Latest Updates
-
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും വായു ശുദ്ധീകരണവും അറിയാം -
ശരദ് പൗർണമി 2026: ചന്ദ്രോദയ സമയം അറിയാം; പായസം വെക്കാനും പൂജയ്ക്കും തയ്യാറെടുക്കൂ -
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ -
പഞ്ചക് കാലം അവസാനിക്കുന്നു: ഒക്ടോബർ 25-ന് ശേഷം ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്രാസ്തമയം അവസാനിക്കുന്നു; ഒക്ടോബർ 29-ന് ശേഷം വിവാഹങ്ങൾക്കും ശുഭകാര്യങ്ങൾക്കും തുടക്കമിടാമോ? -
ശനി പ്രദോഷം ഇന്ന്: ശിവപൂജയ്ക്ക് ഉത്തമ സമയം, രാഹുകാലവും ഹർഷണ യോഗവും അറിയാം -
കർവാ ചൗത്ത് 2026: വ്രതമെടുക്കുന്നവർ അറിയേണ്ടതെല്ലാം, ചന്ദ്രോദയ സമയം മുതൽ സർഗി വരെ
മികച്ച ദഹനത്തിനും മലബന്ധം പരിഹരിക്കാനും ഒരു സിപ്പ് ജ്യൂസ് മതി
വയറിനുണ്ടാവുന്ന അസ്വസ്ഥതകള്‍ നിരവധിയാണ്. പലപ്പോഴും ഇത് മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് ഒരു വലിയ ആരോഗ്യ പ്രശ്നമായി എടുക്കാതെ പലരും അവഗണിച്ച് വിടുന്നു. കൃത്യമായി ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ഒരു സാധാരണ പ്രശ്നമാണ് മലബന്ധം, പക്ഷേ ഇത് അടിയന്തിര ശ്രദ്ധ ആവശ്യമുള്ള ഒരു പ്രശ്നമാണ്. എന്തുകൊണ്ട് എന്നുള്ളതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. കാരണം ഇത് അസ്വസ്ഥതയുളവാക്കുകയും ഹെമറോയ്ഡുകള്‍, മലദ്വാരം വിള്ളലുകള്‍, യൂറോളജിക് തകരാറുകള്‍ എന്നിവ പോലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ ജ്യൂസ് നിങ്ങളുടെ ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. മലബന്ധം ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് ഈ ജ്യൂസുകള്‍ പരീക്ഷിക്കാം. എന്നിരുന്നാലും, ഈ വീട്ടുവൈദ്യങ്ങള്‍ ഒരു തരത്തിലും ഒരു പ്രൊഫഷണല്‍ ഡോക്ടര്‍ നല്കുന്ന ചികിത്സയ്ക്ക് പകരമാണെന്ന് ഇതിനര്‍ത്ഥമില്ല. എങ്കിലും താല്‍ക്കാലിക അസ്വസ്ഥതകളെ പരിഹരിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്.

ദഹനക്കേടിന് കാരണം
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, ആവശ്യത്തിന് ഫൈബര്‍ കഴിക്കാതിരിക്കുക, ഉദാസീനമായ ജീവിതശൈലി, ഗര്‍ഭം, ചില മരുന്നുകള്‍, ഹൃദയാഘാതം, പ്രമേഹം എന്നിവയും മലബന്ധത്തിന്റെ സാധാരണ കാരണങ്ങളില്‍ ചിലതാണ്. നിങ്ങളെ ബാധിക്കുന്ന കൃത്യമായ കാരണം അറിയാന്‍ ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. പറഞ്ഞതനുസരിച്ച്, മലബന്ധത്തില്‍ നിന്ന് മുക്തി നേടാനുള്ള ചില സ്വാഭാവിക വഴികള്‍ ഇതാ. ഇവ പരീക്ഷിച്ചാല്‍ ഒരു പരിധി വരെ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണാവുന്നതാണ്.

പൈനാപ്പിള്‍ ജ്യൂസ്
നിങ്ങളുടെ ദഹന ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഗുണങ്ങളുള്ള ഒരു പഴമാണ് പൈനാപ്പിള്‍. മലവിസര്‍ജ്ജനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ബ്രോമെലൈന്‍ എന്ന എന്‍സൈം ഇതില്‍ അടങ്ങിയിരിക്കുന്നു. അതില്‍ ദ്രാവകങ്ങളും വെള്ളവും അടങ്ങിയിരിക്കുന്നു, ഇത് മലവിസര്‍ജ്ജനം കൃത്യമാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഒരു ഗ്ലാസ്സ് പൈനാപ്പിള്‍ ജ്യൂസ് വളരെയധികം സഹായിക്കുന്നുണ്ട്. ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ആപ്പിള്‍ ജ്യൂസ്
ആപ്പിളിന് മലബന്ധം അകറ്റാന്‍ കഴിയും. ഈ അത്ഭുതകരമായ പഴത്തില്‍ നാരുകള്‍, ധാതുക്കള്‍, വിറ്റാമിനുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം തടയാന്‍ സഹായിക്കും. ആപ്പിള്‍ അര ടീസ്പൂണ്‍ പെരുംജീരകം പൊടി, അര കപ്പ് വെള്ളം എന്നിവ ചേര്‍ത്ത് ജ്യൂസ് ആക്കി കഴിക്കാവുന്നതാണ്. ഇത് മലബന്ധം എന്ന പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട്. പെരുംജീരകം നിങ്ങളുടെ ആരോഗ്യത്തിനും ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വേണ്ടി സഹായിക്കുന്നുണ്ട്. എത്ര വലിയ മലബന്ധത്തിനും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഒരു ഗ്ലാസ്സ് ആപ്പിള്‍ ജ്യൂസ് കഴിക്കാവുന്നതാണ്.

മുന്തിരി ജ്യൂസ്
മുന്തിരി ജ്യൂസ് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. ഇപ്പോള്‍, ഒരു ജ്യൂസറില്‍ മുന്തിരി, ഇഞ്ചി, വെള്ളം എന്നിവ ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇത് ദിവസവും വെറും വയറ്റില്‍ കഴിക്കുന്നത് ദഹന പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സഹായിക്കുന്നുണ്ട്. മുന്തിരിയില്‍ നാരുകള്‍ കൂടുതലായതിനാല്‍ വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് മലബന്ധത്തിനെതിരെ പ്രവര്‍ത്തിക്കുന്നു, ഇത് ശരീരത്തെ ജലാംശം വര്‍ദ്ധിപ്പിക്കാനും മലം കൂട്ടാനും സഹായിക്കുന്നു.

ഓറഞ്ച് ജ്യൂസ്
വിറ്റാമിന്‍ സി, ധാതുക്കള്‍, ഭക്ഷണത്തിലെ നാരുകള്‍ എന്നിവ ഓറഞ്ചില്‍ വളരെയധികം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം വെള്ളം നിലനിര്‍ത്താനും മലവിസര്‍ജ്ജനം ഉത്തേജിപ്പിക്കാനും സഹായിക്കുന്നു. നിങ്ങള്‍ ഓറഞ്ച് വൃത്തിയാക്കി അതില്‍ അല്പം ഉപ്പ് മിക്സ് ചെയ്ത് ഇത് അരച്ചെടുക്കാവുന്നതാണ്. ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഈ മിശ്രിതം എന്ന് കാര്യത്തില്‍ സംശയം വേണ്ട.

നാരങ്ങ വെള്ളം
വിറ്റാമിന്‍ സി, ഫൈബര്‍ എന്നിവയുടെ മികച്ച ഉറവിടമാണ് നാരങ്ങ, ഇവ രണ്ടും മലബന്ധത്തിന് ഉത്തമമാണ്. മാത്രമല്ല, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഒരു മികച്ച പ്രതിവിധി കൂടിയാണിത്. ജ്യൂസിനായി, അര നാരങ്ങ, തേന്‍, ജീരകം എന്നിവ ചേര്‍ത്ത് ഒരു കപ്പ് ചെറുചൂടുള്ള വെള്ളത്തില്‍ ചേര്‍ക്കുക. നന്നായി യോജിപ്പിച്ച് കുടിക്കുക. ജീരകം പൊടി ചേര്‍ക്കുന്നത് ദഹന ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കുന്നു.



Click it and Unblock the Notifications
