവിള്‍ മോഡലുകള്‍ക്കു ചേരുമെങ്കിലും പൊതുവേ നമ്മുടെ നാട്ടില്‍ ഇത് സൗന്ദര്യത്തിന്റെ അളവു കോലായി കാണുന്നില്ല. നല്ല തുടുത്ത, രക്തപ്രസാദമുള്ള മുഖം തന്നെയാണ് കാണുന്നതിന് സൗന്ദര്യം. ഇത് ആരോഗ്യകരവുമാണ്. ഇതു പോലെ ചര്‍മത്തിന്റെ നിറവും ആഗ്രഹിയ്ക്കുന്നവര്‍ കുറവല്ല. ചര്‍മത്തിനു നല്ല നിറം വേണമെന്നതാകും, പലരുടേയും ആഗ്രഹം. ഇതിനു വേണ്ടി കൃത്രിമക്കൂട്ടുകളടക്കം, ബ്യൂട്ടി പാര്‍ലര്‍ പരീക്ഷണങ്ങളടക്കം പല വഴികളും നോക്കുന്നവരുമുണ്ട്. എന്നാല്‍ ഇതു കൊണ്ടു പലപ്പോഴും ഗുണം ലഭിച്ചെന്നു വരില്ല, പണം പോകുമെന്നല്ലാതെ പ്രത്യേകിച്ചു കാര്യവുമുണ്ടാകില്ല.
ചര്‍മത്തിന് നിറവും രക്തത്തുടിപ്പുമെല്ലാം നല്‍കുന്നതു കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ കൂടിയാണ്. ശരീരത്തിന് ആരോഗ്യമെങ്കില്‍ ഇത് ചര്‍മത്തിനും തെളിഞ്ഞു കാണാം. ആരോഗ്യം വര്‍ദ്ധിയ്ക്കുമ്പോള്‍, ശരീരം പുഷ്ടിപ്പെടുമ്പോള്‍ ചര്‍മത്തിന് നിറം വര്‍ദ്ധിയ്ക്കുന്നതും സാധാരണയാണ്.
ഇത്തരം ഗുണങ്ങള്‍ ഒരുമിച്ചു നല്‍കുന്ന, അതായത് നിറം, തൂക്കം, തുടത്ത കവിള്‍ എന്നിവയെല്ലാം ഒരുമിച്ചു നല്‍കുന്ന ഒരു പ്രത്യേക ഭക്ഷണ ചേരുവ നമുക്കു വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. ഈന്തപ്പഴം, കശുവണ്ടിപ്പരിപ്പ്, ബദാം, അത്തിപ്പഴം, നേന്ത്രപ്പഴം, പാല്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഈ പ്രത്യേക കൂട്ട് മേല്‍പ്പറഞ്ഞ ഗുണങ്ങള്‍ക്കൊപ്പം ശരീരത്തിന് പല പ്രയോജനങ്ങളും നല്‍കുന്ന ഒന്നു തന്നെയാണ്. ഇതെക്കുറിച്ചറിയൂ,

ഈന്തപ്പഴമാണ് ഇതിലെ ഒരു ചേരുവ
ഈന്തപ്പഴമാണ് ഇതിലെ ഒരു ചേരുവ. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഒരു പോലെ സഹായിക്കുന്ന ചേരുവയാണിത്. ആന്റി ഓക്‌സിഡന്റുകളുടെ കലവറയായ ഇത് ശരീരത്തിലേയും ചര്‍മത്തിലേയും ടോക്‌സിനുകളെ നീക്കുന്നു. അയേണ്‍ സമ്പുഷ്ടമാണെന്നതു കൊണ്ട് രക്തോല്‍പാദവും രക്തത്തുടിപ്പും വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. എല്ലു തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്.

ബദാം
ഇതു പോലെ ഡ്രൈ നട്‌സില്‍ ഏറെ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ബദാം. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഏറെ സഹായകമാണ്. നിറത്തിനും ചര്‍മത്തിന്റെ തിളക്കത്തിനുമെല്ലാം ഇത് ഏറെ ഗുണം നല്‍കുന്ന ഒന്നു തന്നെയാണ

കശുവണ്ടിപ്പരിപ്പും
കശുവണ്ടിപ്പരിപ്പും ആരോഗ്യകരമായി തൂക്കം കൂട്ടുന്ന ഒന്നാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഇത് വൈറ്റമിന്‍ ഡി, വൈറ്റമിന്‍ ബി 6, കോപ്പര്‍, സിങ്ക്, അമിനോ ആസിഡ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതിലെ വൈറ്റമിനുകള്‍ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്നു.

ഫിഗ്
ഫിഗ് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതില്‍ പൊട്ടാസ്യം, കാല്‍സ്യം, കോപ്പര്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ധാരാളം നാരുകള്‍ അടങ്ങിയ ഇത് വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്.

ഏത്തപ്പഴത്തില്‍
ഏത്തപ്പഴത്തില്‍ പൊട്ടാസ്യം, വൈറ്റമിന്‍ ബി6, കോപ്പര്‍, മാംഗനീസ് എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. അയേണിന്റെ നല്ലൊന്നാന്തരം ഉറവിടം കൂടിയാണിത്. ശരീരത്തിന് ആരോഗ്യകരമായി തൂക്കം കൂടുവാനും പുഷ്ടി കൂടുവാനുമെല്ലാം ഏറെ നല്ലൊരു പഴമാണ് ഏത്തപ്പഴം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം തൂക്കക്കൂടുതലിനായി ഉപയോഗിയ്ക്കുന്ന ഒന്നാണിത്.

ഇത് അടുപ്പിച്ച്
5 വീതം ബദാം, ഈന്തപ്പഴം, കശുവണ്ടിപ്പരിപ്പ, 3 ഫിഗ് എന്നിവ എടുക്കുക. ഇത് വെള്ളത്തില്‍ കുതിര്‍ത്തു രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ വെള്ളം നീക്കി ഈന്തപ്പഴത്തിന്റെ കുരുവും ബദാമിന്റെ തൊലിയും കളയുക. ഇവയില്‍ ഒരു പഴുത്ത ഏത്തപ്പഴം കൂടി നുറുക്കിച്ചേര്‍ത്ത് ഒരു ഗ്ലാസ് പശുവിന്‍ പാലും കൂട്ടിച്ചേര്‍ത്ത് അടിയ്ക്കുക. ഇനി നേന്ത്രപ്പഴമില്ലെങ്കില്‍ മറ്റേതെങ്കിലും പഴം രണ്ടെണ്ണം ഉപയോഗിയ്ക്കാം. കൂടുതല്‍ നല്ലത് ഏത്തപ്പഴം തന്നെയാണ്.
ഇത് കുടിയ്ക്കാം. ഇതില്‍ മധുരം ചേര്‍ക്കരുത്. കാരണം നാച്വറല്‍ ഷുഗര്‍ അടങ്ങിയ ഒന്നാണിത്. ദിവസവും ഇത് അടുപ്പിച്ച് ഒരു മാസം കുടിയ്ക്കാം. ഗുണമുണ്ടാകും. ശരീരത്തിന് പുഷ്ടിയും നിറവും നല്ല ചര്‍മവുമെല്ലാം ഫലമായി വരും.

ശരീരത്തിന് പല ആരോഗ്യപരമായ ഗുണങ്ങളും
ശരീരത്തിന് പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണിത്. ശരീരത്തിന്റെ പല അവയങ്ങളുടേയും, പ്രത്യേകിച്ച് ഹൃദയം, ബ്രെയിന്‍ തുടങ്ങിയവയുടെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് ഇത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന, എല്ലുകള്‍ക്കു ബലം നല്‍കുന്ന നല്ലൊന്നാന്തരം ഷേയ്ക്ക് കൂടിയാണിത്.



Click it and Unblock the Notifications