Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
രക്തസമ്മര്‍ദ്ദം, തലകറക്കം; ഒമേഗ -3 അധികമായാല്‍ അപകടമേറെ
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ചേര്‍ക്കാതെ ഒരു ഡയറ്റ് പ്ലാനും പൂര്‍ത്തിയാകില്ല, ഇവ നമ്മുടെ സിസ്റ്റത്തിന് വളരെ പ്രധാനപ്പെട്ട ഫാറ്റി ആസിഡുകളാണ്. ഫാറ്റി ആസിഡുകള്‍ ശരീരം ഉത്പാദിപ്പിക്കുന്നില്ല. അതിനാല്‍, ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണക്രമം ഉള്‍പ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്, കാരണം ഭക്ഷണത്തില്‍ നിന്ന് പോഷണം നേടാനുള്ള എളുപ്പവഴിയാണിത്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടിസ്ഥാനപരമായി പോളിഅണ്‍സാച്ചുറേറ്റഡ് ആരോഗ്യകരമായ കൊഴുപ്പുകളാണ്, അവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്.
ശരിയായ സമീകൃതാഹാരം നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് വിപണിയില്‍ ലഭ്യമായ മത്സ്യ എണ്ണ ഗുളികകള്‍ കഴിക്കാം. മത്സ്യ എണ്ണയ്ക്ക് എണ്ണമറ്റ ഗുണങ്ങളുണ്ട്, പക്ഷേ അമിതമായ ഉപയോഗം നിരവധി പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകും. ഒമേഗ-3 ഫാറ്റി ആസിഡ് അധികമായി കഴിക്കുന്നതിന്റെ ദൂഷ്യഫലങ്ങള്‍ എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

മൂക്കിലും മോണയിലും രക്തസ്രാവം
ശരീരത്തിലെ അമിതമായ ഒമേഗ -3 ഫാറ്റി ആസിഡിന്റെ അളവ് കാരണം ആളുകള്‍ അനുഭവിക്കുന്ന സാധാരണ പാര്‍ശ്വഫലങ്ങളിലൊന്ന് രക്തസ്രാവമാണ്. ഇത് രക്തം കട്ടപിടിക്കുന്നത് മൂലമാകാം, ഇത് രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ആവശ്യത്തിലധികം ഫാറ്റി ഓയില്‍ കഴിച്ചാല്‍ മൂക്കില്‍ നിന്ന് രക്തസ്രാവവും മോണയില്‍ നിന്ന് രക്തസ്രാവവും ഉണ്ടാകുന്നതായി ധാരാളം ആളുകള്‍ പരാതിപ്പെടുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ വര്‍ദ്ധനവ്
ഒമേഗ -3 ഫാറ്റി ആസിഡിന്റെ ഉയര്‍ന്ന ഡോസ് കാരണം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുകയും പ്രമേഹം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മത്സ്യ എണ്ണ ഗുളികകള്‍ കഴിക്കുന്നവര്‍ ഡോസിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഗുളികകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക.

ഓക്കാനം
ഫാറ്റി ആസിഡുകളില്‍ കൊഴുപ്പ് കൂടുതലാണ്, അവ ആസിഡ് റിഫ്ളക്സുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഓക്കാനം, തലവേദന, നെഞ്ചെരിച്ചില്‍, ദഹനക്കേട് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍, ദിവസേന മിതമായ അളവില്‍ ഒമേഗ -3 കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായിക്കും.

കുറഞ്ഞ രക്തസമ്മര്‍ദ്ദം
മരുന്നിന്റെ കാര്യത്തില്‍ നിങ്ങളുടെ ഡോക്ടറെയും ഡയറ്റീഷ്യനെയും സമീപിച്ചതിന് ശേഷം മത്സ്യ എണ്ണയുടെ ഗുളികകള്‍ കഴിക്കുന്നത് എല്ലായ്പ്പോഴും ഉപദേശിക്കപ്പെടുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ മരുന്നുകളുടെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

അതിസാരം
ഭക്ഷണത്തില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ചേര്‍ത്തതിന് ശേഷം വയറിളക്കത്തെക്കുറിച്ച് ധാരാളം ആളുകള്‍ പരാതിപ്പെടുന്നു. ഫാറ്റി ആസിഡുകള്‍ അധികമായി കഴിക്കുന്നത് ദഹനക്കേട്, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. ഫിഷ് ഓയില്‍ ഗുളികകള്‍ക്കൊപ്പം ചണവിത്ത്, വാല്‍നട്ട്, കൊഴുപ്പുള്ള മത്സ്യങ്ങള്‍ എന്നിവ അമിതമായി കഴിക്കുന്നത് അത്തരം അസ്വസ്ഥതകള്‍ക്ക് കാരണമാകും. ബാലന്‍സ് നിലനിര്‍ത്താനും ആവശ്യമായ അളവില്‍ ഭക്ഷണം കഴിക്കാനും ശ്രമിക്കുക.

ശരീരഭാരം കൂടുന്നു
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഒമേഗ -3 ഫാറ്റി ആസിഡ് വളരെയധികം ശുപാര്‍ശ ചെയ്യപ്പെടുന്നു, എന്നാല്‍ അധിക ഉപഭോഗം വിപരീത ഫലം കാണിച്ചേക്കാം. നിങ്ങള്‍ക്ക് ഇതിനകം അറിയാവുന്നതുപോലെ, മത്സ്യ എണ്ണയില്‍ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്, കൂടാതെ കലോറിയും കൂടുതലാണ്. അതിനാല്‍ ഇത് അമിതമായി കഴിക്കുന്നത് നിങ്ങളുടെ ശരീര ഭാരം വര്‍ദ്ധിപ്പിക്കും.

ഉറക്കമില്ലായ്മ
അധിക ഒമേഗ ഫാറ്റി ആസിഡുകള്‍ ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചില ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഉറക്കത്തിന് പ്രശ്നമുണ്ടാക്കുകയും അത് നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെ തടസ്സപ്പെടുത്തുകയും ക്രമരഹിതമായ ഉറക്കചക്രം ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍, ഫാറ്റി ഓയില്‍ മിതമായ അളവില്‍ കഴിക്കുന്നത് നന്നായി ഉറങ്ങാന്‍ സഹായിക്കും.

തലകറക്കം
കോഡ് ലിവര്‍ ഓയിലുകളില്‍ വിറ്റാമിന്‍ എ ധാരാളമുണ്ട്. കോഡ് ലിവര്‍ ഓയില്‍ അമിതമായി ഉപയോഗിക്കുന്നത് രക്തത്തിലെ വിറ്റാമിന്‍ എയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകും. ഇത് തലകറക്കം, സന്ധി വേദന, ഓക്കാനം എന്നിവയ്ക്ക് കാരണമാകും. ഇത് കരള്‍ തകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രത്യേക തരം ഒമേഗ -3 സപ്ലിമെന്റാണ് കോഡ് ലിവര്‍ ഓയില്‍.



Click it and Unblock the Notifications
