Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
എപ്സം സാള്‍ട്ടില്‍ കാല് മുക്കി വെക്കൂ; ഗുണങ്ങള്‍ നിരവധി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും നമ്മള് വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നുണ്ട്. കാല് കഴുകുന്നത് പോലും ആരോഗ്യത്തിന് മികച്ചതാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എപ്സം ഉപ്പ് വിലകുറഞ്ഞതും ധാതു സമ്പന്നവുമായ സംയുക്തമാണ്, അത് പല കാരണങ്ങളാല്‍ പലരും ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഉപ്പുവെള്ളത്തില്‍ ഒന്ന് കാല് കഴുകുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്.
പെഡിക്യൂറും മറ്റും ചെയ്യുമ്പോള്‍ പലരും കാല് എപ്സം സാള്‍ട്ടില്‍ മുക്കി വെക്കുന്നുണ്ട്. എന്നാല്‍ ഇത് സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങളുടെ കാര്യത്തില്‍ നിസ്സാരമല്ല. മഗ്നീഷ്യം, സള്‍ഫേറ്റ് എന്നിവയുടെ ഈ മഹത്തായ മിശ്രിതമാണ് ഇത്. എപ്സം സാള്‍ട്ടില്‍ കാല് മുക്കി വെക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിലൂടെ ആരോഗ്യം സംരക്ഷിക്കുന്നതിന് നമുക്ക് സാധിക്കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് നമുക്ക് ഈ വഴി മനസ്സിലാക്കാവുന്നതാണ്.

വേദന കുറക്കാന്‍
പുരുഷന്മാരും സ്ത്രീകളും പ്രത്യേകിച്ച് അത്ലറ്റുകളും വേദന ഒഴിവാക്കാനും വീക്കം കുറയ്ക്കാനും എപ്സം ഉപ്പ് പതിവായി ഉപയോഗിക്കുന്നു. നിങ്ങള്‍ക്ക സന്ധിവാതം അല്ലെങ്കില്‍ മറ്റ് അസ്ഥി സംബന്ധമായ അസുഖങ്ങള്‍ മൂലമുണ്ടാകുന്ന പേശിവേദനയും സന്ധി വേദനയും ഇല്ലാതാക്കാവന് എപ്സം സാള്‍ട്ട് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ കാലുകള്‍ എപ്സം ഉപ്പില്‍ മുക്കിവയ്ക്കുന്നത് നിങ്ങള്‍ക്ക് ധാരാളം ഗുണങ്ങളും ആശ്വാസവും നല്‍കും. കാലിലെ മുറിവ് മൂലമുണ്ടാകുന്ന നീര്‍ക്കെട്ട് കുറയ്ക്കാന്‍ നിങ്ങള്‍ ഒരു എപ്സം സോള്‍ട്ട് ബാത്ത് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

ചര്‍മ്മരോഗങ്ങള്‍ക്ക് പരിഹാരം
എപ്സം ഉപ്പ് ഉപയോഗിച്ച് കാല് മുക്കി വെക്കുന്നത് പലതരം ചര്‍മ്മരോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ചൂടുവെള്ളവും ഈ ധാതുക്കളുടെ മിശ്രിതവും അത്ലറ്റിന്റെ ഫൂട്ടും കാല്‍വിരല്‍ നഖം ഫംഗസും ഉള്‍പ്പെടുന്ന കാലിലുണ്ടാവുന്ന പല ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.ഇവ രണ്ടും കാലില്‍ വേദനയും അസ്വസ്ഥതയും ഉണ്ടാക്കും. എപ്സം സോള്‍ട്ട് ഉല്പന്നങ്ങള്ക്ക് ഫംഗസ് വിരുദ്ധവും ആന്റി മൈക്രോബിയല്‍ ഗുണങ്ങളുമുണ്ടെന്ന് പറയപ്പെടുന്നതിനാല്‍, കാലിലെ ഇത്തരം ചര്‍മ്മരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

രക്തചംക്രമണം മെച്ചപ്പെടുത്തും
എപ്സം സാള്‍ട്ടില്‍ കാല് മുക്കി വെക്കുന്നത് ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ചെറുചൂടുള്ള വെള്ളവും ധാതുക്കളുടെ പരലുകളും ചേര്‍ന്നാല്‍ ധമനികളിലൂടെയും സിരകളിലൂടെയും രക്തം തള്ളാനുള്ള പ്രക്രിയ ആരംഭിക്കാന്‍ കഴിയും, അത് സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ മഗ്നീഷ്യം കുറവുണ്ടെന്ന് സൂചിപ്പിച്ചേക്കാവുന്ന വേദനയ്ക്കെതിരെ പോരാടുന്നതിന് ധാരാളം എപ്സം സോള്‍ട്ട് ഉപയോഗിക്കാവുന്നതാണ്. എപ്സം സോള്‍ട്ട് ബാത്ത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ ചര്‍മ്മത്തിന് ഈ അവശ്യ ധാതുക്കള്‍ ആഗിരണം ചെയ്യാന്‍ കഴിയും, ഇത് രാത്രിയോ പകലോ കാലിലെ വേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

കാല് വൃത്തിയാക്കാന്‍
കാല് വൃത്തിയാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാം എന്ന് നോക്കാവുന്നതാണ്. എന്നാല്‍ എപ്സം സോള്‍ട്ട് ബാത്ത് ചെയ്യുന്നതിലൂടെ നിങ്ങളുടെ കാല് വൃത്തിയാക്കുന്നതിന് സഹായിക്കുന്നുണ്ട്. കണ്ണുകളാല്‍ കാണാത്ത സൂക്ഷ്മാണുക്കളെയും പദാര്‍ത്ഥങ്ങളെയും നീക്കം ചെയ്യാന്‍ എപ്സം സാള്‍ട്ട് ഉപയോഗിക്കാവുന്നതാണ്. ഉപ്പ്, വെള്ളം, കുതിര്‍ക്കല്‍ എന്നിവയുടെ സംയോജനം പാദങ്ങളെ ശുദ്ധീകരിക്കുന്നു, കാരണം ബാക്ടീരിയകള്‍ക്ക് ഉപ്പിട്ട അന്തരീക്ഷത്തില്‍ വളരാന്‍ കഴിയില്ല, അതിനാല്‍ ഈ ഫുട്ബാത്ത് കാലിലുണ്ടാവുന്ന ഇത്തരം സൂക്ഷ്മാണുക്കളുടെ വളര്‍ച്ചയെ തടയാന്‍ സഹായിക്കുന്നു.

സൗന്ദര്യ സംരക്ഷണത്തിന്
എപ്സം സോള്‍ട്ട് ഒരു മികച്ച സൗന്ദര്യസംരക്ഷണ ഉത്പ്പന്നമാണ്, കാരണം ഇത് നിങ്ങളുടെ ചര്‍മ്മത്തെ വളരെയധികം സഹായിക്കുന്നുണ്ട്. ഏത് അഴുക്കിനേയും ഇല്ലാതാക്കി ചര്‍മ്മം ക്ലിയറാക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. ഇത് വളരെ ചെലവുകുറഞ്ഞതായതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോഴെല്ലാം നിങ്ങളുടെ പാദങ്ങള്‍ എപ്സം സാള്‍ട്ടില്‍ മുക്കിവയ്ക്കാം, നിങ്ങളുടെ കാല് മുക്കി വെക്കുമ്പോള്‍ അതോടൊപ്പം ചില അവശ്യ എണ്ണകള്‍ കൂട ചേര്‍ത്താല്‍ മികച്ച ഫലങ്ങള്‍ ലഭിക്കുന്നു. വരണ്ട ചര്‍മ്മത്തിന് വരെ പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.



Click it and Unblock the Notifications
