Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ഇവയിങ്ങനെ : രഹസ്യഭാഗ ദുര്‍ഗന്ധം പോകും....
ഇവയിങ്ങനെ : രഹസ്യഭാഗ ദുര്‍ഗന്ധം പോകും....
പല സ്ത്രീകളേയും അലട്ടുന്ന പ്രശ്നമാണ് രഹസ്യഭാഗത്തെ ദുര്‍ഗന്ധം. പലരും നാണക്കേടു കാരണം ഡോക്ടര്‍മാരെ പോലും കാണാന്‍ മടിയ്ക്കുന്ന ഒരു പ്രശ്നമാണിത്. രഹസ്യഭാഗത്തെ ദുര്‍ഗന്ധത്തിന് കാരണങ്ങള്‍ പലതുണ്ട്. ഇതിനു കാരണങ്ങള്‍ പലതുണ്ട്.
വജൈനല്‍ യീസ്റ്റ് ഇന്‍ഫെക്ഷനുകളാണ് ഇതിനുള്ള പ്രധാനപ്പെട്ട ഒരു കാരണം. ഇതല്ലാതെ സെക്ഷ്വല്‍ രോഗങ്ങളായ ഗോണേറിയ, ട്രൈക്കോമോണോസിസ് എന്നിവയെല്ലാം ഈ ഭാഗത്തെ ദുര്‍ഗന്ധത്തിനു കാരണമാകാറുണ്ട്. ഇവ പച്ച, മഞ്ഞ, ചാര നിറത്തിലെ ഡിസ്ചാര്‍ജ് ഉണ്ടാക്കുന്ന ഒന്നു കൂടിയാണ്. ഈ സമയത്ത് പെല്‍വിക് ഭാഗത്തു വേദനയുമുണ്ടാകൂം. ബാക്ടീരിയില്‍ ഇന്ഫെക്ഷനുകള്, ഈസ്ട്രജന് തോതിലെ മാറ്റം, പ്രത്യേകിച്ചും ഗര്‍ഭധാരണം, മുലയൂട്ടല്‍, മെനോപോസ് എന്നിവയെല്ലാം തന്നെ ഈ പ്രശ്നങ്ങള്‍ക്കു കാരണമാകും.
രഹസ്യ ഭാഗത്തെ ദുര്‍ഗന്ധത്തിനു പരിഹാരമായി പല വീട്ടുവൈദ്യങ്ങളുമുണ്ട്. ചില പ്രത്യേക രീതിയില്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ഇതിനുള്ള പരിഹാരമാണ്. ഇതെക്കുറിച്ചറിയൂ.

സിട്രസ് പഴ വര്‍ഗങ്ങള്‍
സിട്രസ് പഴ വര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് രഹസ്യഭാഗത്തെ ദുര്‍ഗന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇതിലെ വൈറ്റമിന്‍ സി ബാക്ടീരിയല്‍ ഇന്ഫെക്ഷനുകള് തടയാന്‍ ഏറെ നല്ലതാണ്. ഇവ അണുബാധയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്. ഇവ കഴിയ്ക്കുന്നതും ഇവ ജ്യൂസാക്കി കുടിയ്ക്കുന്നതും നല്ലതാണ്. ഇവ ചെറുതായി അരിഞ്ഞ് ഒരു ലിറ്റര്‍ വെള്ളത്തില്‍ രാത്രി മുഴുവന്‍ ഇട്ടു വച്ച് രാവിലെ ഇതു കുടിയ്ക്കുന്നതും ഏറെ ഗുണം ചെയ്യും. മുസമ്പി, ഓറഞ്ച്, ചെറുനാരങ്ങ എന്നിവയെല്ലാം വൈറ്റമിന്‍ സി സമ്പുഷ്ടമാണ്. ഇവ ശരീരത്തിലെ പിഎച്ച് ബാലന്‍സ് നില നിര്‍ത്താനും വജൈനല്‍ ഭാഗത്ത് ഇന്ഫെക്ഷന് പോലുള്ളവ മാറാനും സഹായിക്കും.

നട്സ്, സീഡുകള്‍,
നട്സ്, സീഡുകള്‍, അതായത് ബദാം, മത്തന്‍ കുരു പോലുള്ളവയെല്ലാം തന്നെ ഈ പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇവയിലെ സിങ്ക്, വൈറ്റമിന്‍ ഇ എന്നിവയെല്ലാം തന്നെ ഏറെ നല്ലതാണ്. ഇവ ബാക്ടീരിയല്‍ വളര്‍ച്ചയേയും ഈ ഭാഗത്തെ ദുര്ഗന്ധത്തേയുമെല്ലാം നീക്കാന്‍ ഗുണകരമാണ്. ഇവയക്കു പുറമേ വാള്‍നട്സ്, ഫ്ളാക്സ സീഡുകള്‍ എന്നിവയും ഏറെ നല്ലതാണ്. ഇവയിലെ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, പോളി ഈസ്ട്രജനുകള്‍ എന്നിവയാണ് ഗുണകരമാകുന്നത്. 4 ബദാം, 2 ഹേസല്‍ നട്സ്, 1 ടേഭില് സ്പൂണ്‍ ഫ്ളാക്സ് സീഡ് പൗഡര്‍, ഒരു കപ്പു പാല് എന്നിവയാണ് വേണ്ടത്. ബദാം വെള്ളത്തില്‍ കുതിര്‍ത്തുക. ഇതിന്റെ തോല് കളഞ്ഞു മിക്സിയില്‍ അടിയ്ക്കുക. ഇതു പോലെ ഹേസല്‍ നട്സും അടിയ്ക്കുക. ഇവയെല്ലാം പൊടിയാക്കി പാലും ചേര്‍ത്തു വീണ്ടും അടിയ്ക്കാം. വാങ്ങി ഇതിലേയ്ക്ക് ഫ്ളാക്സ് സീഡ് പൗഡര്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം.

പേരയില
പേരയില രഹസ്യഭാഗ ദുര്‍ഗന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. 4-5 പേരയില ഒരു ലിറ്റര്‍ വെള്ളത്തിലിട്ട് തിളപ്പിയ്ക്കുക. വെള്ളം പകുതിയാകുന്നതു വരെ തിളപ്പിയ്ക്കണം. ശേഷം ഇതു കുടിയ്ക്കാം. ഈ വെള്ളം കൊണ്ടു രഹസ്യഭാഗം കഴുകുന്നതും നല്ലതാണ്.

മഞ്ഞള്‍പ്പൊടി
അണുബാധകള്‍ക്കുള്ള ഏറ്റവും നല്ലൊരു മരുന്നാണ് മഞ്ഞള്‍പ്പൊടി. ഇതിന് ആന്റിമൈക്രോബിയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. മഞ്ഞള്‍പ്പൊടി പാലിലിട്ടു തിളപ്പിച്ച് കിടക്കാന്‍ നേരം കുടിയ്ക്കാം. പച്ചമഞ്ഞള്‍ തൊലി കളഞ്ഞു ചതച്ച് രാവിലെ വെറും വയറ്റില്‍ കടിച്ചു ചവച്ചു കഴിയ്കാം. ഇത് ഒരു ലിറ്റര്‍ വെള്ളത്തിലിട്ട് ഈ വെള്ളം പകുതിയാകുന്നതു വരെ തിളപ്പിച്ചു കുടിയ്ക്കാം. ഈ വെള്ളം കൊണ്ട് രഹസ്യഭാഗം കഴുകാം. ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഈ വെളളം കൊണ്ടു കഴുകുക.

നെല്ലിക്ക
രഹസ്യഭാഗ ദുര്‍ഗന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ് നെല്ലിക്ക. 2 നെല്ലിക്ക, അര ടീസ്പൂണ്‍ വറുത്ത ജീരകപ്പൊടി, ഒരു നുള്ള് ഉപ്പ്, ഒരു ഗ്ലാസ് വെള്ളംഎന്നിവയാണ് ഇതിനായി വേണ്ടത്. നെല്ലിക്ക കുരു നീക്കി അരക്കുക. ഇതില്‍ ജീരകപ്പൊടി, ഉപ്പ് എന്നിവയും കലര്‍ത്തി വെള്ളത്തില്‍ കലക്കി കുടിയ്ക്കുക. ഇത് നല്ലപോലെ ഇളക്കി വേണം കുടിയ്ക്കാന്‍. ഒരാഴ്ചക്കാലം ഇതു ചെയ്യുക. നെല്ലിക്കയില്‍ ഉപ്പു പുരട്ടി വെയിലത്തു വച്ചുണക്കിയും കഴിയ്ക്കാം. ദിവസവും നെല്ലിക്കാജ്യൂസ് വെറുംവയറ്റില്‍ കുടിയ്ക്കുന്നതും വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധമകറ്റാന്‍ ഏറെ ഗുണകരമാണ്.

തൈര്
തൈര് ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്കും ഈ ഭാഗത്തെ പിഎച്ച് നില നിര്‍ത്താനും ഏറെ നല്ലതാണ് . 1-2 ടീസ്പൂണ്‍ തൈര്, 1 ടാമ്പൂണ് എന്നിവയാണ് ഇതിനായി വേണ്ടത്. ടാമ്പൂണ് തൈരില്‍ മുക്കി വജൈനല്‍ ഭാഗത്തു വയ്ക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞു മാറ്റി ഈ ഭാഗം കഴുകാം. അണുബാധകള്‍ മാറ്റാനുള്ള തികച്ചും സ്വാഭാവികമായ വഴി കൂടിയാണിത്. തൈരു ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം നല്‍കും. ഇതിലെ പ്രോബയോട്ടിക്സ് ആണ് ഗുണകരമായുള്ളത്.

ഉലുവ
ഉലുവാ വെള്ളവും രഹസ്യ ഭാഗത്തെ ദുര്‍ഗന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഉലുവ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. വെള്ളം പകുതിയാകുന്നതു വരെ ചെറുചൂടില്‍ വേണം തിളപ്പിയ്ക്കാന്‍. പിന്നീട് ഈ വെള്ളം ചൂടാറുമ്പോള്‍ കുടിയ്ക്കാം. ഇത് പ്രാതലിനു മുന്‍പായി വേണം, കുടിയ്ക്കാന്‍.



Click it and Unblock the Notifications