Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
വയര്‍ കുറയ്ക്കും ആയുര്‍വേദ ജീരക പാനീയം
വയര്‍ കുറയ്ക്കും ആയുര്‍വേദ ജീരക പാനീയം
വയര്‍ ചാടുന്നത് ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷ ഭേദമില്ലാതെ പലരേയും അലട്ടുന്ന ഒന്നാണ്. എന്തിന്, ഇപ്പോഴത്തെ കാലത്ത് കൊച്ചു കുട്ടികള്‍ക്കു പോലും ഭക്ഷണ ശീലങ്ങള്‍ കൊണ്ടും വ്യായാമക്കുറവു കൊണ്ടും വയര്‍ ചാടാറുണ്ട്. അധികം തടിയില്ലാത്തവര്‍ക്കു പോലും വയര്‍ ചാടുന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്.
വയര്‍ ചാടുന്നതിന് കാരണങ്ങള്‍ പലതാണ്. ഭക്ഷണം മുതല്‍ ചില രോഗങ്ങളും മരുന്നുകളും വരെ ഇതില്‍ പെടുന്നു. ലിവര്‍ പ്രശ്‌നങ്ങള്‍, കൊളസ്‌ട്രോള്‍ എന്നിവയ്‌ക്കെല്ലാം വയര്‍ ചാടുന്നത് ഒരു ലക്ഷണമായി പറയാം. വയറ്റിലെ കൊഴുപ്പാകട്ടെ, മറ്റേതു ഭാഗത്തെ കൊഴുപ്പിനേക്കാളും അപകടകരവും പെട്ടെന്ന് അടിഞ്ഞു കൂടുന്നതും അടിഞ്ഞു കൂടിയാല്‍ നീക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതുമാണ്.
വയറ്റിലെ കൊഴുപ്പു കളയും, തടി കളയും എന്നെല്ലാം അവകാശപ്പെട്ട് പല കൃത്രിമ മരുന്നുകളും വിപണിയില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഇവയെല്ലാം തന്നെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ശരീരത്തിന് ദോഷം വരുത്തും. അപൂര്‍വം ചിലതു ഗുണം നല്‍കിയേക്കാം, എന്നാല്‍ പാര്‍ശ്വ ഫലങ്ങള്‍ ഇരട്ടിയാകും. വയര്‍ കുറഞ്ഞാലും പല രോഗങ്ങളും ശരീരം ഏറ്റു വാങ്ങേണ്ടിയും വരും.
വയര്‍ ചാടുന്നതു കുറയുവാന്‍ സഹായിക്കുന്ന പല വീട്ടു വൈദ്യങ്ങളുമുണ്ട്. വീട്ടില്‍ തന്നെ വളരെ സുരക്ഷിതമായ ചേരുവകള്‍ ഉപയോഗിച്ചു ചെയ്യാവുന്ന ചിലത്. ഇത്തരത്തിലെ ഒരു ആയുര്‍വേദ പാനീയത്തെ കുറിച്ചറിയൂ, വീട്ടില്‍ തന്നെ തികച്ചും പ്രകൃതിദത്തമായ ചേരുവകള്‍ ഉപയോഗിച്ചു തയ്യാറാക്കുന്ന ഒന്ന്.

കറുവാപ്പട്ട, മഞ്ഞള്‍, ഇഞ്ചി, പുതിന, ജീരകം
കറുവാപ്പട്ട, മഞ്ഞള്‍, ഇഞ്ചി, പുതിന, ജീരകം എന്നിവയാണ് ഇതിന്റെ പ്രധാന ചേരുവകള്‍. ജീരകം തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ്. ദഹനം മെച്ചപ്പെടുത്തിയും ശരീരത്തിന് ചൂടു നല്‍കിയുമാണ് ഈ ഗുണം ലഭിയ്ക്കുന്നത്. ഇതില്‍ ചേര്‍ക്കുന്ന കറുവാപ്പട്ടയും ശരീരത്തിന്റെ അപചയ പ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

മഞ്ഞള്‍,പുതിനയില
മഞ്ഞള്‍ തടിയും കൊഴുപ്പുമെല്ലാം കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ കുര്‍കുമിനാണ് ഈ ഗുണം നല്‍കുന്നത്. നല്ലൊരു ആന്റിഓക്‌സിഡന്റാണ് ഇത്. ശരീരത്തില്‍ നിന്നും പെട്ടെന്നു കൊഴുപ്പുരുക്കുന്ന പ്രത്യേക ഗുണം ഇതിനുണ്ട്. ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളും തടായന്‍ മെച്ചവുമാണ്. പുതിനയില, ഇഞ്ചി എന്നിവയും ശരീരത്തിലെ കൊഴുപ്പു കളയാന്‍ ഗുണകരമായവാണ്.

ഈ പ്രത്യേക പാനീയം
ഈ പ്രത്യേക പാനീയം തയ്യാറാക്കുവാന്‍ വേണ്ടതിലും അര ഗ്ലാസ് വെള്ളം കൂടുതലായി എടുക്കുക. അതായത് ഒരു ഗ്ലാസിനായി ഒന്നര ഗ്ലാസ് വെള്ളമെടുക്കുക. ഊ ഒന്നര ഗ്ലാസ് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ചെറുജീരകം, 1 ടീസ്പൂണ്‍ കറുവാപ്പട്ട പൊടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, നാലോ അഞ്ചോ പുതിനയില, ഒരു കഷ്ണം ഇഞ്ചി ചതച്ചത് എന്നിവയാണ് ഇടേണ്ടത്. ഇത് നല്ലപോലെ തിളപ്പിയ്ക്കുക. ചെറു തീയില്‍ വേണം, തിളപ്പിയ്ക്കാന്‍. ഇത് കുറഞ്ഞ് ഒരു ഗ്ലാസ് വെള്ളമാകണം. ഈ വെള്ളം ഊറ്റിയെടുക്കുക. പിന്നീട് ഇതിന്റെ ചൂട് കുടിയ്ക്കാന്‍ പാകമാകുമ്പോള്‍ ഇതിലേയ്ക്ക് അല്‍പം നാരങ്ങാനീരു ചേര്‍ത്തിളക്കണം. ഇത് കുടിയ്ക്കാം.

രാത്രി കിടക്കാന്‍
രാത്രി കിടക്കാന്‍ നേരത്ത് ഇതു കുടിയ്ക്കുന്നതാണ് ഏറെ നല്ലത്. ആദ്യ ഏഴു ദിവസം ഇതു കുടിയ്ക്കുക. പിന്നീട് രണ്ടാഴ്ച, അതായത് 14 ദിവസം കുടിയ്‌ക്കേണ്ടതില്ല. പിന്നീട് അടുത്ത ഒരാഴ്ച, അതായത് 7 ദിവസം കുടിയ്ക്കുക. ഒറ്റയടിയ്ക്കു കുടിയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇത് പലപ്പോഴായി കുടിയ്ക്കാം. ഭക്ഷണ ശേഷം കുറയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇത് ആയുര്‍വേദ പാനീയമായതിനാല്‍ തന്നെ പഥ്യവും പ്രധാനം. ഇതു കഴിയ്ക്കുമ്പോള്‍ നോണ്‍ വെജ് ഒഴിവാക്കുക. ഇതു പോലെ കൊഴുപ്പുള്ള ഭക്ഷണങ്ങളും കുറയ്ക്കുക. ഇതും കുടിച്ച് ഇഷ്ടം പോലെ നോണ്‍ വെജും കൊഴുപ്പും കഴിച്ചാല്‍ ഗുണം കിട്ടില്ല. കുടിയ്ക്കുന്ന സമയത്തു മാത്രമേ പഥ്യം വേണ്ടൂ.

ജീരക പാനീയം
ഗര്‍ഭിണിയാകാന്‍ തയ്യാറെടുക്കുന്നവരും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കായി മരുന്നു കഴിയ്ക്കുന്നവരും ഇതൊഴിവാക്കുക. പ്രസവം കഴിഞ്ഞവര്‍ക്കും മുലയൂട്ടുന്നവര്‍ക്കും ഇതു നല്ലൊരു മരുന്നാണ്. തൈറോയ്ഡ്, ഫാറ്റി ലിവര്‍, പ്രമേഹ, കൊളസ്‌ട്രോള്‍ രോഗികള്‍ക്കെല്ലാം തന്നെ ഇത് ഉപയോഗിയ്ക്കാം.

വയറു മാത്രമല്ല
വയറു മാത്രമല്ല, ശരീരത്തിലെ കൂടുതലുള്ള കൊഴുപ്പു കുറയ്ക്കുന്ന ഒന്നും കൂടിയാണിത്. പല തരം രോഗങ്ങള്‍ക്കു പ്രതിരോധവും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ദഹനം മെച്ചപ്പെടുത്തുവാനും വയര്‍ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ ഉത്തമമാണ്. ഇതിലെ ഓരോ ചേരുവകളും വ്യത്യസ്തമായ ആരോഗ്യ ഗുണങ്ങളാല്‍ മികച്ചതായതു കൊണ്ടു തന്നെ ഇതു നല്‍കുന്ന ആരോഗ്യ ഗുണങ്ങളും മികച്ചതാണ്.



Click it and Unblock the Notifications











