Latest Updates
-
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം
വണ്ണം കുറക്കാൻ നാല് പിസ്തയിലുള്ള കിടിലൻ ഒറ്റമൂലി
ആരോഗ്യ സംരക്ഷണത്തിന് അമിതവണ്ണം ഒരു വെല്ലുവിളി തന്നെയാണ്. ഇതിനെ പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് പരക്കം പായുന്നവരാണ് പലരും. എന്നാൽ ഇത് കൂടുതൽ പ്രശ്നങ്ങൾ പലരിലും ഉണ്ടാക്കുന്നുണ്ട്. ആരോഗ്യ പ്രതിസന്ധികൾ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി കൃത്യമായ ആരോഗ്യം ആണ് ആദ്യം വേണ്ടത്. എന്നാൽ പലപ്പോഴും ഇന്നത്തെ ജീവിത രീതിയില്‍ ആരോഗ്യസംരക്ഷണത്തിന് പലർക്കും സാധിക്കുന്നില്ല. വണ്ണം കുറക്കാൻ വില്ലനാവുന്ന അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നട്സ് ഏറ്റവും മികച്ചതാണ്.
നട്സ് കഴിക്കുന്നവരിൽ അത് ആരോഗ്യത്തിന് എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. ഇതിൽ പിസ്തയാണ് ഏറ്റവും അധികം ഗുണങ്ങൾ ഉള്ളത്. ആരോഗ്യ സംരക്ഷണത്തിനും അമിതവണ്ണം ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് പിസ്ത എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. പിസ്ത നമ്മുടെ നാട്ടിൽ അത്ര ലഭ്യമല്ലെങ്കിലും ഇതിന്‍റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമ്മളിൽ പലർക്കും അറിയാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ പിസ്ത എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഫൈബർ കലവറ
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പിസ്ത. കാരണം ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് പിസ്ത കഴിക്കാവുന്നതാണ്. ഇതിലുള്ള ഫൈബർ ഘടകങ്ങൾ മലബന്ധത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ദഹനം കൃത്യമാക്കുന്നതിനും ഏറ്റവും മുന്നിൽ നിൽക്കുന്നതാണ് പിസ്ത. ദിവസവും നാലെണ്ണം വീതം കഴിച്ച് നോക്കൂ. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ നിങ്ങൾക്ക് മാറ്റങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

അമിതവണ്ണത്തിന് പരിഹാരം
അമിതവണ്ണം എന്ന പ്രശ്നം കൊണ്ട് കഷ്ടപ്പെടുന്നവരാണ് ഇന്ന് പലരും. ശരീരത്തിൽ അവിടവിടങ്ങളിലായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതാണ് പലപ്പോഴും അമിതവണ്ണത്തിലേക്ക് എത്തുന്നത്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും നാലോ അഞ്ചോ പിസ്ത കഴിക്കാവുന്നതാണ്. ഇത് ശരീരത്തിലെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ദിവസവും ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

കുടവയറിന് പരിഹാരം
കുടവയർ എല്ലാവരേയും വലക്കുന്ന പ്രധാന പ്രശ്നമാണ്. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും പിസ്ത കഴിക്കാവുന്നതാണ്. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പിനെ പൂർണമായും ഇല്ലാതാക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ്. അടിവയറ്റിലാണ് പലപ്പോഴും കൊഴുപ്പ് കൂടുതൽ അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യത കൂടുതല്‍ ഉള്ളത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് പിസ്ത ദിവസവും കഴിക്കാം.

വിശപ്പിനെ കുറക്കുന്നു
വിശപ്പ് കൂടുതലാവുന്നത് പലപ്പോഴും അമിതവണ്ണത്തിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിനും അമിതവിശപ്പിന് തടയിടുന്നതിനും ഏറ്റവും മികച്ചത് തന്നെയാണ് പിസ്ത. ഇത്എത്ര കഴിച്ചാലും മടുപ്പ് വരില്ല എന്നത് തന്നെയാണ് കാര്യം. വണ്ണം കുറക്കുക എന്നുള്ളതിന്‍റെ ആദ്യ പടിയാണ് എന്തുകൊണ്ടും വിശപ്പ് കുറക്കുക എന്നുള്ളത്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ നിയന്ത്രിച്ചാൽ പിന്നീട് ആരോഗ്യ സംരക്ഷണത്തിന് കഷ്ടപ്പെടേണ്ടി വരില്ല. കൂടുതൽ വിശപ്പിനെ നിയന്ത്രിച്ച് കഴിഞ്ഞാൽ പിന്നീട് വണ്ണം വെക്കും എന്ന പ്രശ്നം നിങ്ങളെ ബാധിക്കുന്നില്ല.

പ്രോട്ടീന്‍ സമ്പുഷ്ടം
പ്രോട്ടീൻ സമ്പുഷ്ടമാണ് പിസ്ത. അതുകൊണ്ട് തന്നെ വണ്ണം കുറക്കാൻ ശ്രമിക്കുന്നവർക്ക് എന്തുകൊണ്ടും മികച്ചതാണ് പിസ്ത. കാരണം ഇതില്‍ നിന്ന് ശരീരത്തിന് ആവശ്യമായ ഊർജ്ജവും പോഷകവും ലഭിക്കുന്നുണ്ട്. ദിവസവും നൂറ് ഗ്രാം പിസ്ത കഴിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് ശാരീരികവും കായികവും ആയ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. പിസ്തക്ക് ഇതിനുള്ള കഴിവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ദിവസവും പിസ്ത ശീലമാക്കുന്നതില്‍ യാതൊരു വിധ തെറ്റും ഇല്ല.

ആരോഗ്യകരമായ കൊഴുപ്പ്
ആരോഗ്യകരമായ കൊഴുപ്പും വളരെ കൂടുതലാണ് പിസ്തയിൽ. മോണോ സാച്ചുറേറ്റഡ് ഫാറ്റ് അഥവാ ആരോഗ്യകരമായ കൊഴുപ്പ് തന്നെയാണ് വണ്ണം കുറക്കാൻ ഏറ്റവും മുന്നിൽ നില്‍ക്കുന്നത് തന്നെ. അതുപോലെ തന്നെ കുറഞ്ഞ കലോറിയാണ് പിസ്തയിൽ അടങ്ങിയിട്ടുള്ളൂ. ഇത് നിങ്ങളുടെ ശീലങ്ങളിൽ പിസ്തയെ ഉൾപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത വർദ്ധിപ്പിക്കുന്നുണ്ട്. നിങ്ങളുടെ ഡയറ്റില്‍ മികച്ചത് തന്നെയാണ് പിസ്ത.

പിസ്ത കഴിക്കേണ്ടത്
അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി പിസ്ത എങ്ങനെയെല്ലാം കഴിക്കണം എന്നുള്ളത് വളരെയധികം വെല്ലുവിളി നിറഞ്ഞ ഒരു കാര്യം തന്നെയാണ്. കാരണം ഇത് പൊളിച്ച് കഴിക്കുന്നതിന് പലർക്കും മടിയാണ് എന്നുള്ളത് തന്നെ. എന്നാൽ ആരോഗ്യത്തിന് സൂപ്പർ പവ്വർ നൽകുന്നത് തന്നെയാണ് പിസ്ത എന്ന കാര്യത്തിൽ സംശയംവേണ്ട. അതിന് വേണ്ടി പിസ്ത തനിയേ കഴിക്കാം, ഡെസേർട്ടിലും മറ്റും ചേർത്ത് കഴിക്കാവുന്നതും ആണ്. അതിലുപരി ഇത് നിങ്ങൾക്ക് സാലഡിലോ മീന്‍ പോലുള്ള വിഭവങ്ങളിൽ അരച്ച് ചേർത്തോ കഴിക്കാവുന്നതാണ്.



Click it and Unblock the Notifications
