Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മൂലക്കുരുവും വേദനയും വയറുവേദനയും എല്ലാമകറ്റും കുഞ്ഞുധാന്യം
ആരോഗ്യത്തിന് ഭക്ഷണത്തിന്റെ കാര്യത്തില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് ഉണ്ടാവുന്ന ആരോഗ്യകരമായ അനാരോഗ്യകരമായ മാറ്റങ്ങള്‍ക്കെല്ലാം പലപ്പോഴും ഭക്ഷണം ഒരു പ്രധാന കാരണം തന്നെയാവുന്നുണ്ട്. ഇതില്‍ തന്നെ 2023 എന്ന വര്‍ഷം ചെറുധാന്യങ്ങളുടെ വര്‍ഷം എന്നാണ് അറിയപ്പെടുന്നത്. അത്രയേറെ പ്രാധാന്യത്തോടെയാണ് ഈ ദിനത്തെ നാം കണക്കാക്കുന്നത്. പോഷകാഹാരക്കുറവ് പരിഹരിച്ച് ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കുന്നതിന് ഈ ചെറുധാന്യങ്ങള്‍ അഥമാ മില്ലറ്റുകള് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല.

നിങ്ങളുടെ ശരീരത്തെ ബാധിക്കാതെ തന്നെ ശരീരത്തിന്റെ കാര്‍ബോഹൈഡ്രേറ്റ് ആവശ്യകതകള്‍ നിറവേറ്റുന്ന ഒരു സൂപ്പര്‍ഫുഡാണ് മില്ലറ്റ്സ്. എന്നാല്‍ ഇത് നല്കുന്ന ഗുണങ്ങളെക്കുറിച്ച് പലര്‍ക്കും ഇപ്പോഴും അറിയില്ല. ഈ ചെറു ധാന്യങ്ങള്‍ വിറ്റാമിന്‍ ബിയുടെയും ധാതുക്കളുടെയും സമ്പന്നമായ കലവറയാണ്. ഇത് കൂടാതെ ഫാറ്റി ആസിഡുകള്‍, ഫിനോളിക്സ് എന്നിവയുള്‍പ്പെടെയുള്ള മറ്റ് പോഷകങ്ങള്‍ കൊണ്ട് സമൃദ്ധമാണ് ചെറു ധാന്യങ്ങള്‍. കൂടാതെ ഗ്ലൂക്കോസ്, പ്രോട്ടീന്‍, നാരുകള്‍, നിയാസിന്, മഗ്നീഷ്യം, ഫോസ്ഫറസ്, മാംഗനീസ്, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവയെല്ലാം മില്ലറ്റില്‍ ധാരാളമുണ്ട്. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

രക്തം കട്ട പിടിക്കുന്ന അവസ്ഥയെ നിയന്ത്രിക്കുന്നു
ശരീരത്തില്‍ പലപ്പോഴും രക്തം കട്ട പിടിക്കുന്നതിനെ നിയന്ത്രിക്കുന്നതിന് തടസ്സം നില്ക്കുന്ന അപൂര്‍വ്വ പ്രശ്നങ്ങളെ നിയന്ത്രിക്കുന്നതിന് മില്ലറ്റ് അഥവാ ഈ ചെറു ധാന്യങ്ങള്‍ ശീലമാക്കാവുന്നതാണ്. രക്തം നഷ്ടപ്പെടുന്നതിനും അധികമായ രക്തസ്രാവത്തിലേക്ക് ശരീരത്തിനെ എത്തിക്കാതിരിക്കുന്നതിനും മികച്ചതാണ് എന്തുകൊണ്ടും ധാന്യങ്ങള്‍, ഓരോ വ്യക്തിയിലും രോഗലക്ഷണങ്ങള്‍ ഓരോ തരത്തിലാണ് ഉണ്ടാവുന്നത്. പെട്ടെന്ന് ശരീരത്തില്‍ ഉണ്ടാവുന്ന ചതവ്, മൂക്കില്‍ നിന്ന് രക്തസ്രാവം, സന്ധികളില്‍ രക്തസ്രാവം, കനത്ത ആര്‍ത്തവ രക്തസ്രാവം എന്നിവ ഉള്‍പ്പെടെയുള്ള രക്തസ്രാവ വൈകല്യങ്ങളെ എല്ലാം നിയന്ത്രിക്കുന്നതിന് നമുക്ക് ദിനവും ഈ ചെറുധാന്യങ്ങള്‍ ശീലമാക്കാം.

വിരബാധക്ക് പരിഹാരം
പലപ്പോഴും വിരകള്‍ നമ്മുടെ ആമാശയത്തില്‍ അസ്വസ്ഥത വര്‍ദ്ധിക്കുന്നു. കുടലിനെ വിരകള്‍ ബാധിക്കുമ്പോള്‍ അത് കൂടുതല്‍ അസ്വസ്ഥതയും ശാരീരിക പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുന്നു. നാടവിര, ഹുക്ക് വേമുകള്‍, പിന് വേം തുടങ്ങിയവ നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. വിരയാണ് ബാധിച്ചത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും രോഗാവസ്ഥയുടെ കാഠിന്യം. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മില്ലറ്റ്സ് ഭക്ഷണത്തിന്റെ ഭാഗമാക്കാം. കുടല് വിരകളുടെ ചില സാധാരണ ലക്ഷണങ്ങളില്‍ വയറുവേദന, ഗ്യാസ്, ശരീരവണ്ണം, വിശദീകരിക്കാനാകാത്ത ഭാരം കുറയല്‍, വയറിളക്കം, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

വയറുവേദന
ഭക്ഷണത്തിന്റെ പ്രശ്നങ്ങള്‍ കാരണം പലരിലും വയറുവേദന പോലുള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടാറുണ്ട്. എന്നാല്‍ എന്താണ് ഇതിന് പരിഹാരം എന്നത് പലര്‍ക്കും അറിയില്ല. പലപ്പോഴും നിങ്ങളില്‍ മറ്റെന്തെങ്കിലും രോഗാവസ്ഥകള്‍ ഉണ്ടെങ്കിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഭക്ഷണത്തിന്റെ അലര്‍ജിയോ ആയി നിങ്ങളില്‍ വയറു വേദന ഉണ്ടാവുന്നു. ഇതിന്റെ ഫലമായി വയറുവേദന സാധാരണയായി ഒരു അടിസ്ഥാന രോഗത്തിന്റെയോ ഭക്ഷണത്തിന്റെയോ ലക്ഷണമാണ്. മലബന്ധം, പ്രകോപിപ്പിക്കുന്ന മലവിസര്‍ജ്ജനം, ലാക്ടോസ് അസഹിഷ്ണുത, ഭക്ഷ്യവിഷബാധ, വയറ്റിലെ അണുബാധ, ഭക്ഷണ അലര്‍ജികള്‍ എന്നിവ വയറുവേദനയുടെ സാധാരണ കാരണങ്ങളില്‍ ചിലതാണ്.

കിഡ്നി സ്റ്റോണ്‍ പരിഹരിക്കാം
കിഡ്നി സ്റ്റോണ്‍ പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി മില്ലറ്റ്സ് അഥവാ ധാന്യങ്ങള്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇത് നിങ്ങളുടെ വൃക്കയിലെ കല്ലിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കുന്നു. വൃക്കയിലെ കല്ലിന്റെ പ്രധാന കാരണങ്ങളില്‍ ചിലതാണ് ഭക്ഷണക്രമം, അധിക ശരീരഭാരം, മൂത്രാശയം മുതലായവ. ഇവ വളരെയധികം വേദനാജനകമായ ഒന്നാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരം അവസ്ഥകളില്‍ എന്താണ് ചെയ്യേണ്ടത് എന്നത് പലരിലും സങ്കോചം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ മില്ലറ്റ് പോലുള്ളവ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്.

മൂത്രമൊഴിക്കുമ്പോള്‍ ഉള്ള വേദന
പല സ്ത്രീകളിലും പുരുഷന്മാരിലും മൂത്രമൊഴിക്കുമ്പോള്‍ അസ്വസ്ഥത ഉണ്ടാവുന്നുണ്ട്. അതിനെ പരിഹരിക്കുന്നതിന് വേണ്ടിയും നമുക്ക് ഭക്ഷണശീലത്തില്‍ അല്പം മാറ്റങ്ങള്‍ വരുത്താവുന്നതാണ്. പുരുഷന്മാരേക്കാള് സ്ത്രീകളാണ് ഈ പ്രശ്നത്തിന് കൂടുതല്‍ ഇരകളാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ആദ്യം തന്നെ ഭക്ഷണത്തില്‍ ഇത്തരത്തിലുള്ള ധാന്യങ്ങള്‍ ഉള്‍പ്പെടുത്തുക. ഇത് നിങ്ങളില്‍ കൂടുതല്‍ ഗുണങ്ങള്‍ നല്കുന്നു.

ദഹനക്കേടിന് പരിഹാരം
ദഹനക്കേട് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് മില്ലറ്റുകള് അഥവാ ചെറുധാന്യങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം. ദഹനക്കേടുള്ള വ്യക്തിക്ക് പലപ്പോഴും ഭക്ഷണം ദഹിക്കുന്നതില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. ഇവരില്‍ സ്ഥിരമായി വയറുവേദന, വയറു വീര്‍ക്കുക, ആസിഡ് റിഫ്ലക്സ്, നെഞ്ചെരിച്ചില്‍ അല്ലെങ്കില്‍ അമിതമായ എരിവ് എന്നിവ ഉണ്ടാവും. ഇതിനെയെല്ലാം പരിഹരിക്കാന്‍ നിങ്ങള്‍ക്ക് സ്ഥിരമായി മില്ലറ്റ്സ് ശീലമാക്കാം.

പൈല്‍സ്
മൂലക്കുരു അഥവാ പൈല്‍സ് നമ്മുടെ ചില ഭക്ഷണശീലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് പലപ്പോഴും അധികമാവുമ്പോള്‍ നമ്മുടെ സിരകളെ ബാധിക്കുകയും നിങ്ങളുടെ മലാശയത്തിന്റെയും മലദ്വാരത്തിന്റെയും ഏറ്റവും താഴ്ന്ന ഭാഗത്തെ ബാധിക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങളില്‍ പലപ്പോഴും മലമൂത്ര വിസര്‍ജനം നടത്തുമ്പോള്‍ രക്തസ്രാവം ഉണ്ടാവുന്നു. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടിയും മൂലക്കുരുവിന്റെ തീവ്രത കുറക്കുന്നതിന് വേണ്ടിയും നമുക്ക് ഈ ഭക്ഷണങ്ങള്‍ ഡയറ്റിന്റെ ഭാഗനാക്കാം. ഇത് വേദന കുറക്കുന്നതിനും രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. എങ്കിലും മിതമായ അളവില്‍ വേണം ഇത് കഴിക്കുന്നതിന്. കാരണം നിങ്ങളുടെ യഥാര്‍ത്ഥ ആരോഗ്യ പ്രശ്നം മനസ്സിലാക്കാന്‍ എപ്പോഴും ഡോക്ടര്‍ക്ക് മാത്രമേ കൃത്യമായി കഴിയുകയുള്ളൂ.



Click it and Unblock the Notifications
