ആയുസ്സ് നീട്ടും ചെറുധാന്യങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കൂ: ഗുണങ്ങള്‍ നിസ്സാരമല്ല

നാം കഴിക്കുന്ന ഭക്ഷണം തന്നെയാണ് എപ്പോഴും നമ്മുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. ആരോഗ്യത്തോടെ ഇരിക്കാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ അതിന്റെ ഗുണനിലവാരം കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള ജങ്ക്ഫുഡിന്റേയും പാക്കറ്റ് ഫുഡിന്റേയും പുറകേ പോവുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടത് അത് ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നതും പുതിയ രോഗങ്ങള്‍ക്ക് വഴി വെക്കുന്നതും കൂടിയാണ്. അതുകൊണ്ട് തന്നെ ഭക്ഷണശീലങ്ങളില്‍ മാറ്റം വരുത്തുന്നതും ആരോഗ്യകരമായ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിനും ഇനി അധികം വൈകിക്കേണ്ടതില്ല.

 Millets In Daily Diet

എന്നാല്‍ ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടിയും ഭക്ഷണത്തില്‍ മാറ്റം വരുത്തേണ്ടതുമായി നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ധാന്യങ്ങള്‍. റാഗി, ചോളം, മണിച്ചോളം, ഓട്‌സ്, ബാര്‍ലി, തിന, ചാമ എന്നിവയെല്ലാം. ഇതിലെല്ലാം ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും ഡയറ്റില്‍ ചെറുധാന്യങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍, ഏതൊക്കെയാണ് ഈ ചെറുധാന്യങ്ങള്‍ എന്നും നമുക്ക് മോക്കാവുന്നതാണ്.

 തിന

തിന

തിനയാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ എല്ലാം പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് തിന ഉപയോഗിക്കാവുന്നതാണ്. പ്രോട്ടീനും കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ തിന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചീത്ത (എല്‍ഡിഎല്‍) കൊളസ്ട്രോളിന്റെ അളവ് കുറയുകയും ശരീരത്തിലെ നല്ല കൊളസ്ട്രോള്‍ (എച്ച്ഡിഎല്‍) വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇരുമ്പ്, കാല്‍സ്യം എന്നിവയാല്‍ സമ്പന്നമായതിനാല്‍ ഇത് ആരോഗ്യകരമായ രക്തത്തിന്റെ അളവ് നിലനിര്‍ത്തുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട് സ്ഥിരമായി തിന കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിത ശൈലി രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

റാഗി

റാഗി

റാഗിയാണ് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമൃതിന്റെ ഗുണം ചെയ്യുന്ന ചെറുധാന്യങ്ങളില്‍ ഒന്ന്. ഇതില്‍ ധാരാളം പ്രോട്ടീനും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഗ്ലൂറ്റന്‍ രഹിത ധാന്യമാണിത് എന്നതുകൊണ്ട് തന്നെ ഇത് കുട്ടികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് കുട്ടികള്‍ക്ക് ആറ്മാസം കൂടുമ്പോള്‍ തന്നെ കുറുക്ക് ആക്കി കൊടുക്കാറുണ്ട്. അത്രക്ക് ഗുണങ്ങളാണ് ഇത് നല്‍കുന്നത്. പ്രമേഹത്തെ കുറക്കുന്നതിന് ഇനി സംശയിക്കാതെ കഴിക്കാവുന്നതാണ് റാഗി എന്നത് മറക്കേണ്ടതില്ല.

ബജ്‌റ

ബജ്‌റ

ബജ്‌റ നിങ്ങളുടെ ചെറുധാന്യങ്ങളില്‍ അല്‍പം സ്‌പെഷ്യലാണ്. കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളാല്‍ സമൃദ്ധമായ ബജ്‌റ മൊത്തത്തിലുള്ള ആരോഗ്യം ഉയര്‍ത്തുന്നതില്‍ വിലപ്പെട്ടതാണ്. ധാരാളം പ്രോട്ടീനും ഡയറ്ററി ഫൈബറും പ്രമേഹത്തെ നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിനെ പരിഹരിക്കുന്നതിന് വേണ്ടി ബജ്‌റ ഒരു സ്ഥിരം ഭക്ഷണമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കുന്നുണ്ട്.

ചാമ

ചാമ

ചാമയാണ് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്. കാരണം ഇത് എല്ലാ ഫിറ്റ്നസ് പ്രേമികള്‍ക്കും ഒരു മികച്ച ഓപ്ഷനാണ്, കാരണം ഇത് അരിയുടെ പകരമായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. പൊട്ടാസ്യം, സിങ്ക്, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ നാരുകളും ധാതുക്കളും അടങ്ങിയ ചാമയില്‍ വിറ്റാമിന്‍ ബി 3യും അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് ഇല്ലാതാക്കുന്നതിന്, കോശങ്ങളുടെ ആരോഗ്യത്തിന്, കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ഊര്‍ജ്ജ ഉല്‍പ്പാദനത്തിനും ചാമ സഹായിക്കുന്നുണ്ട്.

പോഷകാഹാര ഘടകങ്ങള്‍

പോഷകാഹാര ഘടകങ്ങള്‍

പ്രോട്ടീനുകള്‍, ഡയറ്ററി ഫൈബര്‍, ബി വിറ്റാമിനുകള്‍, കാല്‍സ്യം, ഇരുമ്പ്, മാംഗനീസ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, കോപ്പര്‍, സെലിനിയം എന്നിവയുള്‍പ്പെടെ ധാരാളം പോഷകങ്ങള്‍ ചെറുധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍, ഫ്‌ലേവനോയ്ഡുകള്‍, ആന്തോസയാനിനുകള്‍, സാപ്പോണിനുകള്‍, ലിഗ്‌നാനുകള്‍ എന്നിവയുടെ ശക്തികേന്ദ്രം കൂടിയാണ് അവ. ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഇവ നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

ചെറുധാന്യങ്ങള്‍, ഗോതമ്പ്, ചോളം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍, പോഷകങ്ങള്‍ കൂടുതലും ഗ്ലൂറ്റന്‍ രഹിതവും കുറഞ്ഞ ഗ്ലൈസെമിക് സൂചിക 54-68 ഉം ആണ്. ഉയര്‍ന്ന അളവിലുള്ള ഭക്ഷണ നാരുകള്‍, എല്ലാ അവശ്യ അമിനോ ആസിഡുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയുള്ള പ്രോട്ടീനുകളുടെ സാന്നിധ്യം രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുകയും ചെയ്യുന്നതിന് എല്ലാ ദിവസവും ചെറുധാന്യങ്ങള്‍ കഴിക്കാവുന്നതാണ്.

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കുന്നു

അധിക ശരീരഭാരത്തെ കുറയ്ക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും മികച്ചതാണ് ഈ ചെറുധാന്യങ്ങള്‍. ദിവസവും ചെറുധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അമിതവണ്ണമുള്ളവരുടെ ബിഎംഐ കുറയ്ക്കുന്നതിന് സഹായിക്കും. ദിവസേന അരി മാറ്റി ഇത്തരത്തിലുള്ള ചെറുധാന്യങ്ങള്‍ കഴിക്കുന്നത് കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും സുസ്ഥിരമായ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ഹൃദയത്തിന് നല്ലത്

ഹൃദയത്തിന് നല്ലത്

ബീറ്റാ-ഗ്ലൂക്കന്‍സ്, ഫ്‌ലേവനോയ്ഡുകള്‍, ആന്തോസയാനിഡിന്‍സ്, ടാന്നിന്‍സ്, ലിഗ്‌നാന്‍സ്, പോളികോസനോള്‍സ് എന്നിവ ഉള്‍പ്പെടുന്ന ആന്റിഓക്സിഡന്റുകളുടെ ഗുണങ്ങള്‍ എല്ലാം തന്നെ ഈ ചെറുധാന്യത്തില്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകള്‍ എല്‍ഡിഎല്‍ കൊളസ്ട്രോള്‍, മൊത്തം കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും രക്തക്കുഴലുകളെ ആരോഗ്യമുള്ളതാക്കുകയും കട്ടപിടിക്കുന്നത് ഇല്ലാതാക്കുകയും അതുവഴി ഹൃദ്രോഗം, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കുന്നു

കാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കുന്നു

ചെറുധാന്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ അത് വിവിധ കോശങ്ങളിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നതില്‍ ഫലപ്രദമാണെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മില്ലറ്റിലെ ഫൈറ്റോകെമിക്കലുകള്‍ സാധാരണ കോശങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താതെ വന്‍കുടല്‍, സ്തനങ്ങള്‍, കരള്‍ എന്നിവയില്‍ ആന്റിപ്രൊലിഫെറേറ്റീവ് ഇഫക്റ്റുകള്‍ കാണിക്കുകയും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ കുറക്കുകയും ചെയ്യുന്നുണ്ട്.

ദഹനത്തിന് മികച്ചത്

ദഹനത്തിന് മികച്ചത്

തിനയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ട്. ഇത് മലബന്ധം, ഗ്യാസ്, വയറുവേദന എന്നിവയെ ചെറുക്കുന്നു. മലവിസര്‍ജ്ജനം ക്രമപ്പെടുത്തുന്നതിന് തിന കഴിക്കുന്നതിലൂടെ കഴിയുന്നുണ്ട്. കരള്‍, വൃക്ക തുടങ്ങിയ മറ്റ് സുപ്രധാന അവയവങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് ധാന്യങ്ങള്‍ സഹായിക്കുന്നുണ്ട്.

പൊതുഗുണങ്ങള്‍

പൊതുഗുണങ്ങള്‍

തിന കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തില്‍ മറ്റ് ചില ഗുണങ്ങളും നല്‍കുന്നുണ്ട്. മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കാനും രക്തസമ്മര്‍ദ്ദവും പ്രമേഹവും നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പോഷകങ്ങളുടെയും നാരുകളുടെയും സമ്പത്ത് തിനയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍, അവ ഡയറ്റില്‍ ആരോഗ്യകരമായ ഒരു ഭക്ഷണക്കൂട്ടാണ്. ഇവയില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നില്ല എന്നുള്ളത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഗുണവും.

X
Desktop Bottom Promotion