Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
തടി കുറയുന്ന വഴി കാണില്ല, ശരീരം വിഷമുക്തമാകും; രാവിലെ ഇത് ഒരു ഗ്ലാസ് കുടിച്ചാല്‍ ഫലം അത്ഭുതം
രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ച് ദിവസം ആരംഭിക്കുന്നതിലും നല്ല ശീലം വേറെയില്ല. എന്നാല്‍ ആ വെള്ളം കുറച്ചുകൂടി ആരോഗ്യകരമായാലോ? അതെ, രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്ഭുതങ്ങള്‍ സമ്മാനിക്കും. അത് കക്കിരി വെള്ളമായാല്‍ ഗുണങ്ങള്‍ ഇരട്ടിയായിരിക്കും. ശരീരത്തെ വിഷമുക്തമാക്കാന്‍ സഹായിക്കുന്ന മികച്ച പാനീയമാണ് കക്കിരി വെള്ളം. വിവിധ അവശ്യ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഇത്. ഇതില്‍ കലോറി അളവ് വളരെ കുറവാണ്. അതിനാല്‍ തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച പാനീയമാണ്.
വിറ്റാമിന്‍ ബി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണ് കക്കിരി. കക്കിരി വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അളവ് വര്‍ദ്ധിപ്പിക്കും. അതുപോലെ തന്നെ ബീറ്റാ കരോട്ടിന്‍, മാംഗനീസ്, മോളിബ്ഡിനം, കുക്കുര്‍ബിറ്റാസിന്‍ ഉള്‍പ്പെടെയുള്ള മറ്റ് ആന്റിഓക്സിഡന്റുകളും ലഭിക്കും. ദിവസവും രാവിലെ കക്കിരി വെള്ളം കുടിച്ച് നിങ്ങളുടെ ദിവസം ആരംഭിച്ചാല്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

കക്കിരി വെള്ളം
ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ് കക്കിരി വെള്ളം. കക്കിരി കഷ്ണങ്ങള്‍ എത്രനേരം വെള്ളത്തില്‍ ഇരിക്കുന്നുവോ അത്രയും മികച്ച രുചി ലഭിക്കും. കക്കിരി കഷ്ണങ്ങള്‍ വെള്ളത്തിലിട്ട് ഇളക്കി യോജിപ്പിക്കുന്നത് ധാരാളം മൈക്രോ ന്യൂട്രിയന്റുകള്‍, ഫ്‌ളേവനോയിഡുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ നല്‍കുന്നു. ഈ പാനീയം എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ ദാഹം ശമിപ്പിക്കുന്നതിനുള്ള ഒരു അത്ഭുതകരമായ പാനീയമാണ്.

ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
ഒരു കക്കിരിയില്‍ ഏകദേശം 45 കലോറി മാത്രമുള്ളത്. ഇതിലെ ശരിയായ ജലാംശം നിങ്ങളുടെ വയറ് നിറയ്ക്കുകയും അനാവശ്യമായ ലഘുഭക്ഷണം തടയുകയും ചെയ്യുന്നു. ഒരു പഠനമനുസരിച്ച്, ധാരാളം വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം ഇതിലൂടെ ഭക്ഷണം കുറയുകയും ലിപ്പോളിസിസ് കാരണം കൊഴുപ്പ് കുറയുകയും ചെയ്യുന്നു. അതിനാല്‍, രാവിലെ വെറുംവയറ്റില്‍ കക്കിരി വെള്ളം കുടിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം കൂട്ടി തടി കുറയ്ക്കുന്നതിനുള്ള ഉത്തമ വഴിയാണ്.

ആന്റിഓക്സിഡന്റുകള്‍ അടങ്ങിയത്
അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങി നിരവധി രോഗങ്ങളുടെ മൂലകാരണം ഓക്സിഡേറ്റീവ് നഷ്ടമാണ്. കക്കിരിയിലെ ആന്റി ഓക്‌സിഡന്റുകള്‍ ഓക്‌സിഡേറ്റീവ് കേടുപാടുകള്‍ തടയുകയും രോഗത്തിന് കാരണമാകുന്ന കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. ഫ്രീ റാഡിക്കലുകളെ നീക്കി ഓക്‌സിഡേറ്റീവ് ചെയിന്‍ പ്രതികരണങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ ആന്റിഓക്സിഡന്റുകള്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നുണ്ട്. വിറ്റാമിന്‍ സി, മാംഗനീസ്, ബീറ്റാ കരോട്ടിന്‍, മോളിബ്ഡിനം, ഫ്‌ളേവനോയ്ഡുകള്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് കക്കിരി.

ക്യാന്‍സറിനെ ചെറുക്കുന്നു
കക്കിരിയില്‍ ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. അവയില്‍ കുക്കുര്‍ബിറ്റാസിന്‍, ലിഗ്‌നാന്‍സ് തുടങ്ങിയ ബയോകെമിക്കല്‍ സംയുക്തങ്ങളുമുണ്ട്. ഇത് ചില ക്യാന്‍സറുകള്‍ വികസിപ്പിക്കുന്നതില്‍ നിന്ന് തടയുകയോ അവയുടെ പുരോഗതിയെ മന്ദഗതിയിലാക്കുകയോ ചെയ്‌തേക്കാം. കക്കിരിയില്‍ കാണപ്പെടുന്ന ഫിസെറ്റിന്‍ എന്ന ഫ്‌ളേവനോയിഡ് ക്യാന്‍സറിന്റെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നുവെന്ന് ഒരു സമീപകാല പഠനം സൂചിപ്പിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
കക്കിരിയില്‍ ധാരാളമായി പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം കുറവുള്ള ആളുകളില്‍ രക്താതിമര്‍ദ്ദം കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കക്കിരി വെള്ളത്തിലെ പൊട്ടാസ്യം നിങ്ങളുടെ ശരീരത്തെ അധിക സോഡിയം നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതിനാല്‍, പൊട്ടാസ്യം അടങ്ങിയ കക്കിരി വെള്ളം കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കും. പ്രത്യേകിച്ച് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഇതൊരു മികച്ച പാനീയമാണ്. ഇത് ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയുടെ സാധ്യതയും കുറയ്ക്കുന്നു.

ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
കക്കിരിയില്‍ ഗണ്യമായ അളവില്‍ സിലിക്കയും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ചര്‍മ്മത്തെ ശുദ്ധവും ഉറപ്പുമുള്ളതാക്കാനും സഹായിക്കും. ചര്‍മ്മത്തെ മൃദുവും മിനുസമാര്‍ന്നതും ആരോഗ്യകരവുമായി നിലനിര്‍ത്തുന്ന വിറ്റാമിന്‍ ബി 5 ന്റെ ഒരു രൂപമായ പാന്റോതെനിക് ആസിഡും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഇത് വായുവിലെ ഈര്‍പ്പം വലിച്ചെടുക്കുന്നതിലൂടെ ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നു.

എല്ലുകളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.
കക്കിരിയില്‍ വൈറ്റമിന്‍ കെ കൂടുതലാണ്. ഒരു കപ്പ് അരിഞ്ഞ കക്കിരിയില്‍ ശുപാര്‍ശ ചെയ്യുന്ന പ്രതിദിന മൂല്യത്തിന്റെ 19 ശതമാനം വിറ്റാമിന്‍ കെ ഉണ്ട്. ആരോഗ്യകരമായ എല്ലുകളും ടിഷ്യൂകളും ഉണ്ടാക്കുന്നതിനും അതുപോലെ നിങ്ങളുടെ രക്തം കട്ടപിടിക്കുന്നതിനും ആവശ്യമായ പ്രോട്ടീനുകള്‍ രൂപപ്പെടുത്താന്‍ നിങ്ങളുടെ ശരീരത്തിന് വിറ്റാമിന്‍ കെ ആവശ്യമാണ്. കെ വിറ്റാമിന്‍ ലഭിക്കാന്‍ കക്കിരി വെള്ളത്തെക്കാള്‍ മികച്ചതായി വേറൊരു പാനീയമില്ല.

കക്കിരി വെള്ളം തയാറാക്കുന്ന വിധം
1 ഇടത്തരം വലിപ്പമുള്ള കക്കിരി, 2 ലിറ്റര്‍ വെള്ളം, പുതിന, സ്‌ട്രോബെറി അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു പഴവര്‍ഗം എന്നിവയാണ് ഇതിനായി ആവശ്യം. കക്കിരി തൊലി കളഞ്ഞ് ഒരു സ്പൂണ്‍ ഉപയോഗിച്ച് കുരു നീക്കുക. ഇത് കഷ്ണങ്ങളാക്കി മുറിക്കുക. ഇത് വെള്ളത്തിലിട്ട് നന്നായി ഇളക്കി രുചി വെള്ളത്തില്‍ കലരുന്നതിന് കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വയ്ക്കുക. അതുകഴിഞ്ഞ് ഒന്നുകൂടി ഇളക്കിയശേഷം വെള്ളം കുടിക്കുക.



Click it and Unblock the Notifications











