Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ഷവര്മ്മ വിഷലിപ്തമാവുന്നത് എങ്ങനെ: അറിയണം ഇതെല്ലാം
ഈ അടുത്തായി നമ്മളെയെല്ലാം വളരെയധികം വിഷമിപ്പിച്ച ഒരു വാര്ത്തയായിരുന്നു കാസര്ഗോഡ് ചെറുവത്തൂരില് ഷവര്മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്ത്ഥി മരിച്ച സംഭവം. വിവിധ ആശുപത്രികളിലായി 18 പേര് ചികിത്സയില് ഉണ്ട്. കേരളത്തില് ഷവര്മ്മ കഴിച്ച് യുവാവ് മരിച്ചത് വാര്ത്തയായത് പത്ത് കൊല്ലം മുന്പാണ്. എന്നാല് അതിന് ശേഷവും ഇതേ അപകടം വീണ്ടും സംഭവിച്ചിരിക്കുകയാണ്. ഇത് കേരളത്തില് ആകെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

എന്നാല് ഷവര്മ്മ എങ്ങനെ വിഷലിപ്തമായി മാറുന്നു, എന്തുകൊണ്ടാണ് ഇത്തരത്തില് സംഭവിക്കുന്നത്, എന്തൊക്കെയാണ് ഇതിനെക്കുറിച്ച് കൂടുതല് അറിയേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ ലേഖനത്തില് ഷവര്മ്മയില് ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നത് എന്താണെന്നും എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള് എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

കാരണണങ്ങള്
ഷവര്മ്മ കഴിക്കുന്നതിലൂടെ അത് എങ്ങനെ നമ്മുടെ ശരീരത്തില് പ്രതിപ്രവര്ത്തനം നടത്തി വിഷലിപ്തമായി മാറുന്നു എന്ന് നമുക്ക് നോക്കാം. ഭക്ഷ്യവിഷബാധക്ക് കാരണമാകുന്നത് പഴകിയ ഭക്ഷണം മാത്രമല്ല ഭക്ഷണത്തില് ചേര്ക്കുന്ന ചില ചേരുവകളും വളരെധികം അപകടകരമായി മാറുന്നതാണ്. ഇത് കൂടാതെ നാം ഉപയോഗിക്കുന്ന മലിനജലം പോലും വെല്ലുവിളികള് ഉയര്ത്തുന്നതാണ്. ഇതെല്ലാം ഭക്ഷ്യവിഷബാധയിലേക്ക് നിങ്ങളെ എത്തിക്കുന്നു. വളരെയധികം അപകടകരമായ പ്രതിസന്ധികളാണ് നിങ്ങള്ക്ക് ആരോഗ്യത്തിന്റെ കാര്യത്തില് നേരിടേണ്ടി വരുന്നത്.

എങ്ങനെ ശരീരത്തെ ബാധിക്കുന്നു?
ഇത്തരത്തില് വിഷലിപ്തമായ ഭക്ഷണം കഴിക്കുന്നത് എങ്ങനെ ശരീരത്തെ ബാധിക്കുന്നു എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. നമ്മള് ഇത്തരത്തിലുള്ള ഭക്ഷണം കഴിച്ച് കഴിഞ്ഞാല് രണ്ട് മൂന്ന് മണിക്കൂര് കഴിഞ്ഞാല് തന്നെ നമുക്ക് ലക്ഷണങ്ങള് പ്രകടമാവുന്നുണ്ട്. ഇത് പിന്നീട് തലച്ചോറിനേയും നമ്മുടെ നാഡീവ്യവവവസ്ഥയേയും ബാധിക്കുന്നു. ഇത് പലപ്പോഴും മരണത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നുണ്ട്. ഇത്തരം ലക്ഷണങ്ങള് കണ്ടാല് ഉടനെ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

രോഗലക്ഷണങ്ങള് തിരിച്ചറിയാം
ഭക്ഷ്യവിഷബാധയിലേക്ക് നിങ്ങളെത്തിയിട്ടുണ്ട് എന്ന് കാണിക്കുന്ന ചില ലക്ഷണങ്ങള് ഉണ്ട്. അവയെക്കുറിച്ച് ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. ഛര്ദ്ദി, ഓക്കാനം, മനം പുരട്ടല്, വയറുവേദന, ശരീരവേദന, വിശപ്പില്ലായ്മ, ഉദരസംബന്ധമായ മറ്റ് പ്രശ്നങ്ങള്, മലത്തില് രക്തത്തിന്റെ അംശം എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇത് കൂടാതെ ഹൃദയമിടിപ്പ് അസാധാരണമായ നിലയിലേക്ക് കുറയുന്നുണ്ട്. ഇത് കൂടാതെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് ശരീരത്തില് കുറയുന്ന അവസ്ഥയിലേക്ക് എത്തുന്നതിനാല് പലപ്പോഴും ബോധം കെട്ട് വീഴുന്ന അവസ്ഥ വരെ ഉണ്ടാവുന്നുണ്ട്. അവ കഠിനമായാല് ഒരിക്കലും നിസ്സാരവത്കരിക്കരുത്. ഉടനേ തന്നെ ആശുപത്രിയിലേക്ക് മാറുന്നതിന് ശ്രദ്ധിക്കണം. ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന ലക്ഷണങ്ങള് നോക്കാം.

ബാക്ടീരിയ നിസ്സാരമല്ല
പലപ്പോഴും ബാക്ടീരിയ അണുബാധ നിസ്സാരമാണ് എന്ന് കരുതുന്നവര് ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. കാരണം ഭക്ഷ്യവിബാധയിലേക്ക് എത്തുന്നതിന് പിന്നിലെ പ്രധാന ബാക്ടീരിയയാണ് സാല്മൊണല്ല ബാക്ടീരിയ. ഇത് വളരെയധികം അപകടകാരിയാണ് എന്ന കാര്യത്തില് സംശയം വേണ്ട. ജീവന് വരെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള് എത്തുന്നത്. വേവിക്കാത്ത മുട്ട, പൂര്ണമായും വേവിക്കാത്ത ചിക്കന്, മയോണൈസ് എന്നിവയിലെല്ലാം ഇത്തരത്തിലുള്ള ബാക്ടീരിയ കാണപ്പെടുന്നുണ്ട്.

ബാക്ടീരിയ നിസ്സാരമല്ല
ഇത് വേവിക്കാത്ത ഭക്ഷണ പദാര്ത്ഥങ്ങളിലൂടെ നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്നു. ഇതില് തന്നെ ലിസ്റ്റീരിയ മോണോസൈറ്റോജെന്സ്, ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്നിവയിലൂടെ അതികഠിനമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകള്ക്ക് ഇത് ആക്കം കൂട്ടുന്നുണ്ട്. ഇത് കൂടാതെ മറ്റൊരു ബാക്ടീരിയയായ ഇ കോളിയുടെ സാന്നിധ്യവും വളരെയധികം അപകടം ഉണ്ടാക്കുന്നതാണ്. പലപ്പോഴും സാലഡുകളിലും മലിനജലത്തിലുമാണ് ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായി കാണുന്നത്.

വൈറസ് അണുബാധ
വൈറസ് അണുബാധയാണ് ഏറ്റവും കൂടുതല് വെല്ലുവിളികള് ഉയര്ത്തുന്നത്. ഇവയും ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതാണ്. ഇത് കൂടാതെ നിരവധി പരാന്നഭോജികളും അപകടം ഉണ്ടാക്കുന്നതാണ്. ടോക്സോപ്ലാസ്മ പോലുള്ള ഗുരുതരമായ പ്രശ്നങ്ങള് ഇവ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള് എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അപകടകരമായ അവസ്ഥയിലേക്ക് നിങ്ങള് എത്തുമ്പോള് ഉടനേ തന്നെ ചികിത്സ തേടുന്നതിന് ശ്രദ്ധിക്കണം.

ചികിത്സ നിസ്സാരമല്ല
നിങ്ങളില് ഭക്ഷ്യവിഷബാധ ഉണ്ടായി എന്ന് നിങ്ങള്ക്ക് തോന്നിയാല് അതിനെതിരേയുള്ള പ്രവര്ത്തനങ്ങള് ആണ് ചെയ്യേണ്ടത്. നിങ്ങള്ക്ക് ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധയാണ് ഏറ്റതെങ്കില് ഛര്ദ്ദിയോ അല്ലെങ്കില് വയറിന്റെ അസ്വസ്ഥതയോ ഉണ്ടാവുന്നതിലൂടെ ഇത് മാറുന്നുണ്ട്. എന്നാല് ഇത് കൂടാതെ നിങ്ങള്ക്ക് അതിഗുരുതരമായ ഭക്ഷ്യവിഷബാധ ഏറ്റതെങ്കില് നിരവധി തവണ ഛര്ദ്ദിയുണ്ടാവുന്നുണ്ട്. ഇവര്ക്ക് പലപ്പോഴും ശരീരത്തില് നിര്ജ്ജലീകരണം സംഭവിക്കുകയും പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഇവര് ഓആര്എസ് ലായനി തിളപ്പിച്ച് കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ അവസ്ഥ വഷളാവുകയാണെങ്കില് ചികിത്സ തേടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പൊതുവേ ശ്രദ്ധിക്കേണ്ട കാര്യങ്ങള്
നിങ്ങള് ജങ്ക്ഫുഡുകള് അല്ലെങ്കില് മറ്റേതെങ്കിലും ഭക്ഷണം കഴിക്കുന്ന സമയമെങ്കില് പോലും ഭക്ഷണം പഴയതല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള് ഭക്ഷണത്തില് തോന്നിയാല് ഒരു കാരണവശാലും ഈ ഭക്ഷണം കഴിക്കാന് പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.ജ്യൂസ് കഴിക്കാന് താല്പ്പര്യപ്പെടുന്ന വ്യക്തിയെങ്കില് ജ്യൂസ് തയ്യാറാക്കാന് ഉപയോഗിക്കുന്ന വെള്ളം മലിനമായതല്ലെന്നും ഐസ് ശുചിത്വമുള്ളതാണ് എന്നും ഉറപ്പ് വരുത്തണം. അതൊടൊപ്പം തന്നെ തണുത്ത ഭക്ഷണം കഴിക്കാതിരിക്കാന് ശ്രദ്ധിക്കണം. ഇനി ഫ്രിഡ്ജില് വെച്ച ഭക്ഷണം ആണെങ്കില് അത് കഴിക്കുന്നതിന് മുന്പ് എടുത്ത് വെച്ച് ഭക്ഷണം ചൂടാക്കി കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പൊതുവേ ശ്രദ്ധിക്കേണ്ട കാര്യങ്ങള്
എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷണം വാങ്ങാതിരിക്കുന്നതിനും കഴിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. നമ്മള് വീട്ടില് തയ്യാറാക്കുന്ന ഭക്ഷണത്തില് ചേര്ക്കുന്ന മസാല പൊടികളും മറ്റും എക്സ്പയറി ഡേറ്റ് കഴിയാത്തതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് കൂടാതെ ഫംഗസ് പോലുള്ളവ ഇല്ല എന്നും ഉറപ്പ് വരുത്തണം. വൃത്തിയോടെ വേണം ഭക്ഷണം തയ്യാറാക്കുന്നതിനും വൃത്തിയുള്ള സ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. പഴങ്ങളും പച്ചക്കറികളും നല്ലതുപോലെ കഴുകി ഉപയോഗിക്കേണ്ടതാണ്.
most read:ചര്മ്മത്തില് ചതവുകള് സ്ഥിരമോ: അറിയാം കാരണവും പരിഹാരവും



Click it and Unblock the Notifications
