കൊവിഡിനെ ചെറുക്കും രോഗപ്രതിരോധം കൂട്ടും ഈ ഡയറ്റ്

ഡയറ്റ് ആരോഗ്യത്തിന് മികച്ചതാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ ഇതെങ്ങനെ ആരോഗ്യത്തെ സഹായിക്കുന്നുണ്ട് എന്നതിനെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് റെയിന്‍ബോ ഡയറ്റ് സഹായിക്കുന്നുണ്ട്. കൊവിഡ് 19-ന്റെ മൂന്നാം തരംഗത്തിനാണ് നാം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചതാണ് എന്തുകൊണ്ടും റെയിന്‍ബോ ഡയറ്റ്.

Rainbow Diet

നിങ്ങളുടെ ഭക്ഷണക്രമവും ആരോഗ്യത്തിനും എല്ലാം തന്നെ നമുക്ക് ചില കാര്യങ്ങള്‍ പ്രത്യേക തിരഞ്ഞെടുപ്പ് നടത്താവുന്നതാണ്. ഭക്ഷണത്തിലും രോഗപ്രതിരോധ ശേഷിയിലും ശ്രദ്ധിക്കുക എന്നത് തന്നെയാണ് കോവിഡ് -19 ന് ഇരയാകാതിരിക്കാന്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്ന മുന്‍കരുതല്‍ നടപടികള്‍. അതുകൊണ്ട് തന്നെ കൊവിഡ് 19-ന്റെ അപകട സാധ്യത കുറക്കുന്നതിന് വേണ്ടി റെയിന്‍ബോ ഡയറ്റ് സ്വീകരിക്കാവുന്നതാണ്. എന്നാല്‍ റെയിന്‍ബോ ഡയറ്റ് എങ്ങനെയെന്നും എന്തൊക്കെയാണ് അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

എന്താണ് ഒരു റെയിന്‍ബോ ഡയറ്റ്?

എന്താണ് ഒരു റെയിന്‍ബോ ഡയറ്റ്?

മഴവില്ല് പോലെ എല്ലാ നിറങ്ങളിലുമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉള്‍പ്പെടുന്ന ഒരു ഭക്ഷണക്രമമാണ് റെയിന്‍ബോ ഡയറ്റ്. ഭക്ഷണത്തിന്റെ വ്യത്യസ്ത നിറങ്ങള്‍ കാരണം ഒരു പ്രത്യേക കൂട്ടം പോഷകങ്ങള്‍ ഇതിലുണ്ട് എന്നാണ് പറയുന്നത്. ഓരോ പച്ചക്കറിക്കും പഴത്തിനും അതിന്റേതായ പ്രത്യേക പിഗ്മെന്റ് ഉണ്ട്, അത് ഫൈറ്റോ ന്യൂട്രിയന്റുകളില്‍ നിന്ന് വരുന്നു. ന്യായമായ അളവില്‍ പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് പോലെ തന്നെ പോഷകാഹാര വിദഗ്ധര്‍ നിറങ്ങളിലൂടെ നമുക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കും എന്നുമാണ് പറയുന്നത്.

രോഗപ്രതിരോധ ശേഷി എങ്ങനെ?

രോഗപ്രതിരോധ ശേഷി എങ്ങനെ?

നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ മഴവില്ല് ഭക്ഷണക്രമം എങ്ങനെ സഹായിക്കും?

പോഷകസമൃദ്ധമായ ആഹാരം കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷിക്ക് ഒരു മുതല്‍ക്കൂട്ടാണ്. കൂടാതെ, നിങ്ങളുടെ ഭക്ഷണത്തില്‍ ഒന്നിലധികം നിറങ്ങളുള്ള ഭക്ഷണം ചേര്‍ക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോകെമിക്കലുകളും നല്‍കുന്നു. ഇത് കൂടാതെ ഊര്‍ജ്ജസ്വലമായ ഓരോ ഭക്ഷണത്തിന്റെയും പോഷക ഗുണങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്.

ചുവന്ന നിറമുള്ള ഭക്ഷണങ്ങള്‍

ചുവന്ന നിറമുള്ള ഭക്ഷണങ്ങള്‍

ചുവന്ന നിറമുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍, ചുവന്ന കാപ്‌സിക്കം, മാതളനാരങ്ങ, തക്കാളി, തണ്ണിമത്തന്‍ എന്നിവയില്‍ ഉയര്‍ന്ന അളവില്‍ ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്, ഇത് ശക്തമായ ആന്റിഓക്സിഡന്റ് കലവറയാണ്. കൂടാതെ ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളുടെ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ കുറക്കുകയും ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം തടയുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റുകളുടെ അഭാവം കോവിഡ് -19 സംഭവത്തിലും പുരോഗതിയിലും തീവ്രതയിലും മാറ്റം വരുത്തുന്നുണ്ട്.

പച്ച നിറമുള്ള ഭക്ഷണങ്ങള്‍

പച്ച നിറമുള്ള ഭക്ഷണങ്ങള്‍

ഇലക്കറികള്‍ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചീര, കാള, ഉലുവയുടെ ഇലകള്‍ തുടങ്ങിയ ഇലക്കറികള്‍ പച്ചയായോ ചെറുതായി വേവിച്ചോ കഴിക്കുമ്പോള്‍ നിങ്ങള്‍ക്ക് ധാരാളം നാരുകളും ഫോളേറ്റും ലഭിക്കും. കിവി, മുന്തിരി, അവോക്കാഡോ തുടങ്ങിയ പച്ച പഴങ്ങള്‍ ഫോളേറ്റ്, വിറ്റാമിന്‍ സി, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയതാണ്. പച്ചിലകളില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍, വിറ്റാമിന്‍ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കോവിഡ് -19 നെതിരെ നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. ഇത് ശീലമാക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

നീലനിറമുള്ള ഭക്ഷണങ്ങള്‍

നീലനിറമുള്ള ഭക്ഷണങ്ങള്‍

കറുത്ത മുന്തിരി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി തുടങ്ങിയ കടും നീല നിറമുള്ള ഭക്ഷ്യവസ്തുക്കളും പോളിഫെനോളുകള്‍, പ്രത്യേകിച്ച് ആന്തോസയാനിഡിന്‍സ് എന്നിവയാല്‍ നിറഞ്ഞിരിക്കുന്നതാണ്. ഈ ഭക്ഷണങ്ങളുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ കോവിഡ്-19 അപകടസാധ്യത കുറക്കുന്നതിന് നിങ്ങളെ സഹായിക്കും. നീല നിറമുള്ള ഭക്ഷണങ്ങള്‍ ശക്തമായ ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയതാണ്. ഇത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുക മാത്രമല്ല, ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ കൂടിയ അളവില്‍ ശരീരത്തില്‍ ഉണ്ടാവുന്ന പ്രമേഹവും മറ്റും കൊവിഡ് 19-ന് അപകടകരമായി മാറുന്നുണ്ട്. ഇത് പലപ്പോഴും കൊവിഡ് ബാധിതരില്‍ ഗുരുതരമാവുന്നുണ്ട്.

ഓറഞ്ച് നിറമുള്ള ഭക്ഷണങ്ങള്‍

ഓറഞ്ച് നിറമുള്ള ഭക്ഷണങ്ങള്‍

നിങ്ങളുടെ ഭക്ഷണത്തില്‍ ക്യാരറ്റ്, സ്‌ക്വാഷ്, മധുരക്കിഴങ്ങ്, മത്തങ്ങ തുടങ്ങിയ ഓറഞ്ച് നിറത്തിലുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. കാരണം ഇതെല്ലാം കോവിഡ്-19 സാധ്യതയെ കുറക്കുന്നുണ്ട്. ഈ പച്ചക്കറികളില്‍ ഉയര്‍ന്ന അളവില്‍ കരോട്ടിനോയിഡുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് അവയുടെ നിറത്തിന് കാരണമാകുന്ന വിറ്റാമിന്‍ എ ആയി മാറുന്നു. ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ എ സഹായിക്കുന്നു എന്നതാണ്. എല്ലാ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന ശരീരത്തിലെ വളുത്ത രക്താണുക്കളെ (WBC) ശക്തിപ്പെടുത്താനും പിന്തുണയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ദിവസവും ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ വൈറ്റമിന്‍ സി കഴിക്കാന്‍ ശ്രദ്ധിക്കണം.

വെളുത്ത നിറത്തിലുള്ള ഭക്ഷണങ്ങള്‍

വെളുത്ത നിറത്തിലുള്ള ഭക്ഷണങ്ങള്‍

വെളുത്തുള്ളി, ഉള്ളി തുടങ്ങിയ വെളുത്ത നിറത്തിലുള്ള ഭക്ഷണത്തിന് ആന്റിവൈറല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉണ്ടെന്നതാണ് സത്യം. ഇത് ജലദോഷം, പനി, കോവിഡ് -19 തുടങ്ങിയ അണുബാധകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കും. ഇത് ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളെ ചെറുക്കുന്നു. ഇഞ്ചി നിങ്ങളുടെ നെഞ്ചിലെ ചുമയും കഫവും കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. ഉരുളക്കിഴങ്ങ്, കൂണ്‍, കോളിഫ്‌ളവര്‍ എന്നിവയിലും സെലിനിയം, പൊട്ടാസ്യം, റൈബോഫ്‌ലേവിന്‍, നിയാസിന്‍, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ആരോഗ്യത്തിന് മികച്ചതാണ്. ഇത് കൂടാതെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു

X
Desktop Bottom Promotion