Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ഗുണങ്ങള് നല്ലതുതന്നെ, പക്ഷേ ഇഞ്ചി അധികം കഴിക്കരുത്; നിങ്ങളെ കാത്ത് ഈ 7 അപകടം
പണ്ടുകാലം മുതല്ക്കേ പാചകത്തിന് കൂട്ടായി ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. കറികള്ക്ക് രുചി കൂട്ടാന് ഉപയോഗിക്കുന്ന ഒരു സാധാരണ മസാല എന്നതിന് പുറമേ നിരവധി ആരോഗ്യ ഗുണങ്ങളും ഇഞ്ചിക്കുണ്ട്. ഇത് ഓക്കാനം, വീക്കം, സീസണല് രോഗങ്ങള് എന്നിവ പരിഹരിക്കാന് സഹായിക്കുന്നു. ഇഞ്ചി ചിലര്ക്ക് ഒരു അനുഗ്രഹമാണ്, എന്നാല് മറ്റുള്ളവര്ക്ക് ഇത് ഒരു ശാപവും. അതെ, ഇഞ്ചിക്ക് ചില പാര്ശ്വഫലങ്ങളും ഉണ്ട്.
ഇഞ്ചി അമിതമായി ഉപയോഗിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകും. ഇഞ്ചി അമിതമായി കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്, വയറിളക്കം, ഗര്ഭം അലസാനുള്ള സാധ്യത എന്നിവ വര്ദ്ധിപ്പിക്കും. കൂടാതെ, ഇത് മരുന്നുകളുമായി ഇടപഴകുകയും രക്തസമ്മര്ദ്ദം കുറയ്ക്കുകയും ചെയ്യും. ഇഞ്ചി അധികം കഴിച്ചാലുള്ള അപകടങ്ങള് എന്തൊക്കെയാണെന്ന് അറിയാന് ലേഖനം വായിക്കൂ.

നെഞ്ചെരിച്ചില്
ഇഞ്ചി ഉയര്ന്ന അളവില് കഴിക്കുന്നത് കഴിക്കുമ്പോള് നേരിയ നെഞ്ചെരിച്ചില് ഉണ്ടാകാം. ഇഞ്ചി കഴിച്ച് നെഞ്ചെരിച്ചില് അനുഭവപ്പെടുകയും ചെയ്യുന്നുവെങ്കില്, നിങ്ങള്ക്ക് ഇഞ്ചി ക്യാപ്സ്യൂള് രൂപത്തില് പരീക്ഷിച്ചുനോക്കാവുന്നതാണ്. ഇത് പാര്ശ്വഫലങ്ങള് ഉണ്ടാക്കിയേക്കില്ല. പ്രതിദിനം 4 ഗ്രാമില് കൂടുതല് ഇഞ്ചി കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.

രക്തസ്രാവം
ഇഞ്ചി അമിതമായി കഴിക്കുന്നത് ആളുകളില് രക്തസ്രാവ പ്രശ്നങ്ങള് വര്ദ്ധിപ്പിക്കും. ഇഞ്ചിയുടെ ആന്റി പ്ലേറ്റ്ലെറ്റ് (രക്തം നേര്പ്പിക്കല്) ഗുണങ്ങള് കാരണം രക്തസ്രാവമുണ്ടാകും. അമിതമായാല് എന്തും ആരോഗ്യത്തിന് ഹാനികരമാണ്. അതിനാല്, ഇഞ്ചി അധികം കഴിക്കുമ്പോള് ശ്രദ്ധിക്കുക.

വയറിളക്കം
ഇഞ്ചി വലിയ അളവില് കഴിച്ചാല് അത് വയറിളക്കത്തിന് കാരണമാകും. ഇതിലെ ജിഞ്ചറോളുകള് കുടലിലൂടെ ഭക്ഷണം കടന്നുപോകുന്നത് വേഗത്തിലാക്കുകയും വയറിളക്കത്തിന് കാരണമാവുകയും ചെയ്യും. ദഹനനാളത്തിന്റെ അസാധാരണമായ ചലനവും ദഹനനാളത്തിന്റെ അമിതമായ ദ്രാവക സ്രവവും വയറിളക്കത്തിന് കാരണമാകുന്നു.

വയറുവേദന
ഇഞ്ചി പിത്തരസം സ്രവിക്കുന്നതിനെ ഉത്തേജിപ്പിക്കുന്നു, ഇത് ദഹനത്തിന് ഗുണം ചെയ്യും. എന്നാല് നിങ്ങളുടെ വയറ് ശൂന്യമാണെങ്കില്, ഇത് അമിതമായ ഗ്യാസ്ട്രിക് ഉത്തേജനത്തിലേക്ക് നയിച്ചേക്കാം. ഇത് പിന്നീട് ദഹനപ്രശ്നത്തിനും വയറുവേദനയ്ക്കും കാരണമാകും. ഇഞ്ചിയിലെ ജിഞ്ചറോള് ആമാശയത്തെ പ്രകോപിപ്പിക്കും. ഇത് കൂടുതല് ആസിഡ് ഉത്പാദിപ്പിക്കുകയും നിങ്ങളെ അസ്വസ്ഥമാക്കുകയും ചെയ്യും. അതിനാല് വലിയ അളവില് ഇഞ്ചി കഴിക്കാതിരിക്കുക.

ഗര്ഭകാലത്ത് സുരക്ഷിതമല്ല
ഗര്ഭിണികളിലെ ഓക്കാനം കുറയ്ക്കാന് ഇഞ്ചിക്ക് കഴിയുമെങ്കിലും, ഇതിന്റെ മറുവശവും നിങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട്. ചില വിദഗ്ധരുടെ അഭിപ്രായത്തില്, ഇഞ്ചി കഴിക്കുന്നത് ഗര്ഭം അലസാനുള്ള സാധ്യത വര്ദ്ധിപ്പിക്കുമെന്നാണ്. അതിനാല് ഗര്ഭിണികള് പ്രതിദിനം 1500 മില്ലിഗ്രാമില് കൂടുതല് ഇഞ്ചി കഴിക്കരുത്.

ഷുഗര് ലെവല് ഉയര്ത്തുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലൂടെ പ്രമേഹ ചികിത്സയെ സഹായിക്കാന് ഇഞ്ചി സാധാരണയായി അറിയപ്പെടുന്നു. എന്നിരുന്നാലും, പ്രമേഹ മരുന്നിനൊപ്പം ഇഞ്ചി അധികം കഴിക്കുന്നത് നിങ്ങള്ക്ക് പ്രശ്നങ്ങള് ഉണ്ടാക്കാം. ഇഞ്ചി മരുന്നിന്റെ ഫലങ്ങള് വര്ദ്ധിപ്പിക്കുകയും ഹൈപ്പോഗ്ലൈസീമിയ അല്ലെങ്കില് രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമായി കുറയ്ക്കുകയും ചെയ്യും.

വായില് അസ്വസ്ഥത
ചില ഭക്ഷണങ്ങള് കഴിക്കുമ്പോള് ചില അലര്ജികള് ഉണ്ടാകാറുണ്ട്. രോഗലക്ഷണങ്ങള് സാധാരണയായി ചെവി, ചര്മ്മം, വായ എന്നിവയ്ക്ക് പ്രത്യേകമാണ്. ഇഞ്ചി അധികം കഴിക്കുമ്പോള് നിങ്ങളുടെ വായില് ചൊറിച്ചില് പോലെ ഒരു അലര്ജി ഉണ്ടായേക്കാം.



Click it and Unblock the Notifications
