Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
പ്രതിരോധശേഷിക്കും രോഗശാന്തിക്കും ഉത്തമം; തണുപ്പുകാലത്ത് നെയ്യ് കഴിച്ചാലുള്ള അത്ഭുത നേട്ടങ്ങള്‍
ശൈത്യകാലത്ത് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനായി പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ കഴിക്കണം. അത്തരത്തില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഒരു ഭക്ഷണസാധനമാണ് നെയ്യ്. ശൈത്യകാലത്ത് നെയ്യ് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. ചര്‍മ്മസംരക്ഷണം, ഓര്‍മ്മശക്തി, പ്രതിരോധശേഷി എന്നിവ മെച്ചപ്പെടുത്താന്‍ നെയ്യ് നിങ്ങളെ സഹായിക്കുന്നു.
ഇത് ശരീരത്തെ വിഷമുക്തമാക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. പരിമിതമായ അളവില്‍ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണം ചെയ്യും. ശൈത്യകാലത്ത് നെയ്യ് കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഉദരാരോഗ്യവും ദഹനവും മെച്ചപ്പെടുത്തുന്നു
ദഹനം സുഗമമാക്കാന്‍ സഹായിക്കുന്ന ഗ്യാസ്ട്രിക് ജ്യൂസുകള്‍ നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഈ ഗ്യാസ്ട്രിക് ജ്യൂസില്‍ എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തെ ലളിതമായ സംയുക്തങ്ങളാക്കി മാറ്റാന്‍ സഹായിക്കുന്നു. അതിനാല്‍ നെയ്യ് കഴിക്കുന്നത് നിങ്ങളുടെ ഉദരാരോഗ്യവും ദഹനവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

ഊര്‍ജ്ജം നല്കുന്നു
ശൈത്യകാലത്ത് നിങ്ങളുടെ ശരീരം ഒരു ആലസ്യ മനോഭാവം പ്രകടിപ്പിക്കുന്നു. നെയ്യ് നല്ലൊരു ഊര്‍ജസ്രോതസ്സാണ്. ഇതില്‍ ഇടത്തരം, ഹ്രസ്വ-ചെയിന്‍ ഫാറ്റി ആസിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇതിലെ ലോറിക് ആസിഡ് ശക്തമായ ആന്റിമൈക്രോബയല്‍, ആന്റിഫംഗല്‍ പദാര്‍ത്ഥമാണ്. നെയ്യ് കഴിക്കുന്നത് നിങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ശൈത്യകാലത്ത് പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് നെയ്യ് കഴിക്കുന്നത് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ശരീരത്തിന് കരുത്ത് നല്‍കുകയും സീസണല്‍ രോഗങ്ങളില്‍ നിന്ന് പ്രതിരോധിക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി കുറവായാല്‍ പനി, അണുബാധ, ജലദോഷം, ചുമ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് നാം എളുപ്പത്തില്‍ ഇരകളാകുന്നു. എന്നാല്‍ നെയ്യ് കഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ഈ രോഗങ്ങളെ ചെറുക്കുകയും ചെയ്യും.

ശരീരത്തിന് ചൂട് നല്കുന്നു
തണുപ്പില്‍ നിന്ന് ശരീരത്തെ രക്ഷിക്കാന്‍ നെയ്യ് കഴിക്കാം. ആയുര്‍വേദത്തില്‍ പറയുന്നത് നെയ്യ് കഴിക്കുന്നത് ശരീരത്തിന് ചൂട് നല്‍കുമെന്നാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും നെയ്യ് ഗുണപ്രദമാണ്. ഒരു ദിവസം 3 മുതല്‍ 5 ടീസ്പൂണ്‍ വരെ നെയ്യ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്.

മലബന്ധത്തിന് പരിഹാരം
ശൈത്യകാലത്ത് നമ്മള് കൂടുതല്‍ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നു. ഇക്കാരണത്താല്‍, കുടലിന്റെ ആരോഗ്യവും ദഹനപ്രക്രിയയും വഷളാകുന്നു. എന്നാല്‍, നെയ്യില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെ സഹായത്തോടെ ഭക്ഷണം എളുപ്പത്തില്‍ ദഹിക്കുന്നു. ഇത് നിങ്ങളുടെ മലബന്ധ പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുന്നു. എന്നിരുന്നാലും, പരിമിതമായ അളവില്‍ മാത്രം നെയ്യ് കഴിക്കുക.

ജലദോഷവും ചുമയും തടയുന്നു
ശൈത്യകാലത്ത് തണുത്ത വായു കാരണം ചുമയും ജലദോഷവും ഒരു സാധാരണ പ്രശ്നമാണ്. തണുത്ത വായു പനിക്കും കാരണമാകും. നെയ്യില്‍ ആന്റി-ഇന്‍ഫ്ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ജലദോഷം, ചുമ എന്നീ പ്രശ്നങ്ങള്‍ അകറ്റാന്‍ നെയ്യ് കഴിക്കാം. ചുമ, ജലദോഷം, ബലഹീനത, ത്വക്ക് രോഗങ്ങള്‍, മുഖക്കുരു തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ക്ക് ചികിത്സിക്കാന്‍ പശുവിന് നെയ്യ് ഉപയോഗിക്കുന്നു. നെയ്യ് നെഞ്ചില്‍ പുരട്ടിയാല്‍ ചുമ മാറുമെന്നും നെയ്യില്‍ വറുത്ത ഉള്ളി ചതച്ച് ചേര്‍ത്ത് കഴിച്ചാല്‍ തൊണ്ടവേദന മാറുമെന്നും പറയപ്പെടുന്നു.

ചര്‍മ്മസംരക്ഷണം
ശീതകാല കാറ്റ് നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കുന്നു. വായുവില്‍ ഈര്‍പ്പം കുറവായതിനാല്‍ ചര്‍മ്മം വരണ്ടുപോകുന്നു. വരണ്ട ചര്‍മ്മത്തില്‍ ചൊറിച്ചില്‍, ചുണങ്ങ് എന്നിവയുടെ പ്രശ്നം വര്‍ദ്ധിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്ക് നെയ്യ് കഴിക്കാം. നെയ്യിന്റെ ഉപയോഗം ചര്മ്മത്തിനകത്തും പുറത്തും ഈര്‍പ്പം നിലനിര്‍ത്തുന്നു.

കാഴ്ചശക്തി വളര്‍ത്തുന്നു
കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനായ വിറ്റാമിന്‍ എ, ഡി, ഇ, കെ എന്നിവയാല്‍ സമ്പുഷ്ടമാണ് നെയ്യ്. ഈ വിറ്റാമിനുകള്‍ ആഗിരണം ചെയ്യാനും ഉപയോഗിക്കാനും നെയ്യ് നമ്മുടെ ശരീരത്തെ സഹായിക്കുന്നു. അതിനാല്‍ അടിസ്ഥാനപരമായി ഇത് ദഹനത്തിനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പേശികളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. കാഴ്ചയ്ക്ക് ഉത്തമമായ വിറ്റാമിന്‍ എ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ മര്‍ദ്ദം നിയന്ത്രിക്കാന്‍ ഗ്ലോക്കോമ രോഗികള്‍ക്ക് ഗുണം ചെയ്യും.

മറ്റ് ഗുണങ്ങള്‍
ആവശ്യമുള്ള ലൂബ്രിക്കേഷന് നല്കി നെയ്യ് നിങ്ങളുടെ സന്ധികളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ നെയ്യ്, മറ്റ് ഭക്ഷണങ്ങളില്‍ നിന്നുള്ള വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്നതിനുള്ള ഒരു സഹായമായി പ്രവര്‍ത്തിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു. പൊള്ളലേറ്റത് സുഖപ്പെടുത്താന്‍ നെയ്യ് സഹായിക്കുന്നു. ആയുര്‍വേദം അനുസരിച്ച്, നെയ്യ് തലച്ചോറിന് നല്ലതാണെന്നും അത് ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications