Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
രാവിലെയുള്ള ആ ഒരു സ്‌ട്രെച്ച് ആയുസ്സിന്റെ നീളം കൂട്ടും
നമ്മുടെ പ്രഭാതശീലങ്ങളാണ് എപ്പോഴും നമ്മുടെ മുന്നോട്ടുള്ള സമയത്തെ തീരുമാനിക്കുന്നത്. ആരോഗ്യത്തോടെയും ഊര്‍ജ്ജത്തോടേയും എഴുന്നേറ്റാല്‍ അത് നിങ്ങളുടെ ദിവസം മുഴുവന്‍ ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുന്നു. അതിരാവിലെ പല ശീലങ്ങളും ഉള്ളവര്‍ ഉണ്ടാവാം. അതില്‍ തന്നെ രാവിലെ എഴുന്നേറ്റ ഉടനെ വെള്ളം കുടിക്കുന്നവര്‍ അല്ലെങ്കില്‍ ഫോണ്‍ നോക്കുന്നവര്‍ മെഡിറ്റേഷന്‍ ചെയ്യുന്നവര്‍ എന്നിങ്ങനെ നിരവധി ആളുകള്‍ ഉണ്ടാവാം. എന്നാല്‍ എപ്പോഴും ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടിയും ആയുസ്സ് കൂട്ടുന്നതിന് വേണ്ടിയും നമുക്ക് ചില ആരോഗ്യശീലങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കാം.

നിങ്ങള്‍ രാവിലെ എഴുന്നേറ്റ് വര്‍ക്കൗട്ട് ചെയ്യുന്ന വ്യക്തിയാണെങ്കില്‍ പോലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉടനേയുള്ള സ്‌ട്രെച്ച് നിങ്ങളുടെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. വരാനിരിക്കുന്ന ദിവസങ്ങളെ പോലും ഇത് ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്തുന്നു. പ്രഭാതത്തില്‍ ചെയ്യുന്നത് ഒരു സ്‌ട്രെച്ച് ആണെങ്കില്‍ പോലും അത് നിങ്ങള്‍ക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്നത് നിസ്സാരമല്ല. എന്തൊക്കെ ഗുണങ്ങളാണ് രാവിലത്തെ ആ ഒരു സ്‌ട്രെച്ച് നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

എന്തുകൊണ്ടാണ് രാവിലെയൊരു സ്‌ട്രെച്ച്?
രാവിലെ തന്നെ സ്‌ട്രെച്ച് ചെയ്യണം എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? നമ്മുടെ ശരീരം എപ്പോഴും മണിക്കൂറുകള്‍ നീണ്ട് നില്‍ക്കുന്ന ഉറക്കത്തിന് ശേഷം ആണ് രാവിലെ എഴുന്നേല്‍ക്കുന്നത്. ഈ സമയം ശരീരത്തിന്റെ താപനില കുറയുന്നു. ഇത് നിങ്ങളുടെ പേശികളില്‍ പിരിമുറുക്കം കൊണ്ട് വരുകയും അവ ചുരുങ്ങിയതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അതിരാവിലെ ഇവക്ക് അല്‍പം ആയാസം നല്‍കുന്നത് പിന്നീടുള്ള നിങ്ങളുടെ സമയത്തെ ആരോഗ്യമുള്ളതാക്കി മാറ്റുന്നു. രാവിലത്തെ ഒരു സ്‌ട്രെച്ചില്‍ എന്തൊക്കെ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നു എന്ന് നമുക്ക് നോക്കാം.

വീക്കം, പരിക്കുകള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുന്നു
ശരീരത്തിന് പലപ്പോഴും വീക്കം നിലനില്‍ക്കുന്ന ഒരു അവസ്ഥക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള സ്‌ട്രെച്ച് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു എന്ന് പറയുന്നത്. ഇത് സന്ധികളുടേയും പേശികളുടേയും വേദന കുറക്കുന്നു. നിങ്ങള്‍ രാവിലെ വ്യായാമം ചെയ്യാത്ത വ്യക്തിയാണെങ്കില്‍ പോലും നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള സട്രെച്ച് ഒരു വ്യായാമത്തിന്റെ ഗുണം നല്‍കുന്നു. പരിക്കുകള്‍ നമ്മുടെ ശരീരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഒരു സ്‌ട്രെച്ച് ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് സജീവമായ വഴക്കം ശരീരത്തിന് നല്‍കുന്നു.

നാഡീവ്യൂഹം സജീവമാക്കുന്നു
പലരിലും സന്ധികളിലും മറ്റുമുണ്ടാവുന്ന വേദന പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. പലരിലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ മന്ദതയും ക്ഷീണവും അസ്വസ്ഥതയും അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് ഈ ഒരു സ്‌ട്രെച്ചിലൂടെ സാധിക്കുന്നു. നിങ്ങളുടെ ശരീരത്തെ ഉണര്‍ത്തുന്നതിനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ് ഇതെന്നതില്‍ സംശയം വേണ്ട. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് പാരാസിംപതിറ്റിക് നാഡീവ്യവസ്ഥയെ സജീവമാക്കുകയും ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മനസ്സിനും ശരീരത്തിനും ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.

മാനസികാരോഗ്യം
മാനസികാരോഗ്യത്തിന്റെ കാര്യത്തിലും മികച്ചതാണ് ഇത്തരം സ്്‌ട്രെച്ചുകള്‍. കാരണം ഇത് നിങ്ങളുടെ ചിന്തകളെ വര്‍ദ്ധിപ്പിക്കുന്ന മനസ്സിനും ഊര്‍ജ്ജം നല്‍കുന്നു. ശരീരത്തിന് നല്‍കുന്ന അതേ ഊര്‍ജ്ജം തന്നെ മനസ്സിനും ലഭിക്കുന്നു. അതിലൂടെ ശരീരത്തിനെന്ന പോലെ മനസ്സിനും ചെറുപ്പമാവുന്നു. ശരീരം ഒന്ന് അയഞ്ഞ് കഴിഞ്ഞാല്‍ ഇത് പുതിയ ഊര്‍ജ്ജത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. വര്‍ക്കൗട്ട് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ച അവസ്ഥയിലേക്ക് എത്തുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും കണ്ടെത്താന്‍ ശരീരം സ്വയം തയ്യാറാവുന്നു.

സമ്മര്‍ദ്ദം ഇല്ലാതാക്കുന്നു
സമ്മര്‍ദ്ദം എന്നത് നിങ്ങളില്‍ ഏത് അവസ്ഥയിലും ഉണ്ടാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഒരു സ്‌ട്രെച്ച് നിര്‍ബന്ധമാണ്. ചുരുങ്ങിയത് സമ്മര്‍ദ്ദ രഹിതമായ ജീവിതത്തിന് വേണ്ടി രാവിലെ 10 മിനിറ്റ് നീണ്ടുനില്‍ക്കുന്ന സ്‌ട്രെച്ച് പോലും ജീവിത കാലം മുഴുവന്‍ ഗുണം ചെയ്യുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ജീവിതത്തിലെ ഏറ്റവും വലിയ വില്ലനായ സ്‌ട്രെച്ചിനെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇതിലൂടെ ജീവിതത്തില്‍ സമാധാനവും സന്തോഷവും തിരിച്ച് പിടിക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് ഇതിലൂടെ ദിവസവും നല്ല ഉറക്കം ലഭിക്കുന്നതിനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ഒരു സ്‌ട്രെച്ചെങ്കിലും ദിവസവും ചെയ്യൂ. ഇത് ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications










