For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോട്ടീന്‍ ഇല്ലെങ്കില്‍ എങ്ങനെ നടക്കും ഇതൊക്കെ

|

ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട മാക്രോ ന്യൂട്രിയന്റുകളിലൊന്നാണ് പ്രോട്ടീന്‍. മസില്‍ കെട്ടിപ്പടുക്കുന്നതിന് ഇത് അത്യാവശ്യമാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. മുടിയും നഖങ്ങളും പ്രോട്ടീന്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കോശങ്ങള്‍ നിര്‍മ്മിക്കുന്നതിനും കേടുപാടുകള്‍ തീര്‍ക്കുന്നതിനും ശരീരം പ്രോട്ടീന്‍ ഉപയോഗിക്കുന്നു. എന്‍സൈമുകള്‍, ഹോര്‍മോണുകള്‍, ശരീരത്തിലെ മറ്റ് രാസവസ്തുക്കള്‍ എന്നിവ നിര്‍മ്മിക്കാനും പ്രോട്ടീന്‍ ഉപയോഗിക്കുന്നു.

Most read: മഴയിലും മങ്ങാത്ത പ്രതിരോധശേഷിക്ക് ശീലമാക്കൂ ഇവ

പ്രോട്ടീന്റെ പ്രാഥമിക പ്രവര്‍ത്തനം നിങ്ങളുടെ ശരീരം നിര്‍മ്മിക്കുകയും നന്നാക്കുകയും ചെയ്യുക എന്നതാണ്. വാസ്തവത്തില്‍, പ്രോട്ടീന്റെ നിര്‍മാണ ബ്ലോക്കുകളായ അമിനോ ആസിഡുകള്‍ എല്ലാം ഉള്‍ക്കൊള്ളുന്നതാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍. വ്യത്യസ്ത അമിനോ ആസിഡുകള്‍ ഒത്തുചേര്‍ന്ന് മുടി, ഞരമ്പുകള്‍, അസ്ഥികളുടെ മാട്രിക്‌സ്, തരുണാസ്ഥി, ഹോര്‍മോണുകള്‍, എന്‍സൈമുകള്‍ എന്നിവ സൃഷ്ടിക്കുന്ന നിര്‍ദ്ദിഷ്ട പ്രോട്ടീനുകള്‍ ഉണ്ടാക്കുന്നു. ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുക, രോഗത്തില്‍ നിന്ന് മുക്തി നല്‍കുക, ശരീരം പരിപാലിക്കുക തുടങ്ങിയ എല്ലാത്തരം ശാരീരിക പ്രക്രിയകള്‍ക്കും ഈ അമിനോ ആസിഡുകള്‍ കാരണമാകുന്നു. തരുണാസ്ഥി, ചര്‍മ്മം, രക്തം, എല്ലുകള്‍, പേശികള്‍ എന്നിവയുടെ നിര്‍മാണ ബ്ലോക്കും ഈ പോഷകമാണ്. ഇത് ഒരു മാക്രോ ന്യൂട്രിയന്റ് ആയതിനാല്‍ ശരീരത്തിന് താരതമ്യേന വലിയ അളവില്‍ പ്രോട്ടീന്‍ ആവശ്യമാണ്. നിങ്ങളുടെ ശരീരത്തിന് എന്തുകൊണ്ട് പ്രോട്ടീന്‍ ആവശ്യമാണ് എന്ന് വായിക്കാം.

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍ പ്രോട്ടീനുകള്‍ക്ക് കഴിയും. പ്രോട്ടീനുകള്‍ നിങ്ങളെ കൂടുതല്‍ നേരം ഊര്‍ജ്ജസ്വലമായും വിശപ്പ് രഹിതമായും നിലനിര്‍ത്തുന്നു. അങ്ങനെ നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കുന്നു.

പേശികളുടെ വളര്‍ച്ചയ്ക്ക്

പേശികളുടെ വളര്‍ച്ചയ്ക്ക്

പേശികളുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ നിങ്ങളെ സഹായിക്കുന്നു. നിങ്ങള്‍ വ്യായാമം ചെയ്യുകയോ ശാരീരികമായി അധ്വാനിക്കുമ്പോഴോ ഇത് പേശികളില്‍ മൈക്രോ ടിയേഴ്‌സ് പുറപ്പെടുവിക്കപ്പെടുന്നു. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്, നിങ്ങളുടെ ശരീരത്തെ അമിനോ ആസിഡുകള്‍ ഉപയോഗിച്ച് ഈ മൈക്രോ ടിയേഴ്‌സ് നന്നാക്കാന്‍ സഹായിക്കുന്നു.

Most read: എല്ലുകള്‍ക്ക് ബലക്കുറവോ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍

ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍

അണുബാധകള്‍ക്കെതിരായ നിങ്ങളുടെ പ്രാഥമിക പ്രതിരോധ സംവിധാനമാണ് ആന്റിബോഡികള്‍. ശരീരിത്തില്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ പ്രോട്ടീനുകള്‍ ഉപയോഗപ്രദമാണ്.

പേശികളുടെ ചലനം

പേശികളുടെ ചലനം

പേശികളുടെ ചലനത്തിനും പേശികളുടെ സങ്കോചത്തിനും പ്രോട്ടീന്‍ പ്രധാനമാണ്. പ്രോട്ടീന്‍ കുറഞ്ഞാല്‍ നിങ്ങള്‍ക്ക് പേശികള്‍ യഥാവിധി ചലിപ്പിക്കാന്‍ കഴിഞ്ഞെന്നുവരില്ല. പ്രോട്ടീനുകള്‍ ശരീരത്തില്‍ നിന്ന് സിഗ്‌നലുകള്‍ എടുത്ത് ആവശ്യമുള്ള സെല്ലിലേക്ക് അയയ്ക്കുന്നു. ഇന്‍സുലിന്‍ പോലുള്ള ഹോര്‍മോണ്‍ പ്രോട്ടീനുകള്‍ മെസഞ്ചര്‍ പ്രോട്ടീനുകളായി പ്രവര്‍ത്തിക്കുന്നു.

Most read: സന്ധിവാതമോ, ഈ യോഗാമുറകള്‍ ചെയ്യൂ

രോഗപ്രതിരോധശേഷി

രോഗപ്രതിരോധശേഷി

പ്രോട്ടീനുകള്‍ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു. നിങ്ങള്‍ക്ക് വേണ്ടത്ര പ്രോട്ടീന്‍ ലഭിച്ചില്ലെങ്കില്‍, നിങ്ങളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാകും. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ ദിവസവും 49 ഗ്രാം പ്രോട്ടീന്‍ കഴിക്കണം, മുതിര്‍ന്ന പുരുഷന്മാര്‍ 56 ഗ്രാം കഴിക്കണം.

മെറ്റബോളിസം വര്‍ധിപ്പിക്കുന്നു

മെറ്റബോളിസം വര്‍ധിപ്പിക്കുന്നു

പ്രോട്ടീന്‍ ഡയറ്റുകള്‍ മെറ്റബോളിസത്തെ പുനരുജ്ജീവിപ്പിക്കുന്നതായി കാണിക്കുന്നു. ഇത് നിങ്ങളുടെ പേശികളുടെ അളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. എന്‍സൈമുകളിലൂടെ പ്രോട്ടീന്‍ ഉപാപചയ, ജൈവ രാസപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നു. ശരീരത്തിലെ എല്ലാ രാസപ്രവര്‍ത്തനങ്ങളിലും എന്‍സൈമുകള്‍ പങ്കെടുക്കുന്നു.

Most read: മെറ്റബോളിസം കൂട്ടി തടിയൊതുക്കാം; എളുപ്പവഴി ഇങ്ങനെ

 കോശ നിര്‍മാണം

കോശ നിര്‍മാണം

കെരാറ്റിന്‍, കൊളാജന്‍, എലാസ്റ്റിന്‍ തുടങ്ങിയ ഘടനാപരമായ പ്രോട്ടീനുകള്‍ കോശങ്ങളെയും ടിഷ്യുകളെയും നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. മുടി, ചര്‍മ്മം, നഖങ്ങള്‍ എന്നിവ ആരോഗ്യകരമായി നിലനിര്‍ത്താന്‍ കാരണമാകുന്ന കണക്റ്റീവ് ടിഷ്യു, ടെന്‍ഡോണ്‍, ലിഗമെന്റ് എന്നിവ അവ സൃഷ്ടിക്കുന്നു.

പ്രോട്ടീന്‍ അളവ്

പ്രോട്ടീന്‍ അളവ്

ഇത്രയൊക്കെ ആരോഗ്യഗുണങ്ങള്‍ നേടാന്‍ നിങ്ങള്‍ക്ക് പ്രോട്ടീന്‍ അത്യാവശ്യമാണ്. അതിനാല്‍ നിങ്ങളുടെ ഭക്ഷണത്തിലൂടെ ആവശ്യമായ പ്രോട്ടീന്‍ നേടുക. നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ജീവിതശൈലി, അടിസ്ഥാന ആരോഗ്യാവസ്ഥ എന്നിവയെ ആശ്രയിച്ച് ശരീരത്തിന് ഒരു കിലോ ഭാരത്തിന് 1 ഗ്രാം പ്രോട്ടീന്‍ ആവശ്യമാണ്. മേല്‍പ്പറഞ്ഞ ഘടകങ്ങളെ ആശ്രയിച്ച് ഇത് കുറവോ അതിലധികമോ ആകാം.

Most read: കോവിഡ് 19: ശ്വാസകോശം പൊന്നുപോലെ കാക്കേണ്ട സമയം

പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണങ്ങള്‍

പ്രോട്ടീന്‍ സമ്പുഷ്ട ഭക്ഷണങ്ങള്‍

ലീന്‍ മീറ്റ് - ബീഫ്, മട്ടണ്‍, പന്നിയിറച്ചി, മാംസം - കോഴി, ടര്‍ക്കി, താറാവ്, മത്സ്യവും കടല്‍വിഭവങ്ങളും - മത്സ്യം, ചെമ്മീന്‍, ഞണ്ട്, ലോബ്സ്റ്റര്‍, കക്ക, മുട്ട, പാലുല്‍പ്പന്നങ്ങള്‍ - പാല്‍, തൈര്, ചീസ്, നട്‌സ് - ബദാം, വാല്‍നട്ട്, കശുവണ്ടി, വിത്ത് - മത്തങ്ങ വിത്ത്, എള്ള്, സൂര്യകാന്തി വിത്തുകള്‍, പയര്‍, ബീന്‍സ്

English summary

Reasons Why You Need To Eat Protein Rich Foods Every Day

Did you know that proteins are not just important for building muscles, but also for our normal and adequate day-to-day functioning. Read here to know why you need to eat protein-rich foods every day.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X