Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
നിയന്ത്രിക്കാനാവാത്ത പ്രമേഹവും പ്രഷറും ഈ പഴത്തില്‍ ഒതുങ്ങും
റംബൂട്ടാന്‍ എന്ന പഴം നമ്മുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യുന്നു എന്നുള്ളതിനെക്കുറിച്ചാണ് ഈ ലേഖനം. ആരോഗ്യത്തിന് അത്രത്തോളം ഗുണം നല്‍കുന്ന റംമ്പൂട്ടാന്‍ പക്ഷേ ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട് എന്നതാണ് സത്യം. എന്നാല്‍ എന്തും അമിതമായാല്‍ വിഷം എന്നാണല്ലോ. അതുകൊണ്ട് തന്നെ മിതമായ അളവിലെങ്കില്‍ ആരോഗ്യം നമുക്ക് സംരക്ഷിക്കാന്‍ റംബൂട്ടാന്‍ തന്നെ ധാരാളം. മഞ്ഞ ചുവപ്പ് റോസ് എന്നീ നിറങ്ങളില്‍ മൃദുവായ മുള്ളുകളുള്ള കാണാന്‍ വളരെ ഭംഗിയുള്ള ഒരു പഴമാണ് റംമ്പൂട്ടാന്‍. ഇത് കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു.

റംബൂട്ടാന്‍ വളരെയധികം പോഷകമൂല്യം അടങ്ങിയതാണ്. ഇതിന്റെ വിത്തുകള്‍, തൊലി, പള്‍പ്പ് എന്നിവയില്‍ എലാജിറ്റാനിന്‍സ്, ജെറാനിന്‍, കോറിലാജിന്‍, എലാജിക് ആസിഡ് എന്നിവയുള്‍പ്പെടെ പോളിഫെനോള്‍ പോലുള്ള നിരവധി ബയോ ആക്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ആരോഗ്യത്തിന് ഗുണകരമെന്ന് പറയുന്ന നിരവധി പോഷകങ്ങളും സംയുക്തങ്ങളും റംബൂട്ടാനില്‍ ധാരാളം ഉണ്ട്. എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ ഉപയോഗം എന്ന് വായിക്കാം.

ഗുണങ്ങള്‍ ധാരാളം
ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് റംബൂട്ടാന്‍. ഇത് ശരീരത്തിലെ അണുബാധകളെ ഇല്ലാതാക്കുകയും ശരീരത്തിന്റെ വീക്കം കുറക്കുകയും ചെയ്യുന്നു. കൂടാതെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട് റംബൂട്ടാന്‍. ക്യാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ക്കെതിരെ വരെ റംബൂട്ടാന്‍ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തേയും പ്രതിരോധിക്കുന്നു. അതോടൊപ്പം കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും കുടലിലെ വിരകളെ നശിപ്പിക്കുകയും ചെയ്യുന്നു. വിശദമായി നമുക്ക് വായിക്കാം.

പ്രമേഹത്തെ നിയന്ത്രിക്കുന്നു
പ്രമേഹമുള്ളവര്‍ എപ്പോഴും പ്രശ്‌നത്തിലാവുന്നതാണ് അവര്‍ക്ക് അത് കഴിക്കരുത്, ഇത് കഴിക്കരുതെന്നുള്ള ശാസനകള്‍. എന്നാല്‍ പ്രമേഹമുള്ളവര്‍ക്ക് ധൈര്യമായി കഴിക്കാന്‍ സാധിക്കുന്ന പഴങ്ങളുടെ കൂട്ടത്തില്‍ എപ്പോഴും മുന്നില്‍ തന്നെയാണ് റംബൂട്ടാന്‍. ഇതിലുള്ള ബയോ ആക്റ്റീവ് സംയുക്തങ്ങളായ കാറ്റെച്ചിന്‍, ക്വെര്‍സെറ്റിന്‍, പോളിഫെനോള്‍സ്, ജെറാനിന്‍, ടാന്നിന്‍സ് എന്നിവ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഇതിന് മൃഗങ്ങളില്‍ നടത്തിയ പഠനമാണ് വിജയത്തിലെത്തിയിട്ടുള്ളത്. മനുഷ്യരില്‍ പഠനങ്ങള്‍ നടക്കുന്നതേ ഉള്ളൂ. എങ്കിലും റംബൂട്ടാന്‍ കഴിക്കുന്നത് പ്രമേഹം വര്‍ദ്ധിപ്പിക്കില്ല എന്നതാണ് ഇതിന്റെ പ്രത്യേകത.

ഡെങ്കിപ്പനിക്ക് റംബൂട്ടാന്‍
ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ റംബൂട്ടാന്‍ കഴിക്കുന്നതിലൂടെ സാധിക്കുന്നു എന്നാണ് പറയുന്നത്. റംബൂട്ടാനില്‍ അടങ്ങിയിട്ടുള്ള ജെറേനിന്‍ ആന്റി-വൈറല്‍ പ്രവര്‍ത്തനവും DENV-2 ന് എന്ന ഡെങ്കി വൈറസിന് എതിരായി പ്രവര്‍ത്തിക്കും എന്നാണ് പറയുന്നത്. എന്നിരുന്നാലും, റംബുട്ടാന്‍ ഡെങ്കി വൈറസിനെതിരെ പ്രവര്‍ത്തിക്കുമോ എന്ന് പരിശോധിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. അതുകൊണ്ട് തന്നെ ഡെങ്കിപ്പനി വന്നാല്‍ ഉടന്‍ റംബൂട്ടാന്‍ കഴിച്ചാല്‍ മതി എന്ന ചിന്ത കൊണ്ട് ആരും ഇരിക്കരുത്. ഉടന്‍ തന്നെ ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ എടുക്കണം.

രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍
ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളുടെ കാര്യത്തില്‍ അല്‍പം മുന്നില്‍ തന്നെയാണ് രക്തസമ്മര്‍ദ്ദം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വളരെയധികം വെല്ലുവിളികള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ എങ്ങനെയെങ്കിലും പ്രതിരോധിച്ചാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ക്ക് റംബൂട്ടാന്‍ ഒരു ആശ്വാസം തന്നെയാണ്. പല പഠനങ്ങളുടേയും അടിസ്ഥാനത്തില്‍ റംബൂട്ടാനില്‍ അടങ്ങിയിട്ടുള്ള ഘടകം രക്തക്കുഴലുകളിലെ സമ്മര്‍ദ്ദം കുറക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ഇതിന്റെ പഠനങ്ങള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം രക്തസമ്മര്‍ദ്ദം കുറക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളും തേടേണ്ടതാണ്.

കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു
കാഴ്ചശക്തിയുടെ കുറവ് പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് റംബൂട്ടാന്‍ ശീലമാക്കാവുന്നതാണ്. വിറ്റാമിന്‍ എയുടെ കുറവാണ് പലപ്പോഴും കാഴ്ചയുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇത് നേത്രസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ റംബൂട്ടാന്‍ നിങ്ങളെ സഹായിക്കുന്നു. കാരണം ഇതില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മാത്രമല്ല വിറ്റാമിന്‍ സി കൊണ്ടും റംബൂട്ടാന്‍ സമ്പുഷ്ടമാണ്. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് ഇത് സഹായിക്കുന്നു.

വിളര്‍ച്ചക്ക് പരിഹാരം
വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളെ വളരെയധികം പ്രതിസന്ധിയില്‍ ആക്കുന്നു. രക്തക്കുറവും മുഖത്ത് കാണുന്ന വിളര്‍ച്ചയും പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ അല്‍പം കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇതിന് പരിഹാരം കാണുന്നതിനും അനീമിയ പോലുള്ള അവസ്ഥകളെ പ്രതിരോധിക്കുന്നതിനും നമുക്ക് റംബൂട്ടാന്‍ ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളില്‍ വിളര്‍ച്ചയെ പ്രതിരോധിക്കുന്നതിനും ശരീരത്തിലേക്ക് അയേണ്‍ ധാരാളം എത്തിക്കുന്നതിനും സഹായിക്കുന്നു. കാരണം റംബുട്ടാന്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമായ ഇരുമ്പ് നല്‍കും, അതിനാല്‍ നിങ്ങളുടെ വിളര്‍ച്ചയില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നു.

ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ എപ്പോഴും ഭീഷണി ഉയര്‍ത്തുന്നതാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. ഈ കൊളസ്‌ട്രോളാണ് ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും വില്ലനാവുന്നത്. ഇത്തരം അവസ്ഥയില്‍ അപകടകാരിയായ ഈ അവസ്ഥയെ പ്രതിരോധിച്ച് നല്ല കൊളസ്‌ട്രോളായ എച്ച് ഡി എല്ലിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ നമുക്ക് സാധിക്കുന്നു. റംബൂട്ടാന്‍ കഴിക്കുന്നതിലൂടെ ഇത് നമ്മുടെ ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് ഇല്ലാതാക്കി സുരക്ഷിതമായിരിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഏത് വസ്തുവിനും പാര്‍ശ്വഫലങ്ങളും അതോടൊപ്പം തന്നെ ഉണ്ടാവും. ഇത്തരത്തില്‍ റംബൂട്ടാനുള്ള ചില പാര്‍ശ്വഫലങ്ങള്‍ നോക്കാം.

പാര്‍ശ്വഫലങ്ങള്‍ ഇപ്രകാരം
നിങ്ങള്‍ റംബൂട്ടാന്‍ കഴിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങള്‍ എപ്രകാരമാണ് വരുന്നത് എന്ന് നോക്കാം. ഇത് പലരിലും ഓക്കാനം, ഛര്‍ദ്ദി എന്നിവയുണ്ടാക്കുന്നു. കൂടാതെ ചര്‍മ്മത്തില്‍ ചെറിയ തോതില്‍ വീക്കം, ചൊറിച്ചില്‍, ചുവപ്പ് എന്നിവ ഉണ്ടാക്കുന്നു. ചിലരില്‍ ഇത് നെഞ്ച് വേദനക്കും ശ്വാസതടസ്സത്തിനും കാരണമാകുന്നുണ്ട്. റംബുട്ടാന്‍ കഴിച്ച് എന്തെങ്കിലും പ്രതികരണം ശരീരത്തില്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. ഒരുതരത്തിലും ഇത്തരം ശാരീരിക മാറ്റങ്ങള്‍ ചികിത്സിക്കാതെ വിടരുത്. കൂടാതെ റംബൂട്ടാന്‍ കഴിക്കുമ്പോള്‍ ഗര്‍ഭിണികളെങ്കില്‍ ഡോക്ടറോട് ചോദിച്ചതിന് ശേഷം കഴിക്കുക. കുട്ടികള്‍ക്ക് ഇതിന്റെ കുരു നീക്കം ചെയ്ത ശേഷം മാത്രമേ കൊടുക്കാവൂ. അതിന് എപ്പോഴും മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. റംബൂട്ടാന്റെ കുരു വളരെയധികം അപകടകരമായ ഒന്നാണ് എന്ന് നാം ഓര്‍ക്കണം. .
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications










