Latest Updates
-
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ -
വയറിലെ കൊഴുപ്പ് കരളിനെ നശിപ്പിക്കുമോ? ഈ മാറ്റങ്ങൾ അത്ഭുതം സൃഷ്ടിക്കും -
അക്ഷയ തൃതീയ: സ്വർണം വാങ്ങാൻ ഈ സമയം തെരഞ്ഞെടുത്താൽ ഭാഗ്യം കൂടെ -
അശ്വതി നക്ഷത്ര ചന്ദ്രദർശനം: സാമ്പത്തിക ഭാഗ്യം നിങ്ങളെ തേടിയെത്തുമോ? -
ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ: 2026 ഏപ്രിൽ 18-ന് ജീവിതം മാറും -
നക്ഷത്രഫലം ഏപ്രിൽ 18: കരിയറിൽ വൻ കുതിപ്പ്, ഭാഗ്യം ആർക്കൊക്കെ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; ശനിദോഷം മാറാന്‍ ശ്രദ്ധിക്കേണ്ടവ -
രാശിഫലം: സാമ്പത്തിക നേട്ടവുമായി ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം -
ഉഷ്ണതരംഗം വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ചയേ വരില്ല! -
ഉഷ്ണതരംഗം: വർക്കൗട്ട് ചെയ്യുന്ന പുരുഷന്മാർ ഈ തെറ്റ് ഒഴിവാക്കൂ!
ഏകാഗ്രതയും ഓര്‍മ്മശക്തിയും കടുകിട മാറാതെ കൂട്ടാന്‍ 5 യോഗ
പ്രായമാകുമ്പോള്‍ നമ്മുടെ ഓര്‍മ്മശക്തിയും ഏകാഗ്രതയും എല്ലാം അല്പം പ്രശ്നത്തിലാവുന്നു. ഇതിന്റെ ഫലമായി പലപ്പോഴും പല വിധത്തിലുള്ള മാനസിക ശാരീരിക അസ്വസ്ഥതകളും പലരും പ്രകടിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതല്ലാതെ പ്രായത്തെ മാത്രം കുറ്റം പറയാതെയും ചിലരില്‍ ഓര്‍മ്മശക്തി കുറയുകയും ഏകാഗ്രത നഷ്ടപ്പെടുകയും ചെയ്യുന്നു. ആരോഗ്യത്തിന് വെല്ലുവിളി എന്നതിനേക്കാള്‍ നമ്മുടെ ദൈനം ദിന കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടുമ്പോഴാണ് പലരും ഈ പ്രശ്നത്തെ ഗൗരവമായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ നാം ശ്രദ്ധിക്കേണ്ടത് എപ്രകാരം ഇതിനെ മാറ്റാം എന്നതാണ്. പലപ്പോഴും സമ്മര്‍ദ്ദപൂരിതമായ ഒരു അന്തരീക്ഷത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ നാള്‍ക്കുനാള്‍ അത് മാനസികാരോഗ്യത്തെ വളരെ പ്രയാസപ്പെടുത്തുകയും ചെയ്യുന്നു.

എന്നാല്‍ ഇന്നത്തെ കാലത്ത് യോഗയിലൂടെ ഇത്തരം പ്രശ്നങ്ങളെ നമുക്ക് നിസ്സാരമായി പരിഹരിക്കാം. അതിന് വേണ്ടി യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടില്ലാതേയും നമുക്ക് ആരോഗ്യം സംരക്ഷിക്കുന്നതിനും മാനസികാരോഗ്യത്തിനും ചില സ്പെഷ്യല്‍ യോഗാസനങ്ങള്‍ ശീലമാക്കാം. ധ്യാനം, യോഗ, ശ്വസന വ്യായാമങ്ങള്‍ തുടങ്ങിയവ നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ്. ശരീരത്തിനേയും മനസ്സിനേയും ഒരു പോലെ പ്രശ്നങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശാരീരിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും യോഗ സഹായിക്കുന്നു. എന്നാല്‍ ഏതൊക്കെ യോഗാസനങ്ങളാണ് ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതെന്ന് നമുക്ക് നോക്കാം.

വൃക്ഷാസനം
വൃക്ഷാസനം അഥവാ ട്രീ പോസ് വളരെയധികം ശ്രദ്ധയോടേയും ഏകാഗ്രതയോടെയും ചെയ്യേണ്ട ഒരു യോഗാസനമാണ്. വൃക്ഷാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം നിവര്‍ന്ന് പാദങ്ങള്‍ ചേര്‍ത്ത് വെച്ച് നില്ക്കുക. ശേഷം വലത് കാല് മടക്കി പാദങ്ങള്‍ ഇടത് കാലിന്റെ അകത്തേ തുടയില്‍ വെക്കുക. ശേഷം ശ്വാസം പതുക്കേ ഉള്ളിലേക്കെടുത്ത് കൈകള്‍ രണ്ടും തലക്ക് മീതെ കൂപ്പുകൈ ആയി പിടിക്കുക. ഇത്തരത്തില്‍ അഞ്ചോ പത്തോ സെക്കന്റുകള്‍ തുടരാവുന്നതാണ്. പിന്നീട് പൂര്‍വ്വ സ്ഥിതിയിലേക്ക് വന്ന് ഇടത് വശത്തും ആവര്‍ത്തിക്കാവുന്നതാണ്. ഇത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുകയും ഏകാഗ്രതയും ശ്രദ്ധയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏത് പ്രായക്കാര്‍ക്കും വൃക്ഷാസനം ശീലിക്കാവുന്നതാണ്.

സര്‍വാംഗാസനം
നമ്മുടെ ശരീരത്തിലെ സര്‍വ്വ അംഗങ്ങളുടേയും ആരോഗ്യത്തിന് പരിശീലിക്കാവുന്നതാണ് സര്‍വ്വാംഗാസനം. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം യോഗ മാറ്റില്‍ മലര്‍ന്ന് കിടക്കുക. ശേഷം കൈകള്‍ രണ്ടും ശരീരത്തോട് ചേര്‍ത്ത് വെക്കുക. പതുക്കെ നിങ്ങളുടെ കാലുകള്‍ നിലത്ത് നിന്ന് മുകളിലേക്ക് ലംബമായി ഉയര്‍ത്തുക. പതിയെ അരക്കെട്ടിന് ഇരുകൈകള്‍ കൊണ്ടും സപ്പോര്‍ട്ട് നല്കി ഇടുപ്പ് ഭാഗവും മുകളിലേക്ക് ഉയര്‍ത്തുക. മുഴുവനായി കാലുകള്‍ ഉയര്‍ത്തി കഴിഞ്ഞാല്‍ നിങ്ങളുടെ ശരീരം മൊത്തത്തില്‍ ലംബമായി നില്ക്കുന്നു. ഈ സമയം പതുക്കെ അരക്കെട്ടില്‍ നിന്ന് കൈകള്‍ വിടുവിച്ച് നിലത്ത് സമാന്തരമായി വെക്കുക. കുറച്ച് സെക്കന്റുകള്‍ ഈ പോസില്‍ നിന്നതിന് ശേഷം പതിയെ പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങുക. ഇത് നിങ്ങളുടെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഓര്‍മ്മശക്തിക്കും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

സേതുബന്ധാസനം
സേതുബന്ധാസനം അഥവാ ബ്രിഡ്ജ് പോസ് ആരോഗ്യത്തിന് സഹായിക്കുന്നതാണ്. ഈ യോഗാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിനും അവയവങ്ങള്‍ക്കും ശക്തി ലഭിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച പോസ് ആണ് ഇതെന്നതില്‍ സംശയം വേണ്ട. സേതുബന്ധാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം മലര്‍ന്ന് കിടക്കുക. നിങ്ങളുടെ പാദങ്ങള്‍ ഒരടി അകലത്തില്‍ വെക്കുക. അതിന് ശേഷം പാദങ്ങള്‍ ശക്തമായി തറയില്‍ അമര്‍ത്തി ശരീരം പായയില്‍ നിന്ന് ഉയര്‍ത്തുക. കൈപ്പത്തികള്‍ തറയില്‍ തന്നെ ഉറപ്പിച്ച് നിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ ബാലന്‍സും ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ഹലാസനം
ഹലാസനം ചെയ്യുന്നതിന് ആരോഗ്യത്തിന് വളരെ എളുപ്പത്തില്‍ സഹായിക്കുന്ന ഒന്നാണ് എന്നതില്‍ സംശയം വേണ്ട. ഇത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് നാഡി വ്യവസ്ഥയേയും വൈഞ്ജാനിക പ്രവര്‍ത്തനത്തേയും സഹായിക്കുന്നു. ഹലാസനം ചെയ്യുന്നതിന് വേണ്ടി ആദ്യം കൈകള്‍ രണ്ടും ശരീരത്തോട് ചേര്‍ത്ത് വെച്ച് കിടക്കുക. പതുക്കെ മുട്ടുകള്‍ രണ്ടും നെഞ്ചിലേക്ക് കൊണ്ട് വരുക. പതുക്കേ രണ്ട് മുട്ടുകളും തലക്ക് മുകളിലേക്ക് ഉയര്‍ത്തുന്നതിന് ശ്രദ്ധിക്കുക. ശേഷം കാലുകള്‍ തലക്ക് മുകളിലൂടെ തലക്ക് പിറക് ഭാഗത്തേക്ക് എത്തിക്കുക. ഇത് തറയില്‍ സ്പര്‍ശിച്ച ശേഷം വീണ്ടും ശവാസനത്തിലേക്ക് വരുക. ഈ സമയം കൈകള്‍ നിലത്താണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

പശ്ചിമോത്താനാസനം
അമിതവണ്ണത്തേയും തടിയേയും വയറിലെ കൊഴുപ്പിനേയും കുറക്കുന്നതിന് വേണ്ടി പശ്ചിമോത്താനാസനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും കരുത്തിനും വളരെ മികച്ച ഫലങ്ങള്‍ നല്‍കുന്നതാണ്. ഇത് ചെയ്യുന്നതിന് വേണ്ടി കാലുകള്‍ നീട്ടി നിവര്‍ന്ന് ഇരിക്കുക. അതിന് ശേഷം കൈകള്‍ മുന്നോട്ട് നീട്ടുന്നതിന് ശ്രദ്ധിക്കുക. പിന്നീട് കൈ വിരലുകള്‍ കൊണ്ട് കാല്‍വിരലുകള്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ തല ഭാഗം കാല്‍മുട്ടിലേക്ക് മുട്ടിക്കുന്നതിന് ശ്രദ്ധിക്കുക. ഈ പോസ് അല്പ സമയം ചെയ്യേണ്ടതാണ്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശാരീരിക ആരോഗ്യത്തിന് മാത്രമല്ല മാനസികമായ ആരോഗ്യത്തിനും ഓര്‍മ്മശക്തിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തിന് കഴിയുന്നിടത്തോളം മാത്രം സ്ട്രെച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications











