Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പിസിഒഎസ്, എന്‍ഡോമെട്രിയോസിസ്; രോഗങ്ങളോട് പൊരുതാന്‍ ശ്രുതി ഹാസന് ചെയ്യുന്നത് ഇത്
ദക്ഷിണേന്ത്യക്കാര്‍ക്കിടയില്‍ പ്രിയങ്കരിയായ സിനിമാ താരമാണ് ശ്രുതി ഹാസന്. അവരുടെ മെലിഞ്ഞ ഫിറ്റായ ശരീരവും രൂപവുമെല്ലാം ആരാധകര്‍ വളരെയേറെ വാഴ്ത്താറുണ്ട്. അടുത്തിടെ നടി തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഒരു കാര്യം വെളിപ്പെടുത്തു. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ്, എന്‍ഡോമെട്രിയോസിസ് എന്നിവയുമായുള്ള തന്റെ പോരാട്ടത്തെക്കുറിച്ച് ശ്രുതി ഹാസന് സോഷ്യല്‍ മീഡിയയില്‍ എഴുതുകയുണ്ടായി. ഒരു നീണ്ട കുറിപ്പില്‍, താന്‍ ഏറ്റവും മോശമായ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്ന് ശ്രുതി ഹാസന് പങ്കുവെച്ചു.

ഇവ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ശ്രുതി ഹാസന് അടുത്തിടെ തന്റെ ഒരു വര്‍ക്ക്ഔട്ട് സെഷനില്‍ നിന്നുള്ള ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കിട്ടു. തന്റെ ഫിറ്റ്നസ് വഴികളെക്കുറിച്ച് വാചാലയായ താരം, ഈ വൈകല്യങ്ങളെ താന്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും ഇതിലൂടെ താന്‍ എങ്ങനെ പോസിറ്റീവ് ആയി നിലകൊള്ളുന്നുവെന്നും ആരാധകരോട് പറയുന്നുണ്ട്.
വെല്ലുവിളികളെ നേരിടുക
ഈ രോഗങ്ങളെ ഒരു ബാധ്യതയായി കാണുന്നില്ലെന്ന് 37കാരിയായ താരം പറയുന്നു. താരം പറയുന്നതനുസരിച്ച്, അവരുടെ വയറുവേദനയും ഉപാപചയ വെല്ലുവിളികളും സ്വാഭാവിക നേരിടാന്‍ തന്നെ തീരുമാനിച്ചു. ശരിയായി ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, വര്‍ക്ക്ഔട്ട് ചെയ്യുക എന്നീ വഴികളാണ് താന്‍ പിന്തുടരുന്നതെന്നും ശ്രുതി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ക്രമരഹിതമായ ആര്‍ത്തവം, വന്ധ്യത, പൊണ്ണത്തടി, പ്രമേഹം എന്നിവയാണ് പിസിഒസിന്റെ പരിണിതഫലങ്ങള്‍.
ആരോഗ്യകരമായ കാഴ്ചപ്പാട് വളര്‍ത്തുക
തന്റെ ശരീരം ഇപ്പോള്‍ പൂര്ണതയുള്ളതല്ലെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും എന്നാല്‍ അതിനെക്കുറിച്ച് ആകുലപ്പെടുന്നതിനുപകരം ആരോഗ്യകരമായ കാഴ്ചപ്പാടാണ് താന്‍ സ്വീകരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. 'എന്റെ ശരീരം ഇപ്പോള്‍ പൂര്‍ണമല്ല, പക്ഷേ എന്റെ ഹൃദയം. ഫിറ്റ്നസ് നിലനിര്‍ത്തുക, സന്തോഷമായിരിക്കുക, സന്തോഷകരമായ ഹോര്‍മോണുകള്‍ ഒഴുകട്ടെ! ഈ വെല്ലുവിളികള്‍ സ്വീകരിക്കാനും എന്നെ നിര്‍വചിക്കാന്‍ അവരെ അനുവദിക്കാതിരിക്കാനുമുള്ള ഒരു യാത്രയാണിത്. അതിനാല്‍, ഇത് എല്ലാവരുമായും പങ്കിടുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.' - ശ്രുതി ഹാസന് പറയുന്നു.
എന്താണ് പിസിഒഎസും എന്‍ഡോമെട്രിയോസിസും
പിസിഒഎസ് ഒരു ഹോര്‍മോണ്‍ ഡിസോര്‍ഡര്‍ ആണ്. ഇത് പ്രത്യുല്പാദന പ്രായത്തിലുള്ള സ്ത്രീകള്‍ക്കിടയില്‍ സാധാരണമായി കണ്ടുവരുന്ന ഒന്നാണ്. ഇത് അപൂര്‍വ്വമായ അല്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന ആര്‍ത്തവത്തിനും അമിതമായ ആന്‍ഡ്രോജന്റെ അളവിനും കാരണമാകുന്നു. ഇതിന്റെ ഫലമായി അണ്ഡാശയങ്ങളില്‍ ധാരാളം ദ്രാവക ശേഖരണം ഉണ്ടാകുന്നു. ഇതുകാരണം കൃത്യമായ ഇടവേളകളില്‍ അണ്ഡോത്പാദനം നടത്താന്‍ കഴിയാതെ വരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള 116 ദശലക്ഷത്തിലധികം സ്ത്രീകള്‍ പിസിഒഎസ് ബാധിതരാണ്. എന്‍ഡോമെട്രിയോസിസ് എന്നത് ഒരു വേദനാജനകമായ ഒരു രോഗമാണ്. സാധാരണയായി ഗര്‍ഭപാത്രത്തിന്റെ ഉള്ളില്‍ വരേണ്ട ടിഷ്യുകള്‍ ഗര്ഭപാത്രത്തിന് പുറത്ത് വളരുന്ന ഒരു രോഗമാണിത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
