Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
മുട്ടു വേദന പറപറക്കും മൂന്നു കൂട്ടു വെള്ളത്തില്‍..
മുട്ടു വേദന പറപറക്കും മൂന്നു കൂട്ടു വെള്ളത്തില്‍..
മുട്ടുവേദനയും സന്ധിവേദനകളുമെല്ലാം പലരേയും അലട്ടുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും ഒരു പ്രായം കടന്നാല്‍ ഇത് പലരേയും വല്ലാത്ത രീതിയില്‍ അലട്ടും. മുട്ടുവേദനയ്ക്കും സന്ധിവേദനകള്‍ക്കും കാരണങ്ങള്‍ പലതുണ്ടാകും. ഇതില്‍ എല്ലുതേയ്മാനം മുതല്‍ അപകടം കാരണം എല്ലുകള്‍ക്കു സംഭവിയ്ക്കുന്ന പ്രശ്നങ്ങള്‍ വരെ കാരണമാകും.
പലര്‍ക്കും സഹിയ്ക്കുവാന്‍ വയ്യാത്ത വേദന നല്കുന്ന ഒന്നാണ് മുട്ടുവേദനയും സന്ധിവേദനയുമെല്ലാം. പലര്‍ക്കും നടക്കാന്‍ കഴിയാത്ത അവസ്ഥ വരെ വരുത്തുന്ന ഒന്നാണിത്. എല്ലുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ പലപ്പോഴും തുടക്കത്തില്‍ തിരിച്ചറിയാന്‍ കഴിയാതെ വരുന്നതും പ്രശ്നം രൂക്ഷമാക്കുന്ന ഒന്നാണ്.
മുട്ടുവേദനയ്ക്കും സന്ധിവേദനകള്ക്കുമെല്ലാം പരിഹാരമായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ നമുക്കു തന്നെ അടുക്കളയിലെ ചേരുവകള്‍ ചേര്‍ത്ത് ഉപയോഗിയ്ക്കാവുന്ന പലതും പെടുന്നു.
ഇത്തരത്തില്‍ അടുക്കളയിലെ ചേരുവകള്‍ ചേര്‍ത്തുണ്ടാക്കാവുന്ന ഒരു പ്രത്യേക പാനീയത്തെ, ഇതിലിടുന്ന പൊടിയെ കുറിച്ചറിയൂ, മുട്ടുവേദനയ്ക്ക് നൂറു ശതമാനം ഫലപ്രദമെന്നു വേണം, പറയുവാന്‍.

കുരുമുളക്, ചുക്ക്, ജീരകം
കുരുമുളക്, ചുക്ക്, ജീരകം എന്നിവയാണ് ഇതിലെ ചേരുവകള്‍. ഇവയെല്ലാം തന്നെ ആരോഗ്യപരായ ഗുണങ്ങളാല്‍ മികച്ചു നില്ക്കുന്നവയുമാണ്. പല അസുഖങ്ങള്‍ക്കുമുള്ള മരുന്നുകള്‍ കൂടിയാണിത്. ഇവയിലെ മരുന്നു ഗുണങ്ങള്‍ തന്നെയാണ് മുട്ടു വേദനയ്ക്കും പരിഹാരമായി വരുന്നത്.

ഇവയില്‍
കുരുമുളകില്‍ പെപ്പറൈന് എന്ന പ്രത്യേക ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇതില്‍ വൈറ്റമിന്‍ എ, സി, ഫ്ളേവനോയ്ഡുകള്‍, കരോട്ടിനുകള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ജീരകവും ആരോഗ്യപരമായ ഗുണങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന ഒന്നാണ്. വയറിന്റെ ആരോഗ്യത്തിനും തടി കുറയാനുമെല്ലാം മികച്ച ഒന്നാണിത്. ഇതു പോലെയാണ് ഇഞ്ചിയുടെ ഉണങ്ങിയ രൂപമായ ചുക്കും. ആരോഗ്യപരമായ പല ഗുണങ്ങളാലും മികച്ചു നില്ക്കുന്ന ഒന്നാണിത്.

ഇവയുടെ എല്ലാം പൊടികളാണ്
ഇവയുടെ എല്ലാം പൊടികളാണ് എടുക്കേണ്ടത്. ഇവ കൃത്യമായ ആനുപാതത്തില്‍ എടുക്കുകയെന്നത് ഏറെ പ്രധാനവുമാണ്. ഇവ ഫ്രഷായി പൊടിച്ചെടുക്കുന്നതാണ് കൂടുതല്‍ നല്ലത്. വേണമെങ്കില്‍ വറുത്തു പൊടിയ്ക്കുകയുമാകാം. നാലു ടീസ്പൂണ്‍ കുരുമുളക്, മൂന്നു ടീസ്പൂണ്‍ ജീരകം, മൂന്നു ടീസ്പൂണ്‍ ചുക്ക് എന്നിങ്ങനെ അനുപാതത്തില്‍ എടുക്കുക. ഇവ നല്ലപോലെ കലര്‍ത്തുകയും വേണം.

തിളപ്പിച്ച വെള്ളം
ഒരു ഗ്ലാസ് തിളപ്പിച്ച വെള്ളം, ചൂടോടെ വേണം, എടുക്കുക. ഈ പൊടികള്‍ ഒരുമിച്ചു കലര്‍ത്തിയതില്‍ നിന്നും 2 ടീസ്പൂണ്‍ പൊടിയെടുത്ത് ഇതില്‍ കലര്‍ത്തുക. ഇത് നല്ലപോലെ ഇളക്കിയ ശേഷം കുടിയ്ക്കാം. ഈ പ്രത്യേക പാനീയം മുട്ടുവേദനയും സന്ധിവേദനയുമെല്ലാം മാറ്റാന്‍ ഏറെ നല്ലതാണ്.

ഇതു കുടിയ്ക്കുവാനും
ഇതു കുടിയ്ക്കുവാനും പ്രത്യേക രീതിയുണ്ട്. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇതും ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പു വേണം, കുടിയ്ക്കുവാന്‍. ഉച്ചയ്ക്ക് ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായും രാത്രി ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്‍പായും ഇതു കുടിയ്ക്കാം. ഇത് ദിവസവും ചെയ്യുന്നത് മുട്ടു വേദനയും സന്ധിവേദനയുമെല്ലാം അകറ്റും. ഇത്തരം ഭാഗങ്ങളിലുണ്ടാകുന്ന നീരു മാറുവാനും ഇത് ഏറെ സഹായകമാകുന്ന ഒന്നു തന്നെയാണ്. വേദനയും നല്ല രീതിയില്‍ കുറയ്ക്കുന്ന ഒന്നാണിത്.

എല്ലുകള്‍ക്കു ബലം നല്കുവാനും
എല്ലുകള്‍ക്കു ബലം നല്കുവാനും ഈ ഭാഗത്തുണ്ടാകുന്ന ജ്വലനം ഒഴിവാക്കാനുമെല്ലാം ഇത് ഏറെ നല്ലതു തന്നെയാണ്. എല്ലുകള്‍ക്കു ബലം നല്‍കാനും ഈ പ്രത്യേക പാനീയം സഹായിക്കുന്നു.

ശരീരത്തിന് പ്രതിരോധ ശേഷി ന
ശരീരത്തിന് പ്രതിരോധ ശേഷി നല്കുവാനും ഇത് ഏറെ നല്ലതു തന്നെയാണ്. അമിതമായ കൊഴുപ്പിനെ ശരീരത്തില്‍ നിന്നും പുറന്തള്ളുവാന്‍ ഇതിലെ മൂന്നു ചേരുവകളും ഏറെ സഹായിക്കും. വയറിന്റെ ആരോഗ്യത്തിന് മികച്ച ഒന്നു കൂടിയാണ് ഇത്. അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.



Click it and Unblock the Notifications
