Latest Updates
-
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സ്നേഹത്തോടെയുള്ള ആലിംഗനം മനസ് മാത്രമല്ല ശരീരവും സംരക്ഷിക്കും
ആലിംഗനം എന്നത് ആശ്വസിപ്പിക്കുന്നതിനും വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനുമുള്ള ഒരു സാര്‍വത്രിക മാര്‍ഗമാണ്. സന്തോഷമോ സങ്കടമോ ആയിരിക്കുമ്പോള്‍ നമ്മള് പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കുന്നു. ആലിംഗനം നമ്മെ സുഖപ്പെടുത്തുന്നു, കൂടാതെ, അത് നമ്മെ ആരോഗ്യകരവും സന്തോഷകരവുമായി നിലനിര്‍ത്താനും സഹായിക്കുന്നു. എന്നിരുന്നാലും, ആലിംഗനത്തിന്റെ പ്രയോജനങ്ങള്‍ ആശ്വാസത്തിന്റെയും ഊഷ്മളതയുടെയും വികാരത്തില്‍ മാത്രം പരിമിതപ്പെടുന്നില്ല. അതിന്റെ നേട്ടങ്ങള്‍ നിരവധിയാണ്.
ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍, ആലിംഗനത്തിന്റെ പ്രയോജനങ്ങള്‍ നിങ്ങള്‍ ആരെയെങ്കിലും നിങ്ങളുടെ കൈകളില്‍ പിടിക്കുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ഊഷ്മളമായ അനുഭൂതിക്ക് അപ്പുറമാണ്. ആലിംഗനം നമ്മെ ആരോഗ്യകരവും സന്തോഷകരവുമാക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എങ്ങനെയെന്നറിയാന്‍ തുടര്‍ന്ന് വായിക്കുക.

ലവ് ഹോര്‍മോണ്‍ കൂട്ടുന്നു
ആലിംഗനം ചെയ്യുന്നത് 'ലവ് ഹോര്‍മോണ്‍' ആയ ഓക്സിടോസിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നു. പ്രണയ ഹോര്‍മോണായ ഓക്സിടോസിന്‍ വര്‍ദ്ധിക്കുകയാണെങ്കില്‍, അത് നമ്മുടെ ഹൃദയാരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുകയും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ വെറും 20 സെക്കന്‍ഡ് ആലിംഗനം ചെയ്ത് 10 മിനിറ്റ് ഹാന്‍ഡ് ഹോള്‍ഡിംഗുമായി സംയോജിപ്പിച്ചാല്‍, അത് രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും ഉള്‍പ്പെടെയുള്ള സമ്മര്‍ദ്ദത്തിന്റെ ശാരീരിക ഫലങ്ങള്‍ കുറയ്ക്കും. അതിനാല്‍, ആലിംഗനം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, കാരണം പ്രണയ ഹോര്മോണ്് നമ്മുടെ ശരീരത്തില്‍ ധാരാളം നല്ല ഫലങ്ങള്‍ നല്കുന്നു.

സമ്മര്‍ദ്ദം കുറയ്ക്കുന്നു
സ്പര്ശനമാണ് ഏറ്റവും സാധാരണയായി അംഗീകരിക്കപ്പെട്ടതും വിലമതിക്കപ്പെടുന്നതുമായ പ്രണയ ഭാഷ. ചില ആളുകള്‍ക്ക് ഇത് സുഖകരമല്ലായിരിക്കാം, പക്ഷേ മിക്ക ആളുകളും അവരുടെ പ്രണയ ഭാഷയായി സ്പര്‍ശത്തെ കണ്ടെത്തുന്നു. സ്പര്‍ശനത്തിലൂടെ മറ്റൊരാളെ പിന്തുണയ്ക്കുന്നത് ആ വ്യക്തിയുടെ സമ്മര്‍ദ്ദം കുറയ്ക്കും. ഇത് മാത്രമല്ല, ആശ്വസിപ്പിക്കുന്ന വ്യക്തിയുടെ സമ്മര്‍ദ്ദം കുറയ്ക്കാനും സ്പര്ശനത്തിന് കഴിയും. നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് ആലിംഗനം.

ഭയം കുറയ്ക്കാന്‍ സഹായിക്കുന്നു
മുകളില്‍ സൂചിപ്പിച്ചത് പോലെ സ്പര്‍ശനം എന്നത് സമ്മര്‍ദ്ദത്തിനുള്ള മികച്ച പ്രതിവിധിയാണ്. ആത്മാഭിമാനം കുറഞ്ഞ ആളുകളില്‍ ഉത്കണ്ഠ കുറയ്ക്കാന്‍ ഇതിന് കഴിയും. ഇതോടൊപ്പം, സ്വയം ഒറ്റപ്പെടുന്നതില്‍ നിന്ന് ആളുകളെ ചേര്‍ത്തുനിര്‍ത്താന്‍ സ്പര്‍ശനം സഹായിക്കും. നിങ്ങള്‍ ഒരു അടുപ്പമുള്ള വസ്തുവില്‍ സ്പര്‍ശിച്ചാല്‍, അസ്തിത്വത്തെക്കുറിച്ചുള്ള നിങ്ങളുടെ ഭയം കുറയ്ക്കാന്‍ അത് സഹായിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ടെഡി ബിയറിനെയോ തലയിണയെയോ കെട്ടിപ്പിടിച്ച് മിക്ക ആളുകളും ഉറങ്ങാന്‍ ഇഷ്ടപ്പെടുന്നതിന്റെ കാരണവും ഇതാണ്.

ആശയവിനിമയം
ആശയവിനിമയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ആശയവിനിമയത്തിനുള്ള ഏറ്റവും സാധാരണമായ മാര്‍ഗമായി സംസാരമോ മുഖഭാവങ്ങളോ നമ്മുടെ മനസ്സില്‍ വരുന്നു. എന്നിരുന്നാലും, പരസ്പരം സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ് ആലിംഗനം. ദേഷ്യം, ഭയം, വെറുപ്പ്, നന്ദി, സങ്കടം, സന്തോഷം, സ്നേഹം, സഹതാപം തുടങ്ങിയ വികാരങ്ങള്‍ ഉള്‍പ്പെടെ വിവിധ വികാരങ്ങള്‍ സ്പര്‍ശനത്തിലൂടെ ഒരു വ്യക്തിക്ക് പ്രകടിപ്പിക്കാന്‍ കഴിയും. ആലിംഗനം നിങ്ങള്‍ക്ക് ആശ്വാസം നല്‍കുകയും മറ്റുള്ളവരുമായി ആശയവിനിമയം നടത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

ഹൃദയത്തിന് നല്ലത്
മറ്റൊരു വ്യക്തിയെ ആലിംഗനം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തെ ഊഷ്മളമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു, പ്രത്യേകിച്ച് തണുപ്പുകാലത്ത്. ആലിംഗനം ചെയ്യുന്നത് ഹൃദയത്തെ ഉത്തേജിപ്പിക്കുന്നു, ഇത് ഹൃദയത്തിന്റെ പേശികളെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
വിചിത്രമെന്നു പറയട്ടെ, ആലിംഗനം നിങ്ങളുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഉയര്‍ന്ന ബിപി കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകളാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യൂ. അത് നിങ്ങളെ ശാന്തമാക്കാന്‍ സഹായിക്കും.

നാഡീവ്യവസ്ഥയെ സന്തുലിതമാക്കുന്നു
ആലിംഗനം ചെയ്യുന്നത് പേശികള്‍ക്ക് അയവ് നല്കുന്നു. ആലിംഗനങ്ങള്‍ ശരീരത്തിലെ പിരിമുറുക്കം ഒഴിവാക്കുന്നു. ഇത് മൃദുവായ ടിഷ്യൂകളിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് വേദന ശമിപ്പിക്കുന്നു. ആലിംഗനം നാഡീവ്യവസ്ഥയെ സന്തുലിതമാക്കാനും സഹായിക്കുന്നു.



Click it and Unblock the Notifications